1 ULB മകനേ, എന്റെ ഉപദേശം മറക്കരുത്; നിന്റെ ഹൃദയം എന്റെ കല്പനകൾ കാത്തുകൊള്ളട്ടെ. BSB BSB: My son, do not forget my teaching, but let your heart keep my commandments;
2 ULB അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്ക് വർദ്ധിപ്പിച്ചുതരും. BSB BSB: for they will add length to your days, years and peace to your life.
3 ULB ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊള്ളുക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊള്ളുക. BSB BSB: Never let loving devotion or faithfulness leave you; bind them around your neck, write them on the tablet of your heart.
4 ULB അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. BSB BSB: Then you will find favor and high regard in the sight of God and man.
5 ULB പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്. BSB BSB: Trust in the LORD with all your heart, and lean not on your own understanding;
6 ULB നിന്റെ എല്ലാവഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക; അവിടുന്ന് നിന്റെ പാതകളെ നേരെയാക്കും; BSB BSB: in all your ways acknowledge Him, and He will make your paths straight.
7 ULB നിനക്ക് തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക. BSB BSB: Be not wise in your own eyes; fear the LORD and turn away from evil.
8 ULB അതു നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്ക് തണുപ്പും ആയിരിക്കും. BSB BSB: This will bring healing to your body and refreshment to your bones.
9 ULB യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക. BSB BSB: Honor the LORD with your wealth and with the firstfruits of all your crops;
10 ULB അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും. BSB BSB: then your barns will be filled with plenty, and your vats will overflow with new wine.
11 ULB മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്; അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്. BSB BSB: My son, do not reject the discipline of the LORD, and do not loathe His rebuke;
12 ULB അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. BSB BSB: for the LORD disciplines the one He loves, as does a father the son in whom he delights.
13 ULB ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ. BSB BSB: Blessed is the man who finds wisdom, the man who acquires understanding,
14 ULB അതിന്റെ ആദായം വെള്ളിയെക്കാളും അതിന്റെ ലാഭം തങ്കത്തെക്കാളും നല്ലത്. BSB BSB: for she is more profitable than silver, and her gain is better than fine gold.
15 ULB അത് മുത്തുകളിലും വിലയേറിയത്; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല. BSB BSB: She is more precious than rubies; nothing you desire compares with her.
16 ULB അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. BSB BSB: Long life is in her right hand; in her left hand are riches and honor.
17 ULB അതിന്റെ വഴികൾ സന്തുഷ്ടവും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. BSB BSB: All her ways are pleasant, and all her paths are peaceful.
18 ULB അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. BSB BSB: She is a tree of life to those who embrace her, and those who lay hold of her are blessed.
19 ULB ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവിടുന്ന് ആകാശത്തെ ഉറപ്പിച്ചു. BSB BSB: The LORD founded the earth by wisdom and established the heavens by understanding.
20 ULB അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു. BSB BSB: By His knowledge the watery depths were broken open, and the clouds dripped with dew.
21 ULB മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക; അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്. BSB BSB: My son, do not lose sight of this: Preserve sound judgment and discernment.
22 ULB അവ നിനക്ക് ജീവനും നിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും. BSB BSB: They will be life to your soul and adornment to your neck.
23 ULB അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാല് ഇടറുകയുമില്ല. BSB BSB: Then you will go on your way in safety, and your foot will not stumble.
24 ULB നീ കിടക്കുവാൻ പോകുമ്പോൾ നിനക്ക് പേടി ഉണ്ടാകുകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും. BSB BSB: When you lie down, you will not be afraid; when you rest, your sleep will be sweet.
25 ULB പെട്ടെന്നുള്ള വിപത്ത് ഹേതുവായും ദുഷ്ടന്മാർക്ക് വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല. BSB BSB: Do not fear sudden danger or the ruin that overtakes the wicked,
26 ULB യഹോവ നിന്റെ ആശ്രയമായിരിക്കും; അവിടുന്ന് നിന്റെ കാല് കെണിയിൽപ്പെടാതെ കാക്കും. BSB BSB: for the LORD will be your confidence and will keep your foot from the snare.
27 ULB നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾ അതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്. BSB BSB: Do not withhold good from the deserving when it is within your power to act.
28 ULB നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്: “പോയിവരുക, നാളെത്തരാം” എന്ന് പറയരുത്. BSB BSB: Do not tell your neighbor, “Come back tomorrow and I will provide”—when you already have the means.
29 ULB കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുത്. BSB BSB: Do not devise evil against your neighbor, for he trustfully dwells beside you.
30 ULB നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ കലഹിക്കരുത്. BSB BSB: Do not accuse a man without cause, when he has done you no harm.
31 ULB സാഹസക്കാരനോട് നീ അസൂയപ്പെടരുത്; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്. BSB BSB: Do not envy a violent man or choose any of his ways;
32 ULB വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു; നീതിമാന്മാരോട് അവിടുത്തേയ്ക്ക് സഖ്യത ഉണ്ട്. BSB BSB: for the LORD detests the perverse, but He is a friend to the upright.
33 ULB യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവിടുന്ന് അനുഗ്രഹിക്കുന്നു. BSB BSB: The curse of the LORD is on the house of the wicked, but He blesses the home of the righteous.
34 ULB പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു; എളിയവർക്കോ അവിടുന്ന് കൃപ നല്കുന്നു. BSB BSB: He mocks the mockers, but gives grace to the humble.
35 ULB ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ. BSB BSB: The wise will inherit honor, but fools are held up to shame.
Select verses for actions: Enter goes to them and Escape comes back.