1 ULB മക്കളേ, അപ്പന്റെ പ്രബോധനം കേട്ട് വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ. BSB BSB: Listen, my sons, to a father’s instruction; pay attention and gain understanding.
2 ULB ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്. BSB BSB: For I give you sound teaching; do not abandon my directive.
3 ULB ഞാൻ എന്റെ അപ്പന് മകനും എന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു; BSB BSB: When I was a son to my father, tender and the only child of my mother,
4 ULB അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്: “എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക; എന്റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക. BSB BSB: he taught me and said, “Let your heart lay hold of my words; keep my commands and you will live.
5 ULB ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്; എന്റെ വചനങ്ങളെ വിട്ടുമാറുകയും അരുത്. BSB BSB: Get wisdom, get understanding; do not forget my words or turn from them.
6 ULB അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും; BSB BSB: Do not forsake wisdom, and she will preserve you; love her, and she will guard you.
7 ULB ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക; നിന്റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക. BSB BSB: Wisdom is supreme; so acquire wisdom. And whatever you may acquire, gain understanding.
8 ULB അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അത് നിനക്ക് മാനം വരുത്തും. BSB BSB: Prize her, and she will exalt you; if you embrace her, she will honor you.
9 ULB അത് നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും. BSB BSB: She will set a garland of grace on your head; she will present you with a crown of beauty.”
10 ULB മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊള്ളുക; എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും. BSB BSB: Listen, my son, and receive my words, and the years of your life will be many.
11 ULB ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. BSB BSB: I will guide you in the way of wisdom; I will lead you on straight paths.
12 ULB നടക്കുമ്പോൾ നിന്റെ കാലടികൾ തടസ്സം നേരിടുകയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. BSB BSB: When you walk, your steps will not be impeded; when you run, you will not stumble.
13 ULB പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്; അതിനെ കാത്തുകൊള്ളുക, അത് നിന്റെ ജീവനല്ലയോ. BSB BSB: Hold on to instruction; do not let go. Guard it, for it is your life.
14 ULB ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കുകയും അരുത്; BSB BSB: Do not set foot on the path of the wicked or walk in the way of evildoers.
15 ULB അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോകുക. BSB BSB: Avoid it; do not travel on it. Turn from it and pass on by.
16 ULB അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല. BSB BSB: For they cannot sleep unless they do evil; they are deprived of slumber until they make someone fall.
17 ULB ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞ് അവർ പാനം ചെയ്യുന്നു. BSB BSB: For they eat the bread of wickedness and drink the wine of violence.
18 ULB നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. BSB BSB: The path of the righteous is like the first gleam of dawn, shining brighter and brighter until midday.
19 ULB ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; ഏതിൽ തട്ടി വീഴും എന്ന് അവർ അറിയുന്നില്ല. BSB BSB: But the way of the wicked is like the darkest gloom; they do not know what makes them stumble.
20 ULB മകനേ, എന്റെ വചനങ്ങൾക്ക് ശ്രദ്ധതരുക; എന്റെ മൊഴികൾക്ക് നിന്റെ ചെവി ചായിക്കുക. BSB BSB: My son, pay attention to my words; incline your ear to my sayings.
21 ULB അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക. BSB BSB: Do not lose sight of them; keep them within your heart.
22 ULB അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു. BSB BSB: For they are life to those who find them, and health to the whole body.
23 ULB സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്. BSB BSB: Guard your heart with all diligence, for from it flow springs of life.
24 ULB വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക. BSB BSB: Put away deception from your mouth; keep your lips from perverse speech.
25 ULB നിന്റെ കണ്ണ് നേരെ നോക്കട്ടെ; നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ. BSB BSB: Let your eyes look forward; fix your gaze straight ahead.
26 ULB നിന്റെ കാലുകളുടെ പാത നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ. BSB BSB: Make a level path for your feet, and all your ways will be sure.
27 ULB ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; നിന്റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക. BSB BSB: Do not swerve to the right or to the left; turn your feet away from evil.
Select verses for actions: Enter goes to them and Escape comes back.