1 ULB യഹോവയുടെ ന്യായപ്രമാണം അനുസരിച്ച് നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. BSB BSB: Blessed are those whose way is blameless, who walk in the Law of the LORD.
2 ULB അവന്റെ സാക്ഷ്യങ്ങൾ പ്രമാണിച്ച് പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. BSB BSB: Blessed are those who keep His testimonies and seek Him with all their heart.
3 ULB അവർ നീതികേടു പ്രവർത്തിക്കാതെ അവന്റെ വഴികളിൽതന്നെ നടക്കുന്നു. BSB BSB: They do no iniquity; they walk in His ways.
4 ULB നിന്റെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന് നീ അവ കല്പിച്ചുതന്നിരിക്കുന്നു. BSB BSB: You have ordained Your precepts, that we should keep them diligently.
5 ULB നിന്റെ ചട്ടങ്ങൾ ആചരിക്കേണ്ടതിന് എന്റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു. BSB BSB: Oh, that my ways were committed to keeping Your statutes!
6 ULB നിന്റെ സകലകല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം ഞാൻ ലജ്ജിച്ചുപോകുകയില്ല. BSB BSB: Then I would not be ashamed when I consider all Your commandments.
7 ULB നിന്റെ നീതിയുള്ള വിധികൾ പഠിച്ചിട്ട് ഞാൻ പരമാർത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും. BSB BSB: I will praise You with an upright heart when I learn Your righteous judgments.
8 ULB ഞാൻ നിന്റെ ചട്ടങ്ങൾ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബേത്ത്. BSB BSB: I will keep Your statutes; do not utterly forsake me.
9 ULB ഒരു ബാലൻ തന്റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? നിന്റെ വചനപ്രകാരം തന്റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ. BSB BSB: How can a young man keep his way pure? By guarding it according to Your word.
10 ULB ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ. BSB BSB: With all my heart I have sought You; do not let me stray from Your commandments.
11 ULB ഞാൻ നിന്നോട് പാപം ചെയ്യാതിരിക്കേണ്ടതിന് നിന്റെ വചനം എന്റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. BSB BSB: I have hidden Your word in my heart that I might not sin against You.
12 ULB യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ. BSB BSB: Blessed are You, O LORD; teach me Your statutes.
13 ULB ഞാൻ എന്റെ അധരങ്ങൾകൊണ്ട് നിന്റെ വായിൽ നിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു. BSB BSB: With my lips I proclaim all the judgments of Your mouth.
14 ULB ഞാൻ സർവ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. BSB BSB: I rejoice in the way of Your testimonies as much as in all riches.
15 ULB ഞാൻ നിന്റെ പ്രമാണങ്ങൾ ധ്യാനിക്കുകയും നിന്റെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു. BSB BSB: I will meditate on Your precepts and regard Your ways.
16 ULB ഞാൻ നിന്റെ ചട്ടങ്ങളിൽ പ്രമോദിക്കും; നിന്റെ വചനം മറക്കുകയുമില്ല. ഗീമെൽ. BSB BSB: I will delight in Your statutes; I will not forget Your word.
17 ULB ജീവിച്ചിരുന്ന് നിന്റെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യണമേ. BSB BSB: Deal bountifully with Your servant, that I may live and keep Your word.
18 ULB നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ. BSB BSB: Open my eyes that I may see wondrous things from Your law.
19 ULB ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്റെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ. BSB BSB: I am a stranger on the earth; do not hide Your commandments from me.
20 ULB നിന്റെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട് എന്റെ മനസ്സു തകർന്നിരിക്കുന്നു. BSB BSB: My soul is consumed with longing for Your judgments at all times.
21 ULB നിന്റെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർസിക്കുന്നു. BSB BSB: You rebuke the arrogant—the cursed who stray from Your commandments.
22 ULB നിന്ദയും അപമാനവും എന്നോട് അകറ്റണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു. BSB BSB: Remove my scorn and contempt, for I have kept Your testimonies.
23 ULB പ്രഭുക്കന്മാരും കൂടിയിരുന്ന് എനിക്കു വിരോധമായി സംസാരിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു. BSB BSB: Though rulers sit and slander me, Your servant meditates on Your statutes.
24 ULB നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്. BSB BSB: Your testimonies are indeed my delight; they are my counselors.
25 ULB എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കണമേ. BSB BSB: My soul cleaves to the dust; revive me according to Your word.
26 ULB എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്ക് ഉത്തരമരുളി; നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ. BSB BSB: I recounted my ways, and You answered me; teach me Your statutes.
27 ULB നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കണമേ; എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും. BSB BSB: Make clear to me the way of Your precepts; then I will meditate on Your wonders.
28 ULB എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ ശക്തീകരിക്കണമേ. BSB BSB: My soul melts with sorrow; strengthen me according to Your word.
29 ULB ഭോഷ്കിന്റെ വഴി എന്നോട് അകറ്റണമേ; നിന്റെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കണമേ. BSB BSB: Remove me from the path of deceit and graciously grant me Your law.
30 ULB വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികൾ എന്റെ മുമ്പിൽ വച്ചിരിക്കുന്നു. BSB BSB: I have chosen the way of truth; I have set Your ordinances before me.
31 ULB ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. BSB BSB: I cling to Your testimonies, O LORD; let me not be put to shame.
32 ULB നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും. ഹേ. BSB BSB: I run in the path of Your commandments, for You will enlarge my heart.
33 ULB യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കണമേ; ഞാൻ അത് അവസാനത്തോളം പ്രമാണിക്കും. BSB BSB: Teach me, O LORD, the way of Your statutes, and I will keep them to the end.
34 ULB ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കണമേ. BSB BSB: Give me understanding that I may obey Your law, and follow it with all my heart.
35 ULB നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തണമേ; ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ. BSB BSB: Direct me in the path of Your commandments, for there I find delight.
36 ULB ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നെ എന്റെ ഹൃദയം ചായുമാറാക്കണമേ. BSB BSB: Turn my heart to Your testimonies and not to covetous gain.
37 ULB വ്യാജത്തിലേക്കു നോക്കാതെ എന്റെ കണ്ണുകൾ തിരിച്ച് നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കണമേ. BSB BSB: Turn my eyes away from worthless things; revive me with Your word.
38 ULB നിന്നോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന നിന്റെ വചനം അടിയന് ഉറപ്പിച്ചുതരണമേ. BSB BSB: Establish Your word to Your servant, to produce reverence for You.
39 ULB ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളയണമേ; നിന്റെ വിധികൾ നല്ലവയല്ലയോ?. BSB BSB: Turn away the disgrace I dread, for Your judgments are good.
40 ULB ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കണമേ. വൗ. BSB BSB: How I long for Your precepts! Revive me in Your righteousness.
41 ULB യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ. BSB BSB: May Your loving devotion come to me, O LORD, Your salvation, according to Your promise.
42 ULB ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും. BSB BSB: Then I can answer him who taunts, for I trust in Your word.
43 ULB ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്ന് നീക്കിക്കളയരുതേ. BSB BSB: Never take Your word of truth from my mouth, for I hope in Your judgments.
44 ULB അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. BSB BSB: I will always obey Your law, forever and ever.
45 ULB നിന്റെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും. BSB BSB: And I will walk in freedom, for I have sought Your precepts.
46 ULB ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. BSB BSB: I will speak of Your testimonies before kings, and I will not be ashamed.
47 ULB ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്ക് പ്രിയമായിരിക്കുന്നു. BSB BSB: I delight in Your commandments because I love them.
48 ULB എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു; നിന്റെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു. സയിൻ. BSB BSB: I lift up my hands to Your commandments, which I love, and I meditate on Your statutes.
49 ULB എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ അടിയനോടുള്ള നിന്റെ വചനത്തെ ഓർക്കണമേ. BSB BSB: Remember Your word to Your servant, upon which You have given me hope.
50 ULB നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു. BSB BSB: This is my comfort in affliction, that Your promise has given me life.
51 ULB അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; എന്നാൽ ഞാൻ നിന്റെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല. BSB BSB: The arrogant utterly deride me, but I do not turn from Your law.
52 ULB യഹോവേ, പുരാതനമായ നിന്റെ വിധികൾ ഓർത്ത് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു. BSB BSB: I remember Your judgments of old, O LORD, and in them I find comfort.
53 ULB നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു. BSB BSB: Rage has taken hold of me because of the wicked who reject Your law.
54 ULB ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു. BSB BSB: Your statutes are songs to me in the house of my pilgrimage.
55 ULB യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. BSB BSB: In the night, O LORD, I remember Your name, that I may keep Your law.
56 ULB നിന്റെ പ്രമാണങ്ങൾ അനുസരിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കുന്നു. ഹേത്ത്. BSB BSB: This is my practice, for I obey Your precepts.
57 ULB യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. BSB BSB: The LORD is my portion; I have promised to keep Your words.
58 ULB പൂർണ്ണഹൃദയത്തോടെ ഞാൻ നിന്റെ കൃപയ്ക്കായി അപേക്ഷിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകണമേ. BSB BSB: I have sought Your face with all my heart; be gracious to me according to Your promise.
59 ULB ഞാൻ എന്റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്റെ കാലുകൾ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. BSB BSB: I considered my ways and turned my steps to Your testimonies.
60 ULB നിന്റെ കല്പനകൾ പ്രമാണിക്കുവാൻ ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു; BSB BSB: I hurried without hesitating to keep Your commandments.
61 ULB ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല. BSB BSB: Though the ropes of the wicked bind me, I do not forget Your law.
62 ULB നിന്റെ നീതിയുള്ള ന്യായവിധികൾ നിമിത്തം നിനക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും. BSB BSB: At midnight I rise to give You thanks for Your righteous judgments.
63 ULB നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു. BSB BSB: I am a friend to all who fear You, and to those who keep Your precepts.
64 ULB യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ. തേത്ത്. BSB BSB: The earth is filled with Your loving devotion, O LORD; teach me Your statutes.
65 ULB യഹോവേ, തിരുവചനപ്രകാരം നീ അടിയന് നന്മ ചെയ്തിരിക്കുന്നു. BSB BSB: You are good to Your servant, O LORD, according to Your word.
66 ULB നിന്റെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ എനിക്കു നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരണമേ. BSB BSB: Teach me good judgment and knowledge, for I believe in Your commandments.
67 ULB കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി; ഇപ്പോൾ ഞാൻ നിന്റെ വചനം പ്രമാണിക്കുന്നു. BSB BSB: Before I was afflicted, I went astray; but now I keep Your word.
68 ULB നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ. BSB BSB: You are good, and You do what is good; teach me Your statutes.
69 ULB അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി; ഞാൻ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങൾ അനുസരിക്കും. BSB BSB: Though the arrogant have smeared me with lies, I keep Your precepts with all my heart.
70 ULB അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. BSB BSB: Their hearts are callous and insensitive, but I delight in Your law.
71 ULB നിന്റെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി. BSB BSB: It was good for me to be afflicted, that I might learn Your statutes.
72 ULB ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. യോദ്. BSB BSB: The law from Your mouth is more precious to me than thousands of pieces of gold and silver.
73 ULB തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; നിന്റെ കല്പനകൾ പഠിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ. BSB BSB: Your hands have made me and fashioned me; give me understanding to learn Your commandments.
74 ULB തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ട് സന്തോഷിക്കുന്നു. BSB BSB: May those who fear You see me and rejoice, for I have hoped in Your word.
75 ULB യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു. BSB BSB: I know, O LORD, that Your judgments are righteous, and that in faithfulness You have afflicted me.
76 ULB അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ. BSB BSB: May Your loving devotion comfort me, I pray, according to Your promise to Your servant.
77 ULB ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നണമേ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു. BSB BSB: May Your compassion come to me, that I may live, for Your law is my delight.
78 ULB കാരണം കൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ; ഞാൻ നിന്റെ കല്പനകൾ ധ്യാനിക്കുന്നു. BSB BSB: May the arrogant be put to shame for subverting me with a lie; I will meditate on Your precepts.
79 ULB നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങൾ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ. BSB BSB: May those who fear You turn to me, those who know Your testimonies.
80 ULB ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന് എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ. കഫ്. BSB BSB: May my heart be blameless in Your statutes, that I may not be put to shame.
81 ULB ഞാൻ നിന്റെ രക്ഷയ്ക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. BSB BSB: My soul faints for Your salvation; I wait for Your word.
82 ULB എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്ന് ചിന്തിച്ച് എന്റെ കണ്ണ് നിന്റെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു. BSB BSB: My eyes fail, looking for Your promise; I ask, “When will You comfort me?”
83 ULB ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങൾ മറക്കുന്നില്ല. BSB BSB: Though I am like a wineskin dried up by smoke, I do not forget Your statutes.
84 ULB അടിയന്റെ ജീവകാലം എത്രനാൾ? എന്നെ ഉപദ്രവിക്കുന്നവരുടെമേൽ നീ എപ്പോൾ ന്യായവിധി നടത്തും? BSB BSB: How many days must Your servant wait? When will You execute judgment on my persecutors?
85 ULB നിന്റെ ന്യായപ്രമാണം അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു. BSB BSB: The arrogant have dug pits for me in violation of Your law.
86 ULB നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കണമേ. BSB BSB: All Your commandments are faithful; I am persecuted without cause—help me!
87 ULB അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; നിന്റെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും. BSB BSB: They almost wiped me from the earth, but I have not forsaken Your precepts.
88 ULB നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും. ലാമെദ്. BSB BSB: Revive me according to Your loving devotion, that I may obey the testimony of Your mouth.
89 ULB യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. BSB BSB: Your word, O LORD, is everlasting; it is firmly fixed in the heavens.
90 ULB നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു. BSB BSB: Your faithfulness continues through all generations; You established the earth, and it endures.
91 ULB അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസരല്ലോ. BSB BSB: Your ordinances stand to this day, for all things are servants to You.
92 ULB നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. BSB BSB: If Your law had not been my delight, then I would have perished in my affliction.
93 ULB ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നു. BSB BSB: I will never forget Your precepts, for by them You have revived me.
94 ULB ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കണമേ; ഞാൻ നിന്റെ പ്രമാണങ്ങൾ അന്വേഷിക്കുന്നു. BSB BSB: I am Yours; save me, for I have sought Your precepts.
95 ULB ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും. BSB BSB: The wicked wait to destroy me, but I will ponder Your testimonies.
96 ULB സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിശാലമായിരിക്കുന്നു. മേം. BSB BSB: I have seen a limit to all perfection, but Your commandment is without limit.
97 ULB നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു. BSB BSB: Oh, how I love Your law! All day long it is my meditation.
98 ULB നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്. BSB BSB: Your commandments make me wiser than my enemies, for they are always with me.
99 ULB നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കുകകൊണ്ട് എന്റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു. BSB BSB: I have more insight than all my teachers, for Your testimonies are my meditation.
100 ULB നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയാൽ ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു. BSB BSB: I discern more than the elders, for I obey Your precepts.
101 ULB നിന്റെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു. BSB BSB: I have kept my feet from every evil path, that I may keep Your word.
102 ULB നീ എന്നെ ഉപദേശിച്ചിരിക്കുകയാൽ ഞാൻ നിന്റെ വിധികൾ വിട്ടുമാറിയിട്ടില്ല. BSB BSB: I have not departed from Your ordinances, for You Yourself have taught me.
103 ULB തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്. BSB BSB: How sweet are Your words to my taste—sweeter than honey in my mouth!
104 ULB നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു. നൂൻ. BSB BSB: I gain understanding from Your precepts; therefore I hate every false way.
105 ULB നിന്റെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. BSB BSB: Your word is a lamp to my feet and a light to my path.
106 ULB നിന്റെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും. BSB BSB: I have sworn and confirmed that I will keep Your righteous judgments.
107 ULB ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ. BSB BSB: I am severely afflicted, O LORD; revive me through Your word.
108 ULB യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കണമേ; നിന്റെ വിധികൾ എനിക്ക് ഉപദേശിച്ചു തരണമേ. BSB BSB: Accept the freewill offerings of my mouth, O LORD, and teach me Your judgments.
109 ULB ഞാൻ പ്രാണത്യാഗം ചെയ്യുവാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. BSB BSB: I constantly take my life in my hands, yet I do not forget Your law.
110 ULB ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല. BSB BSB: The wicked have set a snare for me, but I have not strayed from Your precepts.
111 ULB ഞാൻ നിന്റെ സാക്ഷ്യങ്ങളെ എന്റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. BSB BSB: Your testimonies are my heritage forever, for they are the joy of my heart.
112 ULB നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു. സാമെക്. BSB BSB: I have inclined my heart to perform Your statutes, even to the very end.
113 ULB ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു. BSB BSB: The double-minded I despise, but Your law I love.
114 ULB നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു. BSB BSB: You are my hiding place and my shield; I put my hope in Your word.
115 ULB എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമ്മികളേ, എന്നെ വിട്ടു പോകുവിൻ. BSB BSB: Depart from me, you evildoers, that I may obey the commandments of my God.
116 ULB ഞാൻ ജീവിച്ചിരിക്കേണ്ടതിന് നിന്റെ വചനപ്രകാരം എന്നെ താങ്ങണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. BSB BSB: Sustain me as You promised, that I may live; let me not be ashamed of my hope.
117 ULB ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങണമേ; നിന്റെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും. BSB BSB: Uphold me, and I will be saved, that I may always regard Your statutes.
118 ULB നിന്റെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു. BSB BSB: You reject all who stray from Your statutes, for their deceitfulness is in vain.
119 ULB ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ മാലിന്യം പോലെ നീക്കിക്കളയുന്നു; അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു. BSB BSB: All the wicked on earth You discard like dross; therefore I love Your testimonies.
120 ULB നിന്നെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു. അയിൻ. BSB BSB: My flesh trembles in awe of You; I stand in fear of Your judgments.
121 ULB ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ. BSB BSB: I have done what is just and right; do not leave me to my oppressors.
122 ULB അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. BSB BSB: Ensure Your servant’s well-being; do not let the arrogant oppress me.
123 ULB എന്റെ കണ്ണ് നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു. BSB BSB: My eyes fail, looking for Your salvation, and for Your righteous promise.
124 ULB നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ. BSB BSB: Deal with Your servant according to Your loving devotion, and teach me Your statutes.
125 ULB ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ. BSB BSB: I am Your servant; give me understanding, that I may know Your testimonies.
126 ULB യഹോവേ, ഇത് നിനക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു. BSB BSB: It is time for the LORD to act, for they have broken Your law.
127 ULB അതുകൊണ്ട് നിന്റെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു. BSB BSB: Therefore I love Your commandments more than gold, even the purest gold.
128 ULB അതുകൊണ്ട് നിന്റെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു. പേ. BSB BSB: Therefore I admire all Your precepts and hate every false way.
129 ULB നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവ പ്രമാണിക്കുന്നു. BSB BSB: Wonderful are Your testimonies; therefore I obey them.
130 ULB നിന്റെ വചനങ്ങളുടെ പ്രവേശനം പ്രകാശം പ്രദാനം ചെയ്യുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. BSB BSB: The unfolding of Your words gives light; it informs the simple.
131 ULB നിന്റെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു. BSB BSB: I open my mouth and pant, longing for Your commandments.
132 ULB തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് നീ ചെയ്യുന്നതുപോലെ എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യണമേ. BSB BSB: Turn to me and show me mercy, as You do to those who love Your name.
133 ULB എന്റെ കാലടികൾ നിന്റെ വചനത്തിൽ സ്ഥിരമാക്കണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. BSB BSB: Order my steps in Your word; let no sin rule over me.
134 ULB മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങൾ അനുസരിക്കും. BSB BSB: Redeem me from the oppression of man, that I may keep Your precepts.
135 ULB അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ച് നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ. BSB BSB: Make Your face shine upon Your servant, and teach me Your statutes.
136 ULB അവർ നിന്റെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു. സാദെ. BSB BSB: My eyes shed streams of tears because Your law is not obeyed.
137 ULB യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നെ. BSB BSB: Righteous are You, O LORD, and upright are Your judgments.
138 ULB നീ നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു. BSB BSB: The testimonies You have laid down are righteous and altogether faithful.
139 ULB എന്റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട് എന്റെ എരിവ് എന്നെ സംഹരിക്കുന്നു. BSB BSB: My zeal has consumed me because my foes forget Your words.
140 ULB നിന്റെ വചനം അത്യന്തം വിശുദ്ധമാകുന്നു; അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു. BSB BSB: Your promise is completely pure; therefore Your servant loves it.
141 ULB ഞാൻ എളിയവനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ മറക്കുന്നില്ല. BSB BSB: I am lowly and despised, but I do not forget Your precepts.
142 ULB നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു. BSB BSB: Your righteousness is everlasting and Your law is true.
143 ULB കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു. BSB BSB: Trouble and distress have found me, but Your commandments are my delight.
144 ULB നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു ബുദ്ധി നല്കണമേ. കോഫ്. BSB BSB: Your testimonies are righteous forever. Give me understanding, that I may live.
145 ULB ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങൾ പ്രമാണിക്കും. BSB BSB: I call with all my heart; answer me, O LORD! I will obey Your statutes.
146 ULB ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും. BSB BSB: I call to You; save me, that I may keep Your testimonies.
147 ULB ഞാൻ ഉദയത്തിനു മുമ്പ് എഴുന്നേറ്റ് പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവയ്ക്കുന്നു. BSB BSB: I rise before dawn and cry for help; in Your word I have put my hope.
148 ULB തിരുവചനം ധ്യാനിക്കേണ്ടതിന് എന്റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. BSB BSB: My eyes anticipate the watches of night, that I may meditate on Your word.
149 ULB നിന്റെ ദയയ്ക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ. BSB BSB: Hear my voice, O LORD, according to Your loving devotion; give me life according to Your justice.
150 ULB ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു. BSB BSB: Those who follow after wickedness draw near; they are far from Your law.
151 ULB യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകൾ സകലവും സത്യം തന്നെ. BSB BSB: You are near, O LORD, and all Your commandments are true.
152 ULB നിന്റെ സാക്ഷ്യങ്ങൾ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്ന് ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു. രേശ്. BSB BSB: Long ago I learned from Your testimonies that You have established them forever.
153 ULB എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കണമേ; ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല. BSB BSB: Look upon my affliction and rescue me, for I have not forgotten Your law.
154 ULB എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ. BSB BSB: Defend my cause and redeem me; revive me according to Your word.
155 ULB രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ. BSB BSB: Salvation is far from the wicked because they do not seek Your statutes.
156 ULB യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ. BSB BSB: Great are Your mercies, O LORD; revive me according to Your ordinances.
157 ULB എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല. BSB BSB: Though my persecutors and foes are many, I have not turned from Your testimonies.
158 ULB ഞാൻ ദ്രോഹികളെ കണ്ട് വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ. BSB BSB: I look on the faithless with loathing because they do not keep Your word.
159 ULB നിന്റെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ട്, യഹോവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ. BSB BSB: Consider how I love Your precepts, O LORD; give me life according to Your loving devotion.
160 ULB നിന്റെ വചനത്തിന്റെ സാരം സത്യം തന്നെ; നിന്റെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ. ശീൻ. BSB BSB: The entirety of Your word is truth, and all Your righteous judgments endure forever.
161 ULB പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനത്തെ എന്റെ ഹൃദയം ഭയപ്പെടുന്നു. BSB BSB: Rulers persecute me without cause, but my heart fears only Your word.
162 ULB വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു. BSB BSB: I rejoice in Your promise like one who finds great spoil.
163 ULB ഞാൻ ഭോഷ്കു വെറുത്ത് അറയ്ക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു. BSB BSB: I hate and abhor falsehood, but Your law I love.
164 ULB നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു. BSB BSB: Seven times a day I praise You for Your righteous judgments.
165 ULB നിന്റെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല. BSB BSB: Abundant peace belongs to those who love Your law; nothing can make them stumble.
166 ULB യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; നിന്റെ കല്പനകൾ ഞാൻ ആചരിക്കുന്നു. BSB BSB: I wait for Your salvation, O LORD, and I carry out Your commandments.
167 ULB എന്റെ മനസ്സ് നിന്റെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു. BSB BSB: I obey Your testimonies and love them greatly.
168 ULB ഞാൻ നിന്റെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു. തൗ. BSB BSB: I obey Your precepts and Your testimonies, for all my ways are before You.
169 ULB യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കണമേ. BSB BSB: May my cry come before You, O LORD; give me understanding according to Your word.
170 ULB എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കണമേ. BSB BSB: May my plea come before You; rescue me according to Your promise.
171 ULB നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരുന്നതുകൊണ്ട് എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. BSB BSB: My lips pour forth praise, for You teach me Your statutes.
172 ULB നിന്റെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ എന്റെ നാവ് നിന്റെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ. BSB BSB: My tongue sings of Your word, for all Your commandments are righteous.
173 ULB നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കുകയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ. BSB BSB: May Your hand be ready to help me, for I have chosen Your precepts.
174 ULB യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു. BSB BSB: I long for Your salvation, O LORD, and Your law is my delight.
175 ULB നിന്നെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ. BSB BSB: Let me live to praise You; may Your judgments sustain me.
176 ULB കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കണമേ; നിന്റെ കല്പനകൾ ഞാൻ മറക്കുന്നില്ല. BSB BSB: I have strayed like a lost sheep; seek Your servant, for I have not forgotten Your commandments.
Select verses for actions: Enter goes to them and Escape comes back.