1 ULB യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിക്കുവിൻ. BSB BSB: Hallelujah! Praise the name of the LORD. Give praise, O servants of the LORD,
2 ULB യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്റെ പ്രാകാരങ്ങളിലും നില്ക്കുന്നവരേ, BSB BSB: who stand in the house of the LORD, in the courts of the house of our God.
3 ULB യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; അവന്റെ നാമത്തിനു കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ. BSB BSB: Hallelujah, for the LORD is good; sing praises to His name, for it is lovely.
4 ULB യഹോവ യാക്കോബിനെ തനിക്കായും യിസ്രായേലിനെ തന്റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു. BSB BSB: For the LORD has chosen Jacob as His own, Israel as His treasured possession.
5 ULB യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ് സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു. BSB BSB: For I know that the LORD is great; our Lord is above all gods.
6 ULB ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു. BSB BSB: The LORD does all that pleases Him in the heavens and on the earth, in the seas and in all their depths.
7 ULB അവൻ ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽ നിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു. BSB BSB: He causes the clouds to rise from the ends of the earth. He generates the lightning with the rain and brings forth the wind from His storehouses.
8 ULB അവൻ ഈജിപ്റ്റിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു. BSB BSB: He struck down the firstborn of Egypt, of both man and beast.
9 ULB ഈജിപ്റ്റ്ദേശമേ, നിന്റെ മദ്ധ്യത്തിൽ അവൻ ഫറവോന്റെമേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു. BSB BSB: He sent signs and wonders into your midst, O Egypt, against Pharaoh and all his servants.
10 ULB അവൻ വലിയ ജനതകളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. BSB BSB: He struck down many nations and slaughtered mighty kings:
11 ULB അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നെ. BSB BSB: Sihon king of the Amorites, Og king of Bashan, and all the kings of Canaan.
12 ULB അവരുടെ ദേശത്തെ അവൻ അവകാശമായി, തന്റെ ജനമായ യിസ്രായേലിന് അവകാശമായി കൊടുത്തു. BSB BSB: He gave their land as an inheritance, as a heritage to His people Israel.
13 ULB യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു. BSB BSB: Your name, O LORD, endures forever, Your renown, O LORD, through all generations.
14 ULB യഹോവ തന്റെ ജനത്തിന് ന്യായപാലനം ചെയ്യും; അവൻ തന്റെ ദാസന്മാരോടു സഹതപിക്കും. BSB BSB: For the LORD will vindicate His people and will have compassion on His servants.
15 ULB ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു. BSB BSB: The idols of the nations are silver and gold, made by the hands of men.
16 ULB അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല; BSB BSB: They have mouths, but cannot speak; they have eyes, but cannot see;
17 ULB അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല. BSB BSB: they have ears, but cannot hear; nor is there breath in their mouths.
18 ULB അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ. BSB BSB: Those who make them become like them, as do all who trust in them.
19 ULB യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോൻ ഗൃഹമേ, യഹോവയെ വാഴ്ത്തുക. BSB BSB: O house of Israel, bless the LORD; O house of Aaron, bless the LORD;
20 ULB ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക. BSB BSB: O house of Levi, bless the LORD; you who fear the LORD, bless the LORD!
21 ULB യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിക്കുവിൻ. BSB BSB: Blessed be the LORD from Zion—He who dwells in Jerusalem. Hallelujah!
Select verses for actions: Enter goes to them and Escape comes back.