Psalm 21 21 Psalms Book 1 Malayalam Unlocked Literal Bible 1 ULB യഹോവേ, രാജാവ് നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു. BSB BSB: For the choirmaster. A Psalm of David. O LORD, the king rejoices in Your strength. How greatly he exults in Your salvation!
2 ULB അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന് നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ. BSB BSB: You have granted his heart’s desire and have not withheld the request of his lips. Selah
3 ULB സമൃദ്ധമായ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റ്, തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു. BSB BSB: For You welcomed him with rich blessings; You placed on his head a crown of pure gold.
4 ULB അവൻ നിന്നോട് ജീവൻ ചോദിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ. BSB BSB: He asked You for life, and You granted it—length of days, forever and ever.
5 ULB നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയത്; ബഹുമാനവും തേജസ്സും നീ അവനെ അണിയിച്ചു. BSB BSB: Great is his glory in Your salvation; You bestow on him splendor and majesty.
6 ULB നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു. BSB BSB: For You grant him blessings forever; You cheer him with joy in Your presence.
7 ULB രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും. BSB BSB: For the king trusts in the LORD; through the loving devotion of the Most High, he will not be shaken.
8 ULB നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും; നിന്റെ വലങ്കൈ നിന്നെ വെറുക്കുന്നവരെ പിടികൂടും. BSB BSB: Your hand will apprehend all Your enemies; Your right hand will seize those who hate You.
9 ULB നീ പ്രത്യക്ഷപ്പെടുമ്പോൾ നീ അവരെ തീച്ചൂളപോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും. BSB BSB: You will place them in a fiery furnace at the time of Your appearing. In His wrath the LORD will engulf them, and the fire will consume them.
10 ULB നീ അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും. BSB BSB: You will wipe their descendants from the earth, and their offspring from the sons of men.
11 ULB അവർ നിനക്കു വിരോധമായി ദോഷം വിചാരിച്ചു; അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു. BSB BSB: Though they intend You harm, the schemes they devise will not prevail.
12 ULB നീ അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും; അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും. BSB BSB: For You will put them to flight when Your bow is trained upon them.
13 ULB യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.. BSB BSB: Be exalted, O LORD, in Your strength; we will sing and praise Your power.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 21
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 21, and keep Opened free for readers who can’t pay.