2 ULB എന്റെ ദൈവമേ, ഞാൻ പകൽസമയത്ത് നിലവിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല. BSB BSB: I cry out by day, O my God, but You do not answer, and by night, but I have no rest.
3 ULB യിസ്രായേലിന്റെ സ്തുതികളിൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ. BSB BSB: Yet You are holy, enthroned on the praises of Israel.
4 ULB ഞങ്ങളുടെ പിതാക്കന്മാർ നിന്നിൽ ആശ്രയിച്ചു; അവർ ആശ്രയിക്കുകയും നീ അവരെ വിടുവിക്കുകയും ചെയ്തു. BSB BSB: In You our fathers trusted; they trusted and You delivered them.
5 ULB അവർ നിന്നോട് നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിന്നിൽ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല. BSB BSB: They cried out to You and were set free; they trusted in You and were not disappointed.
6 ULB ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ. BSB BSB: But I am a worm and not a man, scorned by men and despised by the people.
7 ULB എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; അവർ അധരം മലർത്തി തല കുലുക്കി പറയുന്നു: BSB BSB: All who see me mock me; they sneer and shake their heads:
8 ULB “യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്ക! അവൻ നിന്നെ രക്ഷിക്കട്ടെ! അവൻ നിന്നെ വിടുവിക്കട്ടെ! അവന് നിന്നിൽ പ്രസാദമുണ്ടല്ലോ.” BSB BSB: “He trusts in the LORD, let the LORD deliver him; let the LORD rescue him, since He delights in him.”
9 ULB നീയല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിന്നിൽ ആശ്രയിക്കുമാറാക്കി. BSB BSB: Yet You brought me forth from the womb; You made me secure at my mother’s breast.
10 ULB ജനിച്ച ഉടൻ തന്നെ ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. BSB BSB: From birth I was cast upon You; from my mother’s womb You have been my God.
11 ULB കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിക്കുവാൻ മറ്റാരുമില്ലല്ലോ. BSB BSB: Be not far from me, for trouble is near and there is no one to help.
12 ULB അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. BSB BSB: Many bulls surround me; strong bulls of Bashan encircle me.
13 ULB ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു. BSB BSB: They open their jaws against me like lions that roar and maul.
14 ULB ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി; എന്റെ ഉള്ളിൽ ഉരുകിയിരിക്കുന്നു. BSB BSB: I am poured out like water, and all my bones are disjointed. My heart is like wax; it melts away within me.
15 ULB എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു. BSB BSB: My strength is dried up like a potsherd, and my tongue sticks to the roof of my mouth. You lay me in the dust of death.
16 ULB നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു. BSB BSB: For dogs surround me; a band of evil men encircles me; they have pierced my hands and feet.
17 ULB എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം; അവർ എന്നെ തുറിച്ച് നോക്കുന്നു. BSB BSB: I can count all my bones; they stare and gloat over me.
18 ULB എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു. BSB BSB: They divide my garments among them and cast lots for my clothing.
19 ULB നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. BSB BSB: But You, O LORD, be not far off; O my Strength, come quickly to help me.
20 ULB വാളിൽനിന്ന് എന്റെ പ്രാണനെയും നായയുടെ കയ്യിൽനിന്ന് എന്റെ ജീവനെയും വിടുവിക്കണമേ. BSB BSB: Deliver my soul from the sword, my precious life from the power of wild dogs.
21 ULB സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു. BSB BSB: Save me from the mouth of the lion; at the horns of the wild oxen You have answered me!
22 ULB ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും; സഭാമദ്ധ്യത്തിൽ ഞാൻ നിന്നെ സ്തുതിക്കും. BSB BSB: I will proclaim Your name to my brothers; I will praise You in the assembly.
23 ULB യഹോവാഭക്തന്മാരേ, അവനെ സ്തുതിക്കുവിൻ; യാക്കോബിന്റെ സകലസന്തതികളുമേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതികളുമേ, അവനെ ഭയപ്പെടുവിൻ. BSB BSB: You who fear the LORD, praise Him! All descendants of Jacob, honor Him! All offspring of Israel, revere Him!
25 ULB മഹാസഭയിൽ എന്റെ പ്രശംസ നിന്നെക്കുറിച്ചാകുന്നു. അവന്റെ ഭക്തന്മാരുടെ കൺ മുമ്പിൽ ഞാൻ എന്റെ നേർച്ചകൾ കഴിക്കും. BSB BSB: My praise for You resounds in the great assembly; I will fulfill my vows before those who fear You.
26 ULB എളിയവർ ഭക്ഷിച്ച് തൃപ്തരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ. BSB BSB: The poor will eat and be satisfied; those who seek the LORD will praise Him. May your hearts live forever!
27 ULB ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; സകല വംശങ്ങളും നിന്റെ മുമ്പാകെ നമസ്കരിക്കും. BSB BSB: All the ends of the earth will remember and turn to the LORD. All the families of the nations will bow down before Him.
28 ULB രാജത്വം യഹോവയ്ക്കുള്ളതല്ലയോ; അവൻ ജനതതിയെ ഭരിക്കുന്നു. BSB BSB: For dominion belongs to the LORD and He rules over the nations.
29 ULB ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ഭക്ഷിച്ച് ആരാധിക്കും; തന്റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവന്റെ മുമ്പാകെ കുമ്പിടും. BSB BSB: All the rich of the earth will feast and worship; all who go down to the dust will kneel before Him—even those unable to preserve their lives.
30 ULB വരുവാനുള്ള ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും. BSB BSB: Posterity will serve Him; they will declare the Lord to a new generation.
31 ULB അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട് “അവൻ ഇത് നിവർത്തിച്ചിരിക്കുന്നു” എന്ന് അവന്റെ നീതിയെ വർണ്ണിക്കും. BSB BSB: They will come and proclaim His righteousness to a people yet unborn—all that He has done.
Select verses for actions: Enter goes to them and Escape comes back.