1 ULB യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ നീ സന്ദർഭം ഉണ്ടാക്കിയതുമില്ല. BSB BSB: A Psalm. A song for the dedication of the temple. Of David. I will exalt You, O LORD, for You have lifted me up and have not allowed my foes to rejoice over me.
2 ULB എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു. BSB BSB: O LORD my God, I cried to You for help, and You healed me.
3 ULB യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. BSB BSB: O LORD, You pulled me up from Sheol; You spared me from descending into the Pit.
4 ULB യഹോവയുടെ വിശുദ്ധന്മാരേ, അവന് സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്വിൻ. BSB BSB: Sing to the LORD, O you His saints, and praise His holy name.
5 ULB അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു. BSB BSB: For His anger is fleeting, but His favor lasts a lifetime. Weeping may stay the night, but joy comes in the morning.
6 ULB “ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്ന് എന്റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു. BSB BSB: In prosperity I said, “I will never be shaken.”
7 ULB യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖം മറച്ചു, ഞാൻ ഭ്രമിച്ചുപോയി. BSB BSB: O LORD, You favored me; You made my mountain stand strong. When You hid Your face, I was dismayed.
8 ULB യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു; യഹോവയോട് ഞാൻ യാചിച്ചു. BSB BSB: To You, O LORD, I called, and I begged my Lord for mercy:
9 ULB ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? ധൂളി നിന്നെ സ്തുതിക്കുമോ? അത് നിന്റെ സത്യം പ്രസ്താവിക്കുമോ? BSB BSB: “What gain is there in my bloodshed, in my descent to the Pit? Will the dust praise You? Will it proclaim Your faithfulness?
10 ULB യഹോവേ, കേൾക്കണമേ; എന്നോടു കരുണയുണ്ടാകണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കണമേ. BSB BSB: Hear me, O LORD, and have mercy; O LORD, be my helper.”
11 ULB നീ എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു; എന്റെ ചണവസ്ത്രം നീ അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു; BSB BSB: You turned my mourning into dancing; You peeled off my sackcloth and clothed me with joy,
12 ULB ഞാൻ മൗനമായിരിക്കാതെ നിനക്ക് സ്തുതി പാടേണ്ടതിനു തന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും. BSB BSB: that my heart may sing Your praises and not be silent. O LORD my God, I will give thanks forever.
Select verses for actions: Enter goes to them and Escape comes back.