Psalm 43 43 Psalms Book 2 Malayalam Unlocked Literal Bible 1 ULB ദൈവമേ, എനിക്ക് ന്യായം നടത്തി തരണമേ; ഭക്തികെട്ട ജനതയോടുള്ള എന്റെ വ്യവഹാരം നടത്തണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കണമേ. BSB BSB: Vindicate me, O God, and plead my case against an ungodly nation; deliver me from deceitful and unjust men.
2 ULB നീ എന്റെ ശരണമായ ദൈവമാണല്ലോ; നീ എന്നെ ഉപേക്ഷിക്കുന്നതെന്ത്? ശത്രുവിന്റെ ഉപദ്രവം മൂലം ഞാൻ ദുഃഖിച്ച് നടക്കേണ്ടിവരുന്നത് എന്തുകൊണ്ട്? BSB BSB: For You are the God of my refuge. Why have You rejected me? Why must I walk in sorrow because of the enemy’s oppression?
3 ULB നിന്റെ പ്രകാശവും സത്യവും അയയ്ക്കേണമേ; അവ എന്നെ നടത്തട്ടെ; നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കട്ടെ. BSB BSB: Send out Your light and Your truth; let them lead me. Let them bring me to Your holy mountain and to the place where You dwell.
4 ULB ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ട് ഞാൻ നിന്നെ സ്തുതിക്കും. BSB BSB: Then I will go to the altar of God, to God, my greatest joy. I will praise You with the harp, O God, my God.
5 ULB എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്തിന്? ദൈവത്തിൽ പ്രത്യാശ വയ്ക്കുക; അവൻ എന്റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന എന്റെ ദൈവവുമാകുന്നു എന്ന് ഞാൻ ഇനിയും അവനെ സ്തുതിക്കും. BSB BSB: Why are you downcast, O my soul? Why the unease within me? Put your hope in God, for I will yet praise Him, my Savior and my God.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 43
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 43, and keep Opened free for readers who can’t pay.