1 ULB ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ; എന്റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ. BSB BSB: For the choirmaster. With stringed instruments. A Maskil of David. Listen to my prayer, O God, and do not ignore my plea.
2 ULB എനിക്ക് ചെവിതന്ന് ഉത്തരമരുളണമേ; ശത്രുവിന്റെ കൂക്കുവിളി നിമിത്തവും ദുഷ്ടന്റെ പീഡ നിമിത്തവും ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു. BSB BSB: Attend to me and answer me. I am restless in my complaint, and distraught
3 ULB അവർ എന്റെ മേൽ നീതികേട് ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു. BSB BSB: at the voice of the enemy, at the pressure of the wicked. For they bring down disaster upon me and resent me in their anger.
4 ULB എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു. BSB BSB: My heart pounds within me, and the terrors of death assail me.
5 ULB ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു. BSB BSB: Fear and trembling grip me, and horror has overwhelmed me.
6 ULB “പ്രാവിനെപ്പോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്ന് ഞാൻ പറഞ്ഞു. BSB BSB: I said, “Oh, that I had wings like a dove! I would fly away and find rest.
7 ULB അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്, മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ. BSB BSB: How far away I would flee! In the wilderness I would remain. Selah
8 ULB ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട് ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു! BSB BSB: I would hurry to my shelter, far from this raging tempest.”
9 ULB കർത്താവേ, അവരുടെ നാവുകളെ നശിപ്പിച്ച് വികലമാക്കണമേ. ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു. BSB BSB: O Lord, confuse and confound their speech, for I see violence and strife in the city.
10 ULB രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ട്. BSB BSB: Day and night they encircle the walls, while malice and trouble lie within.
11 ULB ദുഷ്ടത അതിന്റെ നടുവിൽ ഉണ്ട്; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല. BSB BSB: Destruction is within; oppression and deceit never leave the streets.
12 ULB എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പ് പറഞ്ഞത് എന്നെ വെറുക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു. BSB BSB: For it is not an enemy who insults me; that I could endure. It is not a foe who rises against me; from him I could hide.
13 ULB നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു. BSB BSB: But it is you, a man like myself, my companion and close friend.
14 ULB നാം തമ്മിൽ മധുരസമ്പർക്കം ചെയ്ത് പുരുഷാരവുമായി ദൈവാലയത്തിലേക്ക് പോയിരുന്നല്ലോ. BSB BSB: We shared sweet fellowship together; we walked with the crowd into the house of God.
15 ULB മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്. BSB BSB: Let death seize them by surprise; let them go down to Sheol alive, for evil is with them in their homes.
16 ULB ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. BSB BSB: But I call to God, and the LORD saves me.
17 ULB ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ച് കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും. BSB BSB: Morning, noon, and night, I cry out in distress, and He hears my voice.
18 ULB എന്നോടു എതിർത്തു നിന്നവർ അനേകം പേരായിരുന്നു. അവർ ആരും എന്നോട് അടുക്കാത്തവിധം അവൻ എന്റെ പ്രാണനെ വീണ്ടെടുത്ത് സമാധാനത്തിലാക്കി; BSB BSB: He redeems my soul in peace from the battle waged against me, even though many oppose me.
19 ULB കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്റെ നിലവിളികേട്ട് അവരെ തോല്പിക്കും. സേലാ. അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല. BSB BSB: God will hear and humiliate them—the One enthroned for the ages—Selah because they do not change and they have no fear of God.
20 ULB തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്ത് തന്റെ സഖ്യത അവൻ ലംഘിച്ചിരിക്കുന്നു. BSB BSB: My companion attacks his friends; he violates his covenant.
21 ULB അവന്റെ വായ് വെണ്ണപോലെ മൃദുവായത്; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു. BSB BSB: His speech is smooth as butter, but war is in his heart. His words are softer than oil, yet they are swords unsheathed.
22 ULB നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കുകയില്ല. BSB BSB: Cast your burden upon the LORD and He will sustain you; He will never let the righteous be shaken.
23 ULB ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്ക് ഇറക്കും; കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കുകയില്ല; എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും. BSB BSB: But You, O God, will bring them down to the Pit of destruction; men of bloodshed and deceit will not live out half their days. But I will trust in You.
Select verses for actions: Enter goes to them and Escape comes back.