1 ULB എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ; എനിയ്ക്ക് എതിരെ എഴുന്നേറ്റിരിക്കുന്നവരിൽ നിന്ന് എനിക്ക് സംരക്ഷണം നൽകണമേ. BSB BSB: For the choirmaster. To the tune of “Do Not Destroy.” A Miktam of David, when Saul sent men to watch David’s house in order to kill him. Deliver me from my enemies, O my God; protect me from those who rise against me.
2 ULB നീതികേട് പ്രവർത്തിക്കുന്നവരുടെ കൈയിൽ നിന്ന് എന്നെ മോചിപ്പിച്ച് രക്തദാഹികളുടെ പക്കൽനിന്ന് എന്നെ രക്ഷിക്കണമേ. BSB BSB: Deliver me from workers of iniquity, and save me from men of bloodshed.
3 ULB ഇതാ, അവർ എന്റെ പ്രാണനുവേണ്ടി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നത് എന്റെ അതിക്രമം നിമിത്തമല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല. BSB BSB: See how they lie in wait for me. Fierce men conspire against me for no transgression or sin of my own, O LORD.
4 ULB എന്റെ പക്കൽ അകൃത്യം ഇല്ലെങ്കിലും അവർ എനിക്കെതിരെ ഓടി ഒരുങ്ങുന്നു; എന്നെ സഹായിക്കുവാൻ ഉണർന്ന് കടാക്ഷിക്കണമേ. BSB BSB: For no fault of my own, they move swiftly to attack me. Arise to help me, and take notice.
5 ULB സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകല ജനതകളെയും സന്ദർശിക്കേണ്ടതിന് നീ ഉണരണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ തോന്നരുതേ. സേലാ. BSB BSB: O LORD God of Hosts, the God of Israel, rouse Yourself to punish all the nations; show no mercy to the wicked traitors. Selah
6 ULB സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവർ പട്ടണത്തിന് ചുറ്റും നടക്കുന്നു. BSB BSB: They return in the evening, snarling like dogs and prowling around the city.
7 ULB അവർ അവരുടെ വായ്കൊണ്ട് ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്; “ആര് കേൾക്കും” എന്ന് അവർ പറയുന്നു. BSB BSB: See what they spew from their mouths—sharp words from their lips: “For who can hear us?”
8 ULB എങ്കിലും യഹോവേ, നീ അവരെ നോക്കി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും. BSB BSB: But You, O LORD, laugh at them; You scoff at all the nations.
9 ULB എന്റെ ബലമായുള്ള യഹോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. BSB BSB: I will keep watch for You, O my strength, because You, O God, are my fortress.
10 ULB എന്റെ ദൈവം തന്റെ കരുണയിൽ എന്നെ എതിരേല്ക്കും; ഞാൻ എന്റെ ശത്രുക്കളെ കണ്ട് രസിക്കുവാൻ ദൈവം ഇടയാക്കും. BSB BSB: My God of loving devotion will come to meet me; God will let me stare down my foes.
11 ULB അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നെ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തികൊണ്ട് അവരെ ചിതറിച്ച് താഴ്ത്തണമേ. BSB BSB: Do not kill them, or my people will forget. Scatter them by Your power, and bring them down, O Lord, our shield.
12 ULB അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തം അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ. BSB BSB: By the sins of their mouths and the words of their lips, let them be trapped in their pride, in the curses and lies they utter.
13 ULB അവർ പറയുന്ന ശാപവാക്കുകളും ഭോഷ്ക്കും നിമിത്തം കോപത്തോടെ അവരെ സംഹരിക്കണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്ന് ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ. BSB BSB: Consume them in wrath; consume them till they are no more, so it may be known to the ends of the earth that God rules over Jacob. Selah
14 ULB സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിന് ചുറ്റും നടക്കുന്നു. BSB BSB: They return in the evening, snarling like dogs and prowling around the city.
15 ULB അവർ ആഹാരത്തിനായി അലഞ്ഞു നടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും കാത്തിരിക്കുന്നു. BSB BSB: They scavenge for food, and growl if they are not satisfied.
16 ULB ഞാൻ നിന്റെ ബലത്തെക്കുറിച്ച് പാടും; അതികാലത്ത് ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്ത് നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. BSB BSB: But I will sing of Your strength and proclaim Your loving devotion in the morning. For You are my fortress, my refuge in times of trouble.
17 ULB എന്റെ ബലമായുള്ള യഹോവേ, ഞാൻ നിനക്ക് സ്തുതിപാടും; എന്റെ ഗോപുരവും എന്നോട് ദയകാണിക്കുകയും ചെയ്യുന്ന ദൈവത്തിനു തന്നെ. BSB BSB: To You, O my strength, I sing praises, for You, O God, are my fortress, my God of loving devotion.
Select verses for actions: Enter goes to them and Escape comes back.