1 ULB സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ; BSB BSB: For the choirmaster. A song. A Psalm. Make a joyful noise to God, all the earth!
2 ULB അവന്റെ നാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ; അവന്റെ സ്തുതി മഹത്വപൂർണമാക്കുവിൻ. BSB BSB: Sing the glory of His name; make His praise glorious.
3 ULB “നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം; നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്ക് കീഴടങ്ങും; BSB BSB: Say to God, “How awesome are Your deeds! So great is Your power that Your enemies cower before You.
4 ULB സർവ്വഭൂമിയും നിന്നെ നമസ്കരിച്ച് പാടും; അവർ നിന്റെ നാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. സേലാ. BSB BSB: All the earth bows down to You; they sing praise to You; they sing praise to Your name.” Selah
5 ULB വന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ. BSB BSB: Come and see the works of God; how awesome are His deeds toward mankind.
6 ULB അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു. BSB BSB: He turned the sea into dry land; they passed through the waters on foot; there we rejoiced in Him.
7 ULB അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു; അവന്റെ കണ്ണ് ജനതകളെ നോക്കുന്നു; മത്സരക്കാർ സ്വയം ഉയർത്തരുതേ. സേലാ. BSB BSB: He rules forever by His power; His eyes watch the nations. Do not let the rebellious exalt themselves. Selah
8 ULB വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ. BSB BSB: Bless our God, O peoples; let the sound of His praise be heard.
9 ULB അവൻ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല. BSB BSB: He preserves our lives and keeps our feet from slipping.
10 ULB ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കും പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു. BSB BSB: For You, O God, have tested us; You have refined us like silver.
11 ULB നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു. BSB BSB: You led us into the net; You laid burdens on our backs.
12 ULB നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു. BSB BSB: You let men ride over our heads; we went through fire and water, but You brought us into abundance.
13 ULB ഞാൻ ഹോമയാഗങ്ങളുമായി നിന്റെ ആലയത്തിലേക്ക് വരും; നിനക്കുള്ള എന്റെ നേർച്ചകളെ ഞാൻ കഴിക്കും. BSB BSB: I will enter Your house with burnt offerings; I will fulfill my vows to You—
14 ULB ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു. BSB BSB: the vows that my lips promised and my mouth spoke in my distress.
15 ULB ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി തടിച്ച മൃഗങ്ങളെ നിനക്ക് ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ. BSB BSB: I will offer You fatlings as burnt offerings, with the fragrant smoke of rams; I will offer bulls and goats. Selah
16 ULB സകലഭക്തന്മാരുമേ, വന്ന് കേൾക്കുവിൻ; അവൻ എന്റെ പ്രാണനു വേണ്ടി ചെയ്തത് ഞാൻ വിവരിക്കാം. BSB BSB: Come and listen, all you who fear God, and I will declare what He has done for me.
17 ULB ഞാൻ എന്റെ അധരം കൊണ്ട് അവനോട് നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു. BSB BSB: I cried out to Him with my mouth and praised Him with my tongue.
18 ULB ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കുകയില്ലായിരുന്നു. BSB BSB: If I had cherished iniquity in my heart, the Lord would not have listened.
19 ULB എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; BSB BSB: But God has surely heard; He has attended to the sound of my prayer.
20 ULB എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. BSB BSB: Blessed be God, who has not rejected my prayer or withheld from me His loving devotion!
Select verses for actions: Enter goes to them and Escape comes back.