1 ULB ദൈവമേ, രാജാവിന് നിന്റെ ന്യായവും രാജകുമാരന് നിന്റെ നീതിയും നല്കണമേ. BSB BSB: Of Solomon. Endow the king with Your justice, O God, and the son of the king with Your righteousness.
2 ULB അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ. BSB BSB: May he judge Your people with righteousness and Your afflicted with justice.
3 ULB നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന് സമാധാനം വിളയട്ടെ. BSB BSB: May the mountains bring peace to the people, and the hills bring righteousness.
4 ULB ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ; BSB BSB: May he vindicate the afflicted among the people; may he save the children of the needy and crush the oppressor.
5 ULB സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ. BSB BSB: May they fear him as long as the sun shines, as long as the moon remains, through all generations.
6 ULB അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. BSB BSB: May he be like rain that falls on freshly cut grass, like spring showers that water the earth.
7 ULB അവന്റെ കാലത്ത് നീതിമാന്മാർ തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. BSB BSB: May the righteous flourish in his days and prosperity abound until the moon is no more.
8 ULB അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. BSB BSB: May he rule from sea to sea, and from the Euphrates to the ends of the earth.
9 ULB മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ. BSB BSB: May the nomads bow before him, and his enemies lick the dust.
10 ULB തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. BSB BSB: May the kings of Tarshish and distant shores bring tribute; may the kings of Sheba and Seba offer gifts.
11 ULB സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകല ജനതകളും അവനെ സേവിക്കട്ടെ. BSB BSB: May all kings bow down to him and all nations serve him.
12 ULB അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ. BSB BSB: For he will deliver the needy who cry out and the afflicted who have no helper.
13 ULB എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. BSB BSB: He will take pity on the poor and needy and save the lives of the oppressed.
14 ULB അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന് വിലയേറിയതായിരിക്കും. BSB BSB: He will redeem them from oppression and violence, for their blood is precious in his sight.
15 ULB അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും; അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും. BSB BSB: Long may he live! May gold from Sheba be given him. May people ever pray for him; may they bless him all day long.
16 ULB ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവ് ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യം പോലെ തഴയ്ക്കും. BSB BSB: May there be an abundance of grain in the land; may it sway atop the hills. May its fruit trees flourish like the forests of Lebanon, the people of its cities like the grass of the field.
17 ULB അവന്റെ നാമം എന്നേക്കും നിലനില്ക്കും; അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും. BSB BSB: May his name endure forever; may his name continue as long as the sun shines. In him may all nations be blessed; may they call him blessed.
18 ULB താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. BSB BSB: Blessed be the LORD God, the God of Israel, who alone does marvelous deeds.
19 ULB അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ. BSB BSB: And blessed be His glorious name forever; may all the earth be filled with His glory. Amen and amen.
20 ULB യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു. BSB BSB: Thus conclude the prayers of David son of Jesse.
Select verses for actions: Enter goes to them and Escape comes back.