3 ULB ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട് എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി. BSB BSB: For I envied the arrogant when I saw the prosperity of the wicked.
4 ULB അവർക്ക് ജീവപര്യന്തം വേദന ഒട്ടുമില്ല; അവരുടെ ദേഹം തടിച്ചുകൊഴുത്തിരിക്കുന്നു. BSB BSB: They have no struggle in their death; their bodies are well-fed.
5 ULB അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ രോഗത്താൽ ബാധിക്കപ്പെടുന്നതുമില്ല. BSB BSB: They are free of the burdens others carry; they are not afflicted like other men.
6 ULB അതിനാൽ ഡംഭം അവർക്ക് മാലയായിരിക്കുന്നു; ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു. BSB BSB: Therefore pride is their necklace; a garment of violence covers them.
7 ULB അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തിനില്ക്കുന്നു; അവരുടെ ഹൃദയത്തിലെ ഭോഷത്തമായ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു. BSB BSB: From their prosperity proceeds iniquity; the imaginations of their hearts run wild.
8 ULB അവർ പരിഹസിച്ച് ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു. BSB BSB: They mock and speak with malice; with arrogance they threaten oppression.
9 ULB അവർ വായ് ആകാശത്തോളം ഉയർത്തുന്നു; അവരുടെ നാവ് ഭൂമിയിൽ സഞ്ചരിക്കുന്നു. BSB BSB: They set their mouths against the heavens, and their tongues strut across the earth.
10 ULB അതുകൊണ്ടു അവൻ തന്റെ ജനത്തെ ഇവിടേക്ക് കൊണ്ടുവരുന്നു. അവർ ധാരാളം വെള്ളം വലിച്ചുകുടിക്കുന്നു. BSB BSB: So their people return to this place and drink up waters in abundance.
11 ULB “ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന് അറിവുണ്ടോ?” എന്ന് അവർ പറയുന്നു. BSB BSB: The wicked say, “How can God know? Does the Most High have knowledge?”
12 ULB ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിരന്തരം സ്വസ്ഥത അനുഭവിച്ച് സമ്പത്ത് വർദ്ധിപ്പിക്കുന്നു. BSB BSB: Behold, these are the wicked—always carefree as they increase their wealth.
13 ULB ആകയാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകൾ നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമത്രേ. BSB BSB: Surely in vain I have kept my heart pure; in innocence I have washed my hands.
14 ULB ഞാൻ ദിവസം മുഴുവൻ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു. BSB BSB: For I am afflicted all day long and punished every morning.
15 ULB ഞാൻ ഇപ്രകാരം സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ, നിന്റെ മക്കളുടെ തലമുറയോട് ദ്രോഹം ചെയ്യുമായിരുന്നു. BSB BSB: If I had said, “I will speak this way,” then I would have betrayed Your children.
17 ULB ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്ന് അവരുടെ അന്ത്യം എന്താകും എന്ന് ചിന്തിച്ചു. BSB BSB: until I entered God’s sanctuary; then I discerned their end.
18 ULB നിശ്ചയമായും നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു. BSB BSB: Surely You set them on slick ground; You cast them down into ruin.
19 ULB എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി! അവർ ഭയാനകമായ കാര്യങ്ങളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു. BSB BSB: How suddenly they are laid waste, completely swept away by terrors!
20 ULB ഉണരുമ്പോൾ ഒരു സ്വപ്നം പോലെ, കർത്താവേ, അവർ ഉണരുമ്പോൾ നീ അവരുടെ രൂപത്തെ തുച്ഛീകരിക്കും. BSB BSB: Like one waking from a dream, so You, O Lord, awaken and despise their form.
21 ULB ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കുകയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ BSB BSB: When my heart was grieved and I was pierced within,
22 ULB ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു. BSB BSB: I was senseless and ignorant; I was a brute beast before You.
23 ULB എങ്കിലും ഞാൻ ഇപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈയ്ക്ക് പിടിച്ചിരിക്കുന്നു. BSB BSB: Yet I am always with You; You hold my right hand.
24 ULB നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും. BSB BSB: You guide me with Your counsel, and later receive me in glory.
25 ULB സ്വർഗ്ഗത്തിൽ നീ ഒഴികെ എനിക്ക് ആരാണുള്ളത്? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. BSB BSB: Whom have I in heaven but You? And on earth I desire no one besides You.
26 ULB എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു. BSB BSB: My flesh and my heart may fail, but God is the strength of my heart and my portion forever.
27 ULB ഇതാ, നിന്നോട് അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ട് പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും. BSB BSB: Those far from You will surely perish; You destroy all who are unfaithful to You.
28 ULB എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന് ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു. BSB BSB: But as for me, it is good to draw near to God. I have made the Lord GOD my refuge, that I may proclaim all Your works.
Select verses for actions: Enter goes to them and Escape comes back.