1 ULB ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? നിന്റെ മേച്ചില്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നത് എന്ത്? BSB BSB: A Maskil of Asaph. Why have You rejected us forever, O God? Why does Your anger smolder against the sheep of Your pasture?
2 ULB നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കണമേ. BSB BSB: Remember Your congregation, which You purchased long ago and redeemed as the tribe of Your inheritance—Mount Zion, where You dwell.
3 ULB നിത്യശൂന്യങ്ങളിലേക്ക് നിന്റെ കാലടി വയ്ക്കണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു. BSB BSB: Turn Your steps to the everlasting ruins, to everything in the sanctuary the enemy has destroyed.
4 ULB നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു. BSB BSB: Your foes have roared within Your meeting place; they have unfurled their banners as signs,
5 ULB അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി. BSB BSB: like men wielding axes in a thicket of trees
6 ULB ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു. BSB BSB: and smashing all the carvings with hatchets and picks.
7 ULB അവർ നിന്റെ വിശുദ്ധമന്ദിരം തീവച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി. BSB BSB: They have burned Your sanctuary to the ground; they have defiled the dwelling place of Your Name.
8 ULB “നാം അവരെ നശിപ്പിച്ചുകളയുക” എന്ന് അവരുടെ ഹൃദയത്തിൽ പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു. BSB BSB: They said in their hearts, “We will crush them completely.” They burned down every place where God met us in the land.
9 ULB ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല. BSB BSB: There are no signs for us to see. There is no longer any prophet. And none of us knows how long this will last.
10 ULB ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ? BSB BSB: How long, O God, will the enemy taunt You? Will the foe revile Your name forever?
11 ULB നിന്റെ കൈ, നിന്റെ വലങ്കൈ നീ പിൻവലിച്ചുകളയുന്നത് എന്ത്? നിന്റെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ. BSB BSB: Why do You withdraw Your strong right hand? Stretch it out to destroy them!
12 ULB ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യത്തിൽ അവൻ രക്ഷ പ്രവർത്തിക്കുന്നു. BSB BSB: Yet God is my King from ancient times, working salvation on the earth.
13 ULB നിന്റെ ശക്തികൊണ്ട് നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു. BSB BSB: You divided the sea by Your strength; You smashed the heads of the dragons of the sea;
14 ULB ലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുഭൂവാസികളായ ജനത്തിന് അതിനെ ആഹാരമായി കൊടുത്തു. BSB BSB: You crushed the heads of Leviathan; You fed him to the creatures of the desert.
15 ULB നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു. BSB BSB: You broke open the fountain and the flood; You dried up the ever-flowing rivers.
16 ULB പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും നീ ഉണ്ടാക്കിയിരിക്കുന്നു. BSB BSB: The day is Yours, and also the night; You established the moon and the sun.
17 ULB ഭൂസീമകൾ എല്ലാം നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു. BSB BSB: You set all the boundaries of the earth; You made the summer and winter.
18 ULB യഹോവേ, ശത്രു നിന്ദിച്ചതും മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കണമേ. BSB BSB: Remember how the enemy has mocked You, O LORD, how a foolish people has spurned Your name.
19 ULB നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ. BSB BSB: Do not deliver the soul of Your dove to beasts; do not forget the lives of Your afflicted forever.
20 ULB നിന്റെ നിയമത്തെ മാനിക്കണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. BSB BSB: Consider Your covenant, for haunts of violence fill the dark places of the land.
21 ULB പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ. BSB BSB: Do not let the oppressed retreat in shame; may the poor and needy praise Your name.
22 ULB ദൈവമേ, എഴുന്നേറ്റ് നിന്റെ വ്യവഹാരം നടത്തണമേ; മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നത് ഓർക്കണമേ. BSB BSB: Rise up, O God; defend Your cause! Remember how the fool mocks You all day long.
23 ULB നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും വർധിച്ചുകൊണ്ടിരിക്കുന്നു.. BSB BSB: Do not disregard the clamor of Your adversaries, the uproar of Your enemies that ascends continually.
Select verses for actions: Enter goes to them and Escape comes back.