1 ULB യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു. BSB BSB: A prayer of David. Incline Your ear, O LORD, and answer me, for I am poor and needy.
2 ULB എന്റെ പ്രാണനെ കാക്കണമേ; ഞാൻ നിന്റെ ഭക്തനാകുന്നുവല്ലോ; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ. BSB BSB: Preserve my soul, for I am godly. You are my God; save Your servant who trusts in You.
3 ULB കർത്താവേ, എന്നോട് കൃപയുണ്ടാണമേ; ഇടവിടാതെ ഞാൻ നിന്നോട് നിലവിളിക്കുന്നു. BSB BSB: Be merciful to me, O Lord, for I call to You all day long.
4 ULB അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കണമേ; യഹോവേ, നിങ്കലേക്ക് ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു. BSB BSB: Bring joy to Your servant, for to You, O Lord, I lift up my soul.
5 ULB കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു. BSB BSB: For You, O Lord, are kind and forgiving, rich in loving devotion to all who call on You.
6 ULB യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ; എന്റെ യാചനകൾ ശ്രദ്ധിക്കണമേ. BSB BSB: Hear my prayer, O LORD, and attend to my plea for mercy.
7 ULB നീ എനിക്ക് ഉത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു. BSB BSB: In the day of my distress I call on You, because You answer me.
8 ULB കർത്താവേ, ദേവന്മാരിൽ നിനക്ക് തുല്യനായി ആരുമില്ല. നിന്റെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല. BSB BSB: O Lord, there is none like You among the gods, nor any works like Yours.
9 ULB കർത്താവേ, നീ ഉണ്ടാക്കിയ സകലജനതതികളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും. BSB BSB: All the nations You have made will come and bow before You, O Lord, and they will glorify Your name.
10 ULB നീ വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?; നീ മാത്രം ദൈവമാകുന്നു. BSB BSB: For You are great and perform wonders; You alone are God.
11 ULB യഹോവേ, നിന്റെ വഴി എന്നെ പഠിപ്പിക്കണമെ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ. BSB BSB: Teach me Your way, O LORD, that I may walk in Your truth. Give me an undivided heart, that I may fear Your name.
12 ULB എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും. BSB BSB: I will praise You, O Lord my God, with all my heart; I will glorify Your name forever.
13 ULB എന്നോടുള്ള നിന്റെ ദയ വലിയതാണല്ലോ; നീ എന്റെ പ്രാണനെ പാതാളത്തിന്റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. BSB BSB: For great is Your loving devotion to me; You have delivered me from the depths of Sheol.
14 ULB ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു. നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ നിന്നെ ശ്രദ്ധിക്കുന്നതുമില്ല. BSB BSB: The arrogant rise against me, O God; a band of ruthless men seeks my life; they have no regard for You.
15 ULB കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ. BSB BSB: But You, O Lord, are a compassionate and gracious God, slow to anger, abounding in loving devotion and faithfulness.
16 ULB എന്നിലേക്കു തിരിഞ്ഞ് എന്നോടു കൃപയുണ്ടാകണമേ; നിന്റെ ദാസന് നിന്റെ ശക്തി തന്ന്, നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ. BSB BSB: Turn to me and have mercy; grant Your strength to Your servant; save the son of Your maidservant.
17 ULB എന്നെവെറുക്കുന്നവർ കണ്ട് ലജ്ജിക്കേണ്ടതിന് നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരണമേ; യഹോവേ, നീ എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ. BSB BSB: Show me a sign of Your goodness, that my enemies may see and be ashamed; for You, O LORD, have helped me and comforted me.
Select verses for actions: Enter goes to them and Escape comes back.