1 ULB യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും. BSB BSB: A Maskil of Ethan the Ezrahite. I will sing of the loving devotion of the LORD forever; with my mouth I will proclaim Your faithfulness to all generations.
2 ULB “ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്ന് ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു. BSB BSB: For I have said, “Loving devotion is built up forever; in the heavens You establish Your faithfulness.”
3 ULB എന്റെ വൃതനോട് ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു. BSB BSB: You said, “I have made a covenant with My chosen one, I have sworn to David My servant:
4 ULB “നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” സേലാ. BSB BSB: ‘I will establish your offspring forever and build up your throne for all generations.’” Selah
5 ULB യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കും. BSB BSB: The heavens praise Your wonders, O LORD—Your faithfulness as well—in the assembly of the holy ones.
6 ULB സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്? ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ? BSB BSB: For who in the skies can compare with the LORD? Who among the heavenly beings is like the LORD?
7 ULB ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. BSB BSB: In the council of the holy ones, God is greatly feared, and awesome above all who surround Him.
8 ULB സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരാണുള്ളത്? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. BSB BSB: O LORD God of Hosts, who is like You? O mighty LORD, Your faithfulness surrounds You.
9 ULB നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു. BSB BSB: You rule the raging sea; when its waves mount up, You still them.
10 ULB നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. BSB BSB: You crushed Rahab like a carcass; You scattered Your enemies with Your mighty arm.
11 ULB ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു. BSB BSB: The heavens are Yours, and also the earth. The earth and its fullness You founded.
12 ULB ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു; BSB BSB: North and south You created; Tabor and Hermon shout for joy at Your name.
13 ULB നിന്റെ ഭുജം വീര്യമുള്ളത്; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു. BSB BSB: Mighty is Your arm; strong is Your hand. Your right hand is exalted.
14 ULB നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു. BSB BSB: Righteousness and justice are the foundation of Your throne; loving devotion and faithfulness go before You.
15 ULB ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. BSB BSB: Blessed are those who know the joyful sound, who walk, O LORD, in the light of Your presence.
16 ULB അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. BSB BSB: They rejoice in Your name all day long, and in Your righteousness they exult.
17 ULB നീ അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു. BSB BSB: For You are the glory of their strength, and by Your favor our horn is exalted.
18 ULB നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു. BSB BSB: Surely our shield belongs to the LORD, and our king to the Holy One of Israel.
19 ULB അന്ന് നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോട് അരുളിച്ചെയ്തത്; “ഞാൻ വീരനായ ഒരുത്തന് സഹായം നല്കുകയും ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു. BSB BSB: You once spoke in a vision; to Your godly ones You said, “I have bestowed help on a warrior; I have exalted one chosen from the people.
20 ULB ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു. BSB BSB: I have found My servant David; with My sacred oil I have anointed him.
21 ULB എന്റെ കൈ അവനോടുകൂടി സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും. BSB BSB: My hand will sustain him; surely My arm will strengthen him.
22 ULB ശത്രു അവനെ തോല്പിക്കുകയില്ല; വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല. BSB BSB: No enemy will exact tribute; no wicked man will oppress him.
23 ULB ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ വെറുക്കുന്നവരെ സംഹരിക്കും, BSB BSB: I will crush his foes before him and strike down those who hate him.
24 ULB എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടി ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും. BSB BSB: My faithfulness and loving devotion will be with him, and through My name his horn will be exalted.
25 ULB അവന്റെ കൈ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും. BSB BSB: I will set his hand over the sea, and his right hand upon the rivers.
26 ULB അവൻ എന്നോട്: ‘നീ എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും. BSB BSB: He will call to Me, ‘You are my Father, my God, the Rock of my salvation.’
27 ULB ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. BSB BSB: I will indeed appoint him as My firstborn, the highest of the kings of the earth.
28 ULB ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും; എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും. BSB BSB: I will forever preserve My loving devotion for him, and My covenant with him will stand fast.
29 ULB ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. BSB BSB: I will establish his line forever, his throne as long as the heavens endure.
30 ULB അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും എന്റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും BSB BSB: If his sons forsake My law and do not walk in My judgments,
31 ULB എന്റെ ചട്ടങ്ങൾ ലംഘിക്കുകയും എന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ BSB BSB: if they violate My statutes and fail to keep My commandments,
32 ULB ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. BSB BSB: I will attend to their transgression with the rod, and to their iniquity with stripes.
33 ULB എങ്കിലും എന്റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല; എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല. BSB BSB: But I will not withdraw My loving devotion from him, nor ever betray My faithfulness.
34 ULB ഞാൻ എന്റെ നിയമം ലംഘിക്കുകയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല. BSB BSB: I will not violate My covenant or alter the utterance of My lips.
35 ULB ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു; ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല. BSB BSB: Once and for all I have sworn by My holiness—I will not lie to David—
36 ULB അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. BSB BSB: his offspring shall endure forever, and his throne before Me like the sun,
37 ULB അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” സേലാ. BSB BSB: like the moon, established forever, a faithful witness in the sky.” Selah
38 ULB എങ്കിലും നീ ഉപേക്ഷിച്ച് തള്ളിക്കളയുകയും നിന്റെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു. BSB BSB: Now, however, You have spurned and rejected him; You are enraged by Your anointed one.
39 ULB നിന്റെ ദാസനോടുള്ള നിയമത്തെ നീ തള്ളിക്കളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു. BSB BSB: You have renounced the covenant with Your servant and sullied his crown in the dust.
40 ULB നീ അവന്റെ വേലി എല്ലാം പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. BSB BSB: You have broken down all his walls; You have reduced his strongholds to rubble.
41 ULB വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. BSB BSB: All who pass by plunder him; he has become a reproach to his neighbors.
42 ULB നീ അവന്റെ വൈരികളുടെ വലം കൈ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു. BSB BSB: You have exalted the right hand of his foes; You have made all his enemies rejoice.
43 ULB അവന്റെ വാളിന്റെ വായ്ത്തല നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല. BSB BSB: You have bent the edge of his sword and have not sustained him in battle.
44 ULB അവന്റെ തേജസ്സ് നീ ഇല്ലാതെയാക്കി; അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു. BSB BSB: You have ended his splendor and cast his throne to the ground.
45 ULB അവന്റെ യൗവനത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. സേലാ. BSB BSB: You have cut short the days of his youth; You have covered him with shame. Selah
46 ULB യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? BSB BSB: How long, O LORD? Will You hide Yourself forever? Will Your wrath keep burning like fire?
47 ULB എന്റെ ആയുസ്സ് എത്രചുരുക്കം എന്ന് ഓർക്കണമേ; എന്തു വ്യർത്ഥതയ്ക്കായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു? BSB BSB: Remember the briefness of my lifespan! For what futility You have created all men!
48 ULB ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്ന് വിടുവിക്കുന്നവനും ആരാണ്? സേലാ. BSB BSB: What man can live and never see death? Can he deliver his soul from the power of Sheol? Selah
49 ULB കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോട് സത്യംചെയ്ത നിന്റെ പുരാതനകൃപകൾ എവിടെ? BSB BSB: Where, O Lord, is Your loving devotion of old, which You faithfully swore to David?
50 ULB കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കണമേ; എന്റെ മാർവ്വിടത്തിൽ ഞാൻ സകല ജനതതിയുടെയും നിന്ദ വഹിക്കുന്നതു തന്നെ. BSB BSB: Remember, O Lord, the reproach of Your servants, which I bear in my heart from so many people—
51 ULB യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു. BSB BSB: how Your enemies have taunted, O LORD, and have mocked every step of Your anointed one!
52 ULB യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ. BSB BSB: Blessed be the LORD forever! Amen and amen.
Select verses for actions: Enter goes to them and Escape comes back.