1 ULB എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു; BSB BSB: A song. A Psalm of the sons of Korah. For the choirmaster. According to Mahalath Leannoth. A Maskil of Heman the Ezrahite. O LORD, the God of my salvation, day and night I cry out before You.
2 ULB എന്റെ പ്രാർത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കണമേ. BSB BSB: May my prayer come before You; incline Your ear to my cry.
3 ULB എന്റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു. BSB BSB: For my soul is full of troubles, and my life draws near to Sheol.
4 ULB കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ ബലഹീനനായ മനുഷ്യനെപ്പോലെയാകുന്നു. BSB BSB: I am counted among those descending to the Pit. I am like a man without strength.
5 ULB ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഓർക്കുന്നില്ല; അവർ നിന്റെ കൈയിൽനിന്ന് ഛേദിക്കപ്പെട്ടുപോയിരിക്കുന്നു. BSB BSB: I am forsaken among the dead, like the slain who lie in the grave, whom You remember no more, who are cut off from Your care.
6 ULB നീ എന്നെ ഏറ്റവും താണകുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു. BSB BSB: You have laid me in the lowest Pit, in the darkest of the depths.
7 ULB നിന്റെ ക്രോധം എനിക്ക് ഭാരമായിരിക്കുന്നു; നിന്റെ എല്ലാ തിരകളുംകൊണ്ട് നീ എന്നെ വലച്ചിരിക്കുന്നു. സേലാ. BSB BSB: Your wrath weighs heavily upon me; all Your waves have submerged me. Selah
8 ULB എന്റെ പരിചയക്കാരെ നീ എന്നോട് അകറ്റി, അവർക്ക് എന്നോട് വെറുപ്പായിരിക്കുന്നു; പുറത്തിറങ്ങുവാൻ കഴിയാത്തവിധം എന്നെ അടച്ചിരിക്കുന്നു. BSB BSB: You have removed my friends from me; You have made me repulsive to them; I am confined and cannot escape.
9 ULB എന്റെ കണ്ണ് കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാൻ ദിവസംപ്രതി നിന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ കൈകളെ നിങ്കലേക്ക് മലർത്തുകയും ചെയ്യുന്നു. BSB BSB: My eyes grow dim with grief. I call to You daily, O LORD; I spread out my hands to You.
10 ULB നീ മരിച്ചവർക്ക് വേണ്ടി അത്ഭുതങ്ങൾ ചെയ്യുമോ? മൃതന്മാർ എഴുന്നേറ്റ് നിന്നെ സ്തുതിക്കുമോ? സേലാ. BSB BSB: Do You work wonders for the dead? Do departed spirits rise up to praise You? Selah
11 ULB ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ? BSB BSB: Can Your loving devotion be proclaimed in the grave, Your faithfulness in Abaddon?
12 ULB അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുടെ ദേശത്ത് നിന്റെ നീതിയും വെളിപ്പെടുമോ? BSB BSB: Will Your wonders be known in the darkness, or Your righteousness in the land of oblivion?
13 ULB എന്നാൽ യഹോവേ, ഞാൻ നിന്നോട് നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു. BSB BSB: But to You, O LORD, I cry for help; in the morning my prayer comes before You.
14 ULB യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്? നിന്റെ മുഖത്തെ എനിക്ക് മറയ്ക്കുന്നതും എന്തിന്? BSB BSB: Why, O LORD, do You reject me? Why do You hide Your face from me?
15 ULB ബാല്യം മുതൽ ഞാൻ അരിഷ്ടനും മൃതപ്രായനും ആകുന്നു; ഞാൻ നിന്റെ ഭീകരതകൾ സഹിച്ച് വലഞ്ഞിരിക്കുന്നു. BSB BSB: From my youth I was afflicted and near death. I have borne Your terrors; I am in despair.
16 ULB നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഭീകരത എന്നെ സംഹരിച്ചിരിക്കുന്നു. BSB BSB: Your wrath has swept over me; Your terrors have destroyed me.
17 ULB അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു. BSB BSB: All day long they engulf me like water; they enclose me on every side.
18 ULB സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോട് അകറ്റിയിരിക്കുന്നു; എന്റെ സ്നേഹിതന്മാർ അന്ധകാരമത്രേ. BSB BSB: You have removed my beloved and my friend; darkness is my closest companion.
Select verses for actions: Enter goes to them and Escape comes back.