1 ULB ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും. BSB BSB: For the choirmaster. To the tune of “The Death of the Son.” A Psalm of David. I will give thanks to the LORD with all my heart; I will recount all Your wonders.
2 ULB ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ള യഹോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും. BSB BSB: I will be glad and rejoice in You; I will sing praise to Your name, O Most High.
3 ULB എന്റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ, നിന്റെ സന്നിധിയിൽ ഇടറിവീണ് നശിച്ചു പോകും. BSB BSB: When my enemies retreat, they stumble and perish before You.
4 ULB നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു; BSB BSB: For You have upheld my just cause; You sit on Your throne judging righteously.
5 ULB നീ ജനതതികളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു; അവരുടെ നാമംപോലും നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു. BSB BSB: You have rebuked the nations; You have destroyed the wicked; You have erased their name forever and ever.
6 ULB ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു. BSB BSB: The enemy has come to eternal ruin, and You have uprooted their cities; the very memory of them has vanished.
7 ULB എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കായി അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. BSB BSB: But the LORD abides forever; He has established His throne for judgment.
8 ULB അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും. BSB BSB: He judges the world with justice; He governs the people with equity.
9 ULB യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ. BSB BSB: The LORD is a refuge for the oppressed, a stronghold in times of trouble.
10 ULB നിന്റെ നാമത്തെ അറിയുന്നവർ നിന്നിൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ. BSB BSB: Those who know Your name trust in You, for You, O LORD, have not forsaken those who seek You.
11 ULB സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവീൻ; അവന്റെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പീൻ. BSB BSB: Sing praises to the LORD, who dwells in Zion; proclaim His deeds among the nations.
12 ULB രക്തപാതകത്തിന് പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളി അവൻ മറക്കുന്നതുമില്ല. BSB BSB: For the Avenger of bloodshed remembers; He does not ignore the cry of the afflicted.
13 ULB യഹോവേ, എന്നോട് കരുണയുണ്ടാകണമേ; മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകയ്ക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കണമേ. BSB BSB: Be merciful to me, O LORD; see how my enemies afflict me! Lift me up from the gates of death,
14 ULB ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്നെ സ്തുതിച്ച് നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ. BSB BSB: that I may declare all Your praises—that within the gates of Daughter Zion I may rejoice in Your salvation.
15 ULB ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു. BSB BSB: The nations have fallen into a pit of their making; their feet are caught in the net they have hidden.
16 ULB യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ. BSB BSB: The LORD is known by the justice He brings; the wicked are ensnared by the work of their hands. Higgaion Selah
17 ULB ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും പാതാളത്തിലേക്കു തിരിയും. BSB BSB: The wicked will return to Sheol—all the nations who forget God.
18 ULB ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല; സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരുകയുമില്ല. BSB BSB: For the needy will not always be forgotten; nor the hope of the oppressed forever dashed.
19 ULB യഹോവേ, എഴുന്നേല്ക്കണമേ, മർത്യൻ പ്രബലനാകരുതേ; ജനതതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ. BSB BSB: Rise up, O LORD, do not let man prevail; let the nations be judged in Your presence.
20 ULB യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്ന് ജനതതികൾ അറിയേണ്ടതിന് അവർക്ക് ഭയം വരുത്തണമേ. സേലാ. BSB BSB: Lay terror upon them, O LORD; let the nations know they are but men. Selah
Select verses for actions: Enter goes to them and Escape comes back.