Psalm 96 96 Psalms Book 4 Malayalam Unlocked Literal Bible 1 ULB യഹോവയ്ക്ക് ഒരു പുതിയ പാട്ട് പാടുവിൻ; സകലഭൂവാസികളുമേ, യഹോവയ്ക്ക് പാടുവിൻ. BSB BSB: Sing to the LORD a new song; sing to the LORD, all the earth.
2 ULB യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷ പ്രസിദ്ധമാക്കുവിൻ. BSB BSB: Sing to the LORD, bless His name; proclaim His salvation day after day.
3 ULB ജനതതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിളംബരം ചെയ്യുവിൻ. BSB BSB: Declare His glory among the nations, His wonders among all peoples.
4 ULB യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. BSB BSB: For great is the LORD, and greatly to be praised; He is to be feared above all gods.
5 ULB ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. BSB BSB: For all the gods of the nations are idols, but it is the LORD who made the heavens.
6 ULB ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്. BSB BSB: Splendor and majesty are before Him; strength and beauty fill His sanctuary.
7 ULB ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ; മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ. BSB BSB: Ascribe to the LORD, O families of the nations, ascribe to the LORD glory and strength.
8 ULB യഹോവയ്ക്ക് അവന്റെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ; തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ. BSB BSB: Ascribe to the LORD the glory due His name; bring an offering and enter His courts.
9 ULB വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ; സകല ഭൂവാസികളുമേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ. BSB BSB: Worship the LORD in the splendor of His holiness; tremble before Him, all the earth.
10 ULB “യഹോവ വാഴുന്നു; ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവൻ ജനതകളെ നേരോടെ വിധിക്കും”എന്ന് ജനതകളുടെ ഇടയിൽ പറയുവിൻ. BSB BSB: Declare among the nations: “The LORD reigns!” The world is firmly established; it cannot be moved; He will judge the peoples with equity.
11 ULB ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ. BSB BSB: Let the heavens be glad and the earth rejoice; let the sea resound, and all that fills it.
12 ULB വയലും അതിലുള്ള സകലവും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചുഘോഷിക്കും. BSB BSB: Let the fields exult, and all that is in them. Then all the trees of the forest will sing for joy
13 ULB യഹോവയുടെ സന്നിധിയിൽ തന്നെ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജനതതികളെ വിശ്വസ്തതയോടും കൂടി വിധിക്കും. BSB BSB: before the LORD, for He is coming—He is coming to judge the earth. He will judge the world in righteousness and the peoples in His faithfulness.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 96
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 96, and keep Opened free for readers who can’t pay.