1 IEV ആരെങ്കിലും വിശ്വാസികളുടെ നേതാവാകാൻ ആശിക്കുന്നുവെങ്കിൽ, അവൻ ഒരു ഉത്തമമായ ദൌത്യം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നതു സത്യമാണെന്ന് എല്ലാവരും പൂർണ്ണമായും അംഗീകരിക്കണം: BSB BSB: This is a trustworthy saying: If anyone aspires to be an overseer, he desires a noble task.
2 IEV ഇക്കാരണത്താൽ, വിശ്വാസികളുടെ നേതാവ്, മോശമായ എന്തെങ്കിലും ചെയ്യുന്നതായി ആർക്കും ശരിക്കും ആരോപിക്കാൻ കഴിയാത്ത ഒരാളായിരിക്കണം. അവന് ഒരു ഭാര്യ മാത്രമേ ഉണ്ടാകാവൂ. അവൻ അമിതമായി ഒന്നും ചെയ്യരുത്. അവൻ ജ്ഞാനത്തോടെ ചിന്തിക്കണം. അവന് നന്നായി പെരുമാറണം. അവൻ അപരിചിതരെ സ്വാഗതം ചെയ്യണം. മറ്റുള്ളവരെ പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിയണം BSB BSB: An overseer, then, must be above reproach, the husband of but one wife, temperate, self-controlled, respectable, hospitable, able to teach,
3 IEV അവൻ മദ്യപാനിയോ തല്ലുണ്ടാക്കാന്‍ തിടുക്കപ്പെടുന്നവനോ ആകരുത്. അതിനുപകരം, അവൻ സൗമ്യനായിരിക്കണം, അവൻ വഴക്കുണ്ടാക്കരുത്. അവന് പണത്തിനു വേണ്ടി അത്യാഗ്രഹിയാകരുത്. BSB BSB: not dependent on wine, not violent but gentle, peaceable, and free of the love of money.
4 IEV അവൻ സ്വന്തം കുടുംബത്തെ നന്നായി നയിക്കുകയും പരിപാലിക്കുകയും വേണം. ഉദാഹരണത്തിന്, അവന്റെ മക്കൾ അവനെ അനുസരിക്കുകയും പൂർണ്ണമായും ബഹുമാനിക്കുകയും വേണം, BSB BSB: An overseer must manage his own household well and keep his children under control, with complete dignity.
5 IEV കാരണം, സ്വന്തം വീട്ടിൽ താമസിക്കുന്ന ആളുകളെ എങ്ങനെ നയിക്കണമെന്നും പരിപാലിക്കണമെന്നും അറിയില്ലെങ്കിൽ, ദൈവജനത്തിന്റെ കൂട്ടായ്മയെ അവന് തീർച്ചയായും ശ്രദ്ധിക്കാനാവില്ല. BSB BSB: For if someone does not know how to manage his own household, how can he care for the church of God?
6 IEV ഒരു പുതിയ വിശ്വാസിയെ വിശ്വാസികളുടെ നേതാവായി നിയമിക്കരുത്, കാരണം ഒരു പുതിയ വിശ്വാസി അഹങ്കരിക്കാനിടയുണ്ട്. പിശാചിനെ ന്യായംവിധിച്ച അതേ കാരണത്താൽ ദൈവം അവനെ വിധിക്കും BSB BSB: He must not be a recent convert, or he may become conceited and fall under the same condemnation as the devil.
7 IEV വിശ്വാസികളല്ലാത്തവർ പോലും അവനെക്കുറിച്ച് നന്നായി സംസാരിക്കുന്ന തരത്തിൽ വിശ്വാസികളുടെ നേതാവ് സ്വയം പെരുമാറണം. അപ്പോള്‍ ആളുകൾ അവനെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയില്ല, അത് മനുഷ്യര്‍ മൃഗങ്ങളെ ഒരു കെണിയിൽ പിടിക്കുന്നതു പോലെ പിശാച് അവനെ പിടിക്കാൻ ശ്രമിക്കുന്ന ഒരു കെണിയാകുന്നു. BSB BSB: Furthermore, he must have a good reputation with outsiders, so that he will not fall into disgrace and into the snare of the devil.
8 IEV അതുപോലെതന്നെ, നേതാവിനെ സഹായിക്കുന്നവർ ഗൗരവമുള്ള ആളുകളായിരിക്കണം. സംസാരിക്കുമ്പോൾ അവർ ആത്മാർത്ഥത പുലർത്തണം. അവർ അമിതമായി വീഞ്ഞു കുടിക്കരുത്, പണത്തോട് അത്യാഗ്രഹം ഉണ്ടാകരുത്. BSB BSB: Deacons likewise must be dignified, not double-tongued or given to much wine or greedy for money.
9 IEV ദൈവം ഇപ്പോൾ നമുക്കു വെളിപ്പെടുത്തിയിരിക്കുന്ന സന്ദേശം അവർ വിശ്വസിക്കണം, അതു ചെയ്യുവാന്‍ നമ്മോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യണം. BSB BSB: They must hold to the mystery of the faith with a clear conscience.
10 IEV നിങ്ങൾ നേതാക്കന്മാരില് ചെയ്യുന്നതുപോലെ, ആദ്യം അവർ എങ്ങനെ പെരുമാറുന്നു എന്ന് പരിശോധിക്കണം. തുടർന്ന്, അവർ എല്ലാം നന്നായി ചെയ്യുന്നുവെങ്കിൽ, അവരെ സഹായികളായി സേവിക്കാന്‍ അനുവദിക്കുക. BSB BSB: Additionally, they must first be tested. Then, if they are above reproach, let them serve as deacons.
11 IEV അവരുടെ ഭാര്യമാരും അതുപോലെ ഗൗരവമുള്ളവരായിരിക്കണം, ആളുകളെക്കുറിച്ച് മോശമായി സംസാരിക്കരുത്, അമിതമായി ഒന്നും ചെയ്യരുത്. അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവർ വിശ്വാസയോഗ്യരായിരിക്കണം. BSB BSB: In the same way, the women must be dignified, not slanderers, but temperate and faithful in all things.
12 IEV ഒരു സഹായി ഭാര്യയോട് വിശ്വസ്തനായിരിക്കണം, അവൻ നന്നായി നയിക്കുകയും മക്കളെയും വീട്ടിലെ മറ്റ് ആളുകളെയും നന്നായി പരിപാലിക്കുകയും വേണം. BSB BSB: A deacon must be the husband of but one wife, a good manager of his children and of his own household.
13 IEV നന്നായി സേവിക്കുന്ന സഹായികളെ ആളുകൾ ബഹുമാനിക്കും, ഈ സഹായികൾക്ക് യേശു മശിഹായെക്കുറിച്ച് അവർ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് വളരെ ധൈര്യത്തോടെ സംസാരിക്കാൻ കഴിയും. BSB BSB: For those who have served well as deacons acquire for themselves a high standing and great confidence in the faith that is in Christ Jesus.
14 IEV എനിക്ക് ഉടൻ നിങ്ങളുടെ അടുത്തേക്ക് വരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ ഞാൻ ഇപ്പോൾ ഇതു നിങ്ങൾക്ക് എഴുതുന്നു BSB BSB: Although I hope to come to you soon, I am writing you these things
15 IEV എനിക്ക് ഉടനെ വരാൻ കഴിയുന്നില്ലെങ്കില്‍. യേശുവിൽ വിശ്വസിക്കുകയും ജീവനുള്ള ദൈവത്തോടൊപ്പം ആയിരിക്കുകയും ചെയ്യുന്ന എല്ലാവരുടേയും കൂട്ടായ്മയായ ദൈവിക കുടുംബത്തിൽ വിശ്വാസികൾ എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ സത്യസന്ദേശം വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. BSB BSB: in case I am delayed, so that you will know how each one must conduct himself in God’s household, which is the church of the living God, the pillar and foundation of the truth.
16 IEV ഈ സന്ദേശം ദൈവം ചെയ്ത കാര്യങ്ങളെക്കുറിച്ചും അവൻ ഇപ്പോൾ നമുക്കു വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുമാണ്. അവ ഭയങ്കരവും നമ്മുടെ ധാരണയ്ക്ക് അതീതവുമാണെന്ന് എല്ലാവരും സമ്മതിക്കുന്നു: “ഒരു മനുഷ്യശരീരത്തിൽ ലോകത്തിലേക്ക് വന്ന ദൈവമാണ് മശിഹ. അവൻ കളങ്കമറ്റവനായിരുന്നു എന്ന് പരിശുദ്ധാത്മാവ് തെളിയിച്ചു. ദൈവത്തിന്റെ ദൂതന്മാർ അവനെ കണ്ടു. വിശ്വാസികൾ അവനെ ജാതികളുടെ ഇടയിൽ പ്രഖ്യാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ അവനിൽ വിശ്വസിച്ചു. ദൈവം അവനെ ശക്തിയോടെ തന്റെ അരികിലേക്ക് സ്വർഗത്തിലേക്ക് എടുത്തു.” BSB BSB: By common confession, the mystery of godliness is great: He appeared in the flesh, was vindicated by the Spirit, was seen by angels, was proclaimed among the nations, was believed in throughout the world, was taken up in glory.
Select verses for actions: Enter goes to them and Escape comes back.