1 IEV എന്നിരുന്നാലും, ഈ വരുംകാലങ്ങളില്‍ ചില ആളുകൾ യേശുവിനെക്കുറിച്ചുള്ള സത്യസന്ദേശം വിശ്വസിക്കുന്നത് അവസാനിപ്പിക്കുമെന്ന് ദൈവത്തിന്റെ ആത്മാവ് പ്രത്യേകമായി പറയുന്നു. പകരം, ആളുകളെ വഞ്ചിക്കുന്ന ദുരാത്മാക്കളെയും ഈ ദുരാത്മാക്കളിൽനിന്നു ലഭിക്കുന്ന തെറ്റായ ഉപദേശങ്ങളെയും അവർ ശ്രദ്ധിക്കും. BSB BSB: Now the Spirit expressly states that in later times some will abandon the faith to follow deceitful spirits and the teachings of demons,
2 IEV ഈ ആളുകൾ സത്യം പഠിപ്പിക്കുന്നതായി നടിക്കുകയും കള്ളം പറയുകയും ചെയ്യുന്നു. അവർക്ക് ഒരിക്കലും അതിൽ കുറ്റബോധം തോന്നുന്നില്ല. BSB BSB: influenced by the hypocrisy of liars, whose consciences are seared with a hot iron.
3 IEV അവർ വിശ്വാസികളെ വിവാഹം ചെയ്യുന്നതിൽനിന്ന് തടയുന്നു. അവനിൽനിന്ന് സ്വീകരിക്കുന്നതിനും അതിനു നന്ദി പറയുന്നതിനുമായി ദൈവം സൃഷ്ടിച്ചിട്ടുള്ള ചിലതരം ഭക്ഷണം കഴിക്കരുതെന്ന് അവർ അവരോടു പറയുന്നു. ദൈവത്തിൽ വിശ്വസിക്കുകയും സത്യമെന്തെന്ന് അറിയുകയും ചെയ്യുന്ന നമ്മിലുള്ളവർക്ക് അത് ആസ്വദിക്കാൻ സ്വാതന്ത്ര്യമുണ്ട്. BSB BSB: They will prohibit marriage and require abstinence from certain foods that God has created to be received with thanksgiving by those who believe and know the truth.
4 IEV ദൈവം ഉണ്ടാക്കിയതെല്ലാം നല്ലതായതുകൊണ്ടാണ് ഞാൻ ഇതു പറയുന്നത്. ഏതു തരത്തിലുള്ള ഭക്ഷണവും നാം കഴിക്കുമ്പോൾ അതു ദൈവത്തിന് നന്ദി പറഞ്ഞാൽ അതു ഭക്ഷിക്കുന്നത് സ്വീകാര്യമാണ് BSB BSB: For every creation of God is good, and nothing that is received with thanksgiving should be rejected,
5 IEV നാം ദൈവത്തോട് പ്രാർത്ഥിക്കുകയും അവന്റെ വചനം വിശ്വസിക്കുകയും ചെയ്യുമ്പോൾ നാം കഴിക്കുന്ന ഭക്ഷണം അവന് സ്വീകാര്യമാണ്. BSB BSB: because it is sanctified by the word of God and prayer.
6 IEV ഇത് നിങ്ങളുടെ സഹവിശ്വാസികളെ പഠിപ്പിക്കുമ്പോൾ, നിങ്ങൾ യേശുക്രിസ്തു എന്ന മശിഹയെ നന്നായി സേവിക്കുന്നു. നാമെല്ലാവരും വിശ്വസിക്കുന്ന സത്യസന്ദേശവും നിങ്ങൾ പിന്തുടരുന്ന നല്ല ഉപദേശവും, നിങ്ങൾ പഠിപ്പിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ആത്മീയമായി ശക്തരാകും. BSB BSB: By pointing out these things to the brothers, you will be a good servant of Christ Jesus, nourished by the words of faith and sound instruction that you have followed.
7 IEV വൃദ്ധസ്ത്രീകൾ പറയുന്നതായ വിലകെട്ട, ബുദ്ധിശൂന്യമായ കഥകള്‍കൊണ്ട് യാതൊരു നേട്ടവുമില്ല. പകരം, ദൈവത്തെ ബഹുമാനിക്കാൻ സ്വയം പരിശീലിക്കുക. BSB BSB: But reject irreverent, silly myths. Instead, train yourself for godliness.
8 IEV നിങ്ങളുടെ ശരീര അഭ്യാസം നിങ്ങളെ അൽപ്പം സഹായിക്കുന്നു, പക്ഷേ ദൈവത്തെ ബഹുമാനിക്കാൻ പഠിക്കുന്നത്, ഭൂമിയിലെ നിങ്ങളുടെ ഇപ്പോഴുള്ള ജീവിതത്തിലും ഭാവിയിൽ ദൈവത്തോടൊപ്പം ജീവിക്കുന്നതിലും എല്ലാവിധത്തിലും നിങ്ങളെ സഹായിക്കുന്നു. BSB BSB: For physical exercise is of limited value, but godliness is valuable in every way, holding promise for the present life and for the one to come.
9 IEV ഞാൻ ഇപ്പോൾ എഴുതിയത് നിങ്ങൾക്ക് ആശ്രയിക്കാവുന്ന ഒന്നാണ്. ഇതു പൂർണ്ണമായും വിശ്വസയോഗ്യമാകുന്നു. BSB BSB: This is a trustworthy saying, worthy of full acceptance.
10 IEV ഇക്കാരണത്താൽ നാം കഴിയുന്നത്ര കഠിനാധ്വാനം ചെയ്യുന്നു, കാരണം ജീവനുള്ള ദൈവം താൻ വാഗ്ദാനം ചെയ്ത കാര്യങ്ങൾ ചെയ്യുമെന്ന് നാം ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു. അവൻ എല്ലാ മനുഷ്യരാശിയുടെയും രക്ഷകനാണ്, പ്രത്യേകാല്‍ വിശ്വസിക്കുന്നവരുടെ രക്ഷകനാണ്. BSB BSB: To this end we labor and strive, because we have set our hope on the living God, who is the Savior of everyone, and especially of those who believe.
11 IEV ഈ കാര്യങ്ങള്‍ ആജ്ഞാപിക്കുകയും, പഠിപ്പിക്കുകയും ചെയ്യുക. BSB BSB: Command and teach these things.
12 IEV നീ യൗവ്വനക്കാരന് ആയതിനാൽ നീ കൊള്ളരുതാത്തവരാണെന്ന് പറയാൻ ആരെയും അനുവദിക്കരുത്. പകരം, എങ്ങനെ ജീവിക്കണമെന്ന് മറ്റു വിശ്വാസികളെ കാണിക്കുക. നീ എങ്ങനെ സംസാരിക്കുന്നു, എങ്ങനെ പെരുമാറുന്നു, മറ്റുള്ളവരെ നീ എങ്ങനെ സ്നേഹിക്കുന്നു, ദൈവത്തെ എങ്ങനെ വിശ്വസിക്കുന്നു, നീ സ്വയം ലൈംഗിക ശുദ്ധിയുള്ളവരായിരിക്കുന്നു എന്നും വിശ്വാസികളെ കാണിക്കുക. BSB BSB: Let no one despise your youth, but set an example for the believers in speech, in conduct, in love, in faith, in purity.
13 IEV ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതുവരെ, ദൈവവചനം വിശ്വാസികളോടു പരസ്യമായി വായിക്കുന്നതു തുടരുക, വിശ്വാസികളെ പഠിപ്പിക്കുക, അത് അനുസരിക്കാൻ അവരെ പ്രേരിപ്പിക്കുക. BSB BSB: Until I come, devote yourself to the public reading of Scripture, to exhortation, and to teaching.
14 IEV മൂപ്പന്മാർ നിന്റെമേൽ കൈവെക്കുകയും ദൈവം നിന്നെക്കുറിച്ച് അവരോടു വെളിപ്പെടുത്തിയ കാര്യങ്ങൾ പറയുകയും ചെയ്തപ്പോൾ ദൈവം നിനക്കു നൽകിയ വരങ്ങള്‍ ഉപയോഗിക്കുവാന്‍ മറക്കരുത്. BSB BSB: Do not neglect the gift that is in you, which was given you through the prophecy spoken over you at the laying on of the hands of the elders.
15 IEV ഞാൻ നിന്നോടു പറഞ്ഞ ഈ കാര്യങ്ങളെല്ലാം പ്രയോഗത്തില്‍ വരുത്തുക. യേശുവിന്റെ ഒരു അനുഗാമിയെന്ന നിലയിൽ നീ എത്രമാത്രം മെച്ചപ്പെടുന്നുവെന്ന് എല്ലാവരും കാണുന്നതിന് അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. BSB BSB: Be diligent in these matters and absorbed in them, so that your progress will be evident to all.
16 IEV നീ പെരുമാറുന്ന രീതിയെക്കുറിച്ചും പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും വളരെ ശ്രദ്ധാലുവായിരിക്കുക. ഈ കാര്യങ്ങള്‍ ചെയ്യുന്നതു തുടരുക, കാരണം അവ നിന്നെ മാത്രമല്ല, നീ പറയുന്നതു ശ്രദ്ധിക്കുന്ന ആളുകളെയും രക്ഷിക്കാൻ ദൈവം അവയെ ഉപയോഗിക്കുന്നു. BSB BSB: Pay close attention to your life and to your teaching. Persevere in these things, for by so doing you will save both yourself and those who hear you.
Select verses for actions: Enter goes to them and Escape comes back.