1 IEV നിന്നെക്കാൾ പ്രായമുള്ള ഒരാളോട് പരുഷമായി സംസാരിക്കരുത്. പകരം, നിങ്ങളുടെ പിതാവാണെന്നപോലെ അവനെ ഉപദേശിക്കുക. ചെറുപ്പക്കാരെ നിന്റെ സഹോദരന്മാരെപ്പോലെ ഉപദേശിക്കുക. BSB BSB: Do not rebuke an older man, but appeal to him as to a father. Treat younger men as brothers,
2 IEV നിന്നെക്കാൾ പ്രായമുള്ള ഒരു സ്ത്രീയെ തിരുത്തേണ്ടിവരുമ്പോൾ, നിന്റെ അമ്മയെ ഉപദേശിക്കുന്നതുപോലെ അവളെ ഉപദേശിക്കുക. നിന്റെ സഹോദരിമാരെ ഉപദേശിക്കുന്നതുപോലെ ഇളയ സ്ത്രീകളെ ഉപദേശിക്കുക. ഇതെല്ലാം ചെയ്യുമ്പോൾ, നീ പൂർണ്ണമായും ശരിയായ രീതിയിൽ പ്രവർത്തിക്കണം. BSB BSB: older women as mothers, and younger women as sisters, with absolute purity.
3 IEV വിധവകളെ പരിപാലിക്കാൻ ആരുമില്ലായെങ്കില് സഭ അവരെ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കുക. BSB BSB: Honor the widows who are truly widows.
4 IEV എന്നാൽ ഒരു വിധവയ്ക്ക് മക്കളോ പേരക്കുട്ടികളോ ഉണ്ടെങ്കിൽ, മറ്റുള്ളവര്‍ക്കായി കാര്യങ്ങൾ ചെയ്യുന്നതിനു മുമ്പ് സ്വന്തം കുടുംബത്തെ പരിപാലിക്കണമെന്ന് ഈ മക്കളോ പേരക്കുട്ടികളോ പഠിക്കണം. ഈ രീതിയിൽ അവർക്ക് മാതാപിതാക്കന്മാരും മുത്തശ്ശി മുത്തശ്ശന്മാരും ചെറുപ്പത്തിൽ നല്കിയ കാര്യങ്ങൾക്ക് പകരം നൽകാൻ കഴിയും, കാരണം അതു ചെയ്യുന്നത് ദൈവത്തെ പ്രസാദിപ്പിക്കുന്നു. BSB BSB: But if a widow has children or grandchildren, they must first learn to show godliness to their own family and repay their parents, for this is pleasing in the sight of God.
5 IEV ഒരു വിധവ, അവള് തനിച്ചാണെന്നും സഹായിക്കാൻ ആരുമില്ലെങ്കിലും ദൈവം സഹായിക്കുമെന്ന് ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കട്ടെ. രാവും പകലും അവൾ പ്രാർത്ഥിക്കുകയും തന്നെ സഹായിക്കാൻ ദൈവത്തോട് ആത്മാർത്ഥമായി ആവശ്യപ്പെടുകയും ചെയ്യട്ടെ. BSB BSB: The widow who is truly in need and left all alone puts her hope in God and continues night and day in her petitions and prayers.
6 IEV എന്നാൽ ഒരു വിധവ സ്വയം പ്രസാദിപ്പിക്കാൻ വേണ്ടി ജീവിച്ചാല്‍ ശാരീരികമായി ജീവിക്കുന്നുവെങ്കിലും ആത്മീയമായി മരിച്ചവളാകുന്നു. BSB BSB: But she who lives for pleasure is dead even while she is still alive.
7 IEV മോശമായി പെരുമാറുന്നുവെന്ന് ആർക്കും പറയാൻ കഴിയാത്തവിധം ഈ കാര്യങ്ങളിൽ വിശ്വാസികൾക്ക് നിർദ്ദേശം നൽകുക. BSB BSB: Give these instructions to the believers, so that they will be above reproach.
8 IEV ആരെങ്കിലും സ്വന്തം ബന്ധുക്കളെ പ്രത്യേകിച്ച് സ്വന്തം വീട്ടിൽ താമസിക്കുന്നവരെ പരിപാലിക്കുന്നില്ലെങ്കിൽ, അവൻ നമ്മുടെ വിശ്വാസത്തെ നിരസിക്കുന്നവനും, മശിഹയിൽ വിശ്വസിക്കാത്ത ഒരു വ്യക്തിയെക്കാൾ മോശക്കാരനുമെന്ന് നാം കണക്കാക്കേണം. BSB BSB: If anyone does not provide for his own, and especially his own household, he has denied the faith and is worse than an unbeliever.
9 IEV ഒരു വിധവയ്ക്ക് അറുപതു വയസ്സ് പ്രായമുണ്ടെങ്കിൽ മാത്രമേ യഥാർത്ഥ വിധവകളുടെ കൂട്ടത്തിൽ ചേരാനാകൂ. അവൾക്ക് ഒരു ഭർത്താവ് മാത്രമേ ഉണ്ടായിരിക്കാവു. BSB BSB: A widow should be enrolled if she is at least sixty years old, faithful to her husband,
10 IEV അവൾ നല്ല പ്രവൃത്തി ചെയ്യുന്നുവെന്ന് ആളുകൾ പ്രസ്താവിക്കണം. അവൾ തന്റെ മക്കളെ നന്നായി വളർത്തിയെന്നും, അപരിചിതരെ സ്വാഗതം ചെയ്തുവെന്നും, അവൾ താഴ്മയോടെ വിശ്വാസികളെ സേവിച്ചുവെന്നും, ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിച്ചുവെന്നും, എല്ലാത്തരം സൽപ്രവൃത്തികളും ചെയ്യാൻ അവൾ ഉത്സുകയാണെന്നും അവർ പ്രസ്താവിക്കണം. BSB BSB: and well known for good deeds such as bringing up children, entertaining strangers, washing the feet of the saints, imparting relief to the afflicted, and devoting herself to every good work.
11 IEV എന്നാൽ ഇളയ വിധവകളെ യഥാർത്ഥ വിധവകളുടെ കൂട്ടത്തിൽ ചേരാൻ അനുവദിക്കരുത്, കാരണം ശക്തമായ ആഗ്രഹങ്ങൾ അനുഭവപ്പെടുമ്പോൾ അവർ മശിഹായോട് മാത്രമുള്ള സമര്‍പ്പണത്തില്‍ നിന്ന് മനസ്സ് മാറ്റുകയും, വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. BSB BSB: But refuse to enroll younger widows. For when their passions draw them away from Christ, they will want to marry,
12 IEV അവർ ഇതു ചെയ്യുമ്പോൾ, വിധവകളായി തുടരാനുള്ള അവരുടെ മുൻ ശപഥം ലംഘിച്ചതിന് അവർ കുറ്റക്കാരാകുന്നു. BSB BSB: and thus will incur judgment because they are setting aside their first faith.
13 IEV ഇതുകൂടാതെ, അവര്‍ അലസത ശീലിക്കുകയും. ഒന്നും ചെയ്യാതിരിക്കുക മാത്രമല്ല, അവർ ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് പോകുകയും, ആളുകളെക്കുറിച്ച് സംസാരിക്കാനും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാനും അവർ പറയരുതാത്ത കാര്യങ്ങൾ പറയുവാനും തുടങ്ങുന്നു. BSB BSB: At the same time they will also learn to be idle, going from house to house and being not only idle, but also gossips and busybodies, discussing things they should not mention.
14 IEV അതിനാൽ, യഥാർത്ഥ വിധവകളുടെ കൂട്ടത്തിൽ ചേരുന്നതിനുപകരം, ഇളയ വിധവകൾ വിവാഹം കഴിക്കുകയും കുട്ടികളെവളര്ത്തുകയും അവരുടെ വീടുകൾ നന്നായി നോക്കിനടത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ആവിധത്തിൽ അവർ തെറ്റ് ചെയ്തുവെന്ന് ആരോപിക്കാനുള്ള അവസരം നമ്മുടെ ശത്രുവായ സാത്താന് നൽകുകയില്ല BSB BSB: So I advise the younger widows to marry, have children, and manage their households, denying the adversary occasion for slander.
15 IEV സാത്താനെ അനുസരിക്കേണ്ടതിന് ചില ഇളയ വിധവകൾ മശിഹായെ അനുസരിക്കുന്നത് അവസാനിപ്പിച്ചതിനാലാണ് ഞാൻ ഇവ എഴുതുന്നത്. BSB BSB: For some have already turned aside to follow Satan.
16 IEV വിശ്വസിക്കുന്ന സ്ത്രീകള്‍ക്ക് അവളുടെ ബന്ധുക്കൾക്കിടയിൽ വിധവകളുണ്ടെങ്കിൽ അവൾ അവരെ സഹായിക്കണം. ആ വിധത്തിൽ, ആ വിധവകളെ പരിപാലിക്കാൻ വിശ്വാസികളുടെ കൂട്ടത്തെ ആശ്രയിക്കേണ്ടതില്ല. കുടുംബാംഗങ്ങളില്ലാത്ത യഥാർത്ഥ വിധവകളെ പരിപാലിക്കാൻ വിശ്വാസികളുടെ കൂട്ടത്തിനു കഴിയും. BSB BSB: If any believing woman has dependent widows, she must assist them and not allow the church to be burdened, so that it can help the widows who are truly in need.
17 IEV വിശ്വാസികൾ അവരെ നന്നായി നയിക്കുന്ന മൂപ്പന്മാർക്ക് പ്രത്യേകിച്ച് പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും കഠിനാധ്വാനം ചെയ്യുന്ന മൂപ്പന്മാർക്കും ബഹുമാനവും ഭൗതിക നന്മകളും നൽകണം. BSB BSB: Elders who lead effectively are worthy of double honor, especially those who work hard at preaching and teaching.
18 IEV ഇത് ശരിയാണെന്ന് നമുക്കറിയാം, കാരണം മോശെ വളരെ മുമ്പുതന്നെ തിരുവെഴുത്തുകളിൽ എഴുതി, “ഒരു കാള ധാന്യം മെതിക്കുമ്പോൾ, ധാന്യം തിന്നാതിരിക്കേണ്ടതിനു നിങ്ങൾ അതിന്റെ വായ് മൂടിക്കെട്ടരുത്.” യേശു പറഞ്ഞു “മനുഷ്യര്‍ അവരുടെ പ്രയോജനത്തിനായി ജോലി ചെയ്യുന്നവർക്ക് പ്രതിഫലം നൽകണം.” BSB BSB: For the Scripture says, “Do not muzzle an ox while it is treading out the grain,” and, “The worker is worthy of his wages.”
19 IEV രണ്ടോ മൂന്നോ പേരുടെ സാക്ഷ്യമില്ലെങ്കിൽ ഒരു മൂപ്പൻ തെറ്റു ചെയ്തുവെന്ന് ആരോപിക്കുന്ന ആരെയും ശ്രദ്ധിക്കരുത്. BSB BSB: Do not entertain an accusation against an elder, except on the testimony of two or three witnesses.
20 IEV പാപത്തിൽ തുടരുന്നവരെ നീ എല്ലാവരും കാണ്‍കെ തിരുത്തുക, അങ്ങനെ ബാക്കിയുള്ള ആളുകൾ പാപo ചെയ്യുന്നതില്‍ ഭയപ്പെടും. BSB BSB: But those who persist in sin should be rebuked in front of everyone, so that the others will stand in fear of sin.
21 IEV ദൈവവും യേശു മശിഹയും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സ്വർഗ്ഗീയ ദാസന്മാരും എന്നെ കാണുകയും കേൾക്കുകയും ചെയ്യുന്നതിനാൽ, ഞാൻ നിനക്കു നൽകിയ നിർദേശങ്ങൾ അനുസരിക്കാൻ ഞാൻ നിന്നോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. എല്ലാ കാര്യങ്ങളും ന്യായയുക്തമായി വിധിക്കുക, ഒരു വ്യക്തിയോട് മറ്റൊരുവനുമായി പക്ഷഭേദം കാണിക്കരുത്. BSB BSB: I solemnly charge you before God and Christ Jesus and the elect angels to maintain these principles without bias, and to do nothing out of partiality.
22 IEV ഒരാളെ മൂപ്പനായി നിയമിക്കാൻ തിടുക്കപ്പെടരുത്. ആദ്യം അവനെ സമയമെടുത്ത് നിരീക്ഷിക്കുക, കാരണം അവൻ പാപം ചെയ്യുകയാണെങ്കിൽ, അതിനു നീ ഭാഗികമായി ഉത്തരവാദിയാണ്. തെറ്റ് സംഭവിക്കാതെ നീ സ്വയം സൂക്ഷിക്കണം. BSB BSB: Do not be too quick in the laying on of hands and thereby share in the sins of others. Keep yourself pure.
23 IEV തിമോഥെയോസേ, നീ വെള്ളം മാത്രം കുടിക്കരുത്. പകരം, അല്പം വീഞ്ഞ് കുടിക്കുക, കാരണം ഇതു നിന്റെ പതിവായി ഉണ്ടാകുന്ന വയറുവേദന മാറാന്‍ സഹായിക്കും. BSB BSB: Stop drinking only water and use a little wine instead, because of your stomach and your frequent ailments.
24 IEV ചില ആളുകൾ പാപം ചെയ്യുമ്പോൾ, എല്ലാവർക്കും അതിനെക്കുറിച്ച് അറിയുകയും അവരെ എളുപ്പത്തിൽ വിധിക്കുവാൻ കഴിയുമെന്നും ഓർമ്മിക്കുക. എന്നാൽ മറ്റുള്ളവർ രഹസ്യമായി പാപം ചെയ്യുന്നു, കുറച്ചു കഴിയുന്നത് വരെ ആളുകള്‍ അതിനെപ്പറ്റി അറിയുന്നില്ല. BSB BSB: The sins of some men are obvious, going ahead of them to judgment; but the sins of others do not surface until later.
25 IEV അതുപോലെ തന്നെ, ആളുകൾ ചെയ്യുന്ന മിക്ക നല്ല കാര്യങ്ങളെക്കുറിച്ചും എല്ലാവർക്കും അറിയാം. ആളുകൾ രഹസ്യമായി നല്ല കാര്യങ്ങൾ ചെയ്താല്‍ പോലും, എല്ലാവരും പിന്നീട് അവയെക്കുറിച്ച് അറിയും. BSB BSB: In the same way, good deeds are obvious, and even the ones that are inconspicuous cannot remain hidden.
Select verses for actions: Enter goes to them and Escape comes back.