1 IEV അടിമകളായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ യജമാനന്മാരെ എല്ലാവിധത്തിലും ബഹുമാനിക്കണം, അതിനാല്‍ മനുഷ്യര്‍ ദൈവത്തെയോ നാം പഠിപ്പിക്കുന്ന കാര്യങ്ങളെയോ നിന്ദിക്കുകയില്ല. BSB BSB: All who are under the yoke of slavery should regard their masters as fully worthy of honor, so that God’s name and our teaching will not be discredited.
2 IEV മശിഹായിൽ വിശ്വസിക്കുന്ന യജമാനന്മാരുള്ള അടിമകൾ, തങ്ങളുടെ യജമാനന്മാർ സഹവിശ്വാസികളാണെന്ന കാരണത്താല്‍ അവരെ അവഗണിക്കരുത്. പകരം, അവർ തങ്ങളുടെ യജമാനന്മാരെ കൂടുതൽ നന്നായി സേവിക്കണം, കാരണം അവർ ആരെ സേവിക്കുന്നവോ അവരും മശിഹായുടെ വിശ്വാസികളത്രെ, ദൈവം അവരെയും സ്നേഹിക്കുന്നു. ഈ കാര്യങ്ങള്‍ പഠിപ്പിക്കുകയും അവ ചെയ്യാൻ നമ്മുടെ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുക. BSB BSB: Those who have believing masters should not show disrespect because they are brothers, but should serve them all the more, since those receiving their good service are beloved believers. Teach and encourage these principles.
3 IEV ചില ആളുകൾ സത്യമല്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള വിശ്വസനീയമായ പഠിപ്പിക്കലിനെ അവർ അംഗീകരിക്കുന്നില്ല, ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിൽ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള പഠിപ്പിക്കലും അവർ സ്വീകരിക്കുന്നില്ല. BSB BSB: If anyone teaches another doctrine and disagrees with the sound words of our Lord Jesus Christ and with godly teaching,
4 IEV ഈ ആളുകൾ അഭിമാനികളെങ്കിലും അവർ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കുന്നില്ല. പകരം, അപ്രധാനമായ കാര്യങ്ങളെക്കുറിച്ചും ചില വാക്കുകളെക്കുറിച്ചും വാദിക്കാൻ അവർ അസാധാരണമായി ആഗ്രഹിക്കുന്നു. അവർ മറ്റുള്ളവരോട് അസൂയപ്പെടുന്നു. അവർ മറ്റുള്ളവരുമായി വഴക്കുണ്ടാക്കുന്നു, മറ്റുള്ളവരെക്കുറിച്ച് മോശമായി പറയുന്നു, മറ്റുള്ളവർക്ക് ദുരുദ്ദേശ്യങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നു. BSB BSB: he is conceited and understands nothing. Instead, he has an unhealthy interest in controversies and disputes about words, out of which come envy, strife, abusive talk, evil suspicions,
5 IEV അവർ നിരന്തരം മറ്റ് ആളുകളുമായി വഴക്കിടുന്നു. സത്യമായ പഠിപ്പിക്കലിനെ അവർ നിരസിച്ചതിനാൽ അവരുടെ ചിന്താ രീതി മുഴുവനും തെറ്റായി മാറി. തൽഫലമായി, ഭൗതികമായ കാര്യങ്ങൾ നേടുകയെന്നതാണ് ദൈവികമാർഗ്ഗത്തിൽ ജീവിക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് അവർ കരുതുന്നു. BSB BSB: and constant friction between men of depraved mind who are devoid of the truth. These men regard godliness as a means of gain.
6 IEV എന്നാൽ നാം ദൈവികമായ വഴിയിൽ ജീവിക്കുകയും നമുക്കുള്ളതിൽ സംതൃപ്തരാകുകയും ചെയ്യുമ്പോള്‍ നമുക്ക് വലിയ നേട്ടമുണ്ടാക്കുന്നു. BSB BSB: Of course, godliness with contentment is great gain.
7 IEV നാം ജനിച്ചപ്പോൾ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല, മരിക്കുമ്പോൾ നമുക്ക് അതിൽനിന്ന് ഒന്നും എടുക്കാൻ കഴിയുകയുമില്ല. BSB BSB: For we brought nothing into the world, so we cannot carry anything out of it.
8 IEV അതിനാൽ നമുക്ക് ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതില്‍ നാം തൃപ്തരാകണം. BSB BSB: But if we have food and clothing, we will be content with these.
9 IEV എന്നാൽ ചില ആളുകൾ ധനികരാകുവാന്‍ ശക്തമായി ആഗ്രഹിക്കുന്നു. തൽഫലമായി, പണം ലഭിക്കുന്നതിന് അവർ തെറ്റായ കാര്യങ്ങൾ ചെയ്യുന്നു. അപ്പോൾ അവർക്ക് മോശമായ കാര്യങ്ങൾ സംഭവിക്കുന്നു, അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയില്ല. അവർ അവിവേകമായി ആഗ്രഹിക്കുന്ന പലതും അവരെ വേദനിപ്പിക്കുകയും, അവസാനം അവ അവരെ നശിപ്പിക്കുകയും ചെയ്യുന്നു. BSB BSB: Those who want to be rich, however, fall into temptation and become ensnared by many foolish and harmful desires that plunge them into ruin and destruction.
10 IEV ധാരാളം പണം സമ്പാദിക്കാൻ ആളുകൾ ശക്തമായി ആഗ്രഹിക്കുമ്പോൾ ആളുകൾ എല്ലാത്തരം തിന്മകളും ചെയ്യുന്നു. ചിലര്‍ പണം മോഹിച്ച് നമ്മളെല്ലാവരും വിശ്വസിക്കുന്ന സത്യം വിശ്വസിക്കുന്നത് നിര്‍ത്തി, അവർ സ്വയം വളരെ ദു:ഖിതരായിത്തീർന്നു. BSB BSB: For the love of money is the root of all kinds of evil. By craving it, some have wandered away from the faith and pierced themselves with many sorrows.
11 IEV എന്നാൽ, ദൈവത്തെ സേവിക്കുന്നവനായ നീ, പണത്തെ സ്നേഹിക്കുന്ന ആളുകളെപ്പോലെയാകരുത്. പകരം, നിങ്ങൾ നന്മ ചെയ്യുമെന്നും ദൈവത്തെ പ്രസാദിപ്പിക്കാൻ ജീവിക്കുമെന്നും തീരുമാനിക്കുക. ദൈവത്തില്‍ വിശ്വസിക്കുക, മറ്റുള്ളവരെ സ്നേഹിക്കുക. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ഉറച്ചു നില്ക്കുക. എല്ലായ്പ്പോഴും ആളുകളുമായി സൗമ്യത പുലർത്തുക. BSB BSB: But you, O man of God, flee from these things and pursue righteousness, godliness, faith, love, perseverance, and gentleness.
12 IEV നിങ്ങൾ വിശ്വസിക്കുന്നതനുസരിച്ച് ജീവിക്കുവാൻ കഴിയുന്നത്ര കഠിനമായി ശ്രമിക്കുക. നിങ്ങൾക്കായി ദൈവം തരുന്ന നിത്യജീവന് എന്ന ദാനം എല്ലാ ദിവസവും സ്വീകരിക്കുക. നിങ്ങൾ മശിഹായുടേതാണെന്ന് പല സാക്ഷികളുടെ മുമ്പിലും പ്രഖ്യാപിച്ച കാര്യം ഓർമ്മയില്‍ വയ്ക്കുക. BSB BSB: Fight the good fight of the faith. Take hold of the eternal life to which you were called when you made the good confession before many witnesses.
13 IEV ദൈവം എല്ലാത്തിനും ജീവൻ നൽകുന്നു. പൊന്തിയൊസ് പീലാത്തോസിന്റെ മുമ്പാകെ വിചാരണ നേരിട്ടപ്പോൾ സത്യമെന്തെന്ന് യേശു മശിഹ ശക്തമായി പ്രഖ്യാപിച്ചു. BSB BSB: I charge you in the presence of God, who gives life to all things, and of Christ Jesus, who made the good confession in His testimony before Pontius Pilate:
14 IEV ദൈവവും യേശു മശിഹായും നമ്മെ കാണുകയും കേൾക്കുകയും ചെയ്യുന്നതുപോലെ, മശീഹ നമ്മോടു കല്പിച്ച കാര്യങ്ങൾ അനുസരിക്കാൻ ഞാൻ നിന്നോട് കൽപ്പിക്കുന്നു. നിന്നെ ആരും വിമർശിക്കാതിരിക്കാൻ ഒരു തെറ്റും ചെയ്യരുത്. നമ്മുടെ കർത്താവായ യേശു മശിഹ വീണ്ടും വരുന്നതുവരെ ഉപദേശങ്ങൾ അനുസരിക്കുക. BSB BSB: Keep this commandment without stain or reproach until the appearance of our Lord Jesus Christ,
15 IEV ദൈവം തക്കസമയത്ത് യേശുവിനെ വീണ്ടും വരാൻ ഇടയാക്കും. ദൈവം ഭയങ്കരനും ഏക ഭരണാധികാരിയുമാണ്! അവൻ മറ്റെല്ലാ രാജാക്കന്മാരെയും ഭരിക്കുന്നു; ഭരിക്കുന്ന മറ്റെല്ലാവരുടെയും മേൽ ഭരണം നടത്തുന്നു. BSB BSB: which the blessed and only Sovereign One—the King of kings and Lord of lords—will bring about in His own time.
16 IEV ഒരിക്കലും മരിക്കാത്ത ഒരേഒരുവന്, സ്വർഗത്തിൽ, ആർക്കും സമീപിക്കാനാവാത്തവിധം ശോഭയേറിയ വെളിച്ചത്തിൽ അവൻ വസിക്കുന്നു! ഒരു വ്യക്തിയും ഇതുവരെ കണ്ടിട്ടില്ലാത്തവനും ആർക്കും കാണാൻ കഴിയാത്തവനും അവനാണ്! സകല മനുഷ്യരും അവനെ ബഹുമാനിക്കണമെന്നും അവൻ എന്നേക്കും ശക്തമായി ഭരിക്കണമെന്നുമാണ് എന്റെ ആഗ്രഹം! അത് അങ്ങനെതന്നെയാകട്ടെ! BSB BSB: He alone is immortal and dwells in unapproachable light. No one has ever seen Him, nor can anyone see Him. To Him be honor and eternal dominion! Amen.
17 IEV ഈ ലോകത്ത് ഇവിടെ സമ്പന്നരായ വിശ്വാസികളോടു, അവർ അഹങ്കരിക്കരുതെന്നും അവരുടെ അനേകം സ്വത്തുക്കളിൽ ആശ്രയിക്കരുതെന്നും പറയുക, കാരണം അത് അവർക്ക് എത്രനാൾ ലഭിക്കുമെന്ന് ഉറപ്പില്ല. പകരം, അവർ ദൈവത്തിൽ ആശ്രയിക്കട്ടെ. നമ്മുടെ പക്കലുള്ളതെല്ലാം ആസ്വദിക്കാനായി സമൃദ്ധമായി തരുന്നവനാണ് അവൻ. BSB BSB: Instruct those who are rich in the present age not to be conceited and not to put their hope in the uncertainty of wealth, but in God, who richly provides all things for us to enjoy.
18 IEV കൂടാതെ, നല്ല കാര്യങ്ങൾ ചെയ്യുവാൻ അവരോടു പറയുക. ധാരാളം പണം സമ്പാദിക്കുന്നതിനു പകരം ധാരാളം നല്ല പ്രവൃത്തികൾ ചെയ്യാൻ അവർ ആഗ്രഹിക്കണം. അവർ തങ്ങളുടെ സ്വത്തുക്കളിൽ ഉദാരത പുലർത്തുകയും മറ്റുള്ളവരുമായി പങ്കിടുവാന്‍ തയ്യാറാകുകയും വേണം. BSB BSB: Instruct them to do good, to be rich in good works, and to be generous and ready to share,
19 IEV അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, സ്വർഗത്തിലെ അവരുടെ ഭാവിജീവിതത്തിനായി അവർ പല നല്ല കാര്യങ്ങളും സ്വയം ശേഖരിക്കുന്നതുപോലെ ആയിരിക്കും. ആ സൽപ്രവൃത്തികളെല്ലാം ചെയ്തുകഴിഞ്ഞാൽ ദൈവം അവർക്ക് നൽകുന്ന ജീവിതത്തിനായി അവരെ നന്നായി ഒരുക്കും. അതാണ് യഥാർത്ഥ ജീവിതം. BSB BSB: treasuring up for themselves a firm foundation for the future, so that they may take hold of that which is truly life.
20 IEV തിമോഥെയോസേ, ദൈവം നിന്റെ പക്കല്‍ നൽകിയ സത്യസന്ദേശം സംരക്ഷിക്കുക. ദൈവത്തിന് പ്രാധാന്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ഒഴിവാക്കുക. തങ്ങൾക്ക് യഥാർത്ഥ അറിവുണ്ടെന്ന് തെറ്റായി അവകാശപ്പെടുന്നവരും എന്നാൽ ഞങ്ങൾ പഠിപ്പിക്കുന്ന യഥാർത്ഥ കാര്യങ്ങളെ എതിർക്കുന്നതുമായ കാര്യങ്ങൾ പറയുന്നവരെയും ഒഴിവാക്കുക. BSB BSB: O Timothy, guard what has been entrusted to you. Avoid irreverent, empty chatter and the opposing arguments of so-called “knowledge,”
21 IEV ചില മനുഷ്യർ ഇവ പഠിപ്പിക്കുകയും ദൈവത്തെക്കുറിച്ചുള്ള സത്യം വിശ്വസിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ദൈവം നിങ്ങളെല്ലാവരോടും ദയ കാണിക്കുമറാകട്ടെ. BSB BSB: which some have professed and thus swerved away from the faith. Grace be with you all.
Select verses for actions: Enter goes to them and Escape comes back.