1 IEV പൌലൊസ് എന്ന ഞാൻ, ഈ കത്ത് എഴുതുന്നു. ദൈവം ഹിതം ചെയ്യുവാൻ യേശു മശിഹ നിമിത്തം തിരഞ്ഞെടുക്കപ്പെട്ട ഒരു അപ്പൊസ്തലനാകുന്നു ഞാൻ. ഇന്നും എന്നേക്കുമായി ജീവിക്കുവാന്‍ യേശു മശിഹ എനിക്ക് ഇടവരുത്തും എന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. BSB BSB: Paul, an apostle of Christ Jesus by the will of God, according to the promise of life in Christ Jesus,
2 IEV തിമോഥെയോസെ, ഞാൻ നിനക്ക് എഴുതുന്നത്, എന്റെ മകനെപ്പോലെ നിന്നെ ഞാൻ സ്നേഹിക്കുന്നു. നമ്മുടെ പിതാവായ ദൈവവും നമ്മുടെ കർത്താവായ യേശു മശിഹയും ദയയോടും കരുണയോടും സമാധാനത്തോടും നിങ്ങളോട് പ്രവർത്തിക്കട്ടെ. BSB BSB: To Timothy, my beloved child: Grace, mercy, and peace from God the Father and Christ Jesus our Lord.
3 IEV എന്റെ പൂർവ്വ പിതാക്കന്മാര് ചെയ്തതുപോലെ അവന് ആഗ്രഹിക്കുന്നത് ചെയ്യുവാന്‍ ഞാന്‍ വാസ്തവമായി ആഗ്രഹിക്കുന്ന കാരണത്താല്‍ ഞാൻ ദൈവത്തിനു നന്ദി പറയുകയും അവനെ സേവിക്കുകയും ചെയ്യുന്നു. തിമോഥെയോസെ, രാവും പകലും നിനക്കായി പ്രാർത്ഥിക്കാൻ ഞാൻ എപ്പോഴും ഓർക്കുന്നു. BSB BSB: I thank God, whom I serve with a clear conscience as did my forefathers, as I constantly remember you night and day in my prayers.
4 IEV എനിക്ക് നിന്നെ കാണുവാൻ ആഗ്രഹമുണ്ട്, കാരണം നമ്മൾ വേർപിരിഞ്ഞപ്പോൾ നീ എത്രമാത്രം ദുഖിച്ചു എന്ന് ഞാൻ ഓർമ്മിക്കുന്നു. ഞാൻ നിന്നെ വീണ്ടും കാണാനിടയായാല്‍, വളരെയധികം സന്തോഷിക്കും. BSB BSB: Recalling your tears, I long to see you so that I may be filled with joy.
5 IEV നീ യഥാർത്ഥത്തിൽ യേശുവിൽ വിശ്വസിക്കുന്നുവെന്ന് ഞാൻ അറിയുന്നു! ആദ്യം, നിന്റെ വല്യമ്മ ലോയിസും അമ്മ യൂനിസും, നീയും അവനിൽ വിശ്വസിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്! BSB BSB: I am reminded of your sincere faith, which first dwelt in your grandmother Lois and your mother Eunice, and I am convinced is in you as well.
6 IEV നിങ്ങൾ അവനിൽ വിശ്വസിക്കുന്നുവെന്ന് എനിക്ക് ഉറപ്പുള്ളതിനാൽ, ദൈവം നിനക്ക് നൽകിയ വരം നീ വീണ്ടും ഉപയോഗിക്കണമെന്നു ഓര്‍മ്മപ്പെടുത്തുന്നു. അവന്റെ പ്രവൃത്തികള്‍ ചെയ്യുവാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് കാണിക്കേണ്ടതിന് ഞാന്‍ നിന്റെ മേല്‍ കൈ വച്ച കാരണത്താല്‍ ഈ വരം നിനക്കുണ്ട്. BSB BSB: For this reason I remind you to fan into flame the gift of God, which is in you through the laying on of my hands.
7 IEV ദൈവം തന്റെ ആത്മാവിനെ നൽകിയത് നമ്മെ ഭയപ്പെടുത്താൻ അല്ല; പകരം, ദൈവത്തെ അനുസരിക്കുന്നതിനും അവനെയും മറ്റുള്ളവരെയും സ്നേഹിക്കുന്നതിനും സ്വയം നിയന്ത്രിക്കുന്നതിനും നമ്മെ അവൻ ശക്തിപ്പെടുത്തേണ്ടതിനത്രേ. BSB BSB: For God has not given us a spirit of fear, but of power, love, and self-control.
8 IEV അതിനാൽ നമ്മുടെ കർത്താവിനെക്കുറിച്ച് ആളുകളോട് പറയുവാന്‍ ലജ്ജിക്കരുത്. അവനെക്കുറിച്ച് പ്രസംഗിക്കുന്നതിനാൽ ഞാൻ തടവുകാരനാണെങ്കിലും എന്നെക്കുറിച്ച് ലജ്ജിക്കരുത്. പകരം, നീ മറ്റുള്ളവരോട് സുവിശേഷം പറയുമ്പോൾ കഷ്ടത അനുഭവിക്കാൻ തയ്യാറാവുക. ഈ പ്രയാസങ്ങൾ സഹിക്കുവാൻ ദൈവം നിന്നെ പ്രാപ്തനാക്കും. BSB BSB: So do not be ashamed of the testimony of our Lord, or of me, His prisoner. Instead, join me in suffering for the gospel by the power of God.
9 IEV അവൻ നമ്മെ രക്ഷിക്കുകയും സ്വന്തം ജനമായിരിക്കുവാൻ നമ്മെ വിളിക്കുകയും ചെയ്തതിനാൽ അവൻ ഇത് ചെയ്യും. നാം ചെയ്ത സൽപ്രവൃത്തികളാലല്ല ദൈവം നമ്മെ രക്ഷിച്ചത്. പകരം, ലോകം ആരഭിക്കുന്നതിനു മുമ്പുതന്നെ, അവൻ നമ്മെ രക്ഷിച്ചു, കാരണം യേശു എന്ന മശിഹ നമുക്കുവേണ്ടി ചെയ്യുവാനിരിക്കുന്നതിന്റെ ഫലമായി നമ്മോട് ദയ കാണിക്കുവാൻ അവൻ പദ്ധതിയിട്ടിരുന്നു. BSB BSB: He has saved us and called us to a holy calling, not because of our works, but by His own purpose and by the grace He granted us in Christ Jesus before time began.
10 IEV ഇപ്പോൾ, നമ്മുടെ രക്ഷകനായ യേശു മശിഹ വന്നതിന്റെ ഫലമായി, അവൻ നമ്മോട് ദയയോടെ പ്രവർത്തിക്കുന്നത് എല്ലാവർക്കും കാണുവാന്‍ കഴിയും. പ്രത്യേകിച്ചും, നാം മരിച്ചശേഷം മരിച്ചവരായി തുടരുകയില്ലെന്ന് അവന് പ്രഖ്യാപിച്ചു! എന്നാൽ മശിഹയെക്കുറിച്ചുള്ള സുവിശേഷം നാം വിശ്വസിച്ചതിനാൽ, ജീര്‍ണ്ണതയില്ലാത്ത ശരീരങ്ങളിൽ നാം എന്നേക്കും ജീവിക്കുമെന്ന് അവൻ നമുക്ക് കാണിച്ചുതന്നു! BSB BSB: And now He has revealed this grace through the appearing of our Savior, Christ Jesus, who has abolished death and illuminated the way to life and immortality through the gospel,
11 IEV ദൈവം എന്നെ പ്രസംഗകനും അപ്പൊസ്തലനും ഈ സുവിശേഷത്തിന്റെ ഉപദേഷ്ടാവുമായി അയയ്ക്കുവാൻ നിര്‍ണ്ണയിച്ചു. BSB BSB: to which I was appointed as a preacher, an apostle, and a teacher.
12 IEV അതിനാൽ, ഞാൻ ഇവിടെ തടവറയില്‍ കഷ്ടപ്പെടുന്നു, പക്ഷേ ഇവിടെ ആയിരിക്കുന്നതില്‍ ഞാൻ ലജ്ജിക്കുന്നില്ല, കാരണം ഞാൻ വിശ്വസിച്ച യേശു മശിഹയെ ഞാനറിയുന്നു. അവന് മടങ്ങിവരുന്ന ദിവസം വരെ അവന് എന്നെ ഏൽപ്പിച്ച നല്ല സന്ദേശം സുരക്ഷിതമായി സൂക്ഷിക്കാൻ അവന് കഴിയുമെന്ന് എനിക്കു ബോധ്യമുണ്ട്. BSB BSB: For this reason, even though I suffer as I do, I am not ashamed; for I know whom I have believed, and I am convinced that He is able to guard what I have entrusted to Him for that day.
13 IEV നീ എന്നിൽ നിന്നു കേട്ട അതേ ശരിയായ സന്ദേശം മറ്റുള്ളവരോടു പറയുന്നുവെന്ന് ഉറപ്പാക്കുക. നീ പറയുന്നതുപോലെ, യേശു മശിഹായിൽ വിശ്വസിക്കുന്നത് തുടരുകയും യേശു മശിഹ നിനക്ക് പ്രാപ്തി നല്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കുകയും ചെയ്യുക. BSB BSB: Hold on to the pattern of sound teaching you have heard from me, with the faith and love that are in Christ Jesus.
14 IEV ദൈവം നിന്നെ ഏൽപ്പിച്ച നല്ല സന്ദേശത്തിൽ മാറ്റം വരുത്തരുത്. നീ എന്തു പറയണമെന്ന് നിര്‍ദ്ദേശിക്കുവാന്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ അനുവദിക്കുക. BSB BSB: Guard the treasure entrusted to you, with the help of the Holy Spirit who dwells in us.
15 IEV ആസ്യയിലെ മിക്കവാറും എല്ലാ വിശ്വാസികളും ഫുഗലൊസും ഹെർമ്മൊഗനസും ഉൾപ്പെടെ ഞാനുമായി സ്നേഹിതന്മാരായിരിക്കുന്നത് അവസാനിപ്പിച്ചു എന്ന് നീ അറിയുന്നു. BSB BSB: You know that everyone in the province of Asia has deserted me, including Phygelus and Hermogenes.
16 IEV കർത്താവ് ഒനേസിഫോറസിന്റെ കുടുംബത്തോട് കരുണ കാണിക്കട്ടെ, കാരണം അവൻ എന്നെ പലപ്പോഴും സഹായിച്ചിരുന്നു, ഞാൻ ജയിലിൽ ആയിരിക്കു ന്നതിൽ അവൻ ലജ്ജിച്ചില്ല. BSB BSB: May the Lord grant mercy to the household of Onesiphorus, because he has often refreshed me and was unashamed of my chains.
17 IEV നേരെമറിച്ച്, അവൻ ഇവിടെ റോമിലെത്തിയപ്പോൾ, എന്നെ കണ്ടെത്തുന്നതുവരെ അവൻ എന്നെ അന്വേഷിച്ചു കൊണ്ടിരുന്നു. BSB BSB: Indeed, when he arrived in Rome, he searched diligently until he found me.
18 IEV കർത്താവ് ജനത്തെ ന്യായം വിധിക്കുന്ന ദിവസത്തിൽ കർത്താവ് ഒനേസിഫോറസിനോട് ദയ കാണിക്കട്ടെ. അവൻ എഫെസൊസിൽ എന്നെ എത്രമാത്രം ശുശ്രുഷിച്ചുവെന്നു നീ നന്നായി അറിയുന്നു. BSB BSB: May the Lord grant Onesiphorus His mercy on that day. You know very well how much he ministered to me in Ephesus.
Select verses for actions: Enter goes to them and Escape comes back.