1 IEV നീ എനിക്ക് ഒരു മകനെപ്പോലെയാണ്. അതിനാൽ, യേശു മിശിഹ നിന്നോട് ദയയോടെ പ്രവർത്തിക്കുന്നതിന്റെ ഫലമായി നിന്നെ ആത്മീയമായി ബലപ്പെടുത്താന്‍ ദൈവത്തെ അനുവദിക്കണമെന്നും ഞാൻ ഉത്സാഹിപ്പിക്കുന്നു. BSB BSB: You therefore, my child, be strong in the grace that is in Christ Jesus.
2 IEV നീഎന്നിൽ നിന്ന് കേട്ട സന്ദേശത്തെക്കുറിച്ച് മറ്റ് പലർക്കും സാക്ഷ്യം വഹിക്കാൻ കഴിയും. നിനക്ക് വിശ്വസിക്കാൻ കഴിയുന്ന മറ്റ് ആളുകൾക്ക് ഈ സന്ദേശം ഏൽപ്പിക്കുക, അതുനിമിത്തം, മറ്റുള്ളവരെ പഠിപ്പിക്കാൻ അവർ യോഗ്യരാകും. BSB BSB: And the things that you have heard me say among many witnesses, entrust these to faithful men who will be qualified to teach others as well.
3 IEV മിശിഹായായ യേശുവിനുവേണ്ടി നാം അനുഭവിക്കുന്ന കാര്യങ്ങളില്‍ ഞാൻ ചെയ്യുന്നതുപോലെ സഹിക്കുക, ഒരു നല്ല ഭടനെപ്പോലെ കഷ്ടത സഹിക്കുക. BSB BSB: Join me in suffering, like a good soldier of Christ Jesus.
4 IEV ഭടന് തങ്ങളുടെ പടനായകനെ പ്രീതിപ്പെടുത്തുന്നതിനായി ജീവന കാര്യങ്ങളിൽ ഏർപ്പെടില്ലെന്ന് നിങ്ങൾക്കറിയാം. BSB BSB: A soldier refrains from entangling himself in civilian affairs, in order to please the one who enlisted him.
5 IEV അതുപോലെ, കായിക മത്സരങ്ങളില്‍ മത്സരിക്കുന്ന കായികാഭ്യാസി നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അവർക്ക് വിജയിക്കാനാവില്ല. BSB BSB: Likewise, a competitor does not receive the crown unless he competes according to the rules.
6 IEV കഠിനാധ്വാനം ചെയ്യുന്ന കൃഷിക്കാരൻ ആദ്യം വിളകളുടെ വിഹിതം സ്വീകരിക്കണം. BSB BSB: The hardworking farmer should be the first to partake of the crops.
7 IEV ഞാൻ ഇപ്പോൾ എഴുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക, കാരണം നീ അങ്ങനെ ചെയ്യുകയാണെങ്കിൽ, മനസ്സിലാക്കേണ്ടതെല്ലാം മനസ്സിലാക്കാൻ കർത്താവ് നിന്നെ പ്രാപ്തനാക്കും. BSB BSB: Consider what I am saying, for the Lord will give you insight into all things.
8 IEV നീ കഷ്ടത അനുഭവിക്കുമ്പോൾ, ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദാവീദു രാജാവിന്റെ സന്തതിയായി മശിഹയായ യേശുവിനെ ഓർക്കുക. ഇതാണ് ഞാൻ പ്രസംഗിക്കുന്ന സുവിശേഷം. BSB BSB: Remember Jesus Christ, raised from the dead, descended from David, as proclaimed by my gospel,
9 IEV ഈ സുവിശേഷത്തിനായി ഞാൻ ഒരു കുറ്റവാളിയെപ്പോലെ തടവിലാക്കപ്പെടുന്നു. എന്നാൽ ദൈവവചനത്തിനു തടവില്ല. BSB BSB: for which I suffer to the extent of being chained like a criminal. But the word of God cannot be chained!
10 IEV അതിനാൽ ദൈവം തിരഞ്ഞെടുത്തവരുടെ നിമിത്തം ഞാൻ അനുഭവിക്കുന്നതെല്ലാം മന:പൂർവ്വം സഹിക്കുന്നു. യേശുമശിഹ അവരെ രക്ഷിക്കേണ്ടതിനും അവനായിരിക്കുന്ന മഹത്വമുള്ള സ്ഥലത്ത് അവർ എന്നേക്കും ആയിരിക്കേണ്ടതിനുമാണ് ഞാൻ ഇത് ചെയ്യുന്നത്. BSB BSB: For this reason I endure all things for the sake of the elect, so that they too may obtain the salvation that is in Christ Jesus, with eternal glory.
11 IEV ഞങ്ങൾ പ്രസംഗിക്കുന്ന സന്ദേശത്തില്‍ വിശ്വാസമര്‍പ്പിക്കാൻ നിങ്ങൾക്ക് കഴിയും: “നാം യേശുവിനോടൊപ്പം മരിച്ചുവെങ്കിൽ, നാം അവനോടൊപ്പം ജീവിക്കും. BSB BSB: This is a trustworthy saying: If we died with Him, we will also live with Him;
12 IEV നാം സഹിച്ചാൽ അവനോടൊപ്പം വാഴും. എന്നാൽ നാം അവനെ തള്ളിപ്പറഞ്ഞാൽ അവനും നമ്മെ തള്ളിപ്പറയും. BSB BSB: if we endure, we will also reign with Him; if we deny Him, He will also deny us;
13 IEV നാം യേശുവിനോട് അവിശ്വസ്തത കാണിക്കുന്നുവെങ്കിൽ, അവൻ വിശ്വസ്തനായി തുടരുന്നു; കാരണം അവന് സ്വയം നിഷേധിക്കാൻ കഴിയില്ല.” BSB BSB: if we are faithless, He remains faithful, for He cannot deny Himself.
14 IEV ഞാൻ നിങ്ങളോട് പറഞ്ഞ ഈ കാര്യങ്ങളെക്കുറിച്ച് വിശ്വാസികളെ തുടര്‍ന്നും ഓർമ്മപ്പെടുത്തുക. മൂഢ വാക്കുകളിന്മേല് പോരാടരുത് എന്ന് ദൈവമുമ്പാകെ മുന്നറിയിപ്പ് നൽകുക, കാരണം അങ്ങനെ ചെയ്യുന്നത് യാതൊന്നിലും സഹായിക്കുകയുമില്ല, കേള്‍ക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും. BSB BSB: Remind the believers of these things, charging them before God to avoid quarreling over words, which succeeds only in leading the listeners to ruin.
15 IEV ദൈവവചനം ശരിയായി പഠിപ്പിക്കുന്ന ലജ്ജിപ്പാന്‍ ആവശ്യമില്ലാത്ത ഒരു വേലക്കാരനെന്ന നിലയിൽ ദൈവം നിന്നെ അംഗീകരിക്കാൻ പരമാവധി ശ്രമിക്കുക. BSB BSB: Make every effort to present yourself approved to God, an unashamed workman who accurately handles the word of truth.
16 IEV ദൈവത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്ന ആളുകളിൽ നിന്ന് അകന്നുനിൽക്കുക, കാരണം ഇത്തരത്തിലുള്ള സംസാരം ആളുകളെ കൂടുതൽ കൂടുതൽ ദൈവത്തെ അപമാനിക്കാൻ കാരണമാകുന്നു. BSB BSB: But avoid irreverent, empty chatter, which will only lead to more ungodliness,
17 IEV ഇത്തരത്തിലുള്ള വാക്കുകൾ ഒരു പകർച്ചവ്യാധി പോലെ പടരും. ഇതുപോലെ സംസാരിക്കുന്ന പുരുഷന്മാര്ക്ക് രണ്ട് ഉദാഹരണങ്ങളാണ് ഹുമനയോസും ഫിലേത്തോസും. BSB BSB: and the talk of such men will spread like gangrene. Among them are Hymenaeus and Philetus,
18 IEV ഈ മനുഷ്യർ സത്യം വിശ്വസിക്കുന്നത് നിർത്തി. മരിച്ചവരുടെ പുനരുത്ഥാനം ഇതിനകം സംഭവിച്ചുവെന്ന് അവർ തെറ്റായി പറയുന്നു. ഈ വിധത്തിൽ മശിഹയില്‍ വിശ്വസിക്കുന്നത് നിർത്താൻ അവർ ചില ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തുന്നു. BSB BSB: who have deviated from the truth. They say that the resurrection has already occurred, and they undermine the faith of some.
19 IEV എന്നിരുന്നാലും, ദൈവത്തെക്കുറിച്ചുള്ള സത്യം ഇന്നും നിലനിൽക്കുന്നു. ഇത് ഒരു കെട്ടിടത്തിന്റെ ഉറച്ച അടിത്തറ പോലെയാണ്, അതിൽ ആരോ ഈ വാക്കുകൾ എഴുതിയിരിക്കുന്നു: “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” “താൻ കർത്താവിനുള്ളവര്‍ എന്ന് പറയുന്ന എല്ലാവരും ദുഷ്പ്രവൃത്തികൾ അവസാനിപ്പിക്കുക.” BSB BSB: Nevertheless, God’s firm foundation stands, bearing this seal: “The Lord knows those who are His,” and, “Everyone who calls on the name of the Lord must turn away from iniquity.”
20 IEV ഒരു ധനികന്റെ വീട്ടിൽ സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ മാത്രമല്ല, മരവും കളിമണ്ണും കൊണ്ട് നിർമ്മിച്ച പാത്രങ്ങളുമുണ്ട്. സ്വർണ്ണo, വെള്ളി പാത്രങ്ങങ്ങൾ പ്രത്യേക അവസരങ്ങളിൽ ഉപയോഗിക്കുന്നു. എന്നാൽ മരം, കളിമൺ പാത്രങ്ങൾ സാധാരണ സമയങ്ങളിൽ ഉപയോഗിക്കുന്നു. BSB BSB: A large house contains not only vessels of gold and silver, but also of wood and clay. Some indeed are for honorable use, but others are for common use.
21 IEV അതിനാൽ, തങ്ങളുടെ ജീവിതത്തിലെ തിന്മയിൽ നിന്ന് സ്വയം രക്ഷപ്പെടുന്നവർ ഏതെങ്കിലും തരത്തിലുള്ള നല്ല പ്രവൃത്തികൾക്ക് തയ്യാറായ പാത്രങ്ങൾ പോലെയാകും. എല്ലാത്തരം സൽകർമ്മങ്ങളും ചെയ്യാൻ അവർ തയ്യാറാകുകയും ഉടമസ്ഥനു വളരെ ഉപയോഗപ്രദമാവുകയും ചെയ്യും. BSB BSB: So if anyone cleanses himself of what is unfit, he will be a vessel for honor: sanctified, useful to the Master, and prepared for every good work.
22 IEV ചെറുപ്പക്കാർ സാധാരണയായി ആഗ്രഹിക്കുന്ന പാപകരമായ കാര്യങ്ങൾ ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞിരിക്കുക. പകരം, നേരായ കാര്യങ്ങള്‍ ചെയ്യുക. ദൈവത്തിൽ വിശ്വസിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുക. കർത്താവിനെ ആത്മാർത്ഥമായി ആരാധിക്കുന്ന ആളുകളുമായി സമാധാനത്തോടെ ജീവിക്കുക. BSB BSB: Flee from youthful passions and pursue righteousness, faith, love, and peace, together with those who call on the Lord out of a pure heart.
23 IEV ബുദ്ധിശൂന്യവും പ്രാധാന്യമില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് ആരുമായും സംസാരിക്കരുത്. ആളുകൾ ബുദ്ധിശൂന്യമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ വഴക്കിടാൻ തുടങ്ങുമെന്ന് നീ അറിയുന്നതിനാല്‍ അവരുമായി സംസാരിക്കരുത്. BSB BSB: But reject foolish and ignorant speculation, for you know that it breeds quarreling.
24 IEV എന്നാൽ കർത്താവിനെ ശുശ്രൂക്ഷിക്കുന്നവന് വഴക്കുണ്ടാക്കരുത്. പകരം, അവൻ എല്ലാവരോടും ദയ കാണിക്കണം, ദൈവത്തിന്റെ സത്യം നന്നായി പഠിപ്പിക്കാൻ അവനു കഴിയണം, അവൻ ആളുകളോട് ക്ഷമ കാണിക്കണം. BSB BSB: And a servant of the Lord must not be quarrelsome, but must be kind to everyone, able to teach, and forbearing.
25 IEV അതായത്, തനിക്കെതിരെ വാദിക്കുന്നവരോട് അവൻ സൗമ്യമായി നിർദ്ദേശിക്കണം. ഒരുപക്ഷേ, മാനസാന്തരപ്പെടാനും സത്യം അറിയാനും ദൈവം അവർക്ക് അവസരം നൽകിയേക്കാം. BSB BSB: He must gently reprove those who oppose him, in the hope that God may grant them repentance leading to a knowledge of the truth.
26 IEV അപ്രകാരം അവർ ശരിയായി ചിന്തിക്കുകയും പിശാച് സ്ഥാപിച്ച കെണിയിൽ നിന്ന് രക്ഷപ്പെട്ടവരെപ്പോലെ ആകുകയും ചെയ്തേക്കാം. താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ വശത്താക്കി പിശാചാണ് അവരെ വഞ്ചിച്ചത്. BSB BSB: Then they will come to their senses and escape the snare of the devil, who has taken them captive to his will.
Select verses for actions: Enter goes to them and Escape comes back.