1 IEV മൂന്നാം തവണയാണ് ഞാൻ ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങളുടെയടുത്തു വരുന്നത്. ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ തത്വം തിരുവെഴുത്തു പറയുന്നത് ഇതാണ്: “മറ്റൊരാൾക്കെതിരായ എല്ലാ ആരോപണങ്ങളും ഒരാൾ മാത്രമല്ല, രണ്ടോ മൂന്നോ വ്യക്തികളുടെ സാക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം,”. BSB BSB: This is the third time I am coming to you. “Every matter must be established by the testimony of two or three witnesses.”
2 IEV രണ്ടാമത്തെ സന്ദർശനത്തിനെത്തിയപ്പോൾ ഞാൻ പാപം ചെയ്തവരോടും സഭയുടെ മുമ്പാകെ കുറ്റം ചുമത്തപ്പെട്ടവരോടും മുഴുവൻ സഭയോടും പറഞ്ഞത്, ഞാൻ വീണ്ടും പറയുന്നു: ഈ ആരോപണങ്ങൾക്കു ഞാൻ മാപ്പുകൊടുക്കുകയില്ല. BSB BSB: I already warned you the second time I was with you. So now in my absence I warn those who sinned earlier and everyone else: If I return, I will not spare anyone,
3 IEV മശിഹ എന്നിലൂടെയാണ് സംസാരിക്കുന്നത് എന്നതിന്റെ തെളിവ് നിങ്ങൾ അന്വേഷിക്കുന്നതുകൊണ്ടാണ് ഞാൻ ഇതു നിങ്ങളോടു പറയുന്നത്. നിങ്ങളോട് ഇടപെടുന്നതിൽ അവൻ ദുർബലനല്ല; പകരം, അവൻ അവന്റെ മഹത്തായ ശക്തിയാൽ നിങ്ങളിൽ പ്രവർത്തിക്കുന്നു BSB BSB: since you are demanding proof that Christ is speaking through me. He is not weak in dealing with you but is powerful among you.
4 IEV മശിഹായുടെ മാതൃകയിൽനിന്നു നാം പഠിക്കുന്നു, കാരണം അവൻ ബലഹീനനായിരുന്നപ്പോൾ അവർ അവനെ ക്രൂശിച്ചു, എന്നിട്ടും ദൈവം അവനെ വീണ്ടും ജീവിപ്പിച്ചു. നാം ജീവിക്കുകയും അവന്റെ മാതൃക പിന്തുടരുകയും ചെയ്യുമ്പോൾ നാമും ബലഹീനരാണ്, എന്നാൽ നിങ്ങളിൽ ചിലർ ചെയ്ത ഈ പാപങ്ങളെക്കുറിച്ച് ഞങ്ങള് നിങ്ങളോടു സംസാരിച്ചപ്പോൾ അവനോടൊപ്പം ദൈവം നമ്മെ ശക്തിപ്പെടുത്തി. BSB BSB: For He was indeed crucified in weakness, yet He lives by God’s power. For we are also weak in Him, yet by God’s power we will live with Him concerning you.
6 IEV ഞങ്ങൾ പരീക്ഷയിൽ വിജയിക്കുകയും മശിഹ ഞങ്ങളിൽ വസിക്കുകയും ചെയ്യുന്നുവെന്നു നിങ്ങൾ കണ്ടെത്തുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. BSB BSB: And I hope you will realize that we have not failed the test.
7 IEV നിങ്ങൾ തെറ്റായ ഒന്നും ചെയ്യാതിരിപ്പന് ഞങ്ങൾ ഇപ്പോൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു. ആ പരീക്ഷണം വിജയിച്ചുകൊണ്ട് നിങ്ങളെക്കാൾ മികച്ചതായി തോന്നാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാലല്ല ഞങ്ങൾ ഇതിനായി പ്രാർത്ഥിക്കുന്നത്. പകരം, നിങ്ങൾ ശരിയായ കാര്യങ്ങൾ അറിയുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നതിനാലാണ്. പരാജയപ്പെട്ടുവെന്നു ഞങ്ങൾക്കു തോന്നുകയാണെങ്കിൽപ്പോലും, നിങ്ങൾ വിജയിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. BSB BSB: Now we pray to God that you will not do anything wrong—not that we will appear to have stood the test, but that you will do what is right, even if we appear to have failed.
8 IEV നാം ചെയ്യുന്നതിനെ സത്യം നിയന്ത്രിക്കുന്നു; നമുക്കു സത്യത്തിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ല. BSB BSB: For we cannot do anything against the truth, but only for the truth.
9 IEV ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരുമായിരിക്കുമ്പോഴും ഞങ്ങൾക്കു സന്തോഷമുണ്ട്. നിങ്ങൾ എപ്പോഴും ദൈവത്തെ പൂർണ്ണമായി വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു BSB BSB: In fact, we rejoice when we are weak but you are strong, and our prayer is for your perfection.
10 IEV ഇപ്പോൾ ഞാൻ ഇതു നിങ്ങൾക്ക് എഴുതുമ്പോൾ നിങ്ങളിൽനിന്ന് അകലെയാണ്. ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ, ഞാൻ നിങ്ങളോടു പരുഷമായി പെരുമാറേണ്ടതില്ല. കർത്താവ് എന്നെ ഒരു അപ്പൊസ്തലനാക്കിയതിനാൽ, നിങ്ങളെ പ്രോത്സാഹിപ്പിക്കാനും നിങ്ങളെ ദുർബലപ്പെടുത്താതിരിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. BSB BSB: This is why I write these things while absent, so that when I am present I will not need to be severe in my use of the authority that the Lord gave me for building you up, not for tearing you down.
11 IEV സഹോദരീസഹോദരന്മാരേ, അവസാനത്തെ കാര്യം, ഇതാണ്: സന്തോഷിക്കൂ! നിങ്ങൾ പ്രവർത്തിച്ചതിനേക്കാൾ നന്നായി പ്രവർത്തിക്കുകയും പെരുമാറുകയും ചെയ്യുക, നിങ്ങൾക്കു ധൈര്യം നൽകാൻ കർത്താവിനെ അനുവദിക്കുക. പരസ്പരം യോജിക്കുകയും സമാധാനത്തോടെ ജീവിക്കുകയും ചെയ്യുക. നിങ്ങൾ ഇവ ചെയ്താൽ, നിങ്ങളെ സ്നേഹിക്കുകയും സമാധാനം നൽകുകയും ചെയ്യുന്ന ദൈവം നിങ്ങളോടൊപ്പമുണ്ടാകും. BSB BSB: Finally, brothers, rejoice! Aim for perfect harmony, encourage one another, be of one mind, live in peace. And the God of love and peace will be with you.
12 IEV നിങ്ങൾ പരസ്പരം എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എല്ലാവരോടും വെളിവാക്കുന്ന രീതിയിൽ പരസ്പരം സ്വാഗതം ചെയ്യുക. BSB BSB: Greet one another with a holy kiss.
13 IEV കർത്താവായ യേശു മശിഹ നിങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ദൈവം തന്റെ സ്നേഹത്താൽ നിങ്ങളെ അനുഗ്രഹിക്കട്ടെ, പരിശുദ്ധാത്മാവ് നിങ്ങളുടെ എല്ലാ ഹൃദയങ്ങളെയും ഒരുമിച്ചു ചേര്ക്കട്ടെ. BSB BSB: All the saints send you greetings.
Select verses for actions: Enter goes to them and Escape comes back.