1 IEV പൌലൊസ് എന്ന ഞാന്‍, ഗലാത്യ സംസ്ഥാനത്തുള്ള എന്റെ പ്രിയ സഹോദരീ സഹോദരന്മാർക്ക് എഴുതുന്നു. ഞാൻ അപ്പൊസ്തലനായ പൌലോസ് ആകുന്നു. ഒരു കൂട്ടം ആളുകളല്ല എന്നെ അപ്പോസ്തോലനാക്കിയത്, കൂടാതെ എന്നെ അപ്പൊസ്തലനാക്കുവാന് ദൈവം ആരോടും പറഞ്ഞിട്ടില്ല. പകരം, യേശുമശിഹായും പിതാവായ ദൈവവും എന്നെ അയച്ചതിന്റെ കാരണത്താല്‍ ഞാന്‍ ഒരു അപ്പൊസ്തലനാകുന്നു—അതെ, മശിഹായെ മരിച്ചശേഷം പിതാവായ ദൈവം, അവനെ വീണ്ടും ജീവിപ്പിച്ചു! ഞാനും ഇവിടെ എന്നോടു കൂടെയുള്ള എല്ലാ സഹ വിശ്വാസികളും ഗലാത്യ സംസ്ഥാനത്തുള്ള എല്ലാ സഭകളിലുമുള്ള നിങ്ങളെ എല്ലാവരേയും വന്ദനം ചെയ്യുന്നു. BSB BSB: Paul, an apostle—sent not from men nor by man, but by Jesus Christ and God the Father, who raised Him from the dead—
3 IEV നമ്മുടെ പിതാവായ ദൈവവും കർത്താവായ യേശു എന്ന മശിഹായും നിങ്ങളെ കരുണയോടെ സഹായിക്കുകയും സമാധാനം നൽകുകയും ചെയ്യട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. BSB BSB: Grace and peace to you from God our Father and the Lord Jesus Christ,
4 IEV ദുഷ്ടത പ്രവർത്തിക്കുന്ന ആളുകളുള്ള ഈ ലോകത്തിൽനിന്ന് നമ്മെ രക്ഷിക്കേണ്ടതിന്നതിന് നമ്മുടെ പാപങ്ങൾക്കായി മശിഹ ദൈവത്തിനു തന്നെത്തന്നെ യാഗമാക്കി. നമ്മുടെ പിതാവായ ദൈവം അത് ആഗ്രഹിച്ചതിനാലാണ് അവൻ അങ്ങനെ ചെയ്തത്. BSB BSB: who gave Himself for our sins to rescue us from the present evil age, according to the will of our God and Father,
5 IEV അതു സത്യമായതിനാല്‍, നാം ഇപ്പോള്‍ ദൈവത്തെ എന്നെന്നേക്കും സ്തുതിക്കാം BSB BSB: to whom be glory forever and ever. Amen.
7 IEV മശിഹ ഞങ്ങളോട് മറ്റൊരു സുവിശേഷം ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാൽ മറ്റുള്ളവർ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. മശിഹായെക്കുറിച്ചുള്ള സുവിശേഷം മാറ്റാൻ അവർ ആഗ്രഹിക്കുന്നു; മശിഹ യഥാർത്ഥത്തിൽ വ്യത്യസ്തമായ എന്തെങ്കിലും പറഞ്ഞുവെന്ന് നിങ്ങൾ വിശ്വസിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. BSB BSB: which is not even a gospel. Evidently some people are troubling you and trying to distort the gospel of Christ.
9 IEV ഞങ്ങൾ മുമ്പുതന്നെ നിങ്ങളോടു പറഞ്ഞതുപോലെ, ഇപ്പോൾ ഞാൻ നിങ്ങളോടു വീണ്ടും പറയുന്നു, ആരെങ്കിലും നല്ലതെന്നു നിങ്ങളോടു പറയുന്ന സുവിശേഷം ഒരാള്‍ നിങ്ങളോടു പറയുന്നു എന്നാല്‍ നിങ്ങള്‍ വിശ്വസിച്ചതു പോലെയല്ല ഇത്. അതിനാൽ ആ വ്യക്തിയെ എന്നെന്നേക്കുമായി കുറ്റം വിധിക്കണം എന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു. BSB BSB: As we have said before, so now I say again: If anyone is preaching to you a gospel contrary to the one you received, let him be under a curse!
10 IEV ആളുകൾ എന്നെ ഇഷ്ടപ്പെടാൻ എനിക്ക് ആവശ്യമില്ല കാരണം, ദൈവമാണ് എന്നെ അംഗീകരിക്കുന്നത്. ഞാൻ ആളുകളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നില്ല. ഞാൻ ഇപ്പോഴും ആളുകളെ പ്രീതിപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിൽ, ഞാൻ ശരിക്കും മശിഹായെ സേവിക്കുന്നില്ല. BSB BSB: Am I now seeking the approval of men, or of God? Or am I striving to please men? If I were still trying to please men, I would not be a servant of Christ.
11 IEV എന്റെ സഹവിശ്വാസികളേ, ഞാൻ ആളുകളോട് പ്രഖ്യാപിക്കുന്ന മശിഹായെക്കുറിച്ചുള്ള സന്ദേശം ചില വ്യക്തികൾ സൃഷ്ടിച്ച ഒന്നല്ലെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. BSB BSB: For I want you to know, brothers, that the gospel I preached was not devised by man.
12 IEV ഏതെങ്കിലും ഒരു സാധാരണ മനുഷ്യനിൽ നിന്നല്ല ഞാൻ ഈ സുവിശേഷം പഠിച്ചത്, അങ്ങനെയൊരു വ്യക്തി എന്നെ പഠിപ്പിച്ചിട്ടില്ല. പകരം, യേശു എന്ന മശിഹ തന്നെയാണ് എന്നെ ഇത് പഠിപ്പിച്ചത്. BSB BSB: I did not receive it from any man, nor was I taught it; rather, I received it by revelation from Jesus Christ.
14 IEV എന്റെ സമ പ്രായത്തിലുള്ള മറ്റേതൊരു യഹൂദനെക്കാളും യഹൂദ രീതിയിൽ കൂടുതല്‍ നന്നായി ഞാന്‍ ദൈവത്തെ ബഹുമാനിച്ചു. നമ്മുടെ പൂർവ്വ പിതാക്കന്മാര് പാലിച്ചിരുന്ന പാരമ്പര്യങ്ങൾ അനുസരിക്കുന്നത് മറ്റു യഹൂദന്മാർ അവഗണിക്കുന്നത് കണ്ടപ്പോൾ ഞാന്‍ വളരെ കോപിച്ചിരുന്നു. BSB BSB: I was advancing in Judaism beyond many of my contemporaries and was extremely zealous for the traditions of my fathers.
15 IEV എന്നാല്‍ ഞാൻ എന്റെ അമ്മയുടെ ഉദരത്തിലായിരുന്നപ്പോള്‍ തന്നെ, അവനെ സേവിക്കുവാൻ ദൈവം എന്നെ തിരഞ്ഞെടുത്തു. അങ്ങനെ ചെയ്യുന്നത് അവന് പ്രസാദമായത് നിമിത്തമാണ് അവന് അതു ചെയ്തത്. BSB BSB: But when God, who set me apart from my mother’s womb and called me by His grace, was pleased
16 IEV യേശു അവന്റെ പുത്രനാണെന്ന് അവൻ എന്നെ കാണിച്ചു; യഹൂദരല്ലാത്തവര്‍ താമസിക്കുന്ന പ്രദേശങ്ങളിൽ തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം മറ്റുള്ളവരോട് പറയുവാൻ വേണ്ടിയാണ് അവൻ അങ്ങനെ ചെയ്തത്. പക്ഷേ, ആ സന്ദേശം നന്നായി മനസ്സിലാക്കുവാന്‍ ഞാൻ കേവലം മനുഷ്യരായ ആരുടേയും അടുത്തേക്ക് ഉടന്‍തന്നെ പോയില്ല. BSB BSB: to reveal His Son in me so that I might preach Him among the Gentiles, I did not rush to consult with flesh and blood,
17 IEV കൂടാതെ ഞാൻ ഉടനെ തന്നെ ദമസ്കൊസ് വിടുകയോ ഞാന്‍ അപ്പൊസ്തലന് ആകുന്നതിനു മുന്‍പ് അപ്പൊസ്തോലന്മാരായവരെ കാണുവാന്‍ യെരൂശലേമിലേക്കു പോകുകയോ ചെയ്തില്ല. പകരം ഞാന്‍ മരുഭൂ പ്രദേശമായ അറേബ്യയിലേക്ക് പോയി. പിന്നീട് ഞാൻ ഒരിക്കൽ കൂടി ദമസ്കൊസ് പട്ടണത്തിലേക്ക് മടങ്ങിവന്നു. BSB BSB: nor did I go up to Jerusalem to the apostles who came before me, but I went into Arabia and later returned to Damascus.
20 IEV ഞാൻ നിങ്ങൾക്ക് എഴുതുന്നതു പൂർണ്ണമായും സത്യമാണെന്ന് ദൈവം അറിയുന്നു! BSB BSB: I assure you before God that what I am writing to you is no lie.
21 IEV ഞാൻ യെരുശലെമില്‍നിന്നും മടങ്ങി വന്നതിനുശേഷം സിറിയ, കിലിക്യ പ്രദേശങ്ങളിലേക്ക് പോയി. BSB BSB: Later I went to the regions of Syria and Cilicia.
22 IEV അക്കാലത്ത് യെഹൂദ്യാ സംസ്ഥാനത്തുള്ള ക്രിസ്തീയ സഭകളിലെ വിശ്വാസികൾ എന്നെ അതുവരെ കണ്ടിരുന്നില്ല. BSB BSB: I was personally unknown, however, to the churches of Judea that are in Christ.
23 IEV മറ്റുള്ളവർ പറഞ്ഞു വന്നിരുന്നത് മാത്രം അവർ കേട്ടു, “പൌലോസ് പണ്ട് നമ്മോട് അക്രമാസക്തമായ കാര്യങ്ങൾ ചെയ്തിരുന്നു, ഇപ്പോൾ ഞങ്ങൾ വിശ്വസിക്കുകയും അവൻ തടയുവാന്‍ ശ്രമിക്കുകയും ചെയ്ത അതേ സുവിശേഷം അറിയിക്കുകയാണ്.” BSB BSB: They only heard the account: “The man who formerly persecuted us is now preaching the faith he once tried to destroy.”
24 IEV അതിനാൽ അവർ എനിക്കു സംഭവിച്ചത് ഓര്‍ത്തു ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. BSB BSB: And they glorified God because of me.
Select verses for actions: Enter goes to them and Escape comes back.