2 IEV ഞങ്ങൾ പോകണമെന്ന് ദൈവം നിര്‍ബന്ധിച്ചതിനാലാണ് ഞങ്ങൾ അവിടേക്കു പോയത്. യഹൂദരല്ലാത്തവരുടെ പ്രദേശങ്ങളിൽ ഞാൻ അറിയിച്ചുകൊണ്ടിരുന്ന സുവിശേഷത്തിന്റെ ഉള്ളടക്കം വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കൾക്ക് ഞാൻ സ്വകാര്യമായി വിശദീകരിച്ചു. ഞാൻ പ്രസംഗിച്ചതിനെ അവർ അംഗീകരിച്ചുവെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിച്ചതിനാലാണ് ഞാൻ ഇത് ചെയ്തത്. ഞാൻ പ്രയോജനരഹിതമായി പ്രവർത്തിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിച്ചു. BSB BSB: I went in response to a revelation and set before them the gospel that I preach among the Gentiles. But I spoke privately to those recognized as leaders, for fear that I was running or had already run in vain.
3 IEV എന്നാൽ ആ നേതാക്കൾ എന്നോടൊപ്പം ഉണ്ടായിരുന്ന പരിച്ഛേദനയില്ലാത്ത വിജാതീയനായ തീത്തോസ് പരിച്ഛേദന ഏല്ക്കുവാന് പോലും ആവശ്യപ്പെട്ടില്ല. BSB BSB: Yet not even Titus, who was with me, was compelled to be circumcised, even though he was a Greek.
4 IEV അവനെ പരിച്ഛേദന ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ആളുകൾ യഥാർത്ഥ വിശ്വാസികളല്ല, മറിച്ച് അവർ സഹവിശ്വാസികളാണെന്ന് നടിച്ചു. എല്ലാ യഹൂദ നിയമങ്ങളും ആചാരങ്ങളും പാലിക്കാതെ ഞങ്ങള്‍ ദൈവത്തെ എങ്ങനെ അനുസരിക്കുന്നുവെന്ന് കാണുവാൻ അവർ ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു, കാരണം മശിഹ യേശു നമ്മെ അത്തരം കാര്യങ്ങളിൽ നിന്ന് മോചിപ്പിച്ചുവെന്ന് നമുക്കറിയാം. ഈ വ്യാജ വിശ്വാസികൾ ഞങ്ങളെ ന്യായപ്രമാണത്തിന്റെ അടിമകളാക്കി മാറ്റാൻ ആഗ്രഹിച്ചിരുന്നു. BSB BSB: This issue arose because some false brothers had come in under false pretenses to spy on our freedom in Christ Jesus, in order to enslave us.
5 IEV എന്നാൽ പരിച്ഛേദനയെക്കുറിച്ച് ഞങ്ങൾ അവരോട് അല്പമായി പോലും സമ്മതിച്ചില്ല. മശിഹായെക്കുറിച്ചുള്ള സത്യസുവിശേഷം നിങ്ങൾക്ക് തുടർന്നും പ്രയോജനപ്പെടുത്തുന്നതിനായി ഞങ്ങൾ അവരെ എതിർത്തു നിന്നു. BSB BSB: We did not give in to them for a moment, so that the truth of the gospel would remain with you.
6 IEV എന്നാൽ നേതാക്കൾ എന്നു മറ്റുള്ളവർ പറഞ്ഞവർ ഞാൻ പ്രഖ്യാപിക്കുന്നതിൽ ഒന്നും കൂട്ടിചേർത്തില്ല. ആ നേതാക്കൾ പ്രധാനപ്പെട്ട മനുഷ്യരാണ്, പക്ഷേ ഞാന്‍ അവരെ കാര്യമാക്കുന്നില്ല, കാരണം ദൈവം ചില വ്യക്തികളെ മറ്റുള്ളവരെക്കാൾ കൂടുതൽ ആദരിക്കുന്നില്ല. BSB BSB: But as for the highly esteemed—whatever they were makes no difference to me; God does not show favoritism—those leaders added nothing to me.
7 IEV പകരം, പത്രൊസ് യഹൂദന്മാരോട് സുവിശേഷം അറി യിക്കുന്നതുപോലെ, യഹൂദരല്ലാത്തവരോട് സുവിശേഷം അറിയിക്കാൻ ദൈവം എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നുവെന്ന് നേതാക്കൾ മനസ്സിലാക്കി. BSB BSB: On the contrary, they saw that I had been entrusted to preach the gospel to the uncircumcised, just as Peter had been to the circumcised.
8 IEV യഹൂദന്മാർക്ക് ദൈവത്തിന്റെ സന്ദേശം എത്തിക്കുവാന്‍ ഒരു അപ്പൊസ്തലനായി ദൈവം പത്രൊസിനെ അധികാരപ്പെടുത്തിയതുപോലെ, യഹൂദരല്ലാത്തവര്‍ക്ക് തന്റെ സന്ദേശം എത്തിക്കാൻ ഒരു അപ്പൊസ്തലനായി അവൻ എന്നെയും അധികാരപ്പെടുത്തിയിരിക്കുന്നു. BSB BSB: For the One who was at work in Peter’s apostleship to the circumcised was also at work in my apostleship to the Gentiles.
10 IEV യരുശലേമിൽ താമസിക്കുന്ന സഹവിശ്വാസികളിൽപ്പെട്ട ദരിദ്രരെ സഹായിക്കാൻ ഓർമ്മിക്കണമെന്ന് അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. അതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതും. BSB BSB: They only asked us to remember the poor, the very thing I was eager to do.
11 IEV എന്നാൽ പിന്നീട് ഞാൻ അന്ത്യൊക്ക്യ നഗരത്തിലായിരുന്നപ്പോൾ, പത്രൊസ് അവിടെയെത്തിയതിനുശേഷം, അവൻ ചെയ്യുന്നത് തെറ്റാണെന്ന് ഞാൻ അവന്റെ മുഖത്തു നോക്കി പറഞ്ഞു. BSB BSB: When Cephas came to Antioch, however, I opposed him to his face, because he stood condemned.
12 IEV വാസ്തവത്തില്‍ സംഭവിച്ചത് ഇതാണ്. പത്രൊസ് അന്ത്യോക്യയിൽ പോയപ്പോള്‍ അവിടെയുള്ള യഹൂദരല്ലാത്ത വിശ്വാസികളുമായി പതിവായി ഭക്ഷണം കഴിച്ചു. അന്ത്യോക്യയിലെത്തിയ ചില യഹൂദ വിശ്വാസികൾ യെരൂശലേമിലെ വിശ്വാസികളുടെ നേതാവായ യാക്കോബ് തങ്ങളെ അയച്ചതായി അവകാശപ്പെട്ടു. ആ ആളുകൾ വന്നപ്പോൾ പത്രൊസ് യഹൂദരല്ലാത്ത വിശ്വാസികളുമായി ഭക്ഷണം കഴിക്കുന്നത് നിർത്തി, അവരുമായി സഹവസിച്ചില്ല. യെരുശലേമിൽ നിന്നുള്ള യഹൂദ വിശ്വാസികൾ യഹൂദരല്ലാത്തവരുടെ കൂടെ സഹവസിച്ചതിന് തന്നെ വിമർശിക്കുമെന്ന് അവന് ഭയപ്പെട്ടു. BSB BSB: For before certain men came from James, he used to eat with the Gentiles. But when they arrived, he began to draw back and separate himself, for fear of those in the circumcision group.
13 IEV കൂടാതെ, അന്ത്യോക്യയിലെ മറ്റു യഹൂദ വിശ്വാസികളും യഹൂദേതര വിശ്വാസികളിൽ നിന്ന് തങ്ങളെ അകറ്റുക മൂലം പത്രൊസിന്റെ കപട ഭക്തിയോട് യോജിച്ചു. യഹൂദരല്ലാത്തവരുമായി സഹവസിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബർന്നബാസ് പോലും ചിന്തിച്ചു! BSB BSB: The other Jews joined him in his hypocrisy, so that by their hypocrisy even Barnabas was led astray.
14 IEV എന്നാൽ അവർ മശിഹായെക്കുറിച്ചുള്ള സുവിശേഷത്തിന്റെ സത്യം പിന്തുടരുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍ കൂടാതെ സഹവിശ്വാസികളെല്ലാം കൂടി വന്നപ്പോൾ, അവര്‍ എല്ലാവരുടേയും മുന്നിൽ ഞാന്‍ പത്രോസിനോട് പറഞ്ഞു: “നീ യഹൂദനാകുന്നു, എന്നാൽ നിങ്ങൾക്കുള്ള ന്യായപ്രമാണം പാലിക്കാത്ത യഹൂദരല്ലാത്തവരെപ്പോലെ ജീവിക്കുന്നു. അതിനാൽ, യഹൂദന്മാരെപ്പോലെ ജീവിക്കുവാൻ യഹൂദന്മാര് അല്ലാത്തവരെ അനുനയിപ്പിക്കുവാന്‍ നിനക്ക് എങ്ങനെ കഴിയും?” BSB BSB: When I saw that they were not walking in line with the truth of the gospel, I said to Cephas in front of them all, “If you, who are a Jew, live like a Gentile and not like a Jew, how can you compel the Gentiles to live like Jews?”
15 IEV നാം ജനിച്ചത് യഹൂദന്മാരായിട്ടാണ്, അല്ലാതെ ദൈവത്തിന്റെ ന്യായപ്രമാണത്തെക്കുറിച്ച് ഒന്നും അറിയാത്ത യഹൂദരല്ലാത്ത പാപികളെപ്പോലെയല്ല. BSB BSB: We who are Jews by birth and not Gentile “sinners”
16 IEV എന്നാൽ ദൈവം മോശെയ്ക്കു നൽകിയ ന്യായപ്രമാണം അനുസരിക്കുന്നതുകൊണ്ടല്ല ദൈവം ഒരു വ്യക്തിയെ അവന്റെ കാഴ്ചയിൽ നീതീകരിക്കുന്നത് എന്നു നാം അറിയുന്നു. ആ വ്യക്തി യേശു എന്ന മശിഹായില്‍ വിശ്വസിച്ചാൽ മാത്രമേ ദൈവം അങ്ങനെ ചെയ്യുന്നുള്ളൂ. നമ്മിൽ ചില യഹൂദന്മാർ പോലും യേശു മശിഹായെ വിശ്വസിച്ചിരിക്കുന്നു. മശിഹയിലുള്ള വിശ്വാസത്താല്‍ ദൈവം നമ്മെ തന്റെ ദൃഷ്ടിയില് കൊള്ളാവുന്നവരായി പ്രഖ്യാപിച്ചിരിക്കുന്നു, ദൈവം മോശെയ്ക്കു നൽകിയ നിയമം അനുസരിക്കാൻ ശ്രമിക്കുന്നതിനാലല്ല. ന്യായപ്രമാണം അനുസരിക്കുന്നതുകൊണ്ട് ആരെയും തന്റെ കാഴ്ചയിൽ നല്ലതെന്നു പ്രഖ്യാപിക്കുകയില്ലെന്നു ദൈവം പറഞ്ഞിട്ടുണ്ട്. BSB BSB: know that a man is not justified by works of the law, but by faith in Jesus Christ. So we, too, have believed in Christ Jesus, that we may be justified by faith in Christ and not by works of the law, because by works of the law no one will be justified.
17 IEV എന്നാൽ മശിഹായിൽ വിശ്വസിക്കുന്നതു മൂലം നമ്മെ അവന്റെ ദൃഷ്ടിയിൽ നീതീകരിക്കുവാന്‍ ഞങ്ങൾ ദൈവത്തോട് അപേക്ഷിച്ചപ്പോൾ, ന്യായപ്രമാണം അനുസരിക്കാനുള്ള ശ്രമം ഞങ്ങൾ അവസാനിപ്പിച്ചു, ആയതിനാല്‍ അതു ചെയ്യുന്നത് പാപികളാണെന്ന് ന്യായപ്രമാണം തെളിയിച്ചു. എന്നാൽ മശിഹ പാപത്തെ അനുകൂലിക്കുന്നുവെന്ന് ഇതിനർത്ഥമില്ല. തീർച്ചയായും ഇല്ല! BSB BSB: But if, while we seek to be justified in Christ, we ourselves are found to be sinners, does that make Christ a minister of sin? Certainly not!
18 IEV ഞാൻ ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കുന്നതുകൊണ്ട് ദൈവം എന്നെ അവന്റെ ദൃഷ്ടിയില് ന്യായീകരിക്കുമെന്ന് ഞാൻ വീണ്ടും വിശ്വസിച്ചു എങ്കിൽ, കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണിച്ചു വീഴാറായതും ഒരിക്കൽ താന്‍ ഇടിച്ചു കളഞ്ഞതുമായ ഒരു കെട്ടിടം പുനർനിർമിക്കുന്ന മനുഷ്യനെപ്പോലെ ആയിരിക്കും ഞാന്‍. അങ്ങനെ ഞാന്‍ ദൈവത്തിന്റെ ന്യായപ്രമാണം ലംഘിക്കുന്നു എന്ന് എല്ലാവരും കാണും. BSB BSB: If I rebuild what I have already torn down, I prove myself to be a lawbreaker.
19 IEV ഞാൻ ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കുവാൻ ശ്രമിക്കുമ്പോൾ, ഞാൻ ഒരു മരിച്ച മനുഷ്യനെപ്പോലെയായി; എന്നെ ന്യായപ്രമാണം കൊന്നതുപോലെയായിരുന്നു അത്. അതിനാല്‍ ദൈവത്തെ ആരാധിച്ചു ജീവിക്കുന്നതിനുവേണ്ടി ഇതു സംഭവിച്ചു. BSB BSB: For through the law I died to the law so that I might live to God.
20 IEV മശിഹ ക്രൂശിൽ മരിച്ചപ്പോൾ എന്റെ പഴയ ജീവിതരീതി അവസാനിച്ചതുപോലെയായി. ഞാൻ ഇനിയും എന്റെ ജീവിതം ഞാനല്ല നിയന്ത്രിക്കുന്നത്. എന്റെ ഹൃദയത്തിൽ ജീവിക്കുന്ന മശിഹയാണ് എന്റെ ജീവിതത്തെ ഇപ്പോൾ നിയന്ത്രിക്കുന്നത്. ഞാൻ ഇപ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്നതെല്ലാം, ദൈവപുത്രനിൽ ആശ്രയിച്ചാണ് ഞാൻ ചെയ്യുന്നത്. അവനാണ് എന്നെ സ്നേഹിക്കുകയും എനിക്ക് ദൈവത്തിന്റെ പാപക്ഷമ ലഭ്യമാക്കുന്നതിന് വേണ്ടി സ്വയം ത്യാഗമായി സമർപ്പിക്കുകയും ചെയ്തവന്. BSB BSB: I have been crucified with Christ, and I no longer live, but Christ lives in me. The life I live in the body, I live by faith in the Son of God, who loved me and gave Himself up for me.
21 IEV ന്യായപ്രമാണം ദൈവത്തോടുകൂടെ നമ്മെ തന്നെത്തന്നെ നിരപ്പിക്കുന്നു എങ്കില്‍ എന്നപോലെ ഞാന്‍ ദൈവത്തിന്റെ കരുണയെ മാറ്റി നിര്‍ത്തുന്നില്ല. അല്ലാത്തപക്ഷം, മശിഹ ക്രൂശിൽ മരിച്ചത് വ്യര്‍ത്ഥമായി എന്നു വരും. BSB BSB: I do not set aside the grace of God. For if righteousness comes through the law, then Christ died for nothing.
Select verses for actions: Enter goes to them and Escape comes back.