1 IEV ഗലാത്യയിലെ സഹവിശ്വാസികളായ, നിങ്ങൾ വളരെ ബുദ്ധിഹീനരാണ്! ചിലര്‍ നിങ്ങളെ ദുഷ്ട കണ്ണുകൊണ്ട് ക്ഷുദ്രം ചെയ്തിരിക്കുന്നു! യേശു എന്ന മശിഹായെ അവർ ക്രൂശിച്ചതെങ്ങനെയെന്ന് ഞാൻ കൃത്യമായി നിങ്ങളോടു പറഞ്ഞിരുന്നു, ഞാന്‍ ചെയ്തില്ലയോ? BSB BSB: O foolish Galatians! Who has bewitched you? Before your very eyes Jesus Christ was clearly portrayed as crucified.
2 IEV അതിനാൽ നിങ്ങൾ എന്നോട് ഒരു കാര്യം മാത്രം പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു: പരിശുദ്ധാത്മാവ് നിങ്ങളുടെ അടുക്കല്‍ വന്നപ്പോൾ, നിങ്ങൾ മോശെയുടെ ന്യായപ്രമാണം അനുസരിച്ചതുകൊണ്ടാണോ അവൻ വന്നത്? അല്ല നിങ്ങൾ സുവിശേഷം കേട്ട് മശിഹായിൽ വിശ്വസിച്ചതുകൊണ്ടാണ് ആത്മാവ് നിങ്ങളുടെ അടുക്കൽ വന്നത്? തീർച്ചയായും ഇതാണ് സംഭവിച്ചത്. BSB BSB: I would like to learn just one thing from you: Did you receive the Spirit by works of the law, or by hearing with faith?
3 IEV നിങ്ങൾ വളരെ ബുദ്ധിഹീനരാകുന്നു! ദൈവത്തിന്റെ ആത്മാവ് നിങ്ങളെ പ്രാപ്തരാക്കിയതിനാലാണ് നിങ്ങൾ ക്രിസ്ത്യാനികളായത്. എന്നാൽ ന്യായപ്രമാണത്തെ മരണം വരെ കഴിയുന്നത്ര അനുസരിക്കാൻ ശ്രമിക്കുമെന്ന് നിങ്ങൾ ഇപ്പോൾ കരുതുന്നു. BSB BSB: Are you so foolish? After starting in the Spirit, are you now finishing in the flesh?
4 IEV മശിഹായിൽ വിശ്വസിച്ചതിനുശേഷം നിങ്ങൾ അനുഭവിച്ച എല്ലാ പ്രയാസകരമായ കാര്യങ്ങളും നിങ്ങൾ അവനിൽ വിശ്വസിച്ചിരുന്നില്ലെങ്കിൽ ഒരു വിലയുമില്ലാതെ പോകുമായിരുന്നു. BSB BSB: Have you suffered so much for nothing, if it really was for nothing?
5 IEV ദൈവം ഇപ്പോൾ തന്റെ ആത്മാവിനെ നിങ്ങൾക്ക് ഉദാരമായി നൽകുകയും നിങ്ങളുടെ ഇടയിൽ മഹത്തായ പ്രവർത്തികൾ നടത്തുകയും ചെയ്യുമ്പോൾ, ഇതെല്ലാം നിങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കുന്നതുകൊണ്ടാണ് നിങ്ങൾ കരുതുന്നുണ്ടോ? മശിഹായെക്കുറിച്ചുള്ള സുവിശേഷം കേട്ട് നിങ്ങൾ അവനിൽ വിശ്വസിച്ച കാരണത്താലാണ് ഇത് എന്ന് നിങ്ങൾക്ക് സംഭവിച്ചതെന്ന് അറിയുന്നു. BSB BSB: Does God lavish His Spirit on you and work miracles among you because you practice the law, or because you hear and believe?
6 IEV അബ്രഹാമിനെക്കുറിച്ച് മോശെ തിരുവെഴുത്തുകളിൽ എഴുതിയതുപോലെയുള്ള വസ്തുതകള്‍ ആണ് നിങ്ങൾ അനുഭവിച്ചത്. അബ്രഹാം ദൈവത്തെ വിശ്വസിച്ചുവെന്നും അതിന്റെ ഫലമായി ദൈവം അബ്രഹാമിനെ അവന്റെ ദൃഷ്ടിയില് നീതിമാനാണെന്നും പ്രഖ്യാപിച്ചു എന്ന് എഴുതിയിരിക്കുന്നു. BSB BSB: So also, “Abraham believed God, and it was credited to him as righteousness.”
7 IEV ആകയാല്‍ മശിഹായില്‍ വിശ്വസിക്കുന്നവരെ രക്ഷിക്കുവാന്‍ അബ്രഹാമിന്റെ സന്തതികളില്‍ ഒരുവനെ ദൈവം തിരഞ്ഞെടുത്തു എന്ന് നിങ്ങൾ തിരിച്ചറിയണം. BSB BSB: Understand, then, that those who have faith are sons of Abraham.
8 IEV തന്നില്‍ വിശ്വസിച്ച യഹൂദന്മാരല്ലാത്തവരെ ദൈവം തന്റെ ദൃഷ്ടിയില് കൊള്ളാവുന്നവരാക്കുന്നതിനു മുമ്പുതന്നെ, അവൻ ഇത് ചെയ്യുമെന്ന് മനുഷ്യർ തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നു. ദൈവം ഈ സുവിശേഷം അബ്രഹാമിനെ അറിയിച്ചു, “നീ ചെയ്തവ നിമിത്തം ലോകത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഞാൻ അനുഗ്രഹിക്കും.” BSB BSB: The Scripture foresaw that God would justify the Gentiles by faith, and foretold the gospel to Abraham: “All nations will be blessed through you.”
9 IEV ആയതിനാൽ, ദൈവത്തില്‍ വിശ്വസിച്ച അബ്രഹാമിനോടുകൂടെ മശിഹായിൽ വിശ്വസിക്കുന്ന എല്ലാവരേയും ദൈവം അനുഗ്രഹിക്കുന്നു എന്ന് ഇതിനാല്‍ നാം അറിയുന്നു. BSB BSB: So those who have faith are blessed along with Abraham, the man of faith.
10 IEV ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കുന്നതിലൂടെ ദൈവത്തെ പ്രസാദിപ്പിക്കാമെന്ന് കരുതുന്ന എല്ലാവരേയും ദൈവം ശപിക്കുന്നു. തിരുവെഴുത്തുകളിൽ നിങ്ങൾക്ക് വായിക്കാൻ കഴിയുന്നതുപോലെ, “മോശെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയ എല്ലാ പ്രമാണങ്ങളും തുടർച്ചയായി പൂർണ്ണമായും അനുസരിക്കാത്ത എല്ലാവരേയും ദൈവം നിത്യമായി ശിക്ഷിക്കും.” BSB BSB: All who rely on works of the law are under a curse. For it is written: “Cursed is everyone who does not continue to do everything written in the Book of the Law.”
11 IEV ദൈവത്തിന്റെ ദൃഷ്ടിയിൽ ആരെയെങ്കിലും നല്ലവരായി അവന് പ്രഖ്യാപിക്കുന്നുവെങ്കില്‍, അത് അവന്റെ ന്യായപ്രമാണം അനുസരിച്ച കാരണത്താല്‍ ആയിരിക്കുകയില്ല എന്നാണ് ദൈവം പറഞ്ഞത്, "ദൈവം, നീതിമാനാണെന്നു പ്രഖ്യാപിക്കുന്ന ഏവനും അവന് ദൈവത്തില്‍ വിശ്വസിക്കുന്നതിനാൽ ജീവിക്കും” എന്ന് നിങ്ങൾക്ക് തിരുവെഴുത്തുകളിൽ വായിക്കുവാന്‍ കഴിയും. BSB BSB: Now it is clear that no one is justified before God by the law, because, “The righteous will live by faith.”
12 IEV ന്യായപ്രമാണം അനുസരിക്കാൻ ശ്രമിക്കുന്നവൻ മശിഹായിൽ വിശ്വസിക്കുന്നില്ല, “ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ തുടങ്ങുന്നവൻ ന്യായപ്രമാണത്തെ പൂര്‍ണ്ണമായും അനുസരിക്കേണ്ടതാണ്.” BSB BSB: The law, however, is not based on faith; on the contrary, “The man who does these things will live by them.”
14 IEV അബ്രഹാമിനെ അനുഗ്രഹിച്ചതുപോലെ മശിഹായിൽ വിശ്വസിക്കുന്ന യഹൂദരല്ലാത്തവരെ അനുഗ്രഹിക്കാനായി ദൈവം മശിഹായെ ശപിച്ചു. മശിഹായിൽ വിശ്വസിക്കുന്ന ഏവർക്കും അവൻ വാഗ്ദാനം ചെയ്ത ആത്മാവിനെ സ്വീകരിക്കുന്നതിനായി അവൻ യഹൂദരല്ലാത്തവരെ അനുഗ്രഹിച്ചു. BSB BSB: He redeemed us in order that the blessing promised to Abraham would come to the Gentiles in Christ Jesus, so that by faith we might receive the promise of the Spirit.
15 IEV എന്റെ സഹവിശ്വാസികളേ, ദൈവത്തിന്റെ വാഗ്ദാനം രണ്ട് ആളുകൾ തമ്മിലുള്ള കരാർ പോലെയാണ്. അവർ അതില്‍ ഒപ്പിട്ട ശേഷം, ആർക്കും അതു വേണ്ടന്നു വയ്ക്കാനോ അതിലേക്ക് ഒന്നും കൂട്ടിചേർക്കാനോ കഴിയുകയില്ല. BSB BSB: Brothers, let me put this in human terms. Even a human covenant, once it is ratified, cannot be canceled or amended.
16 IEV അബ്രഹാമിനെയും അവന്റെ വിശേഷ സന്തതിയെയും അനുഗ്രഹിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു. “നിങ്ങളുടെ സന്തതികൾ”, അതായത് ധാരാളം ആളുകൾ എന്നു തിരുവെഴുത്തുകൾ പറയുന്നില്ല, പകരം “നിന്റെ സന്തതി” അതിന്റെ അർത്ഥം, മശിഹ എന്ന ഒരേ ഒരു വ്യക്തി, ആകുന്നു. BSB BSB: The promises were spoken to Abraham and to his seed. The Scripture does not say, “and to seeds,” meaning many, but “and to your seed,” meaning One, who is Christ.
17 IEV ഇതുതന്നെയാണ് ഞാൻ പറയുന്നത്, നാനൂറ്റിമുപ്പത് വർഷത്തിനുശേഷം ദൈവം മോശെയ്ക്കു നൽകിയ ന്യായപ്രമാണം റദ്ദാക്കാന്‍ കഴിയില്ലെന്ന് ദൈവം അബ്രാഹാമുമായി ഒരു കരാര്‍ ഉണ്ടാക്കി. BSB BSB: What I mean is this: The law that came 430 years later does not revoke the covenant previously established by God, so as to nullify the promise.
18 IEV നാം അവന്റെ ന്യായപ്രമാണം പാലിക്കുന്നതിനാല്‍ ദൈവം നമുക്കത് എന്നെന്നേക്കും നൽകുന്നു എങ്കില്‍, അവന് നമുക്ക് നല്‍കാമെന്നു വാഗ്ദത്തം ചെയ്ത പ്രകാരമല്ല തരുന്നത്. എന്നിരുന്നാലും, വാസ്തവത്തിൽ, ദൈവം അബ്രഹാമിന് അത് സൌജന്യമായി നൽകുവാന് വാഗ്ദത്തം ചെയ്തതിനാല്‍ അവന് ഈ ദാനം അബ്രഹാമിന് നല്കി. BSB BSB: For if the inheritance depends on the law, then it no longer depends on a promise; but God freely granted it to Abraham through a promise.
19 IEV ആകയാല്‍ ദൈവം പിന്നീട് തന്റെ ന്യായപ്രമാണം നമുക്കു തന്നത് എന്തുകൊണ്ടാണ്? നാമെല്ലാവരും മന:പൂർവ്വം അത് ലംഘിക്കുന്നുവെന്ന് പഠിപ്പിക്കാൻ ദൈവം തന്റെ ന്യായപ്രമാണം നൽകി. അബ്രഹാമിന്റെ സന്തതി വരുന്ന സമയത്തിനായി ദൈവം ന്യായപ്രമാണം നൽകി. ആ സന്തതിയാണ് അബ്രഹാമിന് മുമ്പ് നൽകിയ വാഗ്ദാനം സ്വീകരിക്കുന്നത്. ദൈവത്തിനും ജനത്തിനും ഇടയിൽ നിൽക്കുന്നവന്റെ അധികാരത്താൽ ദൂതന്മാർ ന്യായപ്രമാണം സംരക്ഷിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തു. BSB BSB: Why then was the law given? It was added because of transgressions, until the arrival of the seed to whom the promise referred. It was administered through angels by a mediator.
20 IEV ഇപ്പോൾ, ഒരാൾ മറ്റൊരാളുമായി നേരിട്ട് സംസാരിക്കുമ്പോൾ, മധ്യസ്ഥൻ ഇല്ല. ദൈവം തന്നെ വാഗ്ദാനങ്ങൾ അബ്രഹാമിന് നൽകി. BSB BSB: A mediator is unnecessary, however, for only one party; but God is one.
21 IEV വാഗ്ദത്തങ്ങൾക്കെതിരായി ന്യായപ്രമാണത്തിലെ വാക്കുകൾ സംസാരിക്കുന്നുണ്ടോ? തീർച്ചയായും ഇല്ല. നമുക്ക് ന്യായപ്രമാണം അനുസരിക്കുകയും ദൈവത്തോടൊപ്പം എന്നേക്കും ജീവിക്കുകയും ചെയ്യാമായിരുന്നുവെങ്കിൽ, തീർച്ചയായും അവൻ നമ്മെ അവന്റെ ദൃഷ്ടിയിൽ നീതിമാന്മാരായി കാണുമായിരുന്നു. BSB BSB: Is the law, then, opposed to the promises of God? Certainly not! For if a law had been given that could impart life, then righteousness would certainly have come from the law.
22 IEV പക്ഷെ അത് അസാധ്യമായിരുന്നു. പകരം, നാം പാപം ചെയ്യുന്ന കാരണത്താല്‍ തിരുവെഴുത്തുകളിലെ നിയമം നമ്മെ നിയന്ത്രിക്കുന്നു—കൂടാതെ എല്ലാ കാര്യങ്ങളും—നാം തടവറയിൽ ആയിരുന്നു എന്നതുപോലെ. അതിനാൽ, ആ തടവറയിൽ നിന്ന് നമ്മെ മോചിപ്പിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തപ്പോൾ, യേശു എന്ന മശിഹായിൽ വിശ്വസിക്കുന്ന ഏതൊരാളെയും കുറിച്ചു അവൻ സംസാരിക്കുകയായിരുന്നു. BSB BSB: But the Scripture pronounces all things confined by sin, so that by faith in Jesus Christ the promise might be given to those who believe.
23 IEV ആളുകൾ മശിഹായിൽ എങ്ങനെ വിശ്വസിക്കണം എന്നതിനെക്കുറിച്ചുള്ള സുവിശേഷം ദൈവം വെളിപ്പെടുത്തുന്നതിനുമുമ്പ്, അവന്റെ ന്യായപ്രമാണം നമ്മെ അല്പം പോലും ചലിക്കുവാന്‍ കഴിയാതവണ്ണം തടവറയിൽ അടയ്ക്കപ്പെട്ട ഒരു പടയാളിയെപ്പോലെയായിരുന്നു, നമുക്ക് സ്വതന്ത്രമായി ജീവിക്കുവാന്‍ നിര്‍വാഹമില്ലാതെയായി BSB BSB: Before this faith came, we were held in custody under the law, locked up until faith should be revealed.
24 IEV ഒരു പിതാവ് തന്റെ കുഞ്ഞിനെ പരിപാലിക്കാൻ അടിമയോട് പറഞ്ഞ് സംരക്ഷിക്കുന്നതുപോലെ, മശിഹ വരുന്നതുവരെ ദൈവം തന്റെ ന്യായപ്രമാണപ്രകാരം നമ്മെ മേൽനോട്ടം വഹിക്കുകയായിരുന്നു. നാം മശിഹായിൽ ആശ്രയിക്കുന്നുവെങ്കിൽ, തന്റെ കാഴ്ചയിൽ നമ്മെ നീതിമാന്മാരായി പ്രഖ്യാപിക്കാനാണ് അവൻ അങ്ങനെ ചെയ്തത്. BSB BSB: So the law became our guardian to lead us to Christ, that we might be justified by faith.
25 IEV എന്നാൽ ഇപ്പോൾ നമുക്ക് മശിഹായിൽ വിശ്വസിക്കുവാൻ കഴിയുന്നതിനാൽ, നമ്മെ മേൽനോട്ടം വഹിക്കാൻ ദൈവത്തിന്റെ ന്യായപ്രമാണം ഇനി ആവശ്യമില്ല. BSB BSB: Now that faith has come, we are no longer under a guardian.
26 IEV നിങ്ങൾ യേശുമശിഹായില്‍ വിശ്വസിച്ചതിനാലും നിങ്ങൾ എല്ലാവരും ദൈവമക്കളായതിനാലുമാണ് ഞാൻ ഇതു പറയുന്നത്. BSB BSB: You are all sons of God through faith in Christ Jesus.
27 IEV മശിഹായിൽ വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്ത നിങ്ങൾ എല്ലാവരും അവനോടൊപ്പം ചേരുന്നതിന്, മശിഹായുടെ ജീവിതത്തിന്റെ സ്വഭാവ ഗുണങ്ങൾ സ്വീകരിച്ചു. BSB BSB: For all of you who were baptized into Christ have clothed yourselves with Christ.
29 IEV അതു മാത്രമല്ല, നിങ്ങൾ മശിഹായുടെതായതിനാൽ അവൻ നിങ്ങളെ അബ്രഹാമിന്റെ സന്തതികളാക്കുകയും, ദൈവം അവനും നമുക്കും വാഗ്ദാനം ചെയ്തതെല്ലാം നിങ്ങൾ പ്രാപിക്കും. BSB BSB: And if you belong to Christ, then you are Abraham’s seed and heirs according to the promise.
Select verses for actions: Enter goes to them and Escape comes back.