1 IEV കൊരിന്തിൽ ഞാൻ നടത്തിയ അവസാന സന്ദർശനത്തിൽ, ഞാൻ നിങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ ഞാൻ നിങ്ങളെ വളരെയധികം വേദനിപ്പിച്ചുവെന്ന് എനിക്കറിയാം. നിങ്ങളെ വേദനിപ്പിക്കുന്ന മറ്റൊരു സന്ദർശനം ആകരുതെന്നു ഞാൻ ഇത്തവണ തീരുമാനിച്ചു BSB BSB: So I made up my mind not to make another painful visit to you.
2 IEV എന്റെ അവസാന സന്ദർശനത്തിൽ ഞാൻ നിങ്ങളെ വളരെയധികം വേദനിപ്പിച്ചു, ഞാൻ അവിടെ ഉണ്ടായിരുന്നപ്പോൾ വേദനിച്ച അതേ ആളുകളായിരിക്കും എന്നെ അധികം സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതും. BSB BSB: For if I grieve you, who is left to cheer me but those whom I have grieved?
3 IEV ഞാൻ ആ കത്ത് നിങ്ങള്‍ക്ക് എഴുതിയതിനാൽ ഞാൻ നിങ്ങളുടെ അടുത്തെത്തുമ്പോള്‍ നിങ്ങൾ എന്നെ വീണ്ടും ദു:ഖിപ്പിക്കരുത്—നിങ്ങളില്‍ ആരാണ് എന്നെ അധികം സന്തോഷിപ്പിക്കുന്നത്! നമുക്കെല്ലാവർക്കും സന്തോഷിക്കാൻ കാരണങ്ങളുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. BSB BSB: I wrote as I did so that on my arrival I would not be grieved by those who ought to make me rejoice. I had confidence in all of you, that you would share my joy.
4 IEV എന്റെ ഹൃദയത്തിൽ ഇപ്പോഴും വളരെയധികം സങ്കടവും വേദനയും ഉള്ളതിനാൽ ഞാൻ നിങ്ങൾക്ക് ഒരു കത്തെഴുതി—ഞാൻ നിങ്ങൾക്കായി ധാരാളം കണ്ണുനീർ പൊഴിച്ചു, ഇനി നിങ്ങളെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പകരം, ഞാൻ നിങ്ങളെ എല്ലാവരെയും എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. BSB BSB: For through many tears I wrote you out of great distress and anguish of heart, not to grieve you but to let you know how much I love you.
5 IEV പാപത്തിൽ അകപ്പെട്ട ഈ വ്യക്തി— അവൻ അതു ചെയ്തത് എന്നെ മാത്രമല്ല സങ്കടപ്പെടുത്തിയത്; അവന്റെ പാപം നിങ്ങളെ എല്ലാവരെയും സങ്കടപ്പെടുത്തി. BSB BSB: Now if anyone has caused grief, he has not grieved me but all of you—to some degree, not to overstate it.
6 IEV ഈ മനുഷ്യനെക്കുറിച്ചും അവന്റെ പാപത്തെക്കുറിച്ചും ഞങ്ങൾ എന്തു ചെയ്യണമെന്ന് എല്ലാവരും സമ്മതിക്കുന്നു. നിങ്ങളിൽ ഭൂരിഭാഗത്താലും അവൻ ഇപ്പോൾ ശിക്ഷിക്കപ്പെട്ടു, അവന്റെ ശിക്ഷ ന്യായമായിരുന്നു. BSB BSB: The punishment imposed on him by the majority is sufficient for him.
7 IEV അതിനാൽ, ഇനി അവനെ ശിക്ഷിക്കുന്നതിനുപകരം, നിങ്ങൾ അവനോടു ക്ഷമിക്കുകയും അവനോടു ദയയോടെ പെരുമാറുകയും വേണം. നിങ്ങൾ അവനോടു ക്ഷമിക്കുന്നില്ലെങ്കിൽ, അവൻ വളരെ ദു:ഖിതനായി തീരുകയും, നിങ്ങൾ ഒരിക്കലും അവനോടു ക്ഷമിക്കില്ലെന്ന് അവൻ ചിന്തിക്കാനും തുടങ്ങും. BSB BSB: So instead, you ought to forgive and comfort him, so that he will not be overwhelmed by excessive sorrow.
8 IEV എല്ലാ വിശ്വാസികൾക്കും മുന്നിൽ, നിങ്ങൾ അവനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവനോടു പറയുക. BSB BSB: Therefore I urge you to reaffirm your love for him.
9 IEV നിങ്ങൾ ദൈവത്തെ അനുസരിക്കുകയും ഈ പ്രശ്നത്തെ നേരിടുകയും ചെയ്യുമോ എന്ന് അറിയാൻ ഞാൻ നിങ്ങൾക്ക് എഴുതി. BSB BSB: My purpose in writing you was to see if you would stand the test and be obedient in everything.
10 IEV അതിനാൽ നിങ്ങൾ ക്ഷമിച്ച മനുഷ്യനോടും ഞാനും ക്ഷമിക്കുന്നു. ഞാൻ ക്ഷമിച്ചതെന്തും—ചെറിയ കാര്യങ്ങൾ പോലും—നിങ്ങളോടുള്ള എന്റെ സ്നേഹത്തിൽനിന്നു ഞാൻ ക്ഷമിച്ചു, മശിഹ എന്റെ മുമ്പിലുള്ളതുപോലെ ഞാൻ ക്ഷമിക്കുന്നു. BSB BSB: If you forgive anyone, I also forgive him. And if I have forgiven anything, I have forgiven it in the presence of Christ for your sake,
11 IEV ഈ മനുഷ്യനോടു ക്ഷമിച്ചതിനാല്‍ മോശമായ എന്തെങ്കിലും ചെയ്തു സാത്താനു നമ്മെ കബളിപ്പിക്കാൻ കഴിയില്ല. അവന്റെ തന്ത്രങ്ങളെയും നുണകളെയും കുറിച്ച് നമുക്കെല്ലാം അറിയാം. BSB BSB: in order that Satan should not outwit us. For we are not unaware of his schemes.
12 IEV ത്രോവാസ് നഗരത്തിൽ മശിഹായുടെ സുവിശേഷം പങ്കുവെക്കാൻ കർത്താവ് നമുക്കു പല വഴികൾ തുറന്നെങ്കിലും, BSB BSB: Now when I went to Troas to preach the gospel of Christ and a door stood open for me in the Lord,
13 IEV നമ്മുടെ സഹോദരൻ തീത്തോസിനെക്കുറിച്ച് ഞാൻ ആശങ്കയുള്ളവനായിരുന്നു, കാരണം ഞാൻ അവനെ അവിടെ കണ്ടില്ല. അങ്ങനെ ഞാൻ ത്രോവാസിലെ വിശ്വാസികളെ വിട്ട് അവനെ അന്വേഷിക്കാൻ മാസിഡോണിയയിലേക്ക് മടങ്ങി. BSB BSB: I had no peace in my spirit, because I did not find my brother Titus there. So I said goodbye to them and went on to Macedonia.
14 IEV മശിഹായോടൊപ്പം ചേർന്നതിനു ഞങ്ങൾ ദൈവത്തിനു നന്ദി പറയുന്നു, മശിഹ തന്റെ വിജയയാത്രയിൽ എപ്പോഴും നമ്മെ നയിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലൂടെയും സന്ദേശത്തിലൂടെയും, ഞങ്ങള്‍ പോകുന്നിടത്തെല്ലാം, ഞങ്ങൾ സുഗന്ധവർഗ്ഗം കത്തിക്കുന്നവരെപ്പോലെയാണ്; എന്നാൽ നമ്മുടെ സൗരഭ്യം യഥാർത്ഥ സുഗന്ധത്തിൽ നിന്നല്ല, മറിച്ച് അത് മശിഹായെ അറിയുന്നതിൽനിന്നാണ്. അവനെ അറിയുന്നതിനാൽ അവന്റെ സുഗന്ധമുള്ള വാസന നമുക്കുണ്ട്. BSB BSB: But thanks be to God, who always leads us triumphantly as captives in Christ and through us spreads everywhere the fragrance of the knowledge of Him.
15 IEV രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും ശിക്ഷിക്കപ്പെടുന്നവരുടെയിടയിലും വ്യാപരിക്കുന്ന മശിഹ ദൈവത്തിനു സമർപ്പിക്കപ്പെട്ട സൗരഭ്യമുള്ള സുഗന്ധം പോലെയാണ് നാം. BSB BSB: For we are to God the sweet aroma of Christ among those who are being saved and those who are perishing.
16 IEV ദൈവം മരണത്തിനു വിധിക്കുന്ന ആളുകൾക്ക്, മശിഹായുടെ സുഗന്ധം മരിച്ച ഒരാളുടെ ഗന്ധം വീണ്ടും നശിക്കുന്നതുപോലെയാണ്. എന്നാൽ ദൈവം രക്ഷിക്കുന്നവർക്കു, ജീവനുള്ളവനായ, അവരെ ജീവിപ്പിക്കാന്‍ വരുന്ന മശിഹായെ മണത്തറിയുന്നു. സ്വയം ഈ സുഗന്ധം പരത്താൻ ആർക്കും കഴിയുകയില്ല. BSB BSB: To the one we are an odor that brings death, to the other a fragrance that brings life. And who is qualified for such a task?
17 IEV ധാരാളം ആളുകൾ നഗരത്തിൽ നിന്നു നഗരത്തിലേക്കു ദൈവവചനം പണത്തിനായി വിൽക്കുന്നുണ്ടെന്നു നിങ്ങൾക്കറിയാം. പക്ഷെ നമ്മൾ അവരെപ്പോലെയല്ല. ദൈവത്തെ പ്രസാദിപ്പിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ച്, അവന്റെ ഇഷ്ടം ഞങ്ങൾ ചെയ്യുന്നു. ഞങ്ങള്‍ മശിഹായെക്കുറിച്ചു സംസാരിക്കുന്നതും ചെയ്യുന്നതുമെല്ലാം ദൈവം കാണുന്നുവെന്നു നമുക്കറിയാം, ഞങ്ങള്‍ മശിഹായെ വിളംബരം ചെയ്യുന്നതിനാല്‍ നാം അവനോടുകൂടെ ചേർന്നിരിക്കുന്നു. BSB BSB: For we are not like so many others, who peddle the word of God for profit. On the contrary, in Christ we speak before God with sincerity, as men sent from God.
Select verses for actions: Enter goes to them and Escape comes back.