1 IEV സഹോദരീ സഹോദരന്മാരേ, മാസിഡോണിയ സംസ്ഥാനത്തെ സഭകളിൽ ദൈവം എങ്ങനെ അത്ഭുതകരമായി പ്രവർത്തിക്കുന്നുവെന്നു നിങ്ങൾ അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. BSB BSB: Now, brothers, we want you to know about the grace that God has given the churches of Macedonia.
2 IEV അവിടെയുള്ള വിശ്വാസികൾ വളരെയധികം കഷ്ടപ്പെട്ടിരുന്നുവെങ്കിലും, അവർ വളരെ സന്തോഷിച്ചു, അവർ ദരിദ്രരാണെങ്കിലും, യെരുശലേമിലെ വിശ്വാസികൾക്കായുള്ള ശേഖരണത്തിനായി ധാരാളം പണം നൽകി. BSB BSB: In the terrible ordeal they suffered, their abundant joy and deep poverty overflowed into rich generosity.
3 IEV അവർ തങ്ങളാല്‍ പ്രാപ്തിപോലെ നൽകി-അതു സത്യമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു-ചിലർ ത്യാഗം സഹിക്കുകയും വളരെയധികം കഷ്ടത അനുഭവിക്കുകയും ചെയ്തു, എന്നിട്ടും അവർ കൊടുത്തു. അവർ നൽകാൻ ആഗ്രഹിക്കുന്നു. BSB BSB: For I testify that they gave according to their ability and even beyond it. Of their own accord,
4 IEV അവർ ഞങ്ങളോടു വീണ്ടും വീണ്ടും യാചിക്കുകയും ഈ ശേഖരണo നൽകാൻ അനുവദിക്കണമെന്നു ഞങ്ങളോടു അപേക്ഷിക്കുകയും ചെയ്തു, ദൈവം തനിക്കായി വേര്‍തിരിച്ച വിശ്വാസികളെ സഹായിക്കാൻ അതിനാൽ അവർക്കു കഴിയും BSB BSB: they earnestly pleaded with us for the privilege of sharing in this service to the saints.
5 IEV അവർക്ക് ഇപ്രകാരം നല്കുവാന് കഴിയുമെന്നു ഞങ്ങൾ കരുതിയില്ല. എന്നാൽ അവർ ആദ്യം തങ്ങളെത്തന്നെ കർത്താവിനു സമർപ്പിച്ചു, പിന്നീട് അവർ തങ്ങളെത്തന്നെ ഞങ്ങൾക്കു നൽകി. BSB BSB: And not only did they do as we expected, but they gave themselves first to the Lord and then to us, through the will of God.
6 IEV പണം സംഭാവന ചെയ്യാൻ തീത്തോസ് നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയിരുന്നു, അതിനാൽ ശേഖരണം അതിന്റെ ലക്ഷ്യത്തിലേക്കു നയിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു BSB BSB: So we urged Titus to help complete your act of grace, just as he had started it.
7 IEV നിങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചതു ചെയ്തതുപോലെ, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തിലും, പ്രോത്സാഹജനകമായ വാക്കുകളിലും, നിങ്ങൾ പഠിച്ച കാര്യങ്ങളിലും, ഒരു ദൗത്യം പൂർത്തിയാക്കുന്നതിലും, ഞങ്ങളോടുള്ള നിങ്ങളുടെ സ്നേഹത്തിലും മാത്രമല്ല ഈ ശേഖരണം പൂർത്തിയാക്കി നിങ്ങൾ നന്നായി പ്രവർത്തിക്കുന്നുവെന്നും ഉറപ്പാക്കുക. BSB BSB: But just as you excel in everything—in faith, in speech, in knowledge, in complete earnestness, and in the love we inspired in you—see that you also excel in this grace of giving.
8 IEV ഞാൻ നിങ്ങൾക്ക് ഒരു കല്പന നൽകുകയല്ല, എന്നാൽ ആവശ്യത്തിലിരിക്കുന്ന ആളുകൾക്കു മറ്റുള്ളവർ നൽകുന്നതിനെ നിങ്ങൾ നല്‍കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങൾ കർത്താവിനെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു തെളിയിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു BSB BSB: I am not giving a command, but I am testing the sincerity of your love through the earnestness of others.
9 IEV ഞാൻ ഇതു പറയുന്നത്, നമ്മുടെ കർത്താവായ യേശു മശിഹ നിങ്ങളോട് എത്ര ദയ കാണിച്ചുവെന്നു നിങ്ങൾക്കറിയാമല്ലോ. എല്ലാം കൈവശമുണ്ടെങ്കിലും അവൻ എല്ലാം ഉപേക്ഷിച്ച് ദരിദ്രനായി. നിങ്ങളെ സമ്പന്നനാക്കാനാണ് അവൻ ഇതു ചെയ്തത്. BSB BSB: For you know the grace of our Lord Jesus Christ, that though He was rich, yet for your sake He became poor, so that you through His poverty might become rich.
10 IEV ഇതിൽ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: നിങ്ങൾ ഒരു വർഷം മുമ്പാണ് ഈ ശുശ്രൂഷക്ക് സഹായം നല്കുവാന് ആരംഭിച്ചത്, നിങ്ങൾ ആരംഭിച്ചപ്പോൾത്തന്നെ അതു ചെയ്യാൻ നിങ്ങൾ ഉല്സാഹമുള്ളവരായിരുന്നു. BSB BSB: And this is my opinion about what is helpful for you in this matter: Last year you were the first not only to give, but even to have such a desire.
11 IEV അതുപോലെ, നിങ്ങൾ ഈ പ്രവൃത്തി പൂർത്തിയാക്കണം. ഈ പ്രവൃത്തി ആരംഭിക്കാൻ നിങ്ങൾ ഉല്സാഹമുള്ളവരായിരുന്നതുപോലെ, നിങ്ങൾക്കു കഴിയുന്നത്ര വേഗത്തിൽ അതു പൂര്‍ത്തീകരിക്കാനും ഉല്സാഹമുള്ളവരായിരിക്കണം. BSB BSB: Now finish the work, so that you may complete it with the same eager desire, according to your means.
12 IEV ഈ ദൗത്യത്തിൽ നിങ്ങൾ അതു ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളില്‍ ദൈവം പ്രസാദിക്കും. നിങ്ങളുടെ പക്കലുള്ള പണത്തിൽനിന്നു നൽകി നിങ്ങൾ പ്രവൃത്തി പൂർത്തിയാക്കണം. നിങ്ങൾക്ക് ഇല്ലാത്തതു നൽകാൻ കഴിയില്ലല്ലോ? BSB BSB: For if the eagerness is there, the gift is acceptable according to what one has, not according to what he does not have.
13 IEV മറ്റുള്ളവർ സ്വയം സഹായിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കാത്തതിനാൽ ഞങ്ങൾ നിങ്ങളെ ക്ലേശിപ്പിക്കുന്നില്ല. എന്നാൽ നിങ്ങൾ അവരെ സഹായിക്കുന്നതു ന്യായമാണ്. BSB BSB: It is not our intention that others may be relieved while you are burdened, but that there may be equality.
14 IEV നിങ്ങൾക്ക് ഇപ്പോൾ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉണ്ട്; നിങ്ങൾ മിച്ചം വയ്ക്കുന്നവ അവർക്കു മതിയാകും. ഭാവിയിൽ, അവർക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉണ്ടായിരിക്കും, ഒരുപക്ഷേ, നിങ്ങളെ സഹായിക്കാൻ അപ്പോള്‍ അവർക്കു കഴിയും. അത് എല്ലാവർക്കും ന്യായമായ ഒന്നാണ് BSB BSB: At the present time, your surplus will meet their need, so that in turn their surplus will meet your need. This way there will be equality.
15 IEV ഇതു തിരുവെഴുത്തുകൾ പറയുന്നതുപോലെയാണ്: "വളരെയധികം ഉണ്ടായിരുന്നവന് പങ്കിടാൻ ഒന്നും ബാക്കിയില്ല; എന്നാൽ കുറച്ചുമാത്രം ഉണ്ടായിരുന്നവനു കൂടുതലൊന്നും ആവശ്യവുമില്ല.” BSB BSB: As it is written: “He who gathered much had no excess, and he who gathered little had no shortfall.”
16 IEV നിങ്ങളെ പരിപാലിക്കാൻ എന്നെപ്പോലെ തന്നെ തീത്തോസിനെ കാരണമാക്കിയ ദൈവത്തെ ഞാൻ സ്തുതിക്കുന്നു. BSB BSB: But thanks be to God, who put into the heart of Titus the same devotion I have for you.
17 IEV നിങ്ങളെ സഹായിക്കുവാന്‍ ഞങ്ങൾ അവനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അങ്ങനെ ചെയ്യാമെന്നു സമ്മതിച്ചു. നിങ്ങളെ സഹായിക്കുവാന്‍ അവൻ വളരെയധികം താത്പര്യമുള്ളവനാകയാല്, നിങ്ങളെ കാണുന്നതിനും അദ്ദേഹം തീരുമാനിച്ചു. BSB BSB: For not only did he welcome our appeal, but he is eagerly coming to you of his own volition.
18 IEV മശിഹായുടെ മറ്റൊരു സഹോദരനോടൊപ്പം ഞങ്ങൾ തീത്തൊസിനെ അയച്ചു. അവൻ സുവിശേഷം നന്നായി പ്രസംഗിക്കുന്നതുകൊണ്ട് സഭകളിലെ എല്ലാ വിശ്വാസികളും അവനെ പുകഴ്ത്തുന്നു. BSB BSB: Along with Titus we are sending the brother who is praised by all the churches for his work in the gospel.
19 IEV അവിടത്തെ വിശ്വാസികളുടെ അടുക്കല്‍ ഞങ്ങളെ കൊണ്ടുപോകുവാന്‍, ഞങ്ങളോടൊപ്പം യെരുശലേമിലേക്കു പോകുവാന്‍ അദ്ദേഹത്തോട് സഭയിലെ വിശ്വാസികള്‍ ആവശ്യപ്പെട്ടു. നിങ്ങളും മറ്റുള്ളവരും അവര്‍ക്കു നല്കുന്ന കാര്യങ്ങള്‍ വിശ്വാസികളിലെത്തിക്കുവാന് വേണ്ടിയായിരുന്നു അത്. വിശ്വാസികള്‍ തമ്മില്‍ത്തമ്മില്‍ എത്രത്തോളം സഹായം ചെയ്യുന്നു എന്നു കാണിക്കുന്നതിനും ദൈവത്തെ ബഹുമാനിക്കുന്നതിനും ആണ് ഇങ്ങനെയുള്ള ധനശേഖരണം ഞങ്ങള്‍ ആഗ്രഹിക്കുന്നത്. BSB BSB: More than that, this brother was chosen by the churches to accompany us with the gracious offering we administer to honor the Lord Himself and to show our eagerness to help.
20 IEV നിങ്ങൾ വളരെ ഉദാരമായി നൽകുന്ന ഈ പണം ഞങ്ങൾ എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് ആരും ചോദിക്കാതിരിക്കാൻ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു BSB BSB: We want to avoid any criticism of the way we administer this generous gift.
21 IEV ഇതെല്ലാം സത്യസന്ധമായും മറച്ചുവച്ചിട്ടില്ലാത്ത രീതിയിലും ചെയ്യാൻ ഞങ്ങൾ ശ്രദ്ധാലുവാണ്. ഞങ്ങൾ ഇത് എങ്ങനെ ചെയ്യുന്നുവെന്ന് എല്ലാവരും അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു, കർത്താവ് നമ്മെയും കാണുന്നുവെന്നു നമുക്കറിയാം. BSB BSB: For we are taking great care to do what is right, not only in the eyes of the Lord, but also in the eyes of men.
22 IEV ഈ സഹോദരന്മാർക്കൊപ്പം ഒരു സഹോദരനെ കൂടി ചേർത്ത് ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നു. ഈ സഹോദരൻ വളരെ വിശ്വസ്തതയോടെ പ്രധാനപ്പെട്ട ജോലി ചെയ്യുന്നുവെന്നു നാം കണ്ടു. അവൻ നിങ്ങളെ വളരെയധികം വിശ്വസിക്കുന്നതിനാൽ നിങ്ങളെ കൂടുതല്‍ സഹായിക്കാൻ അവൻ ഇപ്പോൾ ആഗ്രഹിക്കുന്നു BSB BSB: And we are sending along with them our brother who has proven his earnestness to us many times and in many ways, and now even more so by his great confidence in you.
23 IEV തീത്തൊസിനെ സംബന്ധിച്ചിടത്തോളം, അവൻ എന്റെ പങ്കാളിയാണ്; അവൻ എന്നോടൊപ്പം പ്രവർത്തിക്കുന്നു. യെരുശലേമിലേക്കു ഞങ്ങളോടൊപ്പം പോകുവാന്‍ ഈ പ്രദേശത്തെ സഭകള്‍ തിരഞ്ഞെടുത്ത സഹോദരന്മാരാണ്. മറ്റുള്ളവർ അവരെ കാണുമ്പോൾ, അവർ കാരണം അവർ മശിഹായെ സ്തുതിക്കും. BSB BSB: As for Titus, he is my partner and fellow worker among you. As for our brothers, they are messengers of the churches, the glory of Christ.
24 IEV അതിനാൽ ഈ സഹോദരന്മാരെ നിങ്ങൾ എങ്ങനെ സ്നേഹിച്ചുവെന്ന് കാണിക്കുക; എന്തുകൊണ്ടാണ് ഞങ്ങൾ നിങ്ങളെക്കുറിച്ച് നന്നായി സംസാരിച്ചതെന്നും ഞങ്ങൾ നിങ്ങളെക്കുറിച്ച് എത്രമാത്രം അഭിമാനിക്കുന്നുവെന്ന് എല്ലാ സഭകളോടും പറഞ്ഞുകൊണ്ടിരിക്കുന്നതും എന്തുകൊണ്ടാണെന്നും അവരെ കാണിക്കുക. BSB BSB: In full view of the churches, then, show these men the proof of your love and the reason for our boasting about you.
Select verses for actions: Enter goes to them and Escape comes back.