1 IEV ഇപ്പോൾ യെരുശലേമിലെ വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരണത്തെക്കുറിച്ച്, —ദൈവം തനിക്കായി വേര്‍തിരിച്ച എല്ലാവര്ക്കും—വാസ്തവത്തില്‍ ഞാൻ നിങ്ങൾക്കു കൂടുതൽ ഒന്നും എഴുതേണ്ട ആവശ്യമില്ല. BSB BSB: Now about the service to the saints, there is no need for me to write to you.
2 IEV നിങ്ങൾക്കു സഹായിക്കാൻ താൽപ്പര്യമുണ്ടെന്ന് എനിക്കറിയാം, മാസിഡോണിയയിലെ വിശ്വാസികളോട് ഇതിനായി ഞാൻ നിങ്ങളെ പ്രശംസിച്ചു. വാസ്തവത്തിൽ, നിങ്ങളും അഖായ പ്രദേശത്തിലെ മറ്റ് ആളുകളും കഴിഞ്ഞ വർഷം മുതൽ ഈ ശേഖരണത്തിനായി തയ്യാറെടുക്കുകയാണെന്നു ഞാൻ അവരോടു പറഞ്ഞു. നിങ്ങളുടെ ഉത്സാഹമാണ് നടപടിയെടുക്കാൻ മാസിഡോണിയയിലെ വിശ്വാസികള്‍ക്കു മാതൃകയായിത്തീര്‍ന്നത്. BSB BSB: For I know your eagerness to help, and I have been boasting to the Macedonians that since last year you in Achaia were prepared to give. And your zeal has stirred most of them to do likewise.
3 IEV എനിക്കു മുമ്പായി ഞാൻ സഹോദരന്മാരെ അയക്കുന്നു; അവർ നിങ്ങളെ കണ്ടുമുട്ടുമ്പോൾ ഞങ്ങൾ നിങ്ങളെ വെറുതെ പ്രശംസിച്ചിട്ടില്ലെന്ന് അവർ അറിയും. ഞാൻ മറ്റുള്ളവരോടു വാഗ്ദാനം ചെയ്തതുപോലെ, ജോലി പൂർത്തിയാക്കാൻ നിങ്ങൾ തയ്യാറാകേണ്ടതിന് ഞാൻ അവരെ എനിക്കു മുമ്പായി അയച്ചു. BSB BSB: But I am sending the brothers in order that our boasting about you in this matter should not prove empty, but that you will be prepared, just as I said.
4 IEV കുറച്ചു കഴിഞ്ഞ് വരുമ്പോൾ ചില മാസിഡോണിയക്കാർ എന്നോടൊപ്പം വരുമെന്നും നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്നതെല്ലാം നൽകാൻ നിങ്ങൾ തയ്യാറല്ലെന്നും അവർ കണ്ടെത്തിയേക്കാം എന്നു ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളെക്കുറിച്ചു നന്നായി സംസാരിച്ചതിൽ ഞങ്ങൾ ലജ്ജിക്കും നിങ്ങളും ലജ്ജിക്കും. BSB BSB: Otherwise, if any Macedonians come with me and find you unprepared, we—to say nothing of you—would be ashamed of having been so confident.
5 IEV സഹോദരന്മാരെ നിങ്ങളുടെ അടുക്കലേയ്ക്ക് അയയ്ക്കാൻ എല്ലാ ശ്രമവും നടത്തേണ്ടതുണ്ടെന്നു ഞാൻ തീരുമാനിച്ചു, അതിനാൽ നിങ്ങൾ വാഗ്ദാനം ചെയ്ത പണം സ്വീകരിക്കാൻ ആവശ്യമായതെല്ലാം ക്രമീകരിക്കാൻ അവർക്കു കഴിയും. ഈ രീതിയിൽ, ഈ പണം ഞങ്ങൾ നിങ്ങളിൽനിന്ന് എടുക്കുന്നതിനു പകരം നിങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്ന ഒന്നായിരിക്കും. BSB BSB: So I thought it necessary to urge the brothers to visit you beforehand and make arrangements for the generous gift you had promised. This way, your gift will be prepared generously and not begrudgingly.
6 IEV വളരെ കുറച്ച് വിത്തു വിതയ്ക്കുന്ന ഏതൊരാൾക്കും വിളവെടുക്കുമ്പോള്‍ ഒരു ചെറിയ വിളവെടുപ്പ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ, എന്നാൽ വലിയ അളവിൽ വിത്തു വിതയ്ക്കുന്നവർക്കു വലിയ വിളവെടുപ്പ് ലഭിക്കും. അതുപോലെ, മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾ കുറച്ചു നൽകിയാൽ, ദൈവം നിങ്ങൾക്കു കുറച്ച് അനുഗ്രഹങ്ങൾ മാത്രമേ നൽകൂ. ആളുകളെ സഹായിക്കാൻ നിങ്ങൾ മനസ്സോടെയും സന്തോഷത്തോടെയും നൽകിയാൽ, നിങ്ങൾക്കു ദൈവത്തിൽനിന്നു ധാരാളം അനുഗ്രഹങ്ങൾ തിരികെ ലഭിക്കും. BSB BSB: Remember this: Whoever sows sparingly will also reap sparingly, and whoever sows generously will also reap generously.
7 IEV എത്ര പണം നൽകണമെന്ന് ആദ്യം നിങ്ങളുടെ ഹൃദയത്തിൽ തീരുമാനിക്കുക, അതിനാൽ അതു നൽകുമ്പോൾ നിങ്ങൾ ഖേദിക്കേണ്ടി വരികയില്ല. കൊടുക്കുന്നതിന് ആരെങ്കിലും നിങ്ങളെ നിർബന്ധിക്കുന്നുവെന്നു നിങ്ങൾക്കു തോന്നരുത്, കാരണം സന്തോഷത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. BSB BSB: Each one should give what he has decided in his heart to give, not out of regret or compulsion. For God loves a cheerful giver.
8 IEV എല്ലാത്തരം ദാനങ്ങളും നിങ്ങൾക്കു കൂടുതൽ കൂടുതൽ നൽകാൻ ദൈവത്തിനു കഴിയും, അതുവഴി നിങ്ങൾക്ക് ആവശ്യമുള്ളത് എല്ലായ്പ്പോഴും ലഭിക്കും, അതോടൊപ്പം നല്ല കാര്യങ്ങൾ ചെയ്യാനും ഇതു മതിയാകും. BSB BSB: And God is able to make all grace abound to you, so that in all things, at all times, having all that you need, you will abound in every good work.
9 IEV തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതുപോലെ: “അവൻ എല്ലായിടത്തുമുള്ള ആളുകൾക്കു നല്ല കാര്യങ്ങൾ നൽകുന്നു, അവൻ ദരിദ്രർക്ക് ആവശ്യമുള്ളതു നൽകുന്നു. അവൻ എന്നെന്നേക്കും ഇതു ചെയ്യുന്നു. BSB BSB: As it is written: “He has scattered abroad His gifts to the poor; His righteousness endures forever.”
10 IEV വിതയ്ക്കുന്നവനു ദൈവം വിത്തു കൊടുക്കുന്നു; അപ്പം ഉണ്ടാക്കുന്നവന് അവൻ അപ്പം കൊടുക്കുന്നു അവൻ നിങ്ങള്‍ക്കു വിത്തു നല്‍കുകയും മറ്റുള്ളവർക്കു കൊടുക്കുവാന്‍ കഴിയുന്നതുപോലെ വർദ്ധിപ്പിക്കുകയും ചെയ്യും. BSB BSB: Now He who supplies seed to the sower and bread for food will supply and multiply your store of seed and will increase the harvest of your righteousness.
11 IEV നിങ്ങൾ ഉദാരമതികളായിത്തീരുവാന് ദൈവം നിങ്ങളെ പലവിധത്തിൽ സമ്പന്നനാക്കും. തൽഫലമായി, നാം അപ്പൊസ്തലന്മാർ ചെയ്ത വേലയിലൂടെ ലഭിച്ചതിനു മറ്റു പലരും ദൈവത്തിനു നന്ദി പറയും. BSB BSB: You will be enriched in every way to be generous on every occasion, and through us your generosity will produce thanksgiving to God.
12 IEV ഞങ്ങൾ ഈ പണം സ്വീകരിക്കുന്നത് ആവശ്യത്തിലിരിക്കുന്ന മശിഹായുടെ സഹോദരങ്ങളെ സഹായിക്കാൻ മാത്രമല്ല; നാമും അങ്ങനെ ചെയ്യുന്നതുകൊണ്ട് അനേകം വിശ്വാസികൾ ദൈവത്തിനു നന്ദി പറയും. BSB BSB: For this ministry of service is not only supplying the needs of the saints but is also overflowing in many expressions of thanksgiving to God.
13 IEV നിങ്ങൾ ഈ ദൗത്യം ആരംഭിച്ചതിനാൽ, നിങ്ങൾ എങ്ങനെയുള്ള ആളുകളാണെന്നു കാണിച്ചു. ദൈവത്തെ അനുസരിക്കുകയും മശിഹായെക്കുറിച്ചുള്ള സുവിശേഷത്തിൽ അവൻ പറയുന്ന കാര്യങ്ങൾ വിശ്വസിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ ദൈവത്തെ ബഹുമാനിക്കുന്നു. നിങ്ങൾ ഉദാരമായി നൽകിക്കൊണ്ടും അവനെ ബഹുമാനിക്കുന്നു. BSB BSB: Because of the proof this ministry provides, the saints will glorify God for your obedient confession of the gospel of Christ, and for the generosity of your contribution to them and to all the others.
14 IEV നിങ്ങൾ നൽകുന്നവർ നിങ്ങളെ കാണാൻ വളരെയധികം ആഗ്രഹിക്കും; ദൈവം നിങ്ങളോടു ദയ കാണിച്ച അത്ഭുതകരമായ വഴി കാരണം അവർ നിങ്ങള്‍ക്കുവേണ്ടി പ്രാർത്ഥിക്കും. BSB BSB: And their prayers for you will express their affection for you, because of the surpassing grace God has given you.
15 IEV അവനില്നിന്നുള്ള ഈ ദാനത്തിനു ഞങ്ങൾ ദൈവത്തിനു നന്ദി പറയുന്നു—അവന്റെ ദാനം വളരെ വലുതാണ്, നമുക്ക് അതു വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. BSB BSB: Thanks be to God for His indescribable gift!
Select verses for actions: Enter goes to them and Escape comes back.