1 IEV യേശു മിശിഹാ ഭരിക്കാൻ ഉടൻ വരുമ്പോൾ, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും അവൻ ന്യായ വിധിക്കും. ഇപ്പോള്‍ അവനും ദൈവവും എന്നെ നിരീക്ഷിക്കുമ്പോള്‍ ഞാൻ നിങ്ങളോട് കൽപിക്കുന്നത് മിശിഹായെക്കുറിച്ചുള്ള സന്ദേശം പ്രഖ്യാപിക്കുക. BSB BSB: I charge you in the presence of God and of Christ Jesus, who will judge the living and the dead, and in view of His appearing and His kingdom:
2 IEV അനുകൂല സമയത്തും അനുകൂലമല്ലാത്തപ്പോഴും ഇത് ചെയ്യാൻ ഒരുങ്ങിയിരിക്കുക. ആളുകള്‍ തെറ്റ് ചെയ്യുമ്പോൾ ശരിയായ കാര്യങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുക. പാപം ചെയ്യരുതെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക. മശിഹയെ അനുഗമിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. നീ അവരെ പഠിപ്പിക്കുന്നതോടൊപ്പം ഇക്കാര്യങ്ങളും ചെയ്യുക, അവർ മികച്ചവരാകേണ്ടതിന് കാത്തിരിക്കാൻ എപ്പോഴും തയ്യാറാകുക. BSB BSB: Preach the word; be prepared in season and out of season; reprove, rebuke, and encourage with every form of patient instruction.
3 IEV ഞാന്‍ ഈ കാര്യങ്ങള്‍ നിന്നോട് പറയുന്നത്, ദൈവം യഥാർത്ഥമായി പഠിപ്പിക്കുന്ന കാര്യങ്ങൾ ആളുകൾ പിന്തുടരാത്ത കാലം വരും. പകരം, അവർ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തും ചെയ്യുന്നത് ശരിയാണെന്ന് പഠിപ്പിക്കുന്ന നിരവധി പുരുഷന്മാരെ അവർ കണ്ടെത്തും. ഈ രീതിയിൽ, അവർ എല്ലായ്പ്പോഴും പുതിയതും വ്യത്യസ്തവുമായ കാര്യങ്ങൾക്കായി അനേഷിച്ചുകൊണ്ടിരിക്കും. BSB BSB: For the time will come when men will not tolerate sound doctrine, but with itching ears they will gather around themselves teachers to suit their own desires.
4 IEV അവർ സത്യം കേൾക്കുന്നത് നിർത്തും, ബുദ്ധിശൂന്യമായ കഥകൾ ശ്രദ്ധിക്കുകയും ചെയ്യും. BSB BSB: So they will turn their ears away from the truth and turn aside to myths.
5 IEV എന്നാൽ തിമോഥെയൊസെ, എന്തു സംഭവിച്ചാലും സ്വയം നിയന്ത്രിക്കുക. ബുദ്ധിമുട്ടുള്ള കാര്യങ്ങൾ സഹിക്കാൻ തയ്യാറാകുക. സുവിശേഷം പ്രസംഗിക്കുന്ന പ്രവൃത്തി ചെയ്യുക. കർത്താവിനെ സേവിക്കേണ്ട പ്രവൃത്തി നീ പൂർത്തിയാക്കുക. BSB BSB: But you, be sober in all things, endure hardship, do the work of an evangelist, fulfill your ministry.
7 IEV ഒരു മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു കായികാഭ്യാസിയെപ്പോലെയാണ് ഞാൻ. ഓട്ടം പൂർത്തിയാക്കിയ ഓട്ടക്കാരനെപ്പോലെയാണ് ഞാൻ. ദൈവത്തെ അനുസരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. BSB BSB: I have fought the good fight, I have finished the race, I have kept the faith.
8 IEV ഞാൻ ദൈവത്തിനായി ശരിയായ രീതിയിൽ ജീവിച്ചതിനാൽ ഇപ്പോൾ ഒരു പ്രതിഫലം എനിക്കായി കാത്തിരിക്കുന്നു. കർത്താവ് എന്നെ ശരിയായ വിധത്തിൽ വിധിക്കുകയും അവൻ വീണ്ടും വരുമ്പോൾ ആ പ്രതിഫലം എനിക്ക് നൽകുകയും ചെയ്യും. അവൻ അത് എനിക്ക് മാത്രമല്ല, അവൻ വീണ്ടും വരുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും നൽകും. BSB BSB: From now on there is laid up for me the crown of righteousness, which the Lord, the righteous Judge, will award to me on that day—and not only to me, but to all who crave His appearing.
9 IEV തിമോഥെയോസെ, ഉടൻ എന്റെയടുക്കൽ വരാൻ ശ്രമിക്കുക. BSB BSB: Make every effort to come to me quickly,
10 IEV ദേമാസ് എന്നെ ഉപേക്ഷിച്ച് തെസ്സലോനിക്കയിലേക്ക് പോയിരിക്കുന്നു, കാരണം അവൻ ഈ ലോകത്തിലെ ജീവിതത്തെ വളരെയധികം സ്നേഹിക്കുന്നു. ക്രസ്കെന്സ് ഗലാത്തിയയിലേക്കും തീത്തോസ് ദൽമാത്യയയിലേക്കും പോയി. BSB BSB: because Demas, in his love of this world, has deserted me and gone to Thessalonica. Crescens has gone to Galatia, and Titus to Dalmatia.
11 IEV ലൂക്കോസ് മാത്രമേ ഇപ്പോഴും എന്റെ കൂടെയുള്ളൂ. മാർക്കോസിന് എന്നെ വളരെയധികം സഹായിക്കാൻ കഴിയുമെന്നതിനാൽ നിങ്ങളുടെ കൂടെ കൊണ്ടുവരിക. BSB BSB: Only Luke is with me. Get Mark and bring him with you, because he is useful to me in the ministry.
12 IEV ഞാൻ തിഹിക്കോസിനെ എഫെസൊസിലേക്കയച്ചിട്ടുണ്ട്. BSB BSB: Tychicus, however, I have sent to Ephesus.
13 IEV നീ വരുമ്പോൾ, ത്രോവാസിൽ കർപ്പോസിനൊപ്പം ഞാൻ ഉപേക്ഷിച്ച പുറം വസ്ത്രം കൊണ്ടുവരിക. കൂടാതെ ചുരുളുകളും, പ്രത്യേകാല്‍ മൃഗത്തോലില്‍ നിന്ന് നിർമ്മിച്ചവയും, കൊണ്ടുവരിക. BSB BSB: When you come, bring the cloak that I left with Carpus at Troas, and my scrolls, especially the parchments.
14 IEV ലോഹപ്പണിക്കാരനായ അലക്സാണ്ടർ എന്നോട് വളരെ മോശമായി പെരുമാറി. അവൻ ചെയ്തതിന്റെ പേരിൽ കർത്താവ് അവനെ ശിക്ഷിക്കും. BSB BSB: Alexander the coppersmith did great harm to me. The Lord will repay him according to his deeds.
15 IEV ഞങ്ങളുടെ പ്രസംഗം തടയുവാന്‍ അവൻ സാധ്യമായതെല്ലാം ചെയ്തതിനാൽ നീയും അവനെതിരെ ജാഗ്രത പാലിക്കണം. BSB BSB: You too should beware of him, for he has vigorously opposed our message.
16 IEV ഞാൻ ആദ്യമായി കോടതിയിൽ നിൽക്കുകയും എന്റെ വേലയെ ന്യായീകരിക്കുകയും ചെയ്തപ്പോൾ, എന്നെ പ്രോത്സാഹിപ്പിക്കാൻ വിശ്വാസികളാരും എന്റെ കൂടെ നിന്നില്ല. എല്ലാവരും മാറി നിന്നു. ഇതിന് ദൈവം അവരെ ഉത്തരവാദികളാക്കാതിരിക്കട്ടെ. BSB BSB: At my first defense, no one stood with me, but everyone deserted me. May it not be charged against them.
17 IEV എന്നാൽ കർത്താവ് എന്നോടുകൂടെ ഉണ്ടായിരുന്നു. അവൻ എന്നെ ശക്തനാക്കി, അങ്ങനെ ഞാൻ അവന്റെ വചനം പൂർണ്ണമായി സംസാരിക്കുകയും എല്ലാ വിജാതീയരും അതു കേൾക്കുകയും ചെയ്തു. സിംഹത്തിന്റെ വായിൽ നിന്ന് എന്നപോലെ ദൈവം എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചു. BSB BSB: But the Lord stood by me and strengthened me, so that through me the message would be fully proclaimed, and all the Gentiles would hear it. So I was delivered from the mouth of the lion.
18 IEV അവർ ചെയ്യുന്ന എല്ലാ തിന്മകളിൽ നിന്നും കർത്താവ് എന്നെ രക്ഷിക്കും. അവൻ എന്നെ സ്വർഗത്തിൽ അവന് ഭരിക്കുന്നിടത്തേക്ക് സുരക്ഷിതമായി കൊണ്ടുവരും. ആളുകൾ അവനെ സദാകാലത്തേക്കും സ്തുതിക്കട്ടെ. ആമേൻ. BSB BSB: And the Lord will rescue me from every evil action and bring me safely into His heavenly kingdom. To Him be the glory forever and ever. Amen.
19 IEV പ്രിസ്കില്ലയെയും അക്വിലയെയും അഭിവാദ്യം ചെയ്യുക. ഒനെസിഫോറസിന്റെ ഭവനത്തിലെ ആളുകളെ അഭിവാദ്യം ചെയ്യുക. BSB BSB: Greet Prisca and Aquila, as well as the household of Onesiphorus.
20 IEV എരസ്തൊസ് കൊരിന്തിൽ താമസിച്ചു. ത്രൊഫിമാസിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന് അസുഖം ബാധിച്ചതിനാൽ ഞാൻ അവനെ മിലേത്തസിൽ വിട്ടു. BSB BSB: Erastus has remained at Corinth, and Trophimus I left sick in Miletus.
21 IEV ശൈത്യകാലത്തിന് മുമ്പ് വരാൻ ശ്രമിക്കുക. യൂബുലോസും, പുദേസും, ലീനൊസും, ക്ലോദിയയും, എല്ലാ സഹോദരന്മാരും നിന്നെ അഭിവാദ്യം ചെയ്യുന്നു. BSB BSB: Make every effort to come to me before winter. Eubulus sends you greetings, as do Pudens, Linus, Claudia, and all the brothers.
22 IEV കര്‍ത്താവു നിന്റെ ആത്മാവിനോടുകൂടെ ഇരിക്കട്ടെ. അവൻ നിങ്ങളുടെ എല്ലാവരോടും ദയ കാണിക്കട്ടെ. BSB BSB: The Lord be with your spirit. Grace be with you all.
Select verses for actions: Enter goes to them and Escape comes back.