1 IEV പൗലൊസ് എന്ന ഞാന്‍, തീത്തോസിന് എഴുതുന്ന ലേഖനം. ഞാന്‍ ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനും ആകുന്നു. തന്റെ സ്വന്തജനമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നില്‍ അധികമായി വിശ്വസിക്കുവാന്‍ പഠിപ്പിക്കേണ്ടതിന് ദൈവം എന്നെ അയച്ചിരിക്കുന്നു. ദൈവത്തിനു പ്രസാദകരമാകുംവിധം ജീവിക്കുവാന്‍ അവന്റെ ജനം സത്യം എന്തെന്ന് തിരിച്ചറിയേണ്ടതിന് അവരെ സഹായിക്കുവാന്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു. BSB BSB: Paul, a servant of God and an apostle of Jesus Christ for the faith of God’s elect and their knowledge of the truth that leads to godliness,
2 IEV നിത്യകാലം ജീവിക്കുവാന്‍ ദൈവം അവരെ ഇടയാക്കുമെന്നുള്ള വിശ്വാസം അവര്‍ക്കുള്ളതിനാല്‍ തന്റെ ജനത്തിന് എങ്ങനെ അപ്രകാരം ജീവിക്കാമെന്നു പഠിക്കുവാന്‍ കഴിയും. ദൈവം ഭോഷ്കു പറയുകയില്ല. ലോകം ഉണ്ടാകുന്നതിനു മുന്‍പുതന്നെ, നാം നിത്യകാലം ജീവിക്കേണ്ടതിനുള്ള വാഗ്ദത്തം തന്നിരുന്നു. BSB BSB: in the hope of eternal life, which God, who cannot lie, promised before time began.
3 IEV അങ്ങനെ തക്കസമയത്ത് അവന് തന്റെ പദ്ധതി ഈ സന്ദേശത്തിലൂടെ വെളിപ്പെടുത്തി എന്നെ അതു പ്രസംഗിക്കുവാന്‍ ഭരമേല്പിച്ചിരിക്കുന്നു. നമ്മെ രക്ഷിക്കുന്നവനായ ദൈവത്തിന്റെ കല്പന അനുസരിക്കേണ്ടതിന് ഞാന്‍ അതു ചെയ്യുന്നു. BSB BSB: In His own time He has made His word evident in the proclamation entrusted to me by the command of God our Savior.
4 IEV ഞാന്‍ നിനക്ക് എഴുതുന്നത്, തീത്തോസേ നീ എനിക്കു യഥാര്‍ത്ഥ പുത്രനെപ്പോലെ ആയി തീര്‍ന്നിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ നാമിരുവരും ഇപ്പോള്‍ യേശുമശിഹയില് വിശ്വസിക്കുന്നു. പിതാവായ ദൈവവും നമ്മെ രക്ഷിക്കുന്നവനായ യേശു എന്ന മശിഹയും തുടര്‍ന്നും നിന്നോടു ദയ കാണിക്കുകയും സമാധാനത്തിന്റെ ആത്മാവിനെ തരികയും ചെയ്യുമാറാകട്ടെ. BSB BSB: To Titus, my true child in our common faith: Grace and peace from God the Father and Christ Jesus our Savior.
5 IEV ഞാന്‍ പറഞ്ഞിരുന്നതുപോലെ ഇതുവരെ പൂര്‍ത്തിയാക്കപ്പെടാത്ത കാര്യങ്ങള്‍ ചെയ്യുന്നതിനും ഓരോ പട്ടണത്തിലുമുള്ള വിശ്വാസ സമൂഹത്തിനായി മൂപ്പന്മാരെ നിയമിക്കുകയും ചെയ്യേണ്ടതിനുമായിട്ടാണ് ക്രേത്ത ദ്വീപില്‍ നിന്നെ ഞാന്‍ വിട്ടിട്ടു പോന്നത്. BSB BSB: The reason I left you in Crete was that you would set in order what was unfinished and appoint elders in every town, as I directed you.
6 IEV ഓരോ മൂപ്പനും മറ്റുള്ളവരുടെ വിമര്‍ശനത്തിന് അതീതനായിരിക്കണം. അവന് ഒരു ഭാര്യ മാത്രം ഉള്ളവനും അവന്റെ മക്കള്‍ ദൈവാശ്രയം ഉള്ളവരുമായിരിക്കണം, നിയന്ത്രണത്തിനു വിധേയരല്ലാത്തവരോ അനുസരണമില്ലാത്തവരോ എന്ന് മറ്റുള്ളവര്‍ പറയുന്നവരും ആയിരിക്കരുത്. BSB BSB: An elder must be blameless, the husband of but one wife, having children who are believers and who are not open to accusation of indiscretion or insubordination.
7 IEV ദൈവജനത്തെ നയിക്കുന്ന എല്ലാവരും ദൈവഭവനത്തിന്റെ കാര്യങ്ങള്‍ നോക്കുന്നവരെപ്പോലെ ആയിരിക്കേണം. അതിനാല്‍ ഈ വ്യക്തി നല്ല സാക്ഷ്യം ഉള്ളവന് ആയിരിക്കേണം. അവന് അഹങ്കാരിയോ മുന്‍കോപിയോ ആകരുത്. മദ്യപനോ, തല്ലുണ്ടാക്കുന്നവനോ, തര്‍ക്കിക്കുന്നവനോ ദ്രവ്യാഗ്രഹിയോ ആയിരിക്കരുത്. BSB BSB: As God’s steward, an overseer must be above reproach—not self-willed, not quick-tempered, not given to drunkenness, not violent, not greedy for money.
8 IEV ഇതുകൂടാതെ പരദേശികളെ സ്വീകരിക്കുന്നവനും നല്ല കാര്യങ്ങളെ ഇഷ്ടപ്പെടുന്നവനും ആയിരിക്കണം. അവന് വിവേകത്തോടെ പ്രവര്‍ത്തിക്കുകയും മറ്റുളളവരെ മാന്യമായി കരുതുന്നവനും ആയിരിക്കേണം. ദൈവത്തിനുവേണ്ടി സമര്പ്പിക്കപ്പെട്ടവര്ക്കു നല്ലതെന്നു തോന്നുന്ന രീതിയില്‍ എപ്പോഴും പ്രവര്‍ത്തിക്കേണ്ടതും തന്റെ വികാരങ്ങളിന്മേല് നിയന്ത്രണം ഉള്ളവനും ആയിരിക്കേണം. BSB BSB: Instead, he must be hospitable, a lover of good, self-controlled, upright, holy, and disciplined.
9 IEV ഞങ്ങള്‍ പഠിപ്പിച്ച സത്യമായ കാര്യങ്ങള്‍ അവന് എപ്പോഴും വിശ്വസിക്കേണ്ടതും അതിന് അനുസരണമായി ജീവിക്കേണ്ടതും ആകുന്നു. അതുപോലെ ജീവിക്കേണ്ടതിന് ആളുകളെ സ്വാധീനിക്കുവാനും അതുപോലെ ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരെ തിരുത്തേണ്ടതും ആകുന്നു. BSB BSB: He must hold firmly to the faithful word as it was taught, so that he can encourage others by sound teaching and refute those who contradict it.
10 IEV ചില ആളുകള്‍ തങ്ങളുടെ മുകളിലായി അധികാരത്തില്‍ ഉള്ളവരെ അനുസരിക്കുവാന്‍ തയ്യാറാകാത്തതിനാലാണ് ഇക്കാര്യങ്ങള്‍ നിന്നോടു പറയുന്നത്. ഈ ആളുകള്‍ പറയുന്ന കാര്യങ്ങള്‍ക്കു യാതൊരു വിലയും ഇല്ല. തെറ്റായ കാര്യങ്ങള്‍ വിശ്വസിക്കുവാന്‍ ഇവര്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. അങ്ങനെയുള്ള ആളുകള്‍ കൂടുതലും മശിഹായുടെ അനുയായികള്‍ എല്ലാവരും പരിച്ഛേദന ഏല്ക്കേണം എന്നു പറയുന്നവരാണ്. BSB BSB: For many are rebellious and full of empty talk and deception, especially those of the circumcision,
11 IEV നീയും, നീ നിയമിച്ച നേതാക്കന്മാരും വിശ്വാസികളെ ഈ ആളുകള്‍ പഠിപ്പിക്കുന്നതില്‍നിന്നും വിലക്കേണ്ടതാണ്, പഠിപ്പിക്കേണ്ടാത്തതായ കാര്യങ്ങളാണ് ഇവര്‍ പഠിപ്പിക്കുന്നത്. അതിനാല്‍ മുഴു കുടുംബങ്ങളും തെറ്റായ കാര്യങ്ങള്‍ വിശ്വസിക്കുന്നതിനു കാരണം ആകുന്നു. ആളുകള്‍ ഇവര്‍ക്കു പണം കൊടുക്കണം എന്ന താല്പര്യത്തിലാണ് ഇവര്‍ ചെയ്യുന്നത്. ഇതു വളരെ ലജ്ജാവഹമാണ്.. BSB BSB: who must be silenced. For the sake of dishonorable gain, they undermine entire households and teach things they should not.
13 IEV ഇയാള്‍ പറഞ്ഞത് സത്യമാണ്. ദൈവത്തെക്കുറിച്ചുള്ള ശരിയായ കാര്യങ്ങള്‍ ഇവര്‍ വിശ്വസിക്കേണ്ടതിനു പഠിപ്പിക്കേണ്ടതും നിര്‍ബന്ധപൂര്‍വ്വം ഇവരെ തിരുത്തേണ്ടതുമാണ്. BSB BSB: This testimony is true. Therefore rebuke them sternly, so that they will be sound in the faith
14 IEV ദൈവത്തില്‍ നിന്നല്ലാത്ത യഹൂദന്മാരാലും സത്യം അനുസരിക്കാത്ത മാനുഷിക കല്പനകളാലും നിര്‍മ്മിതമായ കഥകള്ക്കനുസരണമായി അവര്‍ ജീവിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. BSB BSB: and will pay no attention to Jewish myths or to the commands of men who have rejected the truth.
15 IEV ചില ആളുകള്‍ക്കു പാപചിന്തകളോ ആഗ്രഹങ്ങളോ ഇല്ല എന്നുവരികില്‍ അവര്‍ക്ക് എല്ലാം നല്ലതാണ്. എന്നാല്‍ യേശു മശിഹായില്‍ വിശ്വസിക്കാത്തവരും ദുഷ്ടന്മാരുമായവര്ക്ക് അവര്‍ ചെയ്യുന്നതെല്ലാം അശുദ്ധമാണ്. ഈ ആളുകളുടെ ചിന്തകള്‍ അധ:പതിച്ചിരിക്കുന്നു. അവര്‍ തെറ്റ് ചെയ്യുമ്പോള്‍ അവര്‍ക്കു കുറ്റബോധം ഉണ്ടാകുന്നില്ല. BSB BSB: To the pure, all things are pure; but to the defiled and unbelieving, nothing is pure. Indeed, both their minds and their consciences are defiled.
16 IEV അവര്‍ ദൈവത്തെ അറിയുന്നു എന്ന് അവകാശപ്പെടുമ്പോഴും അവനെ അറിയുന്നില്ല എന്നു കാണിക്കുന്നു. അവര്‍ അറപ്പുളവാക്കുന്നു. അവര്‍ ദൈവത്തെ അനുസരിക്കാതെ ഇരിക്കുകയും അവനായി നന്മകള് ഒന്നും ചെയ്യുവാന്‍ കഴിയാത്തവരും ആകുന്നു. BSB BSB: They profess to know God, but by their actions they deny Him. They are detestable, disobedient, and unfit for any good deed.
Select verses for actions: Enter goes to them and Escape comes back.