1 IEV നിന്നെ സംബന്ധിച്ചു തീത്തോസേ, ദൈവത്തെക്കുറിച്ചുള്ള സത്യം വിശ്വസിക്കുന്നവര്‍ ശരിയായ രീതിയില്‍ എങ്ങനെ പെരുമാറണമെന്ന് നീ ജനത്തെ പഠിപ്പിക്കേണം. BSB BSB: But as for you, speak the things that are consistent with sound doctrine.
2 IEV വൃദ്ധന്മാര് എല്ലായ്പ്പോഴും തങ്ങളെ തന്നെ നിയന്ത്രിക്കുന്നവരും മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടേണ്ടതിനു സുബോധത്തോടെ ജീവിക്കേണ്ടതും ആകുന്നു. ദൈവത്തെ സംബന്ധിച്ചുള്ള സത്യമായ കാര്യങ്ങള്‍ ആഴമായി വിശ്വസിക്കണമെന്നും, മറ്റുള്ളവരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും, ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ പോലും ഇക്കാര്യങ്ങള്‍ ചെയ്യേണ്ടതും ആകുന്നു എന്ന് അവരോട് പറയുക. BSB BSB: Older men are to be temperate, dignified, self-controlled, and sound in faith, love, and perseverance.
3 IEV വൃദ്ധന്മാരെപ്പോലെ തന്നെ വൃദ്ധമാരും അവര്‍ ദൈവത്തെ യഥാര്‍ത്ഥമായി ബഹുമാനിക്കുന്നു എന്ന് എല്ലാവരും അറിയത്തക്കവണ്ണം ജീവിക്കേണ്ടതാകുന്നു എന്ന് അവരോടു പറയേണം. അവര്‍ മറ്റുള്ളവരെകുറിച്ച് ഏഷണിയോ, തെറ്റായ കാര്യങ്ങളോ പറയുവാന്‍ പാടുള്ളതല്ല എന്നും അവര്‍ അമിതമായി വീഞ്ഞ് കുടിക്കുന്നതിനു അടിമപ്പെടാത്തവരും ആയിരിക്കണം എന്നു പ്രബോധിപ്പിക്കണം. പകരമായി നല്ലത് എന്തെന്ന് അവര്‍ മറ്റുള്ളവരെ പഠിപ്പിക്കണം. BSB BSB: Older women, likewise, are to be reverent in their behavior, not slanderers or addicted to much wine, but teachers of good.
4 IEV ഇപ്രകാരം യൗവനക്കാരത്തികളെ തങ്ങളുടെ സ്വന്തം ഭര്‍ത്തക്കന്മാരെയും മക്കളെയും സ്നേഹിക്കേണ്ടതിനു ഉപദേശിപ്പാന്‍ കഴിവുള്ളവര്‍ ആയിരിക്കേണം. BSB BSB: In this way they can train the young women to love their husbands and children,
5 IEV വൃദ്ധമാര്‍ യുവതികളെ അവര്‍ പറയുന്നതും ചെയ്യുന്നതും നിയന്ത്രിക്കേണ്ടതിനു പഠിപ്പിക്കേണ്ടതാണ്. കൂടാതെ പുരുഷന്നെതിരായി തെറ്റായി പ്രവൃത്തിക്കുവാന്‍ പാടുള്ളതല്ല, ഭവനത്തില്‍ നന്നായി പ്രവൃത്തിക്കുന്നവരും അവരുടെ ഭര്ത്താക്കന്മാര് എന്തു പറയുന്നുവോ അതു ചെയ്യണം എന്ന് അവരോടു പറയണം. നമുക്കുള്ള ദൈവിക സന്ദേശം ആരുംതന്നെ പരിഹസിക്കാതിരിക്കേണ്ടതിനു അവര്‍ ഈ കാര്യങ്ങള്‍ ചെയ്യേണ്ടതാകുന്നു. BSB BSB: to be self-controlled, pure, managers of their households, kind, and submissive to their own husbands, so that the word of God will not be discredited.
6 IEV അപ്രകാരം യുവാക്കളും തങ്ങളെത്തന്നെ നന്നായി നിയന്ത്രിക്കേണ്ടതിനു പ്രേരിപ്പിക്കുക. BSB BSB: In the same way, urge the younger men to be self-controlled.
7 IEV തങ്ങള്‍ ചെയ്യേണ്ടതെന്തെന്ന് മറ്റുള്ളവര്‍ കാണേണ്ടതിനു നീ നല്ല പ്രവൃത്തികള്‍ തുടര്‍ന്നും ചെയ്യുക. നീ വിശ്വാസികളെ പഠിപ്പിക്കുമ്പോള്‍ നീ പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണെന്ന് ഉറപ്പു വരുത്തുകയും, അവര്‍ ബഹുമാനിക്കുംവിധം പറയുകയും ചെയ്യുക. BSB BSB: In everything, show yourself to be an example by doing good works. In your teaching show integrity, dignity,
8 IEV ആര്‍ക്കും വിമര്ശിക്കുവാന് ഇടവരുത്താത്ത സന്ദേശങ്ങള്‍ ശരിയാംവിധം ജനത്തെ പഠിപ്പിക്കുക, ആരെങ്കിലും നിന്നെ തടഞ്ഞാല്‍, നമ്മിലാര്‍ക്കും എതിരെ ന്യായം പറയുന്നതിന് യാതൊരു കുറ്റവും ഇല്ലാത്തതിനാല്‍ മറ്റുള്ളവര്‍ അവരെ ലജ്ജിപ്പിക്കും BSB BSB: and wholesome speech that is above reproach, so that anyone who opposes us will be ashamed, having nothing bad to say about us.
9 IEV വിശ്വാസികളായ അടിമകളെ സംബന്ധിച്ച്, അവര്‍ അവരുടെ യജമാനന്മാര്ക്ക് എപ്പോഴും സമര്‍പ്പിക്കപ്പെട്ടവര്‍ ആയിരിക്കണമെന്ന് അവരെ പഠിപ്പിക്കുക. തര്ക്കമനോഭാവം കൂടാതെ തങ്ങളുടെ യജമാനന്മാരെ എല്ലാവിധത്തിലും പ്രീതിപ്പെടുത്തുന്ന ജീവിതം നയിക്കുവാന്‍ അവരോടു പറയേണം. BSB BSB: Slaves are to submit to their own masters in everything, to be well-pleasing, not argumentative,
10 IEV അവര്‍ യജമാനന്മാരുടെ ചെറിയ ഒരു വസ്തുപോലും മോഷ്ടിക്കരുത്, അതിനുപകരം അവര്‍ യജമാനന്മാരോട് വിശ്വസ്തരയിരിക്കേണം, തന്നെയുമല്ല നമ്മെ രക്ഷിക്കുന്നവനായ ദൈവത്തെക്കുറിച്ച് നാം പഠിപ്പിക്കുന്നതു മറ്റുള്ളവര്‍, എല്ലാ കാര്യങ്ങളും പ്രശംസിക്കത്തക്കവണ്ണം ചെയ്യേണ്ടതാകുന്നു. BSB BSB: not stealing from them, but showing all good faith, so that in every respect they will adorn the teaching about God our Savior.
12 IEV സൗജന്യമായ ദാനം എന്ന നിലയില്‍ ദൈവം നമ്മെ രക്ഷിച്ചപ്പോള്‍ നാം എന്തു ചെയ്യണമെന്നു ലോകം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നതിനെ സംബന്ധിച്ചും നാം തെറ്റു ചെയ്യുന്നതു നിര്‍ത്തേണ്ടതിനും അവന് നമ്മെ പരിശീലിപ്പിക്കുന്നു. ഈ വര്‍ത്തമാനകാലത്തു നാം ജീവിക്കുമ്പോള്‍ സുബോധത്തോടെയും ശരി എന്തോ അതു ചെയ്യേണ്ടതിനും ദൈവത്തെ അനുസരിക്കേണ്ടതിനും അവന് നമ്മെ പഠിപ്പിക്കുന്നു. BSB BSB: It instructs us to renounce ungodliness and worldly passions, and to live sensible, upright, and godly lives in the present age,
13 IEV അതേസമയം അവന് ഭാവിയില്‍ നിശ്ചയമായും ചെയ്യുവാന്‍ പോകുന്നതിനായി കാത്തിരിക്കുവാനും ദൈവം നമ്മെ പഠിപ്പിക്കുന്നു, അതു നമ്മെ വളരെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. എന്തെന്നാല്‍ ശക്തനായ ദൈവവും നമ്മുടെ രക്ഷകനുമായ യേശു എന്ന മശിഹ തന്റെ മഹിമയില്‍ നമ്മുടെ അടുക്കലേക്കു തേജസ്സില്‍ മടങ്ങിവരും. BSB BSB: as we await the blessed hope and glorious appearance of our great God and Savior Jesus Christ.
14 IEV നമ്മെ സകല അധര്‍മ്മ സ്വഭാവത്തില്‍നിന്നു വിടുവിക്കുവാനും തന്റെ സ്വന്ത സമ്പത്തായിരിക്കേണ്ടതിനു നമ്മെ വിശുദ്ധീകരിക്കേണ്ടതിനുമായി നന്മ പ്രവര്‍ത്തിക്കുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു ജനമായി ഇരിക്കേണ്ടതിനുംകൂടി അവന് നമുക്കായി പ്രായശ്ചിത്ത മരണത്തിനായി ഏല്‍പ്പിക്കുകയും ചെയ്തു. BSB BSB: He gave Himself for us to redeem us from all lawlessness and to purify for Himself a people for His own possession, zealous for good deeds.
15 IEV അല്ലയോ തീത്തൊസേ, നീ ഈ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുക. ആവശ്യമെങ്കില്‍ കല്പിക്കുവാനുള്ള നിന്റെ അധികാരം ഉപയോഗിച്ച് ഞാന്‍ വിവരിച്ചതുപോലെ ജീവിക്കുവാനും അവര്‍ അങ്ങനെ ചെയ്യാതിരിക്കുമ്പോള്‍ തിരുത്തുവാനും വിശ്വാസികളെ ഉത്സാഹിപ്പിക്കുക. നീ എന്തു പറയുന്നുവോ അത് എല്ലാവരും ശ്രദ്ധിക്കുന്നു എന്ന് ഉറപ്പുവരുത്തുക. BSB BSB: Speak these things as you encourage and rebuke with all authority. Let no one despise you.
Select verses for actions: Enter goes to them and Escape comes back.