1 IEV അല്ലയോ തീത്തൊസേ, നമ്മുടെ സമൂഹത്തെ ഭരിക്കുന്ന ചട്ടങ്ങളും നിയമങ്ങളും കഴിയുന്നിടത്തോളം അനുസരിക്കുവാന്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിനു ശ്രദ്ധയുണ്ടായിരിക്കുക. അവര്‍ക്കു സാധിക്കുന്നിടത്തോളം നന്മ പ്രവൃത്തികള്‍ക്കായി ഒരുക്കമുള്ളവരും അനുസരണം ഉള്ളവരും ആയിരിക്കേണം. BSB BSB: Remind the believers to submit to rulers and authorities, to be obedient and ready for every good work,
2 IEV ആരെക്കുറിച്ചും അനാദരവായി സംസാരിക്കുകയോ ജനങ്ങളുമായി തര്‍ക്കിക്കുന്നവരോ ആയിരിക്കരുത്. എല്ലാവരോടും മാന്യമായി ഇടപെടുകയും തങ്ങളേക്കാള്‍ മറ്റുള്ളവരെ പ്രാധാന്യം ഉള്ളവരായി കരുതുകയും വേണം. BSB BSB: to malign no one, and to be peaceable and gentle, showing full consideration to everyone.
3 IEV നാം ബുദ്ധിഹീനരും വിവിധ വിഷയങ്ങളില്‍ ഉപദേശിക്കപ്പെടാത്തവരും ആയിരുന്ന ഒരു സമയം ഉണ്ടായിരുന്നു എന്നു നാം ഓര്‍ത്തിരിക്കേണ്ടതാണ്. ജഡീക സന്തോഷത്തിനായി നമ്മുടെ സ്വന്ത അഭിലാഷങ്ങളും ആഗ്രഹങ്ങളും നമ്മെ തെറ്റായ വഴിയിലേക്കു നടത്തുകയും നാം അതിന്റെ അടിമകള്‍ എന്ന നിലയില്‍ അവയെ സേവിക്കുകയും ചെയ്തിരുന്നു. നാം നിരന്തരം അന്യോന്യം അസൂയപ്പെടുകയും തെറ്റു ചെയ്യുകയും ചെയ്യുന്നു. ജനം നമ്മെ വെറുക്കുന്നതിന് അവസരം ഉണ്ടാക്കുകയും നാം അന്യോന്യം വെറുക്കുകയും ചെയ്തിരുന്നു. BSB BSB: For at one time we too were foolish, disobedient, misled, and enslaved to all sorts of desires and pleasures—living in malice and envy, being hated and hating one another.
4 IEV ദൈവം നമ്മെ സ്നേഹിക്കുന്നതിനാല്‍, നമ്മെ രക്ഷിക്കുവാന്‍ ഔദാര്യമായി പ്രവൃത്തിക്കുന്നു എന്നു കാണിക്കുന്നു. BSB BSB: But when the kindness of God our Savior and His love for mankind appeared,
5 IEV പരിശുദ്ധാത്മാവിനാല്‍ നമ്മെ പുതുതാക്കി, നമുക്കു പുതുജനനം നല്കി, നമ്മുടെ അകം കഴുകി വെടിപ്പാക്കി നമ്മെ അവന് രക്ഷിച്ചു. നാം നന്മ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനാലല്ല, അവന് ദയാപൂര്ണ്ണന് ആകയാലത്രേ അവന് നമ്മെ രക്ഷിച്ചത്. BSB BSB: He saved us, not by the righteous deeds we had done, but according to His mercy, through the washing of new birth and renewal by the Holy Spirit.
6 IEV യേശുമശിഹ നമ്മെ രക്ഷിച്ചപ്പോള്‍ ദൈവം തന്റെ പരിശുദ്ധാത്മാവിനെ ഔദാര്യമായി നമുക്ക് നല്കി. BSB BSB: This is the Spirit He poured out on us abundantly through Jesus Christ our Savior,
7 IEV ദൈവത്തിനും നമുക്കും മദ്ധ്യേ സകലവും നീതിയുക്തമാക്കിയിരിക്കുന്നു എന്നു ഈ ദാനം നല്‍കിക്കൊണ്ട് പ്രഖ്യാപിച്ചു. കര്‍ത്താവായ യേശു നമുക്കു നല്കിയ സകലതും വിശിഷ്യ അവനോടൊപ്പമുള്ള നിത്യതയും മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ കഴിയേണ്ടതിന് അവന് നമുക്കു പരിശുദ്ധാത്മാവിനെ നല്കി. BSB BSB: so that, having been justified by His grace, we would become heirs with the hope of eternal life.
8 IEV ഈ വചനം വിശ്വാസയോഗ്യമാണ്. ദൈവത്തെ വിശ്വസിച്ചവരും മറ്റുള്ളവര്‍ക്കു നന്മ ചെയ്യുന്നതിനായും സഹായിക്കുന്നതിനുമായി തങ്ങളെത്തന്നെ സമര്‍പ്പിതരായവര്‍ ഈ കാര്യങ്ങള്‍ ചെയ്യേണ്ടതിനു തുടര്‍ച്ചയായി ഉത്സാഹിപ്പിക്കണമെന്നു ഞാന്‍ നിന്നെക്കുറിച്ച് ആഗ്രഹിക്കുന്നു. ഇവയെല്ലാം ശ്രേഷ്ഠകരവും എല്ലാവര്ക്കും പ്രയോജനപ്പെടുന്നതും ആകുന്നു. BSB BSB: This saying is trustworthy. And I want you to emphasize these things, so that those who have believed God will take care to devote themselves to good deeds. These things are excellent and profitable for the people.
9 IEV വ്യര്‍ത്ഥമായ സംവാദങ്ങളെയും യഹൂദാ പൂര്‍വികരെക്കുറിച്ചുള്ള പട്ടികകളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളെയും മതപരമായ നിയമങ്ങളെ സംബന്ധിച്ചുള്ള വാദങ്ങളും തര്‍ക്കങ്ങളും ഒഴിഞ്ഞിരിക്കുക. ഈവിധ ചര്‍ച്ചകള്‍ പ്രയോജനം ഇല്ലാത്തതും നിന്നെ ഒരുവിധത്തിലും സഹായിക്കുന്നതും ആയിരിക്കുകയില്ല. BSB BSB: But avoid foolish controversies, genealogies, arguments, and quarrels about the law, because these things are pointless and worthless.
10 IEV ഒന്നോ രണ്ടോ പ്രാവശ്യം നീ മുന്നറിയിപ്പു നല്‍കിയിട്ടും ഈവിധ വിഭാഗീയ പ്രവൃത്തികള്‍ തുടരുന്നതിനു നിര്‍ബന്ധം കാണിച്ചാല്‍ അവരുമായി ഒന്നിലും ഏര്‍പ്പെടരുത്. BSB BSB: Reject a divisive man after a first and second admonition,
11 IEV എന്തുകൊണ്ടെന്നാല്‍ ഇവര്‍ സത്യത്തില്‍ നിന്നും വ്യതിചലിച്ചു എന്നു നീ മനസ്സിലാക്കേണം. അവര്‍ പാപം ചെയ്യുകയും തങ്ങളെത്തന്നെ കുറ്റം വിധിക്കുകയും ചെയ്യുന്നു. BSB BSB: knowing that such a man is corrupt and sinful; he is self-condemned.
12 IEV ഞാന്‍ തണുപ്പുകാലം നിക്കൊപ്പൊലിസ് എന്ന പട്ടണത്തില്‍ ചെലവഴിക്കാന്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ അര്‍ത്തെമാസിനെയോ, തിഹിക്കോസിനെയോ നിന്റെ അടുക്കല്‍ അയയ്ക്കുമ്പോള്‍ അവിടെ വന്നെത്തുവാന്‍ നീ ശ്രമിക്ക. BSB BSB: As soon as I send Artemas or Tychicus to you, make every effort to come to me at Nicopolis, because I have decided to winter there.
13 IEV സേനാസ് എന്ന ന്യായശാസ്ത്രിയെയും അപ്പൊല്ലോസിനെയും അയയ്ക്കുമ്പോള്‍ അവര്‍ക്ക് ഒന്നിലും മുട്ടു വരാതവണ്ണം അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്തു യാത്ര അയക്കേണം. BSB BSB: Do your best to equip Zenas the lawyer and Apollos, so that they will have everything they need.
14 IEV സഹായം ആവശ്യമുള്ളവര്‍ക്ക് ഈ രീതിയില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നമ്മുടെ ജനം ഏര്‍പ്പെടുന്ന കാര്യം തീര്‍ച്ചയാക്കണം. അവര്‍ ഇങ്ങനെ ചെയ്യുന്നുവെങ്കില്‍ അവര്‍ ദൈവത്തിനുവേണ്ടി പ്രയോജനകരമാകുന്ന വിധത്തില്‍ ജീവിക്കും. BSB BSB: And our people must also learn to devote themselves to good works in order to meet the pressing needs of others, so that they will not be unfruitful.
15 IEV അല്ലയോ തിത്തോസേ, എന്റെകൂടെ ഉള്ളവര്‍ നിന്നെ വന്ദനം ചെയ്യുന്നു. ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങളോടൊപ്പമുള്ള സഹവിശ്വാസികളും നിന്നെ വന്ദനം ചെയ്യുന്നു. എന്റെ ദൈവം തുടര്‍ന്നും നിങ്ങളെല്ലാവരോടും കരുണ കാണിക്കുമാറാകട്ടെ. BSB BSB: All who are with me send you greetings. Greet those who love us in the faith. Grace be with all of you.
Select verses for actions: Enter goes to them and Escape comes back.