1 IEV പൌലൊസും ശിലാസും ദര്‍ബ, ലുസ്ത്ര എന്നീ പട്ടണങ്ങളിലേക്കു പോകുകയും അവിടെയുള്ള വിശ്വാസികളെ സന്ദര്‍ശിക്കുകയും ചെയ്തു. ഇത് ശ്രദ്ധിക്കുക: തിമൊഥെയൊസ് എന്നു പേരുള്ള ഒരു വിശ്വാസി ലുസ്ത്രയില്‍ ജീവിച്ചിരുന്നു. അവന്റെ അമ്മ ഒരു യഹൂദ വിശ്വാസി ആയിരുന്നു. എന്നാല്‍ അവന്റെ പിതാവ് ഒരു യവനന് ആയിരുന്നു. BSB BSB: Paul came to Derbe and then to Lystra, where he found a disciple named Timothy, the son of a believing Jewish woman and a Greek father.
2 IEV ലുസ്ത്രയിലും ഇക്കോന്യയിലും ഉള്ള വിശ്വാസികള്‍ തിമൊഥെയൊസിനെക്കുറിച്ചു നല്ല കാര്യങ്ങള്‍ പറഞ്ഞു. BSB BSB: The brothers in Lystra and Iconium spoke well of him.
3 IEV പൌലൊസ് മറ്റു സ്ഥലങ്ങളിലേക്കു പോയപ്പോള്‍ തിമൊഥെയൊസിനെ തന്നോടൊപ്പം കൊണ്ടുപോകുവാന്‍ ആഗ്രഹിച്ചു. അതിനാല്‍ അവന് തിമൊഥെയൊസിനെ പരിച്ഛേദന കഴിച്ചു. ആ സ്ഥലങ്ങളിലുള്ള വിശ്വാസികള്‍ തിമൊഥെയൊസിന്റെ യഹൂദന് അല്ലാത്ത പിതാവ് അവനെ പരിച്ഛേദന കഴിപ്പിച്ചില്ല എന്ന് അറിഞ്ഞിരുന്നതിനാല്‍ യഹൂദന്മാര് തിമൊഥെയൊസിനെ അംഗീകരിക്കേണ്ടതിനു പൌലൊസ് അങ്ങനെ ചെയ്തു. BSB BSB: Paul wanted Timothy to accompany him, so he took him and circumcised him on account of the Jews in that area, for they all knew that his father was a Greek.
4 IEV ആകയാല്‍ തിമൊഥെയൊസ് പൌലൊസിനോടും ശിലാസിനോടുംകൂടെ പോകുകയും അവന് മറ്റ് അനേകം പട്ടണങ്ങളിലേക്കു യാത്ര ചെയ്യുകയും ചെയ്തു. ഓരോ പട്ടണത്തിലും അപ്പൊസ്തലന്മാരും യെരുശലേമിലുള്ള വിശ്വാസികളും തീരുമാനിച്ച വ്യവസ്ഥകള്‍ ഓരോ പട്ടണത്തിലുമുള്ള വിശ്വാസികളോടു പറഞ്ഞു. BSB BSB: As they went from town to town, they delivered the decisions handed down by the apostles and elders in Jerusalem for the people to obey.
5 IEV കര്‍ത്താവായ യേശുവില്‍ ശക്തിയോടെ കൂടുതലായി വിശ്വസിപ്പാന്‍ ആ പട്ടണങ്ങളിലുള്ള വിശ്വാസികളെ അവര്‍ സഹായിക്കുകയും ദിനം തോറും കൂടുതല്‍ ആളുകള്‍ വിശ്വാസികള്‍ ആകുകയും ചെയ്തു. BSB BSB: So the churches were strengthened in the faith and grew daily in numbers.
6 IEV ആസ്യയില്‍ പൌലൊസും അവന്റെ കൂട്ടാളികളും ദൈവവചനം സംസാരിക്കുന്നതിനു പരിശുദ്ധാത്മാവ് വിലക്കുകയുണ്ടായി. അതിനാല്‍ അവര്‍ ഫ്രുഗ്യ ഗലാത്യ പ്രദേശങ്ങളിലൂടെ പോയി. BSB BSB: After the Holy Spirit had prevented them from speaking the word in the province of Asia, they traveled through the region of Phrygia and Galatia.
7 IEV അവര്‍ മിസ്യ സംസ്ഥാനത്തിന്റെ അതിരില്‍ എത്തുകയും ബിഥന്യ സംസ്ഥാനത്തിന്റെ തെക്കോട്ട് പോകുവാന്‍ അവര്‍ ആഗ്രഹിക്കുകയും ചെയ്തു, എന്നാല്‍ അവിടേക്ക് പോകുന്നതില്‍നിന്നും ആത്മാവ് വീണ്ടും അവരെ വിലക്കി. BSB BSB: And when they came to the border of Mysia, they tried to enter Bithynia, but the Spirit of Jesus would not permit them.
8 IEV അതിനാല്‍ അവര്‍ മിസ്യാ സംസ്ഥാനത്തുകൂടി പോകുവാന്‍ അവര്‍ ആഗ്രഹിക്കുകയും സമുദ്രതീരത്തുള്ള ഒരു പട്ടണമായ ത്രോവാസില്‍ എത്തുകയും ചെയ്തു. BSB BSB: So they passed by Mysia and went down to Troas.
9 IEV ആ രാത്രിയില്‍ ദൈവം പൌലൊസിനു നല്കിയ ഒരു ദര്‍ശനത്തില്‍ മക്കദോന്യ സംസ്ഥാനത്തു നിന്നുള്ള ഒരു മനുഷ്യനെ കണ്ടു. അവന് പൌലൊസിനെ വിളിച്ചിട്ട് പറഞ്ഞത്. "മക്കദോന്യയിലേക്ക് വരികയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക!" BSB BSB: During the night, Paul had a vision of a man of Macedonia standing and pleading with him, “Come over to Macedonia and help us.”
11 IEV ഞങ്ങള്‍ ഒരു പടകില്‍ കയറി ത്രോവാസില്‍നിന്നും യാത്ര പുറപ്പെട്ടു സമോത്രയിലേക്ക് പോകുകയും അടുത്ത ദിവസം നവപൊലിസ് എന്ന പട്ടണത്തിലേക്കു പോകുകയും ചെയ്തു. BSB BSB: We sailed from Troas straight to Samothrace, and the following day on to Neapolis.
12 IEV പിന്നീടു ഞങ്ങള്‍ നവപൊലിസ് വിട്ടു ഫിലിപ്പിയയിലേക്ക് പോയി. ഇതു വളരെയധികം റോമാ പൗരന്മാര് താമസിച്ചിരുന്ന മക്കദോന്യയിലെ ഒരു പ്രധാന പട്ടണമായിരുന്നു. ഞങ്ങള്‍ ഫിലിപ്യയില്‍ വളരെ ദിവസങ്ങള്‍ താമസിച്ചു. BSB BSB: From there we went to the Roman colony of Philippi, the leading city of that district of Macedonia. And we stayed there several days.
13 IEV ശബത്തു ദിവസം നദീതീരത്തുള്ള പട്ടണവാതിലിനു പുറത്തു ഞങ്ങള്‍ പോയി. യഹൂദന്മാരായ ആളുകള്‍ പ്രാര്‍ത്ഥനക്കായി അവിടെ കൂടിയിരിക്കുന്നു എന്ന് ആരോ ഒരാള്‍ പറഞ്ഞതു ഞങ്ങള്‍ കേട്ടു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ പ്രാര്‍ത്ഥനക്കായി കുറച്ചു സ്ത്രീകള്‍ ഇരിക്കുന്നതു ഞങ്ങള്‍ കണ്ടു. അതിനാല്‍ ഞങ്ങള്‍ അവിടെ ഇരുന്നു യേശുവിനെക്കുറിച്ചു അവരോടു പറയുവാന്‍ ആരംഭിച്ചു. BSB BSB: On the Sabbath we went outside the city gate along the river, where it was customary to find a place of prayer. After sitting down, we spoke to the women who had gathered there.
14 IEV പൌലൊസ് പറയുന്നത് ലുദിയ എന്നു പേരുള്ള സ്ത്രീ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവള് തുയഥൈര എന്ന പട്ടണത്തില്‍ നിന്നു ള്ളവളും രക്താംബരം വില്ക്കുന്നവളും ദൈവത്തെ ആരാധിക്കുന്നവളും ആയിരുന്നു. പൌലൊസ് പറയുന്ന സന്ദേശത്തിനു ശ്രദ്ധ കൊടുക്കുവാന്‍ കര്‍ത്താവായ ദൈവം അവള്‍ക്കു കാരണമാക്കുകയും അവള് അത് വിശ്വസിക്കുകയും ചെയ്തു. BSB BSB: Among those listening was a woman named Lydia, a dealer in purple cloth from the city of Thyatira, who was a worshiper of God. The Lord opened her heart to respond to Paul’s message.
15 IEV പൌലോസും ശീലാസും അവളുടെ വീട്ടില്‍ താമസിച്ചിരുന്ന മറ്റുള്ളവരെയും സ്നാനപ്പെടുത്തിയശേഷം അവള് അവരോടു പറഞ്ഞു, "ഞാന്‍ കര്‍ത്താവിനോടു വിശ്വസ്ത ആയിരിക്കുന്നു എന്നു നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ എന്റെ ഭവനത്തിലേക്കു വരികയും അവിടെ പാര്‍ക്കുകയും ചെയ്യുക". BSB BSB: And when she and her household had been baptized, she urged us, “If you consider me a believer in the Lord, come and stay at my house.” And she persuaded us.
16 IEV മറ്റൊരു ദിവസം ജനങ്ങള്‍ പ്രാര്‍ത്ഥനക്കായി കൂടിവന്നിരുന്ന സ്ഥലത്തേക്കു ഞങ്ങള്‍ പോകുമ്പോള്‍ അടിമയായിരുന്ന ഒരു ചെറുപ്പക്കാരി സ്ത്രീയെ ഞങ്ങള്‍ കണ്ടുമുട്ടി. ജനങ്ങളെക്കുറിച്ച് ഭാവി പറയുന്നതിന് ഒരു ദുഷ്ട ആത്മാവ് അവള്‍ക്കു ശക്തി കൊടുത്തിരുന്നു. ജനങ്ങള്‍ക്ക് എന്തു സംഭവിക്കും എന്ന് അവള് പറയുന്നതിനു പകരമായി ആളുകള്‍ അവളുടെ യജമാനന്മാര്ക്കു പണം കൊടുത്തിരുന്നു. BSB BSB: One day as we were going to the place of prayer, we were met by a slave girl with a spirit of divination, who earned a large income for her masters by fortune-telling.
17 IEV ഈ യുവതിയായ സ്ത്രീ പൌലൊസിനെയും ഞങ്ങള്‍ മറ്റുള്ളവരെയും പിന്തുടര്ന്ന് ഇങ്ങനെ വിളിച്ചു പറഞ്ഞു, എല്ലാ ദൈവങ്ങളെക്കാളും വലിയവനായ ഒരു ദൈവത്തെ സേവിക്കുന്നവരാണ് ഈ മനുഷ്യര്‍!" ദൈവത്തിനു നിങ്ങളെ എങ്ങനെ രക്ഷിക്കുവാന്‍ കഴിയും എന്ന് ഇവര്‍ നിങ്ങളോട് പറയുന്നു". BSB BSB: This girl followed Paul and the rest of us, shouting, “These men are servants of the Most High God, who are proclaiming to you the way of salvation!”
18 IEV വളരെയധികം ദിവസം ഇതു ചെയ്യുന്നത് അവര്‍ തുടര്‍ന്നിരുന്നു. ഒടുവില്‍ പൌലൊസ് കോപാകുലനായി. അതിനാല്‍ അവന് യൌവനക്കാരിയായ സ്ത്രീയുടെ നേരേ തിരിയുകയും അവളില്‍ ഉണ്ടായിരുന്ന ദുഷ്ട ആത്മാവിനോട്: "യേശു എന്ന മശിഹായുടെ നാമത്തില്‍ അവളില്‍നിന്നും പുറത്തു വരട്ടെ!" എന്നു പറയുകയും ചെയ്തു. അതേസമയം തന്നെ ദുഷ്ടാത്മാവ് അവളെ വിട്ടു. BSB BSB: She continued this for many days. Eventually Paul grew so aggravated that he turned and said to the spirit, “In the name of Jesus Christ I command you to come out of her!” And the spirit left her at that very moment.
19 IEV ജനങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നും ഇനി ഒരിക്കലും അവള്‍ക്കു ലക്ഷണം പറയുവാന്‍ കഴിയുകയില്ല എന്നും അവര്‍ക്ക് അവളിലൂടെ പണം സമ്പാദിക്കുവാന്‍ ഇനി ഒരിക്കലും സാധിക്കയില്ല എന്നും അവളുടെ യജമാനന്മാര് തിരിച്ചറിഞ്ഞതിനാല്‍ അവര്‍ കോപിച്ചു. അവര്‍ പൌലൊസിനെയും ശിലാസിനെയും പിടിച്ചു പട്ടണാധികാരികള്‍ ഉണ്ടായിരുന്ന പൊതുസ്ഥലത്തേക്ക് പോയി. BSB BSB: When the girl’s owners saw that their hope of making money was gone, they seized Paul and Silas and dragged them before the authorities in the marketplace.
20 IEV യുവതിയായ സ്ത്രീയുടെ യജമാനന്മാര് പട്ടണത്തിന്റെ ഭരണാധികാരികളെ കൊണ്ടുവരികയും, "ഈ മനുഷ്യര്‍ യഹൂദന്മാരും നമ്മുടെ പട്ടണത്തിലുള്ള ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നവരുമാണ്. BSB BSB: They brought them to the magistrates and said, “These men are Jews and are throwing our city into turmoil
21 IEV റോമാക്കാരായ നമ്മുടെ നിയമങ്ങള്‍ അനുവദിക്കാത്ത നിയമങ്ങള്‍ പിന്തുടരുവാന് ഇവര്‍ നമ്മെ പഠിപ്പിക്കുന്നു!" എന്നു പറയുകയും ചെയ്തു. BSB BSB: by promoting customs that are unlawful for us Romans to adopt or practice.”
22 IEV പൌലൊസിനെയും ശീലാസിനെയും കുറ്റപ്പെടുത്തുന്നവരോട് വലിയ ഒരു കൂട്ടം ചേരുകയും അവര്‍ അവരെ അടിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നു പൌലൊസിന്റെയും ശീലാസിന്റെയും വസ്ത്രങ്ങള്‍ കീറുവാനും അവരെ കോലുകൊണ്ട് അടിക്കുവാനും റോമന്‍ ഭരണാധികാരികള്‍ പടയാളികളോട് പറഞ്ഞു. BSB BSB: The crowd joined in the attack against Paul and Silas, and the magistrates ordered that they be stripped and beaten with rods.
23 IEV അതിനാല്‍ പടയാളികള്‍ പൌലൊസിനെയും ശിലാസിനെയും കോലുകൊണ്ട് വളരെ കഠിനമായി അടിച്ചു. അതിനുശേഷം അവര്‍ അവരെ തടവറയില്‍ ഇട്ടു. അവര്‍ തടവറയില്‍നിന്നും പുറത്തു പോകാതിരിക്കുവാന്‍ ഉറപ്പു വരുത്തേണമെന്നു ജയില്‍ അധികാരിയോടു പറഞ്ഞു. BSB BSB: And after striking them with many blows, they threw them into prison and ordered the jailer to guard them securely.
24 IEV അധികാരികള്‍ അവനോട് അങ്ങനെ ചെയ്യുവാന്‍ പറഞ്ഞതിന്റെ കാരണത്താല്‍ ജയില്‍ അധികാരി പൌലൊസിനെയും ശീലാസിനെയും തടവറയുടെ ഏറ്റവും അകത്തുള്ള മുറിയില്‍ ഇട്ടു. അവിടെ അവന് അവരെ തറയില്‍ ഇരുത്തി. അവരുടെ കാലുകള്‍ മുന്പോട്ടാക്കി വലിച്ചു നീട്ടി. തുടര്‍ന്ന് അവരുടെ കണങ്കാലുകള്‍ വലിയ രണ്ടു തടി കഷണങ്ങളുടെ ഇടയില്‍ കുഴിയില്‍ ആക്കി മുറുക്കി അതിനാല്‍ പൌലോസിനും ശീലാസിനും അവരുടെ കാലുകള്‍ ചലിപ്പിക്കുവാന്‍ കഴിഞ്ഞില്ല. BSB BSB: On receiving this order, he placed them in the inner cell and fastened their feet in the stocks.
25 IEV ഏകദേശം അര്‍ദ്ധരാത്രിയില്‍ പൌലൊസും ശീലാസും പ്രാര്‍ത്ഥിക്കുകയും പാട്ടുകള്‍ പാടി ദൈവത്തെ സ്തുതിക്കുകയും ചെയ്തു. മറ്റു തടവുകാര്‍ അവരെ ശ്രദ്ധിച്ചിരുന്നു. BSB BSB: About midnight Paul and Silas were praying and singing hymns to God, and the other prisoners were listening to them.
26 IEV പെട്ടെന്ന് ശക്തമായ ഭൂകമ്പം ഉണ്ടായതിനാല്‍ അത് തടവറയെ കുലുക്കി. ഭൂകമ്പം കാരണത്താല്‍ തടവറയുടെ എല്ലാ വാതിലുകളും തുറക്കുകയും എല്ലാ തടവുകാരെയും ബന്ധിച്ചിരുന്ന ചങ്ങലകള്‍ അഴിഞ്ഞു വീഴുകയും ചെയ്തു. BSB BSB: Suddenly a strong earthquake shook the foundations of the prison. At once all the doors flew open and everyone’s chains came loose.
27 IEV ഭൂകമ്പത്തില്‍ തടവറയുടെ വാതിലുകള്‍ തുറന്നതായി ജയില്‍ അധികാരി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടു. തടവുകാര്‍ ജയില്‍ വിട്ടു എന്ന് അവന് ചിന്തിച്ചു. അതിനാല്‍ തടവുകാര്‍ സ്വതന്ത്രരായി എങ്കില്‍ പട്ടണത്തിന്റെ ഭരണാധികാരികള്‍ തന്നെ കൊല്ലും എന്ന് അറിഞ്ഞതിന്റെ കാരണത്താല്‍ തന്നെത്തന്നെ കൊല്ലുവാന്‍ അവന് വാള് പുറത്തെടുത്തു. BSB BSB: When the jailer woke up and saw the prison doors open, he drew his sword and was about to kill himself, presuming that the prisoners had escaped.
28 IEV പൌലൊസ് ജയില്‍ അധികാരിയെ കണ്ട് ഉറക്കെ പറഞ്ഞു "നീ നിന്നെത്തന്നെ കൊല്ലരുത്! ഞങ്ങള്‍ തടവുകാര്‍ എല്ലാവരും ഇവിടെയുണ്ട്!" BSB BSB: But Paul called out in a loud voice, “Do not harm yourself! We are all here!”
29 IEV അവരൊക്കെ ഇപ്പോഴും ജയിലില്‍ ഉണ്ട് എന്നു കാണേണ്ടതിന് ഒരു പന്തം കൊണ്ടുവരുവാന്‍ ജയില്‍ അധികാരി ഒരാളോട് വിളിച്ചുപറഞ്ഞു. ഭയത്താല്‍ വിറച്ചുകൊണ്ട് അവന് അകത്തേക്ക് തള്ളി കയറുകയും പൌലൊസിന്റെയും ശീലാസിന്റെയും മുന്പില് വീഴുകയും ചെയ്തു. BSB BSB: Calling for lights, the jailer rushed in and fell trembling before Paul and Silas.
30 IEV അതിനുശേഷം പൌലൊസിനെയും ശീലാസിനെയും അവന് തടവറയില്‍നിന്നും പുറത്തു കൊണ്ടുവന്നു, എന്നിട്ടു ചോദിച്ചു, "യജമാനന്മാരെ, രക്ഷിക്കപ്പെടുവാന്‍ ഞാന്‍ എന്തു ചെയ്യേണം?" BSB BSB: Then he brought them out and asked, “Sirs, what must I do to be saved?”
31 IEV അവര്‍ മറുപടി പറഞ്ഞു "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷിക്കപ്പെടും. BSB BSB: They replied, “Believe in the Lord Jesus and you will be saved, you and your household.”
32 IEV അതിനുശേഷം പൌലൊസും ശീലാസും അവനോടും അവന്റെ കുടുംബത്തിലുള്ള എല്ലാവരോടും കര്‍ത്താവായ യേശുവിനെക്കുറിച്ച് പറഞ്ഞു. BSB BSB: Then Paul and Silas spoke the word of the Lord to him and to everyone in his house.
33 IEV അര്‍ദ്ധരാത്രിയില്‍തന്നെ ജയില്‍ അധികാരി അവരുടെ മുറിവുകളെ കഴുകി. തുടര്‍ന്നു പൌലൊസും ശീലാസും അവനെയും അവന്റെ കുടുംബത്തിലുള്ള എല്ലാവരേയും സ്നാനപ്പെടുത്തി. BSB BSB: At that hour of the night, the jailer took them and washed their wounds. And without delay, he and all his household were baptized.
34 IEV തുടര്‍ന്നു ജയില്‍ അധികാരി പൌലൊസിനെയും ശീലാസിനെയും അവന്റെ ഭവനത്തിലേക്കു കൊണ്ടുവന്നു അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുത്തു. ദൈവത്തില്‍ അവര്‍ വിശ്വസിച്ച കാരണത്താല്‍ അവനും അവന്റെ ഭവനത്തിലുള്ള എല്ലാവരും വളരെ സന്തോഷമുള്ളവരായി. BSB BSB: Then he brought them into his home and set a meal before them. So he and all his household rejoiced that they had come to believe in God.
35 IEV 'ആ രണ്ടു തടവുകാരെയും ഇപ്പോള്‍ വിട്ടയക്കുക' എന്ന് പിറ്റെദിവസം രാവിലെ പട്ടണത്തിന്റെ ഭരണാധികാരികള്‍ ജയില്‍ അധികാരിയോടു പറയുവാന്‍ പടയാളികളോടു പറഞ്ഞു, BSB BSB: When daylight came, the magistrates sent their officers with the order: “Release those men.”
36 IEV ജയില്‍ അധികാരി ഇതുകേട്ടപ്പോള്‍ അവന് പൌലോസിന്റെയും ശീലാസിന്റെയും അടുക്കല്‍ ചെന്നുപറഞ്ഞു," പട്ടണത്തിന്റെ ഭരണാധികാരികള്‍ നിങ്ങളെ പോകുവാന്‍ അനുവദിക്കേണമെന്നു എന്നോടു പറഞ്ഞിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്കു രണ്ടു പേര്‍ക്കും തടവറ വിട്ടു സമാധാനത്തോടെ പോകുവാന്‍ കഴിയും!". BSB BSB: The jailer informed Paul: “The magistrates have sent orders to release you. Now you may go on your way in peace.”
37 IEV എന്നാല്‍ പൌലൊസ് ജയില്‍ അധികാരിയോട്, "ഞങ്ങള്‍ റോമാ പൗരന്മാരായിരിക്കെ പട്ടണാധികാരികള്‍ ജനക്കൂട്ടത്തിന്റെ മുന്പില്വച്ച് ഞങ്ങളെ അടിക്കുവാന്‍ ആളുകളോടു പറയുകയും ഞങ്ങളെ തടവറയില്‍ ഇടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആരോടും ഒന്നുംപറയാതെ അവര്‍ ഞങ്ങളെ പറഞ്ഞയക്കുവാന്‍ ആഗ്രഹിക്കുന്നു! അതു ഞങ്ങള്‍ അംഗീകരിക്കുകയില്ല! ആ ഭരണാധികാരികള്‍ സ്വയം വരികയും ഞങ്ങളെ തടവറയില്‍നിന്നും സ്വതന്ത്രരാക്കുകയും വേണം." BSB BSB: But Paul said to the officers, “They beat us publicly without a trial and threw us into prison, even though we are Roman citizens. And now do they want to send us away secretly? Absolutely not! Let them come themselves and escort us out!”
38 IEV അതിനാല്‍ പൌലോസ് പറഞ്ഞതു പടയാളികള്‍ പട്ടണാധികാരികളുടെ അടുക്കല്‍ ചെന്നു പറഞ്ഞു, പൌലൊസുംശീലാസും റോമന്‍ പൌരന്മാര് ആയിരുന്നു എന്നു പട്ടണാധികാരികള്‍ കേട്ടപ്പോള്‍, അവര്‍ തെറ്റായ കാര്യം ചെയ്തു എന്ന കാരണത്താല്‍ ഭയപ്പെട്ടു. BSB BSB: So the officers relayed this message to the magistrates, who were alarmed to hear that Paul and Silas were Roman citizens.
39 IEV അതിനാല്‍ പട്ടണാധികാരികള്‍ പൌലൊസിന്റെയും ശീലാസിന്റെയും അടുക്കല്‍ ചെന്ന് അവര്‍ അവരോടു ചെയ്തതില്‍ ഖേദിക്കുന്നു എന്നു പറഞ്ഞു. പട്ടണാധികാരികള്‍ അവരെ തടവറയുടെ പുറത്തു കൊണ്ടുവരികയും പട്ടണം വിട്ട് പോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. BSB BSB: They came to appease them and led them out, requesting that they leave the city.
40 IEV പൌലൊസും ശീലാസും തടവറ വിട്ടതിനുശേഷം അവര്‍ ലുദിയായുടെ ഭവനത്തില്‍ ചെന്നു. അവര്‍ അവിടെ അവളെയും മറ്റു വിശ്വാസികളെയും കണ്ടു മുട്ടി. കര്‍ത്താവായ യേശുവില്‍ ഉള്ള വിശ്വാസത്തില്‍ തുടരണമെന്നു വിശ്വാസികളെ ഉത്സാഹിപ്പിക്കുകയും തുടര്‍ന്നു രണ്ടു അപ്പൊസ്തലന്മാരും ഫിലിപ്യ പട്ടണം വിടുകയും ചെയ്തു. BSB BSB: After Paul and Silas came out of the prison, they went to Lydia’s house to see the brothers and encourage them. Then they left the city.
Select verses for actions: Enter goes to them and Escape comes back.