1 IEV അപ്പൊല്ലോസ് കൊരിന്തില്‍ ആയിരുന്നപ്പോള്‍ പൌലൊസ് ഫ്രുഗ്യയും ഗലാത്യയും വിട്ട് ആസ്യയിലൂടെ സഞ്ചരിച്ച് എഫസോസിലേക്ക് മടങ്ങിവരികയും ചെയ്തു. വിശ്വാസികളായിരുന്നു എന്നുപറഞ്ഞ കുറച്ചു ആളുകളെ അവന് കണ്ടു മുട്ടി. BSB BSB: While Apollos was at Corinth, Paul passed through the interior and came to Ephesus. There he found some disciples
2 IEV അവന് അവരോടു പറഞ്ഞു, "നിങ്ങള്‍ ദൈവത്തിന്റെ സന്ദേശം വിശ്വസിച്ചപ്പോള്‍ നിങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചിരുന്നുവോ? അവര്‍ മറുപടി പറഞ്ഞു, "ഇല്ല ഞങ്ങള്‍ പ്രാപിച്ചില്ല. പരിശുദ്ധാത്മാവ് ഉണ്ടെന്നു പോലും ഞങ്ങള്‍ കേട്ടിട്ടില്ല". BSB BSB: and asked them, “Did you receive the Holy Spirit when you became believers?” “No,” they answered, “we have not even heard that there is a Holy Spirit.”
3 IEV അതിനാല്‍ പൌലൊസ് ചോദിച്ചു "നിങ്ങള്‍ സ്നാനപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്താണ് അറിഞ്ഞത്?" അവര്‍ മറുപടി പറഞ്ഞു, 'യോഹന്നാന് സ്നാപകന് പഠിപ്പിച്ചതാണ് ഞങ്ങള്‍ വിശ്വസിച്ചത്". BSB BSB: “Into what, then, were you baptized?” Paul asked. “The baptism of John,” they replied.
4 IEV പൌലൊസ് പറഞ്ഞു, "യോഹന്നാന്റെ സ്നാനം ജനങ്ങള്‍ ദൈവത്തിങ്കലേക്ക് തിരിയുന്നതിന്റെയും അവരുടെ ദുഷ്ട ചിന്തകളില്‍നിന്നും പ്രവര്‍ത്തികളില്‍നിന്നും മാറുന്നതിന്റെയും അടയാളം മാത്രമായിരുന്നു. അവന് അവരോട് അവനുശേഷം വരുന്ന മറ്റൊരുവനില്‍ വിശ്വസിക്കേണമെന്നും, ആ വ്യക്തി യേശുവാണെന്നും പറഞ്ഞു. BSB BSB: Paul explained: “John’s baptism was a baptism of repentance. He told the people to believe in the One coming after him, that is, in Jesus.”
5 IEV അതിനാല്‍ ആ മനുഷ്യര്‍ അതു കേട്ടപ്പോള്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ അവര്‍ സ്നാനമേറ്റു. BSB BSB: On hearing this, they were baptized into the name of the Lord Jesus.
6 IEV അതിനുശേഷം പൌലൊസ് അവര്‍ ഓരോരുത്തരുടെ തലയില്‍ കൈകള്‍ വയ്ക്കുകയും അവരില്‍ ഓരോരുത്തരുടെ മേല്‍ പരിശുദ്ധാത്മാവിന്റെ ശക്തി വരികയും ചെയ്തു. അവര്‍ പഠിപ്പിച്ചിട്ടില്ലാത്ത ഭാഷകളില്‍ സംസാരിക്കുവാന്‍ പരിശുദ്ധാത്മാവ് അവര്‍ക്ക് ശക്തികൊടുത്തു. കൂടാതെ പരിശുദ്ധാത്മാവ് അവരോടു പറഞ്ഞ സന്ദേശങ്ങള്‍ അവര്‍ പറയുകയും ചെയ്തു. BSB BSB: And when Paul laid his hands on them, the Holy Spirit came upon them, and they spoke in tongues and prophesied.
7 IEV പൌലൊസ്, സ്നാനപ്പെടുത്തുകയും പരിശുദ്ധാത്മാവ് പ്രാപിക്കുകയും ചെയ്തവര്‍ ഏകദേശം പന്ത്രണ്ടു പേര് അവിടെ ഉണ്ടായിരുന്നു. BSB BSB: There were about twelve men in all.
8 IEV മൂന്നു മാസം പൌലൊസ് ഓരോ ശബ്ബത്തിലും എഫെസൊസിലുള്ള യഹൂദ്യ കൂട്ടായ്മ സ്ഥലത്ത് പ്രവേശിക്കുകയും യേശുവിനെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും ജനങ്ങളെ പഠിപ്പിക്കുകയും സമ്മതിപ്പിക്കുകയും ചെയ്തു. BSB BSB: Then Paul went into the synagogue and spoke boldly there for three months, arguing persuasively about the kingdom of God.
9 IEV എന്നാല്‍ ചില യഹൂദന്മാര് സന്ദേശം വിശ്വസിക്കാതിരിക്കുകയും തുടര്‍ന്നു കേള്‍ക്കുവാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്തു. പൌലൊസ് പഠിപ്പിച്ചതിനെക്കുറിച്ചു അവര്‍ വളരെ മോ ശമായ കാര്യങ്ങള്‍ പറഞ്ഞു. അതിനാല്‍ അവരെ വിട്ട് തുറന്നൊസിന്റെ കൂട്ടായ്മ സ്ഥലത്ത് കൂടുവാന്‍ വിശ്വാസികളെ അവനോടൊപ്പം കൊണ്ടുവന്നു. BSB BSB: But when some of them stubbornly refused to believe and publicly maligned the Way, Paul took his disciples and left the synagogue to conduct daily discussions in the lecture hall of Tyrannus.
10 IEV രണ്ടു വര്‍ഷങ്ങള്‍ അവിടെയുള്ള ജനങ്ങളെ പൌലൊസ് പഠിപ്പിച്ചു. ഇതുവഴിയായി ആ പ്രദേശങ്ങളില്‍ താമസിക്കുന്ന യഹൂദന്മാരിലും യഹൂദന്മാര് അല്ലാത്തവരുമായ ആളുകളില്‍ മിക്കവവരും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സന്ദേശം കേട്ടു. BSB BSB: This continued for two years, so that everyone who lived in the province of Asia, Jews and Greeks alike, heard the word of the Lord.
11 IEV അത്ഭുതങ്ങള്‍ ചെയ്യുവാനുള്ള അധികാരം ദൈവം പൌലോസിനു നല്കി. BSB BSB: God did extraordinary miracles through the hands of Paul,
12 IEV പൌലൊസിന്റെ അടുക്കലേക്കു വരുവാന്‍ കഴിയാതിരുന്ന രോഗികള്‍ ഉണ്ടായിരുന്നാല്‍ പൌലൊസ് തൊട്ട തുണി കഷണങ്ങള്‍ എടുത്തു രോഗികളുടെ മേല്‍ ഇട്ടിരുന്നു. അതിന്റെ ഫലമായി രോഗികളായവര്‍ സൌഖ്യമാവുകയും ദുഷ്ടാത്മാക്കള്‍ അവരില്‍ നിന്നും വിട്ടുപോകുകയും ചെയ്തു. BSB BSB: so that even handkerchiefs and aprons that had touched him were taken to the sick, and the diseases and evil spirits left them.
13 IEV പട്ടണം തോറും സഞ്ചരിച്ച് ആളുകളില്‍നിന്ന് ദുഷ്ടാത്മാക്കള്‍ വിട്ടുപോകുവാന്‍ കല്പിച്ചിരുന്ന ചില യഹൂദന്മാര് അവിടെയുണ്ടായിരുന്നു. അവരില്‍ ചില യഹൂദന്മാര് ഇതു പറഞ്ഞു കൊണ്ട് ദുഷ്ടാത്മാക്കള്‍ പുറത്തുവരുവാന്‍ പറഞ്ഞിരുന്നു. "പൌലൊസ് ഏതു മനുഷ്യനെ ക്കുറിച്ച് പഠിപ്പിക്കുന്നുവോ ആ കര്‍ത്താവായ യേശുവിന്റെ അധികാരത്താല്‍ നിങ്ങള്‍ പുറത്തു വരുവാന്‍ ഞാന്‍ കല്പിക്കുന്നു!" BSB BSB: Now there were some itinerant Jewish exorcists who tried to invoke the name of the Lord Jesus over those with evil spirits. They would say, “I command you by Jesus, whom Paul proclaims.”
14 IEV ഇത് ചെയ്തിരുന്നവര്‍ ഏഴ് പേര് ആയിരുന്നു. തന്നെത്തന്നെ മഹാപുരോഹിതന് എന്ന് വിളിച്ചിരുന്ന സ്കേവാ എന്നു പേരുള്ള ഒരു യഹൂദനായ മനുഷ്യന്റെ പുത്രന്മാര് ആയിരുന്നു ഇവര്‍. BSB BSB: Seven sons of Sceva, a Jewish chief priest, were doing this.
15 IEV എന്നാല്‍ ഒരു ദിവസം അവര്‍ അത് ചെയ്യുകയായിരുന്നു. ആ മനുഷ്യനില്‍ നിന്ന് ദുഷ്ടാത്മാവ് പുറത്തുവന്നില്ല. പകരം, ദുഷ്ടാത്മാവ് അവരോടു പറഞ്ഞു, "ഞാന്‍ യേശുവിനെ അറിയുന്നു, പൌലൊസിനെയും അറിയുന്നു, എന്നാല്‍ എന്നോട് എന്തെങ്കിലും ചെയ്യുവാന്‍ നിങ്ങള്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ല. BSB BSB: But one day the evil spirit responded, “Jesus I know, and I know about Paul, but who are you?”
16 IEV അതു പറഞ്ഞതിനുശേഷം ദുഷ്ടാത്മാവ് ഉണ്ടായിരുന്ന മനുഷ്യന് പെട്ടെന്ന് സ്കേവയുടെ പുത്രന്മാരുടെ മേല്‍ ചാടിവീണു. അവന് അവരെ എല്ലാവരേയും താഴെ തള്ളിയിടുകയും അവര്‍ ഓരോരുത്തരേയും മുറിവേല്‍പ്പിക്കുകയും ചെയ്തു. അവന് അവരുടെ വസ്ത്രങ്ങള്‍ കീറുകയും അവരെ മുറിവേല്‍പ്പിക്കുകയും ചെയ്തു. അവര്‍ വളരെ ഭയപ്പെടുകയും ആ വീട്ടില്‍നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു. BSB BSB: Then the man with the evil spirit jumped on them and overpowered them all. The attack was so violent that they ran out of the house naked and wounded.
17 IEV എഫെസൊസില്‍ താമസിച്ചിരുന്ന യഹൂദന്മാരും യഹൂദര്‍ അല്ലാത്തവരും ഒരുപോലെ എന്തു സംഭവിച്ചു എന്ന് കേട്ടു. ദുഷ്ടാത്മാവ് ഉണ്ടായിരുന്ന മനുഷ്യന് വളരെ ബലവാനായിരുന്നു എന്നു കണ്ടതിനാല്‍ അവര്‍ ഭയമുള്ളവരായി. അതേ സമയം അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തെ ആദരിച്ചു. BSB BSB: This became known to all the Jews and Greeks living in Ephesus, and fear came over all of them. So the name of the Lord Jesus was held in high honor.
19 IEV ആളുകളില്‍ ചിലര്‍ ക്ഷുദ്രപ്രയോഗം ചെയ്യുന്നവര്‍ ആയിരുന്നു. കണ്കെട്ടുവിദ്യ എങ്ങനെ നടത്താം എന്നു പറഞ്ഞിരുന്ന ചുരുളുകള്‍ എല്ലാവരും കാണുന്ന രീതിയില്‍ ഒരു സ്ഥലത്ത് കൊണ്ടുവന്നു ചുട്ടുകളഞ്ഞു. ഈ ചുരുളുകളുടെ വില എത്രമാത്രം എന്ന് ആളുകള്‍ കണക്കുകൂട്ടിയപ്പോള്‍ അന്‍പതിനായിരം വെള്ളി നാണയങ്ങള്‍ എന്ന് കണ്ടു. BSB BSB: And a number of those who had practiced magic arts brought their books and burned them in front of everyone. When the value of the books was calculated, the total came to fifty thousand drachmas.
20 IEV ഇതേരീതിയില്‍ അനേകം ആളുകള്‍ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സന്ദേശം കേള്‍ക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്തു. BSB BSB: So the word of the Lord powerfully continued to spread and prevail.
21 IEV എഫെസൊസിലുള്ള പ്രവര്‍ത്തനം പൌലോസ് അവസാനിപ്പിച്ച ശേഷം യെരുശലേമിലേക്ക് പോകുവാന്‍ തീരുമാനിക്കുന്നതിന് പരിശുദ്ധാത്മാവ് അവനെ നയിച്ചു. എന്നാല്‍ മക്കെദോന്യ അഖായ പ്രദേശങ്ങളില്‍ ഉള്ള വിശ്വാസികളെ കാണുവാന്‍ പോകുന്നതിന് അവന് ആദ്യം പദ്ധതിയിട്ടു. പൌലൊസ് പറഞ്ഞു, "യെരുശലേമില്‍ ഞാന്‍ എത്തിയതിനു ശേഷം റോമയിലേയ്ക്കും ഞാന്‍ പോകും". BSB BSB: After these things had happened, Paul resolved in the Spirit to go to Jerusalem, passing through Macedonia and Achaia. “After I have been there,” he said, “I must see Rome as well.”
22 IEV അവന്റെ രണ്ടു സഹായികളായ തിമൊഥയോസിനെയും എരസ്തൊസ്തിനേയും മക്കെദോന്യയിലേക്ക് അയച്ചു. എന്നാല്‍ പൌലൊസ് ആസ്യ സംസ്ഥാനത്തുള്ള എഫെസൊസ് പട്ടണത്തില്‍ പാര്‍ത്തു. BSB BSB: He sent two of his helpers, Timothy and Erastus, to Macedonia, while he stayed for a time in the province of Asia.
23 IEV അതിനുശേഷം ഉടനെ, യേശുവിന്റെ കാരണത്താലും അവനെക്കുറിച്ചുള്ള ഉപദേശത്തെക്കുറിച്ചും എഫെസൊസിലുള്ള ജനങ്ങള്‍ വലിയ കുഴപ്പങ്ങള്‍ ചെയ്യുവാന്‍ ആരംഭിച്ചു. BSB BSB: About that time there arose a great disturbance about the Way.
25 IEV വിഗ്രഹങ്ങള്‍ ഉണ്ടാക്കിയിരുന്ന തൊഴിലാളികളെ ദമേത്രിയോസ് ഒരുമിച്ചു വിളിച്ചു കൂട്ടി. അവന് അവരോടു പറഞ്ഞു, "പുരുഷന്മാരെ, നാം നമ്മുടെ പ്രവൃത്തി ചെയ്യുന്നതിനാല്‍ വളരെ പണം സമ്പാദിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു. BSB BSB: Demetrius assembled the craftsmen, along with the workmen in related trades. “Men,” he said, “you know that this business is our source of prosperity.
26 IEV നാം ഉണ്ടാക്കുന്ന വിഗ്രഹങ്ങള്‍ മേലാല്‍ വാങ്ങരുതെന്ന് എഫെസൊസില്‍ താമസിക്കുന്ന കൂടുതല്‍ ആളുകളോടും പൌലൊസ് പഠിപ്പിക്കുന്നതായി നിങ്ങള്‍ അറിയുന്നു. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തുള്ള മറ്റു പട്ടണങ്ങളില്‍ നിന്നുള്ളവരും നാം ഉണ്ടാക്കുന്നത് മേലാല്‍ വാങ്ങുവാന്‍ താല്പര്യപ്പെടുകയില്ല. നാം ആരാധിക്കുന്ന ദൈവങ്ങള്‍, ദൈവങ്ങള്‍ അല്ലായെന്നും അവയെ നാം ആരാധിക്കരുതെന്നും പൌലൊസ് ജനങ്ങളോടു പറയുന്നു. BSB BSB: And you can see and hear that not only in Ephesus, but in nearly the whole province of Asia, this Paul has persuaded a great number of people to turn away. He says that man-made gods are no gods at all.
27 IEV ജനങ്ങള്‍ അവനെ ശ്രദ്ധിച്ചാല്‍ അവര്‍ നമ്മുടെ കച്ചവടം നിര്‍ത്തല്‍ ചെയ്യും. അര്‍ത്തെമിസ് ദേവിയുടെ മന്ദിരത്തില്‍ അവളെ ആരാധിപ്പാന്‍ വരാതിരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കും. അര്‍ത്തെമിസ് വലിയവളാണെന്ന് ആളുകള്‍ തുടര്‍ന്ന് ചിന്തിക്കുകയില്ല. ആസ്യ സംസ്ഥാനം മുഴുവനും മുഴു ലോകത്തിലുമുള്ള ജനങ്ങള്‍ തന്നെ അവളെ ആരാധിക്കുന്നു!" BSB BSB: There is danger not only that our business will fall into disrepute, but also that the temple of the great goddess Artemis will be discredited and her majesty deposed—she who is worshiped by all the province of Asia and the whole world.”
28 IEV ദമേത്രിയോസ് പറഞ്ഞത് അവര്‍ കേട്ടപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാ പുരുഷന്മാരും പൌലൊസിനോട് കോപിച്ചു. "എഫെസൊസുകാരുടെ അര്‍ത്തെമിസ് ദേവി മഹതിയാകുന്നു!" എന്ന് അവര്‍ ആര്‍ത്തു വിളിക്കുവാന്‍ ആരംഭിച്ചു. BSB BSB: When the men heard this, they were enraged and began shouting, “Great is Artemis of the Ephesians!”
30 IEV നാടകശാലയിലേക്കു പോയി ജനങ്ങളോട് സംസാരിക്കുവാന്‍ പൌലോസ് ആഗ്രഹിച്ചു. എന്നാല്‍ അവിടേക്കു പോകുവാന്‍ മറ്റു വിശ്വാസികള്‍ അവനെ അനുവദിച്ചില്ല. BSB BSB: Paul wanted to go before the assembly, but the disciples would not allow him.
31 IEV പൌലൊസിന്റെ സ്നേഹിതരായിരുന്ന പട്ടണാധികാരികളില് ചിലര്‍ എന്താണ് സംഭവിച്ചതെന്ന് കേട്ടു. നാടകശാലയിലേക്ക് പൌലൊസ് പോകരുതെന്ന് പറയുവാന്‍ അവര്‍ ചിലരെ അയച്ചു. BSB BSB: Even some of Paul’s friends who were officials of the province of Asia sent word to him, begging him not to venture into the theatre.
32 IEV നാടകശാലയില്‍ ഉണ്ടായിരുന്ന ജനക്കൂട്ടം അട്ടഹസിച്ചുകൊണ്ടിരുന്നു. ചിലര്‍ ഒരു കാര്യത്തെക്കുറിച്ചും മറ്റു ചിലര്‍ മറ്റു ചിലതിനെക്കുറിച്ചും നിലവിളിച്ചു. എന്നാല്‍ അവരില്‍ കൂടുതല്‍പേരും അവര്‍ എന്തിനാണ് കൂടിയിരിക്കുന്നത് എന്നു പോലും അറിഞ്ഞിരുന്നില്ല! BSB BSB: Meanwhile the assembly was in turmoil. Some were shouting one thing and some another, and most of them did not even know why they were there.
33 IEV അവിടെയുണ്ടായിരുന്ന യഹൂദന്മാരില് ഒരാള്‍ അലക്സാണ്ടര്‍ എന്നു പേരുള്ള ആളായിരുന്നു. ജനങ്ങളോട് സംസാരിക്കുവാന്‍ യഹൂദന്മാരില് ചിലര്‍ അവനെ ജനക്കൂട്ടത്തിന്റെ മുന്‍പിലേക്ക് തള്ളി. ജനങ്ങള്‍ അട്ടഹസിക്കുന്നതു നിര്‍ത്തുവാന്‍ അലക്സാണ്ടര്‍ തന്റെ കൈകള്‍ ഉയര്‍ത്തി യഹൂദന്മാരല്ല ഈ കുഴപ്പത്തിനു കാരണക്കാര്‍ എന്ന് അവരോടു പറയുവാന്‍ അവന് ആഗ്രഹിച്ചു. BSB BSB: The Jews in the crowd pushed Alexander forward to explain himself, and he motioned for silence so he could make his defense to the people.
34 IEV എന്നാല്‍ യഹൂദര്‍ അല്ലാത്തവരില്‍ വളരെയാളുകള്‍ അലക്സാണ്ടര്‍ യഹൂദനാണെന്നും യഹൂദന്മാര് അര്‍ത്തെമിസ് ദേവിയെ ആരാധിക്കുന്നില്ല എന്നും അറിഞ്ഞിരുന്നു. അതിനാല്‍ യഹൂദന്മാര് അല്ലാത്തവര്‍ രണ്ടു മണിക്കൂറോളം എഫെസ്യരുടെ അര്‍ത്തെമിസ് ദേവി വലിയവള്‍! എന്ന് അട്ടഹസിച്ചു. BSB BSB: But when they realized that he was a Jew, they all shouted in unison for about two hours: “Great is Artemis of the Ephesians!”
36 IEV എല്ലാവരും അറിയുന്ന ഈ കാര്യങ്ങള്‍ സത്യമല്ല എന്ന് ആര്‍ക്കും പറയുവാനും കഴിയുകയില്ല. അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ശാന്തരാകണം. വിവേക ശൂന്യമായി യാതൊന്നും ചെയ്യരുത്. BSB BSB: Since these things are undeniable, you ought to be calm and not do anything rash.
37 IEV ഈ രണ്ടു പുരുഷന്മാര് ദോഷമായിട്ടുള്ള യാതൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ നിങ്ങള്‍ ഇവരെ ഇവിടെ കൊണ്ടുവരേണ്ടിയിരുന്നില്ല. അവര്‍ നമ്മുടെ ദൈവാലയങ്ങളില്‍ പോകുകയോ അവിടെനിന്നും എന്തെങ്കിലും വസ്തുക്കള്‍കൊണ്ട് പോകുകയോ നമ്മുടെ ദേവിയെക്കുറിച്ച് മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. BSB BSB: For you have brought these men here, though they have neither robbed our temple nor blasphemed our goddess.
38 IEV ആയതിനാല്‍ ദമേത്രിയോസും അവന്റെ കൂട്ട് തൊഴില്ക്കാരും ആരെങ്കിലും മോശമായി ചെയ്തിട്ടുണ്ട് എന്ന് ആരോപിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ അതു ശരിയായ വഴിയില്‍ ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു എങ്കില്‍ അവര്‍ക്ക് പോകുവാനായി ന്യായാലയങ്ങള്‍ ഉണ്ട്, അതുമാത്രവുമല്ല സര്ക്കാരിനാല് തിരഞ്ഞെടുക്കപ്പെട്ട ന്യായാധിപന്മാരും ഉണ്ട്. നിങ്ങള്‍ക്ക് ആരെയും അവിടെ കുറ്റപ്പെടുത്താം. BSB BSB: So if Demetrius and his fellow craftsmen have a complaint against anyone, the courts are open and proconsuls are available. Let them bring charges against one another there.
39 IEV എന്നാല്‍ മറ്റെന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഭരണാധികാരികള്‍ ഒരുമിച്ചു കൂടുമ്പോള്‍ നിങ്ങളുടെ ഭരണാധികാരികളോട് അതേക്കുറിച്ച് ചിന്തിക്കുവാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. BSB BSB: But if you are seeking anything beyond this, it must be settled in a legal assembly.
40 IEV ഇത് ഒരു ശരിയായ സഭയല്ല. സര്‍ക്കാരിന് എതിരായി പോകുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കാത്തതിനാല്‍ ഈ കുഴപ്പങ്ങളെ പ്പറ്റി ശരിയായ ദിശയില്‍ കരുതുക. നിങ്ങള്‍ എന്തു കാരണത്തെക്കുറിച്ചാണ് അട്ടഹസിക്കുന്നത് എന്ന് അധികാരികള്‍ എന്നോടു ചോദിച്ചാല്‍ ശരിയായ മറുപടി കൊടുക്കുവാന്‍ എനിക്ക് കഴിയുകയില്ല. BSB BSB: For we are in jeopardy of being charged with rioting for today’s events, and we have no justification to account for this commotion.”
41 IEV ഇതാണ് പട്ടണത്തിന്റെ അധികാരി ജനക്കൂട്ടത്തോട് പറഞ്ഞത്. തുടര്‍ന്ന് എല്ലാവരും ഭവനങ്ങളിലേക്കു പോകുവാന്‍ അവരോടു പറയുകയും അവര്‍ അവരുടെ ഭവനങ്ങളിലേക്ക് പോകുകയും ചെയ്തു. BSB BSB: After he had said this, he dismissed the assembly.
Select verses for actions: Enter goes to them and Escape comes back.