1 IEV അതിനുശേഷം മഹാപുരോഹിതന് സ്തെഫാനോസിനോട് ചോദിച്ചു, "നിന്നെക്കുറിച്ചു ഈ ആളുകള്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ?" BSB BSB: Then the high priest asked Stephen, “Are these charges true?”
2 IEV സ്തെഫാനോസ് മറുപടി പറഞ്ഞത്: "സഹയഹൂദന്മാരും ബഹുമാന്യരുമായ മൂപ്പന്മാരും ദയവായി എന്നെ കേള്‍ക്കുക! നമ്മുടെ പൂര്‍വ പിതാവായ അബ്രഹാം ഹാരാന്‍ പട്ടണത്തിലേക്കു പോകുന്നതിനു മുന്‍പ് മെസപ്പെത്തോമിയായില് പാര്‍ക്കുമ്പോള്‍ നാം ആരാധിക്കുന്ന തേജോമയനായ ദൈവം പ്രത്യക്ഷപ്പെട്ടു. BSB BSB: And Stephen declared: “Brothers and fathers, listen to me! The God of glory appeared to our father Abraham while he was still in Mesopotamia, before he lived in Haran,
3 IEV ദൈവം അവനോടു പറഞ്ഞത്, 'നീയും നിന്റെ ബന്ധുക്കളും പാര്‍ക്കുന്ന ഈ സ്ഥലം വിട്ട് ഞാന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേക്ക് പോകുക. BSB BSB: and told him, ‘Leave your country and your kindred and go to the land I will show you.’
4 IEV അതിനാല്‍ അബ്രഹാം കല്ദയ ദേശം എന്നു വിളിച്ചിരുന്ന ആ സ്ഥലം വിട്ട് ഹാരാനില്‍ എത്തി അവിടെ പാര്‍ത്തു. അവന്റെ പിതാവ് മരിച്ചതിനു ശേഷം നിങ്ങളും ഞാനും ഇപ്പോള്‍ പാര്‍ക്കുന്ന ഈ സ്ഥലത്തേക്ക് പുറപ്പെടുവാന്‍ ദൈവം അവനോടു പറഞ്ഞു. BSB BSB: So Abraham left the land of the Chaldeans and settled in Haran. After his father died, God brought him out of that place and into this land where you are now living.
5 IEV ആ സമയം ദൈവം അബ്രഹാമിന് ഏതെങ്കിലും സ്ഥലമോ ഈ സ്ഥലത്തിന്റെ ഒരു ചെറിയ ഭാഗമോ സ്വന്തമായി കൊടുത്തില്ല. എന്നാല്‍ പിന്നീട് ഈ സ്ഥലം അവനും അവന്റെ സന്തതികള്‍ക്കും കൊടുക്കുമെന്നും അത് എപ്പോഴും അവരുടെതായിരിക്കുമെന്നും വാഗ്ദത്തം ചെയ്തു. എന്നിരുന്നാലും അത് അവകാശമാക്കുവാന്‍ അബ്രഹാമിന് ആ സമയം മക്കള്‍ ഉണ്ടായിരുന്നില്ല. BSB BSB: He gave him no inheritance here, not even a foot of ground. But God promised to give possession of the land to Abraham and his descendants, even though he did not yet have a child.
6 IEV പിന്നീടു ദൈവം അബ്രഹാമിനോട് പറഞ്ഞത്, നിന്റെ സന്തതികള്‍ ഒരു അന്യദേശത്തേക്ക് പോകുകയും അവിടെ പാര്‍ക്കുകയും ചെയ്യും. അവര്‍ അവിടെ നാനൂറു വര്‍ഷങ്ങള്‍ പാര്‍ക്കുകയും ആ സമയത്ത് അവരുടെ യജമാനന്മാര് നിന്റെ സന്തതികളോട് മോശമായി പെരുമാറുകയും അടിമകളായി ജോലി ചെയ്യുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. BSB BSB: God told him that his descendants would be foreigners in a strange land, and that they would be enslaved and mistreated four hundred years.
7 IEV 'എന്നാല്‍ അവര്‍ അടിമകളായി വേല ചെയ്യിക്കുവാന്‍ ആക്കുന്ന ജനത്തെ ഞാന്‍ ശിക്ഷിക്കും' അതിനുശേഷം നിന്റെ സന്തതികള്‍ ആ ദേശം വിട്ടിട്ട് ഈ ദേശത്തു വരികയും എന്നെ അവര്‍ ആരാധിക്കുകയും ചെയ്യും.' BSB BSB: ‘But I will punish the nation that enslaves them,’ God said, ‘and afterward they will come forth and worship Me in this place.’
8 IEV അതിനു ശേഷം ദൈവം അബ്രഹാമിനോട് കല്‍പ്പിച്ചത് എന്തെന്നാല്‍, അബ്രഹാമിന്റെ വീട്ടിലുള്ള എല്ലാ പുരുഷന്മാരും അവന്റെ വംശത്തിലുള്ള സകല പുരുഷന്മാരുമായവര് എല്ലാവരും ദൈവവുമായി ബന്ധപ്പെട്ടവരാണന്നു കാണിക്കേണ്ടതിനു പരിച്ഛേദന ഏല്ക്കണം. അതിനുശേഷം അബ്രഹാമിന്റെ മകന് യിസഹാക്ക് ജനിക്കുകയും യിസഹാക്കിന് എട്ടു ദിവസം പ്രായമായപ്പോള്‍ അബ്രഹാം അവനെ പരിച്ഛേദന ചെയ്യുകയും ചെയ്തു. തുടര്‍ന്ന് യിസഹാക്കിന്റെ മകന് യാക്കോബ് ജനിച്ചു. യഹൂദന്മാരായ നാം നമ്മുടെ പൂര്‍വപിതാക്കളായ ഗോത്രപിതാക്കന്മാര് എന്നു വിളിക്കുന്ന പന്ത്രണ്ട് ആളുകളുടെ പിതാവായിരുന്നു യാക്കോബ്. BSB BSB: Then God gave Abraham the covenant of circumcision, and Abraham became the father of Isaac and circumcised him on the eighth day. And Isaac became the father of Jacob, and Jacob of the twelve patriarchs.
9 IEV ഇളയ സഹോദരനായ യോസേഫിനെ അപ്പനായ യാക്കോബ് കൂടുതലായി സ്നേഹിച്ചു എന്ന കാരണത്താല്‍ യാക്കോബിന്റെ മൂത്ത മക്കള്‍ യോസേഫിനോട് അസൂയപ്പെട്ടു, എന്നു നിങ്ങള്‍ അറിയുന്നു. അതിനാല്‍ അവര്‍ അവനെ കച്ചവടക്കാര്‍ക്കു വില്‍ക്കുകയും അവര്‍ അവനെ മിസ്രയിമിലേക്കു കൊണ്ടുപോകുകയും അവന് അവിടെ അടിമയാകുകയും ചെയ്തു. എന്നാല്‍ ദൈവം യോസേഫിനെ സഹായിച്ചു. BSB BSB: Because the patriarchs were jealous of Joseph, they sold him as a slave into Egypt. But God was with him
10 IEV ജനങ്ങള്‍ അവനെ കഷ്ടപ്പെടുത്തിയപ്പോഴെല്ലാം ദൈവം അവനെ സംരക്ഷിച്ചു. യോസേഫിന് ജ്ഞാനിയാകുവാന്‍ ദൈവം പ്രാപ്തി നല്‍കുകയും മിസ്രയിം രാജാവായ ഫറവോന് അവനെക്കുറിച്ച് നല്ലതു ചിന്തിക്കുവാന്‍ ഇടയാക്കുകയും ചെയ്തു. അതിനാല്‍ ഫറവോന് അവനെ മിസ്രയീമിന്റെ മേല്‍ അധികാരം നടത്തുവാനും ഫറവോന്റെ സമ്പത്ത് മുഴുവന്‍ നോക്കി നടത്തുവാനും നിയമിച്ചു. BSB BSB: and rescued him from all his troubles. He granted Joseph favor and wisdom in the sight of Pharaoh king of Egypt, who appointed him ruler over Egypt and all his household.
11 IEV യോസേഫ് ആ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മിസ്രയിമിലും കനാനിലും ഭക്ഷണത്തിനു കുറവുണ്ടായ സമയം വന്നു. ജനങ്ങള്‍ കഷ്ടപ്പെടുകയായിരുന്നു. ആ സമയം കനാനില്‍ യാക്കോബിനും അവന്റെ മക്കള്‍ക്കും മതിയായ ഭക്ഷണം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. BSB BSB: Then famine and great suffering swept across Egypt and Canaan, and our fathers could not find food.
12 IEV മിസ്രയിമില്‍ ധാന്യം ഉണ്ടെന്നും ആളുകള്‍ക്കു വാങ്ങുവാന്‍ സാധിക്കുമെന്നും ആളുകള്‍ പറഞ്ഞത് യാക്കോബ് കേട്ടപ്പോള്‍ യോസേഫിന്റെ മൂത്ത സഹോദരന്മാരെ അവിടെ പോയി ധാന്യം വാങ്ങുവാന്‍ അയച്ചു. അവര്‍ പോയി യോസേഫില്‍ നിന്ന് ധാന്യം വാങ്ങി എങ്കിലും അവര്‍ അവനെ തിരിച്ചറിഞ്ഞില്ല. അവര്‍ വീട്ടിലേക്കു മടങ്ങുകയും ചെയ്തു. BSB BSB: When Jacob heard that there was grain in Egypt, he sent our fathers on their first visit.
13 IEV യോസേഫിന്റെ സഹോദരന്മാര് രണ്ടാംപ്രാവശ്യം മിസ്രയിമില്‍ പോയപ്പോള്‍ അവര്‍ വീണ്ടും യോസേഫില്നിന്നും ധാന്യം വാങ്ങി. എന്നാല്‍ ഈ പ്രാവശ്യം താന്‍ ആരാകുന്നു എന്നു അവന് അവരോടു പറഞ്ഞു. ആകയാല്‍ യോസേഫിന്റെ ആളുകള്‍ എബ്രായര്‍ ആയിരുന്നു എന്നും കനാനില്നിന്നും വന്നവര്‍ അവന്റെ സഹോദരന്മാര് ആയിരുന്നു എന്നും ഫറവോന് മനസിലാക്കി. BSB BSB: On their second visit, Joseph revealed his identity to his brothers, and his family became known to Pharaoh.
14 IEV അതിനു ശേഷം യോസേഫ് അവന്റെ സഹോദരന്മാരെ ഭവനത്തിലേക്ക് തിരികെ അയച്ചപ്പോള്‍ യാക്കോബും അവന്റെ മുഴുവന്‍ കുടുംബവും മിസ്രയിമിലേക്ക് ചെല്ലണമെന്ന് യോസേഫ് ആഗ്രഹിക്കുന്നു എന്നും അവര്‍ അവരുടെ പിതാവിനോട് പറഞ്ഞു. ആ സമയം യാക്കോബിന്റെ കുടുംബത്തില്‍ എഴുപത്തിയഞ്ച് പേര് ഉള്‍പ്പെട്ടിരുന്നു. BSB BSB: Then Joseph sent for his father Jacob and all his relatives, seventy-five in all.
15 IEV യാക്കോബ് അതു കേട്ടപ്പോള്‍ അവനും അവന്റെ കുടുംബം മുഴുവനും മിസ്രയിമില്‍ പാര്‍ക്കുവാന്‍ പോയി. പിന്നീട് യാക്കോബ് അവിടെ മരിക്കുകയും നമ്മുടെ മറ്റു പൂര്‍വികന്മാരും അവന്റെ പുത്രന്മാരും അവിടെ തന്നെ മരിക്കുകയും ചെയ്തു. BSB BSB: So Jacob went down to Egypt, where he and our fathers died.
16 IEV അവരുടെ ശരീരങ്ങള്‍ നമ്മുടെ ദേശത്തേക്ക് മടക്കി കൊണ്ടുവരികയും ശേഖേം പട്ടണത്തില്‍ ഹമോരിന്റെ മക്കളില്‍നിന്ന് അബ്രഹാം വിലയ്ക്കു വാങ്ങിയ കല്ലറയില്‍ അടക്കുകയും ചെയ്തു. BSB BSB: Their bones were carried back to Shechem and placed in the tomb that Abraham had bought from the sons of Hamor at Shechem for a price he paid in silver.
17 IEV ഞാന്‍ ചെയ്യുമെന്ന് അബ്രഹാമിനോട് ദൈവം വാഗ്ദത്തം ചെയ്തിരുന്നതുപോലെ മിസ്രയിമില്‍നിന്നും അവരെ വിടുവിക്കുവാന്‍ സമയമായപ്പോള്‍ നമ്മുടെ പൂര്വ്വികന്മാരുടെ എണ്ണം വര്‍ദ്ധിച്ചു. BSB BSB: As the time drew near for God to fulfill His promise to Abraham, our people in Egypt increased greatly in number.
18 IEV മിസ്രയിമില്‍ മറ്റൊരു രാജാവ് ഭരിക്കുവാന്‍ ആരംഭിച്ചു, അവന്റെ സമയത്തിനു വളരെ മുന്‍പ് യോസേഫ് മിസ്രയിമിലെ ജനങ്ങളെ വളരെയധികം സഹായിച്ചു എന്നത് അവന് അറിഞ്ഞില്ല. BSB BSB: Then another king, who knew nothing of Joseph, arose over Egypt.
19 IEV ആ രാജാവ് നമ്മുടെ പൂര്‍വ പിതാക്കന്മാരെ ഒഴിവാക്കുവാന്‍ ക്രൂരമായി പരിശ്രമിച്ചു. അവന് അവരെ പീഡിപ്പിക്കുകയും അവര്‍ വളരെ അധികം കഷ്ടപ്പെടെണ്ടതിനു അവരോടു പ്രവര്‍ത്തിക്കുകയും ചെയ്തു. അവരുടെ നവജാത ശിശുക്കള്‍ മരിക്കത്തക്കവണ്ണം ഭവനത്തിനു പുറത്തേക്ക് വലിച്ചെറിയുവാന്‍ അവന് കല്പ്പിച്ചു. BSB BSB: He exploited our people and oppressed our fathers, forcing them to abandon their infants so they would die.
20 IEV ആ സമയം മൊശെ ജനിക്കുകയും അവന് വളരെ സൗന്ദര്യമുള്ളവന് എന്നു ദൈവം കാണുകയും ചെയ്തു. അതിനാല്‍ അവന്റെ മാതാപിതാക്കന്മാര് അവനെ മൂന്നു മാസം രഹസ്യമായി ഭവനത്തില്‍ സൂക്ഷിച്ചു. BSB BSB: At that time Moses was born, and he was beautiful in the sight of God. For three months he was nurtured in his father’s house.
21 IEV അതിനുശേഷം അവര്‍ അവനെ വീടിന്റെ പുറത്തു വയ്ക്കേണ്ടതായി വന്നുഎങ്കിലും ഫറവോന്റെ പുത്രി അവനെ കണ്ടെത്തുകയും അവനെ അവരുടെ സ്വന്തം മകന് എന്ന പോലെ പരിപാലിക്കുകയും ചെയ്തു. BSB BSB: When he was set outside, Pharaoh’s daughter took him and brought him up as her own son.
22 IEV മിസ്രയിമ്യര്‍ അറിഞ്ഞിരുന്ന എല്ലാ ജ്ഞാനവും മൊശെയെ പഠിപ്പിച്ചു. കൂടാതെ അവന് വളര്‍ന്നപ്പോള്‍ ശക്തിയായി സംസാരിക്കുകയും കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. BSB BSB: So Moses was educated in all the wisdom of the Egyptians and was powerful in speech and action.
23 IEV മോശെക്ക് ഏകദേശം നാല്‍പ്പത് വയസ്സായപ്പോള്‍ യിസ്രായേല്യരായ അവന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുവാനായി പോകുവാന്‍ ഒരു ദിവസം അവന് തീരുമാനിച്ചു. BSB BSB: When Moses was forty years old, he decided to visit his brothers, the children of Israel.
24 IEV ഒരു യിസ്രായേല്യനോട് ഒരു മിസ്രയിമ്യന് മോശമായി ഇടപെടുന്നത് അവന് കണ്ടു. അതിനാല്‍ യിസ്രായേല്യനായ മനുഷ്യനെ സഹായിക്കുവാന്‍ അവന്റെ അടുക്കലേക്കു പോകുകയും മിസ്രയിമ്യനെ കൊന്ന് യിസ്രായേല്യനുവേണ്ടി പ്രതികാരം നടത്തുകയും ചെയ്തു. BSB BSB: And when he saw one of them being mistreated, Moses went to his defense and avenged him by striking down the Egyptian who was oppressing him.
25 IEV തന്റെ സഹോദരന്മാരായ യിസ്രായേല്യരെ അടിമകളായി ഇരിക്കുന്നതില്‍നിന്നും അവരെ വിടുവിക്കുവാന്‍ ദൈവം അവനെ അയച്ചു എന്ന് അവര്‍ മനസ്സിലാക്കുമെന്നു മൊശെ ചിന്തിച്ചു. എന്നാല്‍ അവര്‍ അത് ഗ്രഹിച്ചില്ല. BSB BSB: He assumed his brothers would understand that God was using him to deliver them, but they did not.
26 IEV അടുത്ത ദിവസം രണ്ടു യിസ്രായേല്യര്‍ തമ്മില്‍ത്തമ്മില്‍ വഴക്കിടുന്നത് മൊശെ കണ്ടു. അവര്‍ വഴക്കിടുന്നത് നിര്‍ത്തുവാന്‍ ശ്രമിച്ചു അവന് അവരോടു പറഞ്ഞു "പുരുഷന്മാരേ നിങ്ങള്‍ രണ്ടു പേരും യിസ്രായേല്യരായ സഹോദരന്മാരാണ്! നിങ്ങള്‍ രണ്ടുപേരും അന്യോന്യം ഉപദ്രവിക്കുന്നത് തീര്‍ച്ചയായും നിര്‍ത്തണം" BSB BSB: The next day he came upon two Israelites who were fighting, and he tried to reconcile them, saying, ‘Men, you are brothers. Why are you mistreating each other?’
27 IEV എന്നാല്‍ മറ്റേ മനുഷ്യനെ മുറിവേല്പ്പിച്ചുകൊണ്ടിരിക്കുന്നവന് മൊശെയെ തള്ളിമാറ്റിക്കൊണ്ട് അവനോടു പറഞ്ഞത്, "നിന്നെ ഞങ്ങളുടെമേല്‍ അധികാരിയും ന്യായാധിപനുമായി ആരും നിയമിച്ചിട്ടില്ല! BSB BSB: But the man who was abusing his neighbor pushed Moses aside and said, ‘Who made you ruler and judge over us?
28 IEV ഇന്നലെ മിസ്രയിമ്യനെ കൊന്നതുപോലെ നിനക്ക് എന്നെയും കൊല്ലണമായിരിക്കും!' BSB BSB: Do you want to kill me as you killed the Egyptian yesterday?’
29 IEV മൊശെ അതു കേട്ടപ്പോള്‍ അവന് മിസ്രയിമില്‍നിന്നും മിദ്യാനിലേക്ക് ഓടിപ്പോയി അവന് അവിടെ ചില വര്‍ഷങ്ങള്‍ പാര്‍ത്തു. അവന് വിവാഹിതനാവുകയും അവനും അവന്റെ ഭാര്യക്കും രണ്ടു പുത്രന്മാര് ജനിക്കുകയും ചെയ്തു. BSB BSB: At this remark, Moses fled to the land of Midian, where he lived as a foreigner and had two sons.
30 IEV നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം കര്‍ത്താവായ ദൈവം ഒരു ദൂതനെപ്പോലെ മോശെക്കു പ്രത്യക്ഷപ്പെട്ടു. സീനായ് മലയുടെ അടുത്ത് ഒരു മരുഭൂമിയില്‍ കത്തുന്ന ഒരു മുള്‍പ്പടര്‍പ്പില്‍ അവനു പ്രത്യക്ഷപ്പെട്ടു. BSB BSB: After forty years had passed, an angel appeared to Moses in the flames of a burning bush in the desert near Mount Sinai.
31 IEV മൊശെ ഇതു കണ്ടപ്പോള്‍, മുള്‍പ്പടര്‍പ്പു വെന്തു പോകാതിരിക്കുന്നതിനാല്‍ അവന് ആശ്ചര്യപ്പെട്ടു. വളരെ അടുത്തു നോക്കേണ്ടതിന് അവന് ചെന്നു. കര്‍ത്താവായ ദൈവം സംസാരിക്കുന്നത് അവന് കേട്ടത്: BSB BSB: When Moses saw it, he marveled at the sight. As he approached to look more closely, the voice of the Lord came to him:
32 IEV 'നിങ്ങളുടെ പൂര്വ്വപിതാക്കന്മാര് ആരാധിച്ച ദൈവമാകുന്നു ഞാന്‍. അബ്രഹാമും യിസഹാക്കും യാക്കോബും ആരാധിച്ച ദൈവമാകുന്നു ഞാന്‍'. മൊശെ വളരെ ഭയപ്പെട്ടതിനാല്‍ അവന് വിറക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് മുള്‍പ്പടര്‍പ്പ് നോക്കുവാന്‍ അവന് ഭയപ്പെട്ടു. BSB BSB: ‘I am the God of your fathers, the God of Abraham, Isaac, and Jacob.’ Moses trembled with fear and did not dare to look.
33 IEV അതിനുശേഷം കര്‍ത്താവായ ദൈവം അവനോടു പറഞ്ഞു "നീ എന്നെ ബഹുമാനിക്കുന്നു എന്നു കാണിക്കേണ്ടതിന് നിന്റെ ചെരുപ്പ് അഴിച്ചു മാറ്റുക. ഞാന്‍ ഇവിടെ ഉണ്ടായിരിക്കുന്നതിനാല്‍, പ്രത്യേകിച്ച് നീ നില്ക്കുന്ന സ്ഥലം എനിക്കുള്ളതാണ്. BSB BSB: Then the Lord said to him, ‘Take off your sandals, for the place where you are standing is holy ground.
34 IEV മിസ്രയിമ്യര്‍ എന്റെ ജനത്തെ കഷ്ടപ്പെടുത്തുന്നത് തുടര്‍ച്ചയായി ഞാന്‍ നിശ്ചയമായും കണ്ടിരിക്കുന്നു. അതു കാരണത്താല്‍ എന്റെ ആളുകള്‍ ഞരങ്ങുന്നതു ഞാന്‍ കേട്ടു. അതിനാല്‍ അവരെ മിസ്രയിമില്‍ നിന്നും വിടുവിക്കുവാന്‍ ഞാന്‍ ഇറങ്ങി വന്നിരിക്കുന്നു. ഞാന്‍ നിന്നെ മിസ്രയിമിലേക്ക് മടക്കി അയക്കുവാന്‍ പോകുന്നതിനാല്‍ തയ്യാറാകുക". BSB BSB: I have indeed seen the oppression of My people in Egypt. I have heard their groaning and have come down to deliver them. Now come, I will send you back to Egypt.’
35 IEV യിസ്രായേല്യരായ ആളുകളെ സഹായിക്കുവാന്‍ ശ്രമിച്ച ആളാണ് ഈ മൊശെ, എന്നാല്‍ 'ഞങ്ങളുടെ ഭരണകര്‍ത്താവും ന്യായാധിപധിയുമായി നിന്നെ ആരും നിയമിച്ചിട്ടില്ല' എന്നു പറഞ്ഞ്, അവര്‍ അവനെ തിരസ്കരിച്ചു. അവര്‍ അടിമകള്‍ ആയിരിക്കുമ്പോള്‍ അവരെ ഭരിക്കുവാനും അവരെ സ്വതന്ത്രരാക്കുവാനും ഈ മോശയെയാണ് ദൈവം അയച്ചത്. മുള്‍പ്പടര്‍പ്പിലെ ദൂതന് ഇവനെയാണ് അത് ചെയ്യുവാന്‍ കല്പിച്ചത്. BSB BSB: This Moses, whom they had rejected with the words, ‘Who made you ruler and judge?’ is the one whom God sent to be their ruler and redeemer through the angel who appeared to him in the bush.
36 IEV നമ്മുടെ പൂര്‍വ്വ പിതാക്കന്മാരെ മിസ്രയിമില്‍നിന്നും നടത്തിയവന് ഈ മോശെയാണ്. യിസ്രായേല്‍ ജനം മിസ്രയിമില്‍ കടലിന്റെ അടുക്കലും മരുഭൂമിയില്‍ നാല്പതു വര്‍ഷം ജീവിച്ചപ്പോഴും ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു എന്നു കാണിക്കേണ്ടതിന് അവന് വളരെ അത്ഭുതങ്ങള്‍ ചെയ്തു. BSB BSB: He led them out and performed wonders and signs in the land of Egypt, at the Red Sea, and for forty years in the wilderness.
38 IEV ഈ മോശെയാണ് മരുഭൂമിയില്‍ യിസ്രായേല്‍ ജനങ്ങളോടൊപ്പം ഉണ്ടായിരുന്നത്. സീനായ് മലയില്‍ അവനോട് സംസാരിച്ച ദൂതനോടൊപ്പം അവനുണ്ടായിരുന്നു. ഈ മോശയ്ക്കാണ് സീനായ്മലയില്‍ ദൈവം ദൂതനെ അയച്ചു നമ്മുടെ നിയമങ്ങള്‍ നല്‍കുകയും ദൂതന് എന്താണ് പറഞ്ഞതെന്നു നമ്മുടെ പൂര്‍വ്വ പിതാക്കന്മാരോടു പറഞ്ഞതും ദൈവത്തില്‍ നിന്നും വചനം പ്രാപിച്ചതും എങ്ങനെയാണ് നിത്യകാലം ജീവിക്കേണ്ടതെന്നും നമ്മോട് പറഞ്ഞതും അത് ഏല്‍പ്പിച്ചതും ഇവനായിരുന്നു. BSB BSB: He was in the assembly in the wilderness with the angel who spoke to him on Mount Sinai, and with our fathers. And he received living words to pass on to us.
39 IEV എന്നിരുന്നാലും നമ്മുടെ പൂര്‍വ്വ പിതാക്കന്മാര് മൊശെയെ അനുസരിക്കുവാന്‍ ആഗ്രഹിച്ചില്ല. അതിനു പകരം അവര്‍ അവനെ അവരുടെ നേതാവെന്ന നിലയില്‍ തിരസ്കരിക്കുകയും മിസ്രയിമിലേക്ക് മടങ്ങിപ്പോകുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. BSB BSB: But our fathers refused to obey him. Instead, they rejected him and in their hearts turned back to Egypt.
40 IEV അതിനാല്‍ അവര്‍ അവന്റെ മൂത്ത സഹോദരനായ അഹരോനോട് "ഞങ്ങളെ നയിക്കേണ്ടതിനു ഞങ്ങളുടെ ദൈവമായിരിക്കുവാന്‍ ഞങ്ങള്‍ക്കായി വിഗ്രഹങ്ങളെ ഉണ്ടാക്കുക" എന്നു പറഞ്ഞു. ഞങ്ങളെ മിസ്രയിമില്‍നിന്നും പുറത്തേക്കു നയിച്ച മൊശെ എന്ന ആളിന് എന്തു സംഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ല". BSB BSB: They said to Aaron, ‘Make us gods who will go before us! As for this Moses who led us out of the land of Egypt, we do not know what has happened to him.’
41 IEV ആകയാല്‍ കാളക്കുട്ടിക്ക് സമാനമായ ഒരു വിഗ്രഹം അവര്‍ ഉണ്ടാക്കി. അനന്തരം ആ വിഗ്രഹത്തെ ബഹുമാനിക്കേണ്ടതിന് അവര്‍ അതിനു യാഗങ്ങള്‍ അര്‍പ്പിക്കുകയും, അവര്‍ തങ്ങള്‍ക്കായി ഉണ്ടാക്കിയതു കാരണം അവര്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. BSB BSB: At that time they made a calf and offered a sacrifice to the idol, rejoicing in the works of their hands.
42 IEV അതിനാല്‍ ദൈവം അവരെ തിരുത്തുന്നത് നിര്‍ത്തി. ആകാശത്തിലുള്ള സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയും ആരാധിക്കേണ്ടതിനു അവന് അവരെ വിട്ടു കൊടുത്തു. ഒരു പ്രവാചകന് എഴുതിയ വചനങ്ങളോട് ഇത് ഒത്തു വരുന്നു: ദൈവം പറഞ്ഞു "യിസ്രായേല്യരായ നിങ്ങള്‍ മരുഭൂമിലായിരുന്ന നാല്‍പ്പത് വര്‍ഷങ്ങള്‍ നിങ്ങള്‍ തുടര്‍ച്ചയായി മൃഗങ്ങളെ കൊല്ലുകയും യാഗമായി അര്‍പ്പിക്കുകയും ചെയ്തതു നിശ്ചയമായും എനിക്കു വേണ്ടിയായിരുന്നില്ല! BSB BSB: But God turned away from them and gave them over to the worship of the host of heaven, as it is written in the book of the prophets: ‘Did you bring Me sacrifices and offerings forty years in the wilderness, O house of Israel?
43 IEV അതിനു വിരുദ്ധമായി നിങ്ങള്‍ ആരാധിച്ചിരുന്ന മോലേക്ക് എന്ന ദേവനെ പ്രതിനിധീകരിക്കുന്ന വിഗ്രഹം ഉണ്ടായിരുന്ന കൂടാരം നിങ്ങള്‍ക്കൊപ്പം ഓരോ സ്ഥലങ്ങളിലേക്ക് ചുമന്നുകൊണ്ടു നടന്നു. രേഫാന്‍ എന്ന നക്ഷത്ര വിഗ്രഹവും നിങ്ങളോടൊപ്പം നിങ്ങള്‍ ചുമന്നിരുന്നു. എനിക്കു പകരം നിങ്ങള്‍ ഈ വിഗ്രഹങ്ങളെ ഉണ്ടാക്കുകയും അവയെ ആരാധിക്കുകയും ചെയ്തു. അതിനാല്‍ ഞാന്‍ നിങ്ങളെ നിങ്ങളുടെ ഭവനങ്ങളില്‍നിന്നും ബാബിലോണ്‍ രാജ്യത്തിനും അപ്പുറത്തുള്ള ദേശങ്ങളിലേക്കു കൊണ്ടുപോകും. BSB BSB: You have taken along the tabernacle of Molech and the star of your god Rephan, the idols you made to worship. Therefore I will send you into exile beyond Babylon.’
44 IEV ദൈവം അവരോടൊപ്പം ഉണ്ട് എന്നു കാണിക്കേണ്ടതിനു നിങ്ങളുടെ പൂര്വ്വികന്മാര് മരുഭൂമിയില്‍ ആയിരുന്നപ്പോള്‍ വിശുദ്ധകൂടാരത്തില്‍ അവനെ ആരാധിച്ചു. മോശെയോട് എങ്ങനെ ഉണ്ടാക്കണമെന്നു ദൈവം കല്‍പ്പിച്ചതുപോലെ അവര്‍ കൂടാരം നിര്‍മിച്ചു. മൊശെ പര്‍വതത്തിനു മുകളില്‍ ആയിരുന്നപ്പോള്‍ അവന് കണ്ടതുപോലെ അതേ മാതൃക പ്രകാരം ആയിരുന്നു. BSB BSB: Our fathers had the tabernacle of the Testimony with them in the wilderness. It was constructed exactly as God had directed Moses, according to the pattern he had seen.
45 IEV പില്ക്കാലത്ത് യോശുവ അവരെ ഈ ദേശത്തേക്ക് നയിച്ചപ്പോള്‍ നമ്മുടെ മറ്റു പൂര്വ്വികന്മാര് അവര്‍ക്കൊപ്പം ആ കൂടാരം ചുമന്നു കൊണ്ടുവന്നു. അതു നടന്നത് ഈ ദേശത്തു മുന്‍കാലത്ത് ജീവിച്ചിരുന്ന ആളുകളെ നീക്കി കളഞ്ഞ് ഈ ദേശം അവര്‍ക്കായി കൈവശപ്പെടുത്തിയ സമയത്താണ്. ഈ ദേശം കൈവശപ്പെടുത്തുവാന്‍ യിസ്രായേല്യര്‍ക്കു സാധിച്ചു. രാജാവായ ദാവീദ് ഭരിക്കുന്ന കാലംവരെ ആ കൂടാരം ഈ ദേശത്തു നിലനിന്നിരുന്നു. BSB BSB: And our fathers who received it brought it in with Joshua when they dispossessed the nations God drove out before them. It remained until the time of David,
46 IEV ദാവീദിനും നമ്മുടെ എല്ലാ ജനങ്ങള്‍ക്കും ആരാധിക്കേണ്ടതിന് ഒരു ആലയം പണിയുവാന്‍ ദൈവം അനുവദിക്കേണ്ടതിനും ദൈവത്തോട് അവന് ആവശ്യപ്പെടുകയും അവന് ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്തു. BSB BSB: who found favor in the sight of God and asked to provide a dwelling place for the God of Jacob.
47 IEV എന്നാല്‍ അതിനു പകരം ജനം ദൈവത്തെ ആരാധിക്കേണ്ടതിനു ഒരു ആലയം പണിയുവാന്‍ ദാവീദിന്റെ മകനായ ശലോമോനോട് ദൈവം പറഞ്ഞു. BSB BSB: But it was Solomon who built the house for Him.
48 IEV "എന്നിരുന്നാലും ദൈവം എല്ലാറ്റിലും വലിയവനാണെന്നു നാം അറിയുന്നു. അതു മാത്രമല്ല ജനം പണിയുന്ന ഭവനങ്ങളില്‍ ദൈവം വസിക്കുന്നുമില്ല. ഇതു പ്രവാചകനായ യെശയ്യാവ് എഴുതിയിരിക്കുന്നതുപോലെ ആകുന്നു. BSB BSB: However, the Most High does not dwell in houses made by human hands. As the prophet says:
49 IEV ദൈവം പറഞ്ഞു" സ്വര്‍ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ളതായ സകലവും ഞാന്‍ തന്നെ ഉണ്ടാക്കിയിരിക്കുന്നു. എനിക്ക് വസിക്കേണ്ടതിനു നിങ്ങള്‍ മനുഷ്യര്‍ യോഗ്യമായ ഒരു സ്ഥലം നിര്‍മ്മിക്കുവാന്‍ കഴിയുകയില്ല!" BSB BSB: ‘Heaven is My throne and the earth is My footstool. What kind of house will you build for Me, says the Lord, or where will My place of repose be?
51 IEV "നിങ്ങള്‍ അവനോട് ഏറ്റവും അധികമായി ഹൃദയ കാഠിന്യം ഉള്ളവരായിരുന്നു. നിങ്ങള്‍ നിങ്ങളുടെ പൂര്വ്വികന്മാരെ പോലെ ആകുന്നു! അവര്‍ ചെയ്തതുപോലെ നിങ്ങള്‍ ഇപ്പോഴും പരിശുദ്ധാത്മാവിനെ എതിര്‍ക്കുന്നു! BSB BSB: You stiff-necked people with uncircumcised hearts and ears! You always resist the Holy Spirit, just as your fathers did.
52 IEV നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാര് എല്ലാ പ്രവാചകന്മാരെയും കഷ്ടപ്പെടുത്തി. ദൈവത്തിന് എപ്പോഴും പ്രസാദകരമായതു ചെയ്ത മശിഹാ വരുമെന്നു വളരെക്കാലം മുന്‍പ് പ്രഘോഷിച്ചവരെപ്പോലും കൊല്ലുകയും ചെയ്തു. മശിഹാ വന്നു! അവനെയാണ് നിങ്ങള്‍ അടുത്ത കാലത്ത് അവന്റെ ശത്രുക്കള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുകയും അവനെ കൊല്ലുവാനായി നിര്‍ബന്ധിക്കുകയും ചെയ്തത്. BSB BSB: Which of the prophets did your fathers fail to persecute? They even killed those who foretold the coming of the Righteous One. And now you are His betrayers and murderers—
53 IEV നിങ്ങള്‍ ദൈവത്തിന്റെ നിയമങ്ങള്‍ പ്രാപിച്ച ആളുകളാണ്. ആ നിയമങ്ങള്‍ നമ്മുടെ പിതാക്കന്മാര്ക്കു കൊടുക്കുവാന്‍ ദൈവം ദൂതന്മാരെ ആക്കി. എന്നിരുന്നാലും നിങ്ങള്‍ അവയെ അനുസരിച്ചില്ല!". BSB BSB: you who received the law ordained by angels, yet have not kept it.”
54 IEV സ്തെഫാനൊസ് പറഞ്ഞത് യഹൂദ ആലോചന സഭാംഗങ്ങളും മറ്റുള്ളവരും കേട്ടപ്പോള്‍ അവര്‍ വളരെ കോപിഷ്ടരായി! അവനോടു അവര്‍ വളരെ കോപിച്ചതിനാല്‍ അവനോടുള്ള കോപം നിമിത്തം അവര്‍ പല്ല് കടിച്ചു. BSB BSB: On hearing this, the members of the Sanhedrin were enraged, and they gnashed their teeth at him.
55 IEV എന്നാല്‍ പരിശുദ്ധാത്മാവ് സ്തെഫാനൊസിനെ പൂര്‍ണ്ണമായും നിയന്ത്രിച്ചു. അവന് സ്വര്‍ഗത്തിലേക്കു നോക്കുകയും ദൈവത്തില്‍നിന്നും മിന്നുന്ന പ്രകാശം കാണുകയും യേശു ദൈവത്തിന്റെ വലതു ഭാഗത്ത് നില്ക്കുന്നതും കണ്ടു. BSB BSB: But Stephen, full of the Holy Spirit, looked intently into heaven and saw the glory of God and Jesus standing at the right hand of God.
56 IEV "നോക്കുക, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യരൂപത്തില്‍ ദൈവം ഭരിക്കുന്ന ഇടത്ത് മനുഷ്യപുത്രന് നില്ക്കുന്നതും ഞാന്‍ കാണുന്നു". BSB BSB: “Look,” he said, “I see heaven open and the Son of Man standing at the right hand of God.”
57 IEV യഹൂദ ആലോചനാ സഭാംഗങ്ങളും മറ്റുള്ളവരും അത് കേട്ടപ്പോള്‍ അവര്‍ വളരെ ഉച്ചത്തില്‍ ആര്‍ത്തു. അവനെ കേള്‍ക്കാതിരിക്കേണ്ടതിനു അവര്‍ അവരുടെ ചെവികളില്‍ വിരല്‍ ഇടുകയും പെട്ടെന്ന് അവന്റെ അടുക്കലേക്കു വേഗത്തില്‍ ചെല്ലുകയും ചെയ്തു. BSB BSB: At this they covered their ears, cried out in a loud voice, and rushed together at him.
58 IEV അവര്‍ അവനെ യെരുശലേം പട്ടണത്തിന്റെ പുറത്തേക്ക് വലിച്ചിഴക്കുകയും അവന്റെ മേല്‍ കല്ലെറിയുകയും ചെയ്തു. അവനെ കുറ്റപ്പെടുത്തുന്നവര്‍ സൗകര്യപൂര്‍വ്വം കല്ലെറിയേണ്ടതിനു അവരുടെ പുറം കുപ്പായം ഊരി അവിടെ അടുത്തു നിന്നിരുന്ന ശൌല്‍ എന്ന് പേരായ യൌവനക്കാരന്റെ അടുക്കല്‍ അവന് അത് സൂക്ഷിക്കേണ്ടതിനു നിലത്ത് വച്ചു. BSB BSB: They dragged him out of the city and began to stone him. Meanwhile the witnesses laid their garments at the feet of a young man named Saul.
59 IEV സ്തെഫാനൊസിനെ അവര്‍ കല്ലെറിയുന്നത് തുടര്‍ന്നു. സ്തെഫാനൊസ് പ്രാര്‍ത്ഥിച്ചു "കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ സ്വീകരിക്കേണമേ!". BSB BSB: While they were stoning him, Stephen appealed, “Lord Jesus, receive my spirit.”
60 IEV അതിനുശേഷം സ്തെഫാനോസ് മുട്ടിന്മേല് വീണുകൊണ്ട് "കര്‍ത്താവേ, ഈ പാപത്തിന് അവരെ ശിക്ഷിക്കരുതേ" എന്ന് ഉറക്കെ നിലവിളിച്ചു. ഇതു പറഞ്ഞതിനു ശേഷം അവന് മരിച്ചു. BSB BSB: Falling on his knees, he cried out in a loud voice, “Lord, do not hold this sin against them.” And when he had said this, he fell asleep.
Select verses for actions: Enter goes to them and Escape comes back.