1 IEV പൌലോസ് എന്ന ഞാൻ, കൊലോസ്സ്യപട്ടണത്തിലുള്ള പ്രിയപ്പെട്ട സഹവിശ്വാസികൾക്ക് ഇത് എഴുതുന്നു. ഇത് യേശുമശിഹയുടെ അപ്പൊസ്തലനായി നിങ്ങളുടെ അടുക്കൽ അയയ്ക്കുവാൻ ദൈവം തിരഞ്ഞെടുത്ത പൌലോസിൽ നിന്നുള്ളതാണ് ഇത്, ഈ കത്ത് മശിഹയോട് ചേർന്ന നമ്മുടെ സഹവിശ്വാസി തിമൊഥെയോസില്നിന്നും ഉള്ളതാകുന്നു. നിങ്ങൾക്കെല്ലാവർക്കും കൂടി ഞങ്ങൾ ഈ കത്ത് അയയ്ക്കുന്നു. BSB BSB: Paul, an apostle of Christ Jesus by the will of God, and Timothy our brother,
2 IEV ദൈവം തനിക്കായി വേര്തിരിച്ചിരിക്കുന്നവർക്ക് മശിഹായുടെ വിശ്വസ്തരായ വിശ്വാസികൾക്കാണ് ഞങ്ങൾ ഈ കത്ത് അയയ്ക്കുന്നത്. നമ്മുടെ പിതാവായ ദൈവം നിങ്ങൾക്ക് അവന്റെ ദയയും സമാധാനവും നൽകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. BSB BSB: To the saints and faithful brothers in Christ at Colossae: Grace and peace to you from God our Father.
3 IEV ഞങ്ങള്‍ നിങ്ങൾക്കായി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന് ഞങ്ങൾ പലപ്പോഴും നന്ദി പറയുന്നു. BSB BSB: We always thank God, the Father of our Lord Jesus Christ, when we pray for you,
4 IEV നിങ്ങള്‍ യേശുമശിഹായില്‍ വിശ്വസിക്കുന്നു എന്ന് കേട്ടതിനാലും ദൈവം തനിക്കായി വേര്‍തിരിച്ചിരിക്കുന്ന എല്ലാവരെയും നിങ്ങള്‍ സ്നേഹിക്കുന്നതു കൊണ്ടും ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു. BSB BSB: because we have heard about your faith in Christ Jesus and your love for all the saints—
5 IEV സ്വർഗ്ഗത്തിൽ ദൈവം നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന കാര്യങ്ങൾക്കായി നിങ്ങൾ ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നതിനാൽ നിങ്ങൾ ഞങ്ങളുടെ സഹവിശ്വാസികളെ സ്നേഹിക്കുന്നു. മശിഹായെക്കുറിച്ചുള്ള സുവിശേഷം എന്ന യഥാർത്ഥ സന്ദേശം നിങ്ങൾ കേട്ടപ്പോഴാണ് അക്കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ആദ്യം കേട്ടത്. BSB BSB: the faith and love proceeding from the hope stored up for you in heaven, of which you have already heard in the word of truth, the gospel
6 IEV കൊലോസ്യയിൽ നിങ്ങൾ കേട്ട ഈ സുവിശേഷം വിശ്വാസികൾ ലോകത്തിലെ എല്ലാവരോടും പ്രഖ്യാപിക്കുന്നു. ഇത് നിങ്ങളിൽ പ്രവർത്തിച്ചതുപോലെ തന്നെയാണ്, ആദ്യ ദിവസം മുതൽ നിങ്ങൾ അത് കേട്ട് ദൈവം എത്ര കരുണയുള്ളവനാണെന്ന് മനസ്സിലാക്കി. വളരുന്ന വിളകൾ നട്ടുപിടിപ്പിച്ച വയൽ പോലെയാണ് സുവിശേഷം, അത് വളരെ വലിയ കൊയ്ത്ത് നൽകും. BSB BSB: that has come to you. All over the world this gospel is bearing fruit and growing, just as it has been doing among you since the day you heard it and truly understood the grace of God.
7 IEV എപ്പാഫ്രാസ് നിങ്ങളെ സുവിശേഷം പഠിപ്പിച്ചു. അവൻ ഞങ്ങളോടൊപ്പം മശിഹായെ സേവിക്കുകയും ഞങ്ങളുടെ സ്ഥാനത്ത് മശിഹായ്ക്കായി വിശ്വസ്തതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ ഞങ്ങള്‍ അവനെ സ്നേഹിക്കുന്നു. BSB BSB: You learned it from Epaphras, our beloved fellow servant, who is a faithful minister of Christ on our behalf,
8 IEV ദൈവത്തേയും മറ്റുള്ളവരെയും സ്നേഹിക്കാൻ ദൈവാത്മാവ് നിങ്ങളെ പ്രാപ്തരാക്കിതിനാല് നിങ്ങൾ എല്ലാ ദൈവജനത്തെയും സ്നേഹിക്കുന്നുവെന്ന് അവൻ ഞങ്ങളോട് പറഞ്ഞു. BSB BSB: and who also informed us of your love in the Spirit.
9 IEV നിങ്ങൾ എങ്ങനെ സ്നേഹിക്കുന്നുവെന്ന് ഞങ്ങൾ കേട്ട കാലം മുതൽ, ഞങ്ങൾ എല്ലായ്പ്പോഴും നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. നിങ്ങൾ ചെയ്യുവാനായി അവന് ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ക്ക് കാണിച്ചുതരുവാനും നിങ്ങളെ ജ്ഞാനികളാക്കാനും ഞങ്ങൾ ദൈവത്തോട് ആവശ്യപ്പെടുന്നു, അതുവഴി ദൈവത്തിന്റെ ആത്മാവ് നിങ്ങളെ എന്താണ് പഠിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. BSB BSB: For this reason, since the day we heard about you, we have not stopped praying for you and asking God to fill you with the knowledge of His will in all spiritual wisdom and understanding,
10 IEV കർത്താവിനെ ബഹുമാനിക്കാൻ മറ്റുള്ളവരെ സഹായിക്കത്തക്കവിധത്തിൽ നിങ്ങൾ ജീവിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, അങ്ങനെ അവൻ നിങ്ങളെ അംഗീകരിക്കും. ദൈവത്തെ കൂടുതൽ മനസിലാക്കുന്നതിനും അവൻ നിങ്ങളോട് പറയുന്ന എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനും നിങ്ങൾ വളരുമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. BSB BSB: so that you may walk in a manner worthy of the Lord and may please Him in every way: bearing fruit in every good work, growing in the knowledge of God,
11 IEV ദൈവം നിങ്ങളെ തന്റെ എല്ലാ ശക്തിയോടും കൂടി നിങ്ങളെ ശക്തിപ്പെടുത്തട്ടെ, അതിനാല്‍ നിങ്ങൾ എല്ലാ ബുദ്ധിമുട്ടുകളും ക്ഷമയോടെ സഹിക്കും. BSB BSB: being strengthened with all power according to His glorious might so that you may have full endurance and patience, and joyfully
12 IEV നമ്മുടെ പിതാവായ ദൈവത്തിന് നിങ്ങൾ നന്ദി പറയുകയും സന്തോഷിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, കാരണം ദൈവം തനിക്കായി വേര്‍തിരിച്ചിരിക്കുന്ന മറ്റുള്ളവരോടൊപ്പം ആയിരിക്കുവാൻ അവൻ നിങ്ങളെയും യോഗ്യരാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അവന്റെ സാന്നിധ്യത്തിന്റെ വെളിച്ചത്തിൽ നിങ്ങൾ അവനോടൊപ്പം ആയിരിക്കുമ്പോൾ അവൻ നിങ്ങൾക്കായി സൂക്ഷിക്കുന്നതെല്ലാം നിങ്ങൾക്ക് നൽകാൻ അവനു കഴിയും. BSB BSB: giving thanks to the Father, who has qualified you to share in the inheritance of the saints in the light.
13 IEV നമ്മുടെ പിതാവായ ദൈവം നമ്മെ നിയന്ത്രിച്ച ദുഷ്ടനിൽ നിന്ന് നമ്മെ രക്ഷിച്ചു; താൻ സ്നേഹിക്കുന്ന തന്റെ പുത്രനെ ഇപ്പോൾ നമ്മെ ഭരിക്കുവാൻ അവൻ ആക്കിയിരിക്കുന്നു. BSB BSB: He has rescued us from the dominion of darkness and brought us into the kingdom of His beloved Son,
14 IEV അവന്റെ പുത്രനാൽ അവൻ ആ ദുഷ്ടനിൽ നിന്ന് നമ്മെ വിടുവിച്ചു; അതായത്, അവൻ നമ്മുടെ പാപങ്ങൾ ക്ഷമിച്ചു. BSB BSB: in whom we have redemption, the forgiveness of sins.
16 IEV കാരണം, പിതാവ് ചെയ്യാൻ ആഗ്രഹിച്ചതുപോലെ പുത്രൻ എല്ലാം സൃഷ്ടിച്ചു: ആകാശത്തിലുള്ള സകലവും, ഭൂമിയിലുള്ളതും, നമുക്ക് കാണുവാൻ കഴിയുന്ന സകലവും, നമുക്ക് കാണുവാൻ കഴിയാത്തതെല്ലാം, അതായത് എല്ലാത്തരം ശക്തികളുടെയും അധികാരങ്ങളുടെയും ആത്മ ജീവികളും, പിതാവിന്റെ ഹിതപ്രകാരം പുത്രന് അവയെ സൃഷ്ടിച്ചതിനാല് അവ നിലനില്ക്കുന്നു, അവ അവനുവേണ്ടി നിലനിൽക്കുന്നു. BSB BSB: For in Him all things were created, things in heaven and on earth, visible and invisible, whether thrones or dominions or rulers or authorities. All things were created through Him and for Him. 18 IEV ഒരു വ്യക്തിയുടെ തല ശരീരത്തെ ഭരിക്കുന്നതുപോലെ അവൻ എല്ലാ വിശ്വാസികളെയും—സഭയെയും ഭരിക്കുന്നു. അവന് നിമിത്തം സഭ ആരംഭിച്ചതിനാലത്രേ അവന് ഭരണം നടത്തുന്നത്. പൂര്‍ണ്ണതയുള്ള ശരീരവുമായി ജീവിനിലേക്ക് തിരിച്ചുവന്ന ആദ്യ വ്യക്തിയായിരുന്നു അവന്. അതിനാൽ അവൻ എല്ലാറ്റിനേക്കാളും വലിയവനാണ്. BSB BSB: And He is the head of the body, the church; He is the beginning and firstborn from among the dead, so that in all things He may have preeminence.
19 IEV മശിഹായിൽ വസിക്കാനുള്ള സകലവും സജ്ജമാകുന്നത് പിതാവായ ദൈവത്തിന് പ്രസാദകരമായിരുന്നു. BSB BSB: For God was pleased to have all His fullness dwell in Him,
21 IEV മശിഹായില്‍ നിങ്ങൾ വിശ്വസിച്ചതിനു മുമ്പ്, ദൈവം നിങ്ങളെ അവന്റെ ശത്രുക്കളായിപരിഗണിച്ചു, നിങ്ങളുടെ ദുശ്ചിന്തകള്‍ നിമിത്തവും നിങ്ങൾ ചെയ്ത തിന്മകൾ കാരണവും ദൈവത്തോട് സഖിത്വം ഇല്ലാത്തവര്‍ ആയിരുന്നു. BSB BSB: Once you were alienated from God and were hostile in your minds, engaging in evil deeds.
23 IEV എന്നാൽ നിങ്ങൾ മശിഹായെ പൂർണമായി വിശ്വസിക്കുന്നത് തുടരണം; അപ്പോൾ നിങ്ങള്‍ ഉറപ്പുള്ള പാറയിൽ പണിത ഒരു വീട് പോലെയാകും. ലോകമെമ്പാടുമുള്ള ആളുകൾ കേട്ടിട്ടുള്ള സുവിശേഷത്തിൽ ദൈവം നിങ്ങൾക്കായി ചെയ്യുമെന്ന് വാഗ്ദാനം ചെയ്തതിൽ വിശ്വസിക്കുന്നത് ഒരു കാരണവശാലും അവസാനിപ്പിക്കരുത്. പൌലോസ് എന്ന ഞാൻ, ദൈവത്തെ സേവിച്ച് ജനങ്ങളോട് പ്രഖ്യാപിക്കുന്നതും അതേ സുവിശേഷമാണ്. BSB BSB: if indeed you continue in your faith, established and firm, not moved from the hope of the gospel you heard, which has been proclaimed to every creature under heaven, and of which I, Paul, have become a servant.
24 IEV നിങ്ങളുടെ പ്രയോജനത്തിനായി ഞാൻ കഷ്ടപ്പെടുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അതെ, മശിഹായുടെ ശരീരം എന്ന വിധം സഭയെ സഹായിക്കുന്നതിന്, ഇനിയും സംഭവിക്കേണ്ട കാര്യങ്ങൾ ഞാൻ സഹിക്കുന്നു. BSB BSB: Now I rejoice in my sufferings for you, and I fill up in my flesh what is lacking in regard to Christ’s afflictions for the sake of His body, which is the church.
25 IEV ദൈവം എന്നെ അവന്റെ ദാസനാക്കി, പ്രത്യേക വേലഎനിക്ക് തന്നു, അതായത് നിങ്ങളെപ്പോലുള്ള യഹൂദന്മാര് അല്ലാത്തവരോട് ദൈവത്തിന്റെ മുഴുവൻ സന്ദേശവും പ്രഖ്യാപിക്കുക. BSB BSB: I became its servant by the commission God gave me to fully proclaim to you the word of God,
26 IEV പുരാതന കാലം മുതൽ, തലമുറകളായി, ദൈവം ഈ സുവിശേഷം പറഞ്ഞിരുന്നില്ല, എന്നാൽ ഇപ്പോൾ അവൻ തനിക്കായി വേർതിരിച്ചവർക്ക് ഈ രഹസ്യം വെളിപ്പെടുത്തി. BSB BSB: the mystery that was hidden for ages and generations but is now revealed to His saints.
27 IEV ഈ ആളുകൾക്ക്—നിങ്ങളെപ്പോലുള്ള യഹൂദന്മാർക്കും യഹൂദരല്ലാത്തവരോടും ഈ അത്ഭുതകരമായ രഹസ്യം പറയുവാൻ ദൈവം പദ്ധതിയിട്ടു. അത് ഇപ്രകാരമാണ്: മശിഹ നിങ്ങളിൽ വസിക്കുകയും ദൈവത്തിന്റെ മഹത്വത്തിൽ പങ്കുചേരുമെന്ന് ആത്മവിശ്വാസത്തോടെ പ്രതീക്ഷയുള്ളവരാക്കുകയും ചെയ്യും! BSB BSB: To them God has chosen to make known among the Gentiles the glorious riches of this mystery, which is Christ in you, the hope of glory.
28 IEV മശിഹയെക്കുറിച്ച് ഓരോ വ്യക്തികളെയും ഞങ്ങള്‍ വിവേകത്തോടെ താക്കീതു നല്കി ഉപദേശിക്കുന്നത് മശിഹയോട് ചേര്‍ന്ന്കൊണ്ട് നാം ദൈവത്തെ പൂർണ്ണമായും അറിയുന്നപ്രകാരം ദൈവത്തിന്റെ സന്നിധിയില്‍ നാം എത്തേണ്ടതിനും വേണ്ടിയാകുന്നു BSB BSB: We proclaim Him, admonishing and teaching everyone with all wisdom, so that we may present everyone perfect in Christ.
29 IEV മശിഹ എനിക്ക് ശക്തി തരുന്നതിനാല്‍ ഇത് ചെയ്യേണ്ടതിന് ഞാൻ ഏറ്റവും കഠിനാദ്ധ്വാനം ചെയ്യുന്നു. BSB BSB: To this end I also labor, striving with all His energy working powerfully within me.
Select verses for actions: Enter goes to them and Escape comes back.