1 IEV എന്റെ സഹവിശ്വാസികളേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളെ കാണാന്‍ കൊതിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എനിക്കു സന്തോഷം നല്കുന്നു; ദൈവം എനിക്കു പ്രതിഫലം നല്കുവാന് നിങ്ങള്‍ കാരണമാകുന്നു. പ്രിയ സ്നേഹിതരേ, ഞാന്‍ നിങ്ങളോട് ഈ കത്തിലൂടെ വിവരിച്ചതുപോലെ, തുടര്‍ച്ചയായി സ്ഥിരതയോടെ കര്‍ത്താവില്‍ വിശ്വസിക്കുക. BSB BSB: Therefore, my brothers, whom I love and long for, my joy and crown, that is how you must stand firm in the Lord, my beloved.
2 IEV യുവൊദ്യയും സുന്തുകയും, നിങ്ങള്‍ കര്‍ത്താവില്‍ ചേര്‍ന്നതുകൊണ്ട്, പരസ്പരം സമാധാന ബന്ധത്തിലാകുവാന്‍ ഞാന്‍ ഉദ്ബോധിപ്പിക്കുന്നു. BSB BSB: I urge Euodia and Syntyche to agree with each other in the Lord.
3 IEV എന്റെ വിശ്വസ്തനായ പങ്കാളിയെ, ദയവായി ഈ സഹോദരിമാരെ സഹായിക്കുവാന്‍ ഞാന്‍ നിന്നെയും പ്രേരിപ്പിക്കുന്നു. അവര്‍ വിശ്വസ്തതയോടെ സുവിശേഷം പ്രഖ്യാപിച്ചും എന്റെയും ക്ലെമന്തിന്റെയും ബാക്കിയുള്ള എന്റെ സഹവേലക്കാരുമായ, എന്നേക്കും ജീവിക്കുന്നവരുടെ പേരുകള്‍ എഴുതപ്പെട്ട ജീവന്റെ പുസ്തകത്തില്‍ പേരുകള്‍ വരുടെ കൂടെ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചു. BSB BSB: Yes, and I ask you, my true yokefellow, to help these women who have contended at my side for the gospel, along with Clement and the rest of my fellow workers, whose names are in the Book of Life.
4 IEV എല്ലായ്പ്പോഴും കര്‍ത്താവില്‍ സന്തോഷിപ്പിന്! ഞാന്‍ പിന്നേയും പറയുന്നു സന്തോഷിക്കുവിന്‍! BSB BSB: Rejoice in the Lord always. I will say it again: Rejoice!
5 IEV കര്‍ത്താവു വരുവാന്‍ അടുത്തിരിക്കുകയാല്‍ നിങ്ങളുടെ സൗമ്യത എല്ലാവരും കാണട്ടെ. BSB BSB: Let your gentleness be apparent to all. The Lord is near.
6 IEV ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്. പകരം എല്ലാ സാഹചര്യങ്ങളിലും ദൈവത്തോടു പ്രാര്‍ത്ഥിക്കുക, നിങ്ങള്‍ക്കു ആവശ്യമുള്ളതു കൃത്യമായി അവനോടു പറയുകയും, നിങ്ങളെ സഹായിക്കുവാന്‍ അവനോടു ചോദിക്കുകയും ചെയ്യുക. അവന് നിങ്ങള്‍ക്കുവേണ്ടി ചെയ്തതിനെല്ലാം ദൈവത്തോടു നന്ദി പറയുക. BSB BSB: Be anxious for nothing, but in everything, by prayer and petition, with thanksgiving, present your requests to God.
7 IEV നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നതിനേക്കാള്‍ മഹനീയമായ ദൈവിക സമാധാനത്താല്‍, ഒരു ഭടനെപ്പോലെ നമ്മള് യേശു മശിഹായില്‍ ചേര്ന്നിരിക്കുന്നതുകൊണ്ടു നിങ്ങളുടെ ചിന്തകളിലും അനുഭവങ്ങളിലും അവന് നിങ്ങളെ സംരക്ഷിക്കും. BSB BSB: And the peace of God, which surpasses all understanding, will guard your hearts and your minds in Christ Jesus.
8 IEV ഒടുവില്‍, എന്റെ സഹവിശ്വാസികളേ, സത്യമായവ, ആളുകള്‍ക്കു ബഹുമാനിക്കുവാന്‍ യോഗ്യമായവ, ശരിയായവ, ആര്‍ക്കും തെറ്റു കണ്ടുപിടിക്കുവാന്‍ കഴിയാത്തവ, രമ്യമായവ, ആളുകള്‍ ബഹുമാനിക്കുന്നവ, നേരുള്ളവ, ആളുകളെ പ്രശംസക്ക് അര്ഹമാക്കുന്നവ, എന്നീ കാര്യങ്ങളെക്കുറിച്ചാണു നിങ്ങള്‍ എല്ലായ്പ്പോഴും ചിന്തിക്കേണ്ടത്. BSB BSB: Finally, brothers, whatever is true, whatever is honorable, whatever is right, whatever is pure, whatever is lovely, whatever is admirable—if anything is excellent or praiseworthy—think on these things. 9 IEV ഞാന്‍ പഠിപ്പിച്ച കാര്യങ്ങളും എന്നില്‍ നിന്നും സ്വീകരിച്ചതും, ഞാന്‍ പറയുന്നതായി നിങ്ങള്‍ കേട്ട കാര്യങ്ങളും ഞാന്‍ ചെയ്യുന്നതായി നിങ്ങള്‍ കണ്ട കാര്യങ്ങളും എല്ലായ്പ്പോഴും സ്വയമായി ചെയ്യുക. അങ്ങനെ തന്റെ സമാധാനം നല്കുന്നവനായ ദൈവം നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. BSB BSB: Whatever you have learned or received or heard from me, or seen in me, put it into practice. And the God of peace will be with you.
10 IEV ചില നാളുകള്‍ക്കു ശേഷം, നിങ്ങള്‍ എനിക്ക് പണം അയച്ചതിനാല്‍, ഒരു പ്രാവശ്യം കൂടി നിങ്ങള്‍ എന്നെ പരിഗണിക്കുന്നുവെന്ന് കാണിച്ചിരിക്കുന്നതിനാല്‍ ഞാന്‍ വളരെയധികം സന്തോഷിക്കുകയും കര്‍ത്താവിനു നന്ദി പറയുകയും ചെയ്യുന്നു. വാസ്തവത്തില്‍ നിങ്ങള്‍ എല്ലാ സമയത്തും എന്നെ പരിഗണിച്ചിട്ടുണ്ട്, എന്നാല്‍ അതു കാണിക്കുവാന്‍ നിങ്ങള്‍ക്കു അവസരം ലഭിച്ചിട്ടില്ല. BSB BSB: Now I rejoice greatly in the Lord that at last you have revived your concern for me. You were indeed concerned, but you had no opportunity to show it.
11 IEV എനിക്കു ചില കാര്യങ്ങള്‍ ആവശ്യമുള്ളതുകൊണ്ടല്ല ഞാന്‍ ഇതു പറയുന്നത്. യഥാര്‍ഥത്തില്‍ എനിക്കുള്ളതുകൊണ്ടു സംതൃപ്തനായിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. BSB BSB: I am not saying this out of need, for I have learned to be content regardless of my circumstances.
12 IEV ആവശ്യമുള്ളവനായിരിപ്പാനും ഇല്ലാത്തവനായും ധാരാളം ഉള്ളവനെപ്പോലെയും ആകുവാന്‍ എനിക്കു കഴിയും. എല്ലാ സാഹചര്യങ്ങളിലും സംതൃപ്തനായിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. എല്ലാ സമയത്തും എങ്ങനെ സന്തോഷമായിരിക്കണം എന്നതിന്റെ രഹസ്യം എനിക്കറിയാം. BSB BSB: I know how to live humbly, and I know how to abound. In any and every situation I have learned the secret of being filled and being hungry, of having plenty and having need.
13 IEV മശിഹ എന്നെ ശക്തനാക്കുന്നതുകൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യുവാന്‍ എനിക്ക് കഴിയും. BSB BSB: I can do all things through Christ who gives me strength.
14 IEV നിങ്ങള്‍ എന്റെ കഷ്ടതയില്‍ പങ്കാളികളായിത്തീര്ന്നതാണ് നിങ്ങള്‍ ചെയ്ത ശരിയായ കാര്യം. BSB BSB: Nevertheless, you have done well to share in my affliction.
15 IEV ഫിലിപ്പ്യയിലുള്ള എന്റെ സ്നേഹിതന്മാരേ, ഞാന്‍ നിങ്ങളോട് ആദ്യമായി സുവിശേഷം പ്രഖ്യാപിച്ച സമയത്തു, ഞാന്‍ അവിടം വിട്ടു മാസിഡോണിയ പ്രവിശ്യയില്‍ നിന്നു പോയപ്പോള്‍, നിങ്ങള്‍ ഒഴിച്ചു വിശ്വാസികളുടെ സമൂഹം ആരും പണം തന്നയയ്ക്കുകയോ ഒരു രീതിയിലും സഹായിക്കുകയോ ചെയ്തില്ലെന്നു നിങ്ങള്‍ക്കു തന്നെ അറിയാം! BSB BSB: And as you Philippians know, in the early days of the gospel, when I left Macedonia, no church but you partnered with me in the matter of giving and receiving.
16 IEV ഞാന്‍ തെസ്സലോനിക്യ പട്ടണത്തിലായിരുന്നപ്പോള്‍, എന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ഒന്നില്‍ കൂടുതല്‍ തവണ നിങ്ങള്‍ പണം അയച്ചു. BSB BSB: For even while I was in Thessalonica, you provided for my needs again and again.
17 IEV നിങ്ങള്‍ ഇപ്പോള്‍ എനിക്കു പണം നല്‍കണമെന്ന ആഗ്രഹം കൊണ്ടല്ല, ഞാന്‍ ഇതു പറയുന്നത്. പകരം ദൈവം നിങ്ങളില്‍ മഹത്വപ്പെടെണ്ടതിനു കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. BSB BSB: Not that I am seeking a gift, but I am looking for the fruit that may be credited to your account.
18 IEV എനിക്കിപ്പോള്‍ അനവധി വസ്തുക്കള്‍ ഉണ്ട്. നിങ്ങള്‍ എപ്പഫ്രോദിത്തോസിലൂടെ എനിക്ക് അയച്ച അനേകം വസ്തുക്കള്‍ എനിക്കുണ്ട്. ഈ കാര്യങ്ങള്‍ പുരോഹിതന്മാര് മൃഗങ്ങളെ ദൈവത്തിനു യാഗം കഴിക്കുമ്പോള്‍ അത് അവനു സൌരഭ്യവാസന എന്നപോലെയാകുന്നു. BSB BSB: I have all I need and more, now that I have received your gifts from Epaphroditus. They are a fragrant offering, an acceptable sacrifice, well-pleasing to God.
19 IEV നിങ്ങള്‍ സ്വര്‍ഗത്തിലെ എല്ലാ മഹത്വത്തിന്റെയും ധനത്തിന്റെയും അവകാശിയായ ക്രിസ്തുവിനുള്ളവരാകയാല്‍ ഞാന്‍ സേവിക്കുന്ന എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം നിങ്ങള്‍ക്കു തരും. BSB BSB: And my God will supply all your needs according to His glorious riches in Christ Jesus.
20 IEV ആയതിനാല്‍ അത്യുജ്ജ്വല പ്രകാശത്തില്‍ എന്നും എന്നേക്കും ഭരിക്കുന്ന നമ്മുടെ പിതാവായ ദൈവത്തെ ആളുകള്‍ സ്തുതിക്കട്ടെ! ആമേന്‍! BSB BSB: To our God and Father be glory forever and ever. Amen.
21 IEV എല്ലാ വിശ്വാസികളും വന്ദനം ചെയ്യുവിന്‍. അവര്‍ എല്ലാവരും യേശു മശിഹായുടെതാകുന്നു! എന്റെ കൂടെയുള്ള വിശ്വാസികളും നിങ്ങളെ വന്ദനം ചെയ്യുന്നു. BSB BSB: Greet all the saints in Christ Jesus. The brothers who are with me send you greetings.
22 IEV ഇവിടെയുള്ള എല്ലാ ദൈവജനവും അവരുടെ വന്ദനങ്ങള്‍ നിങ്ങള്‍ക്കയക്കുന്നു. പ്രത്യേകമായി ചക്രവര്‍ത്തിയായ കൈസരുടെ കൊട്ടാരത്തില്‍ വേല ചെയ്യുന്ന സകല വിശ്വാസികളും നിങ്ങളെ വന്ദനം ചെയ്യുന്നു. BSB BSB: All the saints send you greetings, especially those from the household of Caesar.
23 IEV നമ്മുടെ കര്‍ത്താവായ യേശു മശിഹ നിങ്ങളെല്ലാവരോടും തുടര്‍ച്ചയായി ദയയോടെ പ്രവൃത്തിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. ആമേന്‍. BSB BSB: The grace of the Lord Jesus Christ be with your spirit.
Select verses for actions: Enter goes to them and Escape comes back.