2 IEV മറ്റെന്തെങ്കിലും സൃഷ്ടിക്കുന്നതിനും ആരംഭിക്കുന്നതിനും മുന്‍പ് അവന് ദൈവത്തോടുകൂടെ ആയിരുന്നു. BSB BSB: He was with God in the beginning.
4 IEV എല്ലാ ജീവനും വചനത്തില്‍ ഉണ്ട്. അതിനാല്‍ എല്ലാറ്റിനും എല്ലാവര്ക്കും ജീവന് കൊടുക്കുവാന്‍ അവനു കഴിയും. എല്ലാവരുടെമേലും എല്ലായിടത്തും പ്രകാശിക്കുന്ന ദൈവത്തിന്റെ പ്രകാശം ആയിരുന്നു വചനം. BSB BSB: In Him was life, and that life was the light of men.
5 IEV ഈ വെളിച്ചം ഇരുളില്‍ പ്രകാശിച്ചു, ഇരുട്ട് അതിനെ കെടുത്തുവാന്‍ ശ്രമിച്ചു എന്നാല്‍ അതിനു കഴിഞ്ഞില്ല. BSB BSB: The Light shines in the darkness, and the darkness has not overcome it.
7 IEV വെളിച്ചത്തെക്കുറിച്ചു മനുഷ്യരോട് സാക്ഷീകരിക്കുവാന്‍ അവന് വന്നു. അവന് പറഞ്ഞതു സത്യമായിരുന്നു, പ്രകാശത്തെപ്പോലെ ആയിരുന്നവനില്‍ എല്ലാവരും വിശ്വസിക്കേണ്ടതിന് അവന് ആ സന്ദേശം അറിയിച്ചു. BSB BSB: He came as a witness to testify about the Light, so that through him everyone might believe.
8 IEV യോഹന്നാന് സ്വയം വെളിച്ചം ആയിരുന്നില്ല, എന്നാല്‍ വെളിച്ചത്തെക്കുറിച്ചു ജനങ്ങളോടു പറയുവാന്‍ അവന് വന്നു. BSB BSB: He himself was not the Light, but he came to testify about the Light.
9 IEV ഈ സത്യവെളിച്ചം എല്ലാവരേയും പ്രകാശിപ്പിക്കുന്നതായിരുന്നു. കൂടാതെ ആ വെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. BSB BSB: The true Light, who gives light to everyone, was coming into the world.
10 IEV വചനം ലോകത്തില്‍ ഉണ്ടായിരുന്നു, അവന് ലോകത്തെയും ഉണ്ടാക്കി. എന്നുവരികിലും അവന് ആരായിരുന്നു എന്ന് ലോകത്തിലുള്ളവര്‍ അറിഞ്ഞില്ല. BSB BSB: He was in the world, and though the world was made through Him, the world did not recognize Him.
11 IEV അവനു സ്വന്തമായിരുന്ന ലോകത്തിലേക്ക് അവന് വന്നു, കൂടാതെ സ്വന്തക്കാരായ യഹൂദന്മാരുടെ അടുക്കലേക്കും അവന് വന്നു, എന്നാല്‍ അവര്‍ അവനെ തള്ളിക്കളഞ്ഞു. BSB BSB: He came to His own, and His own did not receive Him.
12 IEV എന്നാല്‍ അവനെ തങ്ങളുടെ ജീവിതത്തിലേക്കു കൈക്കൊണ്ട് അവനില്‍ വിശ്വസിക്കുകയും ചെയ്തവര്‍ക്ക് ദൈവത്തിന്റെ മക്കള്‍ ആകുവാനുള്ള അവകാശം അവന് നല്കി. BSB BSB: But to all who did receive Him, to those who believed in His name, He gave the right to become children of God—
13 IEV ഇവരാണ് ദൈവത്തില്‍ നിന്നും ജനിച്ച മക്കള്‍. അവര്‍ സാധാരണ മാനുഷിക ജനനത്താല്‍ ജനിച്ചവരായിരുന്നവരോ മാനുഷിക ആഗ്രഹത്തില്നിന്നോ തിരഞ്ഞെടുപ്പിനാലോ പിതാവാകുവാനുള്ള ഭര്‍ത്താവിന്റെ ഇച്ഛയാലോ അല്ല. BSB BSB: children born not of blood, nor of the desire or will of man, but born of God.
15 IEV ഒരു ദിവസം യോഹന്നാന് സ്നാപകന് വചനത്തെക്കുറിച്ചു ജനങ്ങളോടു സംസാരിക്കുകയായിരുന്നു, ആ സമയത്ത് യേശു അവന്റെ അടുക്കലേക്കു വന്നു. യോഹന്നാന് തന്റെ ചുറ്റുമുണ്ടായിരുന്ന ജനസമൂഹത്തോട് ഇപ്രകാരം വിളിച്ചു പറഞ്ഞു, ഒരുവന് എന്റെ പിന്നാലെ വരുമെന്നും അവന് എന്നേക്കാള്‍ വളരെ പ്രാധാന്യമുള്ളവന്‍ ആണെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ. അവന് എന്നേക്കാള്‍ വളരെ മുമ്പുതന്നെ നിലനിന്നിരുന്നു. ഞാന്‍ ജനിക്കുന്നതിനു നിത്യയുഗങ്ങള്ക്കു മുമ്പു തന്നെ. ഈ മനുഷ്യന് ഇവിടെയുണ്ട്. ഞാന്‍ ആരെക്കുറിച്ചു സംസാരിക്കുന്നുവോ ആ മനുഷ്യന് ഇതാണ്!" BSB BSB: John testified concerning Him. He cried out, saying, “This is He of whom I said, ‘He who comes after me has surpassed me because He was before me.’”
16 IEV അവന് ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ക്ക് എല്ലാവര്ക്കും വളരെയധികം പ്രയോജനപ്പെട്ടു. വീണ്ടും വീണ്ടും അവന് വളരെ കരുണയോടെ ഞങ്ങളോടു പ്രവര്‍ത്തിച്ചു. BSB BSB: From His fullness we have all received grace upon grace.
17 IEV മൊശെ യഹൂദ ജനങ്ങളോട് ദൈവത്തിന്റെ നിയമങ്ങള്‍ പറഞ്ഞു. യേശു എന്ന മശിഹ ഞങ്ങള്‍ അര്‍ഹിക്കുന്നതിലും അപ്പുറമായി ഞങ്ങളോടു കരുണ കാണിക്കുകയും ദൈവത്തെക്കുറിച്ചുള്ള സത്യമായ കാര്യങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തു. BSB BSB: For the law was given through Moses; grace and truth came through Jesus Christ.
19 IEV യോഹന്നാന് അവന്റെ സാക്ഷ്യമായി തന്നത് ഇപ്രകാരമാണ്: യഹൂദന്മാര് പുരോഹിതന്മാരെയും ലേവ്യരെയും യെരുശലേം നഗരത്തില്‍നിന്ന് അയച്ചു; "നീ ആരാകുന്നു?" എന്നു യോഹന്നാനോടു ചോദിക്കുവാന്‍ അവര്‍ വന്നു. BSB BSB: And this was John’s testimony when the Jews of Jerusalem sent priests and Levites to ask him, “Who are you?”
20 IEV യോഹന്നാന് സാക്ഷീകരിച്ച് അവരോട്, "ഞാന്‍ മശിഹ അല്ല!" എന്നു പറഞ്ഞു. BSB BSB: He did not refuse to confess, but openly declared, “I am not the Christ.”
22 IEV അവന് ഒരിക്കല്‍കൂടി അവനോടു ചോദിച്ചു, "നീ ആരാകുന്നു എന്നാണ് അവകാശപ്പെടുന്നത്? ഞങ്ങളെ അയച്ചവരോടു മടങ്ങിചെന്ന് അറിയിക്കേണ്ടതിനു ഞങ്ങളോട് പറയുക എന്നു പറഞ്ഞു. നീ നിന്നെക്കുറിച്ച് എന്തു പറയുന്നു." BSB BSB: So they said to him, “Who are you? We need an answer for those who sent us. What do you say about yourself?”
23 IEV യെശയ്യാ പ്രവാചകന് എഴുതിയതുപോലെ അവന് മറുപടി പറഞ്ഞു, "മരുഭൂമിയില്‍ വിളിച്ചു പറയുന്ന ഒരുവനാണ് ഞാന്‍, ഒരു പ്രധാനപ്പെട്ട ഉദ്യോഗസ്ഥനുവേണ്ടി ആളുകള്‍ വഴി ഒരുക്കുന്നതു പോലെ കര്‍ത്താവു വരുമ്പോള്‍ അവനെ സ്വീകരിപ്പാന്‍ ഞങ്ങളെ തന്നെ ഒരുക്കുവിന്‍". BSB BSB: John replied in the words of Isaiah the prophet: “I am a voice of one calling in the wilderness, ‘Make straight the way for the Lord.’”
24 IEV പരീശന്മാരുടെ അടുക്കല്‍നിന്ന് ആളുകള്‍ യോഹന്നാന്റെ അടുക്കല്‍ വന്നു. BSB BSB: Then the Pharisees who had been sent
25 IEV അവര്‍ അവനോടു ചോദിച്ചു, "മശിഹായോ ഏലിയാവോ പ്രവാചകനോ അല്ല എന്നു നീ പറയുന്നു, അങ്ങനെയായാല്‍ നീ എന്തുകൊണ്ടാണ് സ്നാനപ്പെടുത്തുന്നത്?" BSB BSB: asked him, “Why then do you baptize, if you are not the Christ, nor Elijah, nor the Prophet?”
26 IEV യോഹന്നാന് മറുപടി പറഞ്ഞത്, "ഞാന്‍ ആളുകളെ വെള്ളം കൊണ്ട് സ്നാനപ്പെടുത്തുന്നു, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അറിയാത്ത ഒരുവന് നിങ്ങളുടെ ഇടയില്‍ നില്‍ക്കുന്നുണ്ട്. BSB BSB: “I baptize with water,” John replied, “but among you stands One you do not know.
27 IEV അവന് എന്റെ പിന്നാലെ വരുന്നു. എന്നാല്‍ അവന്റെ ചെരുപ്പുകള്‍ അഴിക്കുവാന്‍ തക്കതായ പ്രാധാന്യം പോലും എനിക്കില്ല. BSB BSB: He is the One who comes after me, the straps of whose sandals I am not worthy to untie.”
28 IEV യോര്ദ്ദാന് നദിയുടെ കിഴക്കേ തീരത്തുള്ള ബെഥാനി എന്ന ഗ്രാമത്തില്‍ ഈ കാര്യങ്ങള്‍ സംഭവിച്ചു. ആ സ്ഥലത്താണ് യോഹന്നാന് സ്നാനപ്പെടുത്തിയിരുന്നത്. BSB BSB: All this happened at Bethany beyond the Jordan, where John was baptizing.
29 IEV അടുത്ത ദിവസം യേശു തന്റെ അടുക്കലേക്കു വരുന്നത് യോഹന്നാന് കണ്ടു. അവന് ജനത്തോട്, "നോക്കുക! ലോകത്തിന്റെ പാപങ്ങളെ ചുമക്കുവാനായി തന്റെ ജീവനെ യാഗമായി കൊടുക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ഇതാ" എന്നു പറഞ്ഞു." BSB BSB: The next day John saw Jesus coming toward him and said, “Look, the Lamb of God, who takes away the sin of the world!
30 IEV 'ഞാന്‍ ജനിച്ചതിനു നിത്യ യുഗങ്ങള്‍ക്കു മുന്‍പ് അവന് ഉണ്ടായിരുന്നതിനാല്‍, എന്നേക്കാള്‍ പ്രാധാന്യമുള്ള ഒരുവന് എന്റെ പിന്നാലെ വരുന്നു എന്നു ഞാന്‍ പറഞ്ഞവന് ഇവനാകുന്നു.' BSB BSB: This is He of whom I said, ‘A man who comes after me has surpassed me because He was before me.’
31 IEV ആരംഭത്തില്‍ ഞാന്‍ അവനെ അറിഞ്ഞില്ല, എന്നാല്‍ അവന് ആരാകുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു. തങ്ങളുടെ പാപത്തെക്കുറിച്ചു പശ്ചാത്തപിക്കുകയും അതില്‍നിന്നു പിന്തിരിയുന്നവരെയും വെള്ളം കൊണ്ട് സ്നാനപ്പെടുത്തുക എന്നതാണ് എന്റെ പ്രവൃത്തി. അവന് ആരാകുന്നു എന്ന് യിസ്രായേല്‍ ജനം അറിയേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. BSB BSB: I myself did not know Him, but the reason I came baptizing with water was that He might be revealed to Israel.”
32 IEV താന്‍ കണ്ടത് ഞങ്ങളോടു പറയുക എന്നതായിരുന്നു യോഹന്നാന്റെ ജോലി. അവന് ഇപ്രകാരം സംസാരിച്ചു, "ദൈവത്തിന്റെ ആത്മാവ് പ്രാവിന്റെ രൂപത്തില്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങുന്നത് ഞാന്‍ കണ്ടു. ആത്മാവ് താഴേക്കു വന്ന് യേശുവിന്റെ മേല്‍ വസിച്ചു. BSB BSB: Then John testified, “I saw the Spirit descending from heaven like a dove and resting on Him.
33 IEV ആദ്യം ഞാന്‍ അവനെ അറിഞ്ഞില്ല, എന്നാല്‍ ഞങ്ങളുടെ പാപങ്ങളില്‍നിന്നു പിന്തിരിയുവാന് ആഗ്രഹിക്കുന്നു എന്നു പറയുന്ന ആളുകളെ വെള്ളം കൊണ്ട് സ്നാനപ്പെടുത്തുവാന്‍ ദൈവം എന്നെ അയച്ചു. ദൈവം എന്നോട് പറഞ്ഞത്, 'എന്റെ ആത്മാവ് ഇറങ്ങിവന്നു വസിക്കുന്നവനെ കാണും, അവന് നിങ്ങള്‍ എല്ലാവരേയും പരിശുദ്ധാത്മാവിനാല്‍ സ്നാനപ്പെടുത്തും.' BSB BSB: I myself did not know Him, but the One who sent me to baptize with water told me, ‘The man on whom you see the Spirit descend and rest is He who will baptize with the Holy Spirit.’
34 IEV അവന് ദൈവത്തിന്റെ പുത്രനാകുന്നു എന്നു ഞാന്‍ കാണുകയും നിങ്ങളോടു സാക്ഷ്യം പറയുകയും ചെയ്യുന്നു." BSB BSB: I have seen and testified that this is the Son of God.”
35 IEV പിറ്റേ ദിവസം യോഹന്നാന് സ്നാപകന് അവന്റെ രണ്ടു ശിഷ്യന്മാരോടുകൂടെ അതേസ്ഥലത്ത് നില്‍ക്കുകയായിരുന്നു. BSB BSB: The next day John was there again with two of his disciples.
36 IEV യേശു കടന്നു പോകുന്നത് യോഹന്നാന് കണ്ടപ്പോള്‍, "നോക്കുക! ഞങ്ങളുടെ പാപങ്ങളുടെ പ്രായശ്ചിത്തമായി യിസ്രായേല്‍ ജനങ്ങളാല്‍ കൊല്ലപ്പെടുന്ന കുഞ്ഞാടുപോലെ തന്റെ ജീവന് നല്കുവാന് ദൈവം നിയമിച്ച മനുഷ്യനായ ദൈവത്തിന്റെ കുഞ്ഞാട് ഇതാ!" എന്ന് അവന് പറഞ്ഞു. BSB BSB: When he saw Jesus walking by, he said, “Look, the Lamb of God!”
37 IEV യോഹന്നാന് പറഞ്ഞതു കേട്ടപ്പോള്‍ അവന്റെ രണ്ടു ശിഷ്യന്മാര് യോഹന്നാനെ വിട്ട് യേശുവിനെ അനുഗമിച്ചു. BSB BSB: And when the two disciples heard him say this, they followed Jesus.
38 IEV യേശു ചുറ്റും തിരിഞ്ഞപ്പോള്‍ അവര്‍ അവനെ പിന്തുടരുന്നതു കണ്ടു, അവരോടു ചോദിച്ചു, "നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്?" അവര്‍ അവനോടു റബ്ബി-ഗുരു എന്നര്‍ത്ഥം നീ എവിടെയാണ് പാര്ക്കുന്നതെന്നു ഞങ്ങളോടു പറയുക?" BSB BSB: Jesus turned and saw them following. “What do you want?” He asked. They said to Him, “Rabbi” (which means Teacher), “where are You staying?”
39 IEV അവന് മറുപടി പറഞ്ഞത്, "എന്നോടുകൂടെ വരിക, ഞാന്‍ എവിടെ പാര്‍ക്കുന്നു എന്നു നിങ്ങള്‍ കാണും!" അതിനാല്‍ അവര്‍ വന്നു യേശു എവിടെ പാര്‍ക്കുന്നു എന്നു കണ്ടു. വളരെ വൈകിയതിനാല്‍ അന്ന് അവര്‍ അവനോടൊപ്പം പാര്‍ത്തു. (അപ്പോള്‍ ഏകദേശം വൈകുന്നേരം നാല് മണി ആയിരുന്നു.) BSB BSB: “Come and see,” He replied. So they went and saw where He was staying, and spent that day with Him. It was about the tenth hour.
40 IEV യോഹന്നാന് പറഞ്ഞതു കേട്ട് യേശുവിനെ അനുഗമിച്ച രണ്ടു ശിഷ്യന്മാരില് ഒരാള്‍ ശിമോന് പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് എന്നു പേരുള്ളവനായിരുന്നു. BSB BSB: Andrew, Simon Peter’s brother, was one of the two who heard John’s testimony and followed Jesus.
41 IEV അന്ത്രെയാസ് ആദ്യം തന്റെ സഹോദരനായ ശിമോനെ കണ്ടെത്തുവാനായി പോയി. അവന് അവന്റെ അടുക്കല്‍ ചെന്നപ്പോള്‍ അവന് പറഞ്ഞത് ഞങ്ങള്‍ മശിഹായെ ('ക്രിസ്തു' എന്നു ഗ്രീക്കില്‍') കണ്ടെത്തിയിരിക്കുന്നു. BSB BSB: He first found his brother Simon and told him, “We have found the Messiah” (which is translated as Christ).
42 IEV അന്ത്രെയാസ് ശിമോനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. യേശു പത്രൊസിനെ ശ്രദ്ധയോടെ നോക്കി. എന്നിട്ട് പറഞ്ഞു, 'നീ ശിമോനാകുന്നു. നിന്റെ പിതാവിന്റെ പേര് യോഹന്നാന് എന്നാകുന്നു. നിനക്ക് കേഫാ എന്നു പേര് നല്‍കും." കേഫാ എന്നതു അരാമ്യ ഭാഷയിലുള്ള പേരാണ്. അതിന്റെ അര്‍ത്ഥം "ഉറപ്പുള്ള പാറ" എന്നാണ്. പത്രൊസ് എന്നതിന്റെ അര്‍ത്ഥം ഗ്രീക്കിലും അതു തന്നെയാണ്. BSB BSB: Andrew brought him to Jesus, who looked at him and said, “You are Simon son of John. You will be called Cephas” (which is translated as Peter).
43 IEV അടുത്ത ദിവസം യോര്ദ്ദാന് താഴ്വര വിടുവാന്‍ യേശു തീരുമാനിച്ചു. അവന് ഗലീലക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലേക്കു പോകുകയും ഫിലിപ്പോസ് എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടെത്തുകയും ചെയ്തു. യേശു അവനോട്, "എന്നോടുകൂടെ വരിക" എന്നു പറഞ്ഞു. BSB BSB: The next day Jesus decided to set out for Galilee. Finding Philip, He told him, “Follow Me.”
45 IEV തുടര്‍ന്നു ഫിലിപ്പോസ് അവന്റെ സ്നേഹിതനായ നഥനയേലിനെ അന്വേഷിപ്പാനായി പോയി. അവന് അവന്റെ അടുക്കല്‍ വന്നപ്പോള്‍, അവന് പറഞ്ഞു, "മൊശെ ആരെക്കുറിച്ച് എഴുതിയോ ആ മശിഹായെ ഞങ്ങള്‍ കണ്ടെത്തി. പ്രവാചകന്മാര് അവന് വരുമെന്നു പ്രവചിച്ചിരുന്നു. ആ മശിഹാ യേശു ആകുന്നു. അവന് നസറെത്ത് എന്ന പട്ടണത്തില്‍ നിന്നുള്ളവനാണ്. അവന്റെ പിതാവിന്റെ പേര് യോസേഫ് എന്നാകുന്നു." BSB BSB: Philip found Nathanael and told him, “We have found the One Moses wrote about in the Law, the One the prophets foretold—Jesus of Nazareth, the son of Joseph.”
46 IEV നഥനയേല്‍ മറുപടിയായി, "നസറെത്തില്നിന്നോ?" നസറെത്ത് പോലെയുള്ള അപ്രധാന സ്ഥലത്തു നിന്നും ഏതെങ്കിലും നന്മ വരുമോ?" എന്നു ചോദിച്ചു. ഫിലിപ്പോസ് മറുപടി പറഞ്ഞത്, "വന്നു നീ കാണുക!" BSB BSB: “Can anything good come from Nazareth?” Nathanael asked. “Come and see,” said Philip.
47 IEV യേശു നഥനയേലിനെ സമീപിക്കുന്നതു കണ്ടപ്പോള്‍, അവനെക്കുറിച്ച് അവന് പറഞ്ഞത്, "അവിടേക്ക് നോക്കുക! മാന്യനും നല്ല യിസ്രായേല്യനുമായ ഒരാള്‍ അവിടെ ഉണ്ട്! അവന് ഒരിക്കലും ആരെയും വഞ്ചിക്കുകയില്ല!" BSB BSB: When Jesus saw Nathanael approaching, He said of him, “Here is a true Israelite, in whom there is no deceit.”
48 IEV നഥനയേല്‍ യേശുവിനോടു ചോദിച്ചു, "ഞാന്‍ എങ്ങനെയുള്ള മനുഷ്യന് ആകുന്നു എന്നു നീ എങ്ങനെ അറിയുന്നു? നീ എന്നെ അറിയുന്നില്ലല്ലോ." യേശു മറുപടിയായി, ഫീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുന്‍പ് നീ തനിയെ ഒരു അത്തി മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു." എന്നു പറഞ്ഞു. BSB BSB: “How do You know me?” Nathanael asked. Jesus replied, “Before Philip called you, I saw you under the fig tree.”
49 IEV അനന്തരം നഥനയേല്‍ പ്രഖ്യാപിച്ചത് "ഗുരോ, നീ ദൈവത്തിന്റെ പുത്രന് തന്നെ! ഞങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന യിസ്രായേലിന്റെ രാജാവ് നീ ആകുന്നു!" BSB BSB: “Rabbi,” Nathanael answered, “You are the Son of God! You are the King of Israel!”
50 IEV യേശു അവനോടു മറുപടി പറഞ്ഞത്, നീ അത്തിമരച്ചുവട്ടില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു എന്നു പറഞ്ഞ കാരണത്താല്‍ നീ എന്നില്‍ വിശ്വസിച്ചിരിക്കുന്നുവോ? അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നതു നീ കാണും!" BSB BSB: Jesus said to him, “Do you believe just because I told you I saw you under the fig tree? You will see greater things than these.”
51 IEV തുടര്‍ന്ന് യേശു അവരോട്, "ഞാന്‍ നിന്നോടു സത്യം പറയുന്നു; നിങ്ങളുടെ പൂര്‍വ്വപിതാവായ യാക്കൊബ് വളരെക്കാലം മുന്‍പ് കണ്ട ദര്‍ശനം പോലെ മനുഷ്യപുത്രനായ എന്നെക്കുറിച്ച് സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ ദൂതന്മാര് മുകളിലേക്കു കയറുന്നതും താഴേക്ക് ഇറങ്ങുന്നതും ഒരു ദിവസം നീ കാണും." എന്നു പറഞ്ഞു. BSB BSB: Then He declared, “Truly, truly, I tell you, you will all see heaven open and the angels of God ascending and descending on the Son of Man.”