2 IEV വിവാഹത്തിന് അവര്‍ യേശുവിനെയും അവന്റെ ശിഷ്യന്മാരെയും ക്ഷണിച്ചിരുന്നു. BSB BSB: and Jesus and His disciples had also been invited to the wedding.
3 IEV വിവാഹത്തില്‍ സംബന്ധിക്കുന്ന എല്ലാവര്ക്കും വീഞ്ഞ് നല്കി, അവിടെയുണ്ടായിരുന്ന വീഞ്ഞ് മുഴുവനും കുടിച്ചു തീര്‍ന്നു. യേശുവിന്റെ അമ്മ അവനോട്, "അവര്‍ക്ക് വീഞ്ഞ് തീര്‍ന്നുപോയി" എന്നു പറഞ്ഞു. BSB BSB: When the wine ran out, Jesus’ mother said to Him, “They have no more wine.”
4 IEV യേശു അവരോട്, "അല്ലയോ മാന്യസ്ത്രീയെ, എനിക്ക് ഇതുമായി എന്തു ബന്ധം? എന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തി ആരംഭിക്കുവാനുള്ള തിരഞ്ഞെടുക്കപ്പെട്ട സമയം ഇതുവരെ വന്നിട്ടില്ല." BSB BSB: “Woman, what is that to you and to Me?” Jesus replied. “My hour has not yet come.”
6 IEV അവിടെ ശൂന്യമായ ആറ് കല്ഭരണികള് ഉണ്ടായിരുന്നു. യഹൂദാ ശുദ്ധീകരണ ആചാരങ്ങള്‍ പാലിക്കേണ്ടതിനായി അതിഥികള്‍ക്കും ദാസന്മാർക്കും അവരുടെ കൈകളും പാദങ്ങളും കഴുകുവാന്‍ കഴിയേണ്ടതിന് ആ ഭരണികളില്‍ വെള്ളം വയ്ക്കുന്ന പതിവുണ്ടായിരുന്നു. ഓരോ ഭരണിയിലും എഴുപത്തിയഞ്ച് മുതല്‍ നൂറ്റിപ്പത്തിനഞ്ചു ലിറ്റര്‍വരെ വെള്ളം ഉള്‍ക്കൊള്ളുന്നതായിരുന്നു. BSB BSB: Now six stone water jars had been set there for the Jewish rites of purification. Each could hold from twenty to thirty gallons.
7 IEV യേശു ദാസന്മാരോടു പറഞ്ഞു, "ഭരണികളില്‍ വെള്ളം നിറക്കുവിന്‍". ആയതിനാല്‍ അവര്‍ ഭരണികളില്‍ വക്കോളം വെള്ളം നിറച്ചു. BSB BSB: Jesus told the servants, “Fill the jars with water.” So they filled them to the brim.
8 IEV തൂടര്‍ന്ന്, അവന് അവരോട്, "ഇപ്പോള്‍ ഭരണിയില്‍നിന്ന് കുറച്ചു വെള്ളം എടുത്തു വിവാഹ വിരുന്നിന്റെ ചുമതലക്കാരന്റെ അടുക്കല്‍ കൊണ്ടുചെല്ലുക" എന്നു പറഞ്ഞു. അതിനാല്‍ ദാസന്മാര് അങ്ങനെ ചെയ്തു. BSB BSB: “Now draw some out,” He said, “and take it to the master of the banquet.” They did so,
9 IEV വിരുന്നിന്റെ ചുമതലക്കാരന് അപ്പോഴേക്കും വീഞ്ഞായി മാറിയ വെള്ളം രുചിച്ചു നോക്കി. വേലക്കാര്‍ അറിഞ്ഞിരുന്നെങ്കിലും വീഞ്ഞ് എവിടെ നിന്നാണു വന്നത് എന്ന് അവന് അറിഞ്ഞിരുന്നില്ല. അതിനാല്‍ അവന് മണവാളനെ അവന്റെ അടുക്കല്‍ വിളിച്ചു വരുത്തി. BSB BSB: and the master of the banquet tasted the water that had been turned into wine. He did not know where it was from, but the servants who had drawn the water knew. Then he called the bridegroom aside
10 IEV എല്ലാവരും ആദ്യം നല്ല വീഞ്ഞാണ് നല്‍കുന്നത്, പിന്നീട് അതിഥികള്‍ വളരെ കുടിച്ചതിനു ശേഷം മികച്ചത് ഇല്ലാതാകുകയും ചെയ്യുമ്പോൾ, ഗുണം കുറഞ്ഞ വീഞ്ഞ് അവര്‍ നല്കുന്നു. എന്നാല്‍ നല്ല വീഞ്ഞ് നീ ഇതുവരെ എവിടെ സൂക്ഷിച്ചുവച്ചു. BSB BSB: and said, “Everyone serves the fine wine first, and then the cheap wine after the guests are drunk. But you have saved the fine wine until now!”
11 IEV ഈ അത്ഭുത പ്രവൃത്തിയാണ് യേശു ആദ്യമായി ചെയ്തത്. അത് യേശുവിനെക്കുറിച്ചുള്ള സത്യത്തെ വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. ഗലീല പ്രദേശത്തുള്ള കാനാ എന്ന ഗ്രാമത്തിലാണ് അവന് ഇതു ചെയ്തത്. ആശ്ചര്യകരമായ കാര്യങ്ങള്‍ അവന് ചെയ്യുവാന്‍ കഴിയും എന്ന് അവിടെ അവന് കാണിച്ചു. അതിനാല്‍ അവന്റെ ശിഷ്യന്മാര് അവനില്‍ വിശ്വസിച്ചു. BSB BSB: Jesus performed this, the first of His signs, at Cana in Galilee. He thus revealed His glory, and His disciples believed in Him.
12 IEV ഇതിനു ശേഷം യേശുവും അവന്റെ അമ്മയും സഹോദരങ്ങളും അവന്റെ ശിഷ്യന്മാരോടൊപ്പം കഫര്‍ന്നഹൂം എന്ന നഗരത്തിലേക്കു പോയി, അവര്‍ അവിടെ കുറച്ചു ദിവസങ്ങള്‍ പാര്‍ത്തു. BSB BSB: After this, He went down to Capernaum with His mother and brothers and His disciples, and they stayed there a few days.
13 IEV ഈ സമയം യഹൂദന്മാരുടെ പെസഹ ആഘോഷത്തിനുള്ള സമയം മിക്കവാറും അടുത്തിരുന്നു. യേശുവും അവന്റെ ശിഷ്യന്മാരും യെരുശലേമിലേക്കു പോയി. BSB BSB: When the Jewish Passover was near, Jesus went up to Jerusalem.
14 IEV ദൈവാലയ പ്രാകാരത്തില്‍ ആളുകള്‍ കന്നുകാലികള്‍, ആടുകള്‍, പ്രാവുകള്‍ എന്നിവയെ വില്‍ക്കുന്നത് അവന് കണ്ടു. ദൈവാലയത്തില്‍ യാഗങ്ങള്‍ അര്‍പ്പിക്കുന്നവര്‍ക്ക് വേണ്ടിയായിരുന്നു ആ മൃഗങ്ങളെ വിറ്റിരുന്നത്. ദൈവാലയ നാണയങ്ങള്‍ വില്ക്കുന്നവര് മേശകള്‍ക്കു സമീപം ഇരിക്കുന്നതും അവന് കണ്ടു. BSB BSB: In the temple courts He found men selling cattle, sheep, and doves, and money changers seated at their tables.
15 IEV യേശു തുകല്‍ വാറുകള്‍ മെടഞ്ഞ് ഒരു ചാട്ട ഉണ്ടാക്കി ആടുകളെയും മാടുകളെയും ദൈവാലയത്തില്‍നിന്നും പുറത്താക്കുവാൻ അവന് അത് ഉപയോഗിച്ചു. പണമിടപാടുകാരുടെ മേശകളെ അവന് മറിച്ചുകളഞ്ഞു, അവരുടെ നാണയങ്ങള്‍ നിലത്തു വിതറി. BSB BSB: So He made a whip out of cords and drove all from the temple courts, both sheep and cattle. He poured out the coins of the money changers and overturned their tables.
16 IEV പ്രാവുകളെ വില്ക്കുന്നവരോട് അവന് കല്പ്പിച്ചു, "ഈ പ്രാവുകളെ ഇവിടെനിന്നും മാറ്റുക! എന്റെ പിതാവിന്റെ ഭവനത്തെ ഒരു വ്യാപാര സ്ഥലമാക്കി മാറ്റരുത്!" BSB BSB: To those selling doves He said, “Get these out of here! How dare you turn My Father’s house into a marketplace!”
17 IEV ഇതു വളരെക്കാലം മുന്‍പ് ഒരാള്‍ തിരുവെഴുത്തില്‍ എഴുതിയതിനെക്കുറിച്ച് അവന്റെ ശിഷ്യന്മാരെ ഓര്‍മ്മപ്പെടുത്തി, "ദൈവമേ, നിന്റെ ആലയത്തെ ഞാന്‍ വളരെയധികം സ്നേഹിക്കുന്നു; ഞാന്‍ അതിനുവേണ്ടി മരിക്കും." BSB BSB: His disciples remembered that it is written: “Zeal for Your house will consume Me.”
18 IEV യഹൂദാ നേതാക്കന്മാരില് ഒരാള്‍ അവനോട്, "നിനക്ക് ഇങ്ങനെ ചെയ്യുവാന്‍ ദൈവത്തിൽനിന്നു അനുമതിയുണ്ടെന്നു തെളിയിക്കുവാൻ ഞങ്ങൾക്കായി എന്ത് അത്ഭുതമാണ് ചെയ്യുവാന്‍ കഴിയുക?" എന്നു ചോദിച്ചു. BSB BSB: On account of this, the Jews demanded, “What sign can You show us to prove Your authority to do these things?”
19 IEV യേശു അവരോട്, "ഈ മന്ദിരം നശിപ്പിപ്പിന്‍, മൂന്നു ദിവസം കൊണ്ട് ഞാന്‍ അതിനെ പുനർനിർമ്മിക്കും എന്നു മറുപടി പറഞ്ഞു. BSB BSB: Jesus answered, “Destroy this temple, and in three days I will raise it up again.”
20 IEV "വെറും മൂന്നു ദിവസം കൊണ്ട് ദൈവാലയം മുഴുവനായി പുനർനിർമ്മിക്കുവാന് പോകുന്നു എന്നാണോ നീ പറയുന്നത്? അവര്‍ അവനോടു ചോദിച്ചു. "കല്ലുകള്‍ ചെത്തി ഈ ദൈവാലയം പണിയുവാന്‍ നാല്പത്തിയാറു വര്‍ഷം എടുത്തു." BSB BSB: “This temple took forty-six years to build,” the Jews replied, “and You are going to raise it up in three days?”
21 IEV എന്നാല്‍ ദൈവാലയ കെട്ടിടത്തെക്കുറിച്ചല്ല തന്റെ സ്വന്ത ശരീരത്തെക്കുറിച്ചാണ് ദൈവാലയം എന്നു യേശു പറഞ്ഞത്. BSB BSB: But Jesus was speaking about the temple of His body.
22 IEV പിന്നീട്, യേശു മരിച്ചശേഷം ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചപ്പോള്‍, ദൈവാലയത്തെക്കുറിച്ചു യേശു സംസാരിച്ചതു ശിഷ്യന്മാര് ഓര്‍ത്തു. തിരുവെഴുത്ത് പറഞ്ഞതും യേശു താന്‍ തന്നെ പറഞ്ഞതും അവര്‍ വിശ്വസിച്ചു. BSB BSB: After He was raised from the dead, His disciples remembered that He had said this. Then they believed the Scripture and the word that Jesus had spoken.
23 IEV പെസഹാ പെരുന്നാളിന്റെ സമയത്ത് യേശു യെരുശലേമില്‍ ആയിരുന്ന സമയത്ത് യേശുവിനെക്കുറിച്ചുള്ള സത്യത്തെ വെളിവാക്കുന്ന അത്ഭുതങ്ങൾ കണ്ടതിനാൽ അനേകര്‍ അവനിൽ വിശ്വസിച്ചു. BSB BSB: While He was in Jerusalem at the Passover Feast, many people saw the signs He was doing and believed in His name.
24 IEV എന്നിരുന്നാലും, ആളുകൾ എങ്ങനെയുള്ളവരാണെന്ന് യേശുവിന് അറിയാമായിരുന്നു, അവരെ നന്നായി അറിയുന്നതിനാൽ അവൻ അവരെ വിശ്വസിച്ചില്ല. BSB BSB: But Jesus did not entrust Himself to them, for He knew them all.
25 IEV ദുഷ്ട മനുഷ്യര്‍ എങ്ങനെയുള്ളവരെന്ന് ആരും അവനോടു പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അവർ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും എല്ലാം അവനറിയാമായിരുന്നു. BSB BSB: He did not need any testimony about man, for He knew what was in a man.