2 IEV അവര്‍ എത്തിയപ്പോള്‍, കല്ലറയുടെ കവാടത്തില്‍ നിന്നു കല്ല് ആരോ ഉരുട്ടിമാറ്റിയതായി അവര്‍ കണ്ടെത്തി. BSB BSB: They found the stone rolled away from the tomb,
3 IEV അവര്‍ കല്ലറക്ക് അകത്തേക്ക് പോയി, കര്‍ത്താവായ യേശുവിന്റെ ശരീരം അവിടെയില്ലായിരുന്നു. BSB BSB: but when they entered, they did not find the body of the Lord Jesus.
4 IEV അതിനെക്കുറിച്ച് എന്തു ചിന്തിക്കണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. തിളങ്ങുന്നതും പ്രകാശമുള്ളതുമായ വസ്ത്രങ്ങള്‍ ധരിച്ച രണ്ട് മനുഷ്യര്‍ പെട്ടെന്ന് എഴുന്നേറ്റു അവരുടെ അടുക്കല്‍ നിന്നു! BSB BSB: While they were puzzling over this, suddenly two men in radiant apparel stood beside them.
5 IEV സ്ത്രീകള്‍ ഭയപ്പെട്ടു. അവര്‍ താഴെ നിലത്തു കുനിഞ്ഞപ്പോള്‍, രണ്ടു മനുഷ്യര്‍ അവരോടു പറഞ്ഞതു, "ജീവനുള്ള ആളുകളെ മരിച്ചവരെ അടക്കുന്ന സ്ഥലത്ത് നിങ്ങള്‍ നോക്കരുത്! BSB BSB: As the women bowed their faces to the ground in terror, the two men asked them, “Why do you look for the living among the dead?
6 IEV അവന് ഇവിടെ ഇല്ല, അവന് പിന്നെയും ജീവിച്ചിരിക്കുന്നു. ഗലീലയില്‍ അവന് നിങ്ങളോട് കൂടെ ആയിരുന്നപ്പോള്‍ പറഞ്ഞത് ഓര്‍ക്കുക, BSB BSB: He is not here; He has risen! Remember how He told you while He was still in Galilee:
7 IEV 'അവര്‍ മനുഷ്യപുത്രനാകുന്ന എന്നെ പാപികള്‍ക്കു കൈമാറും. കുരിശിനോട് ചേര്‍ത്ത് ആണിയടിച്ച് അവര്‍ എന്നെ കൊല്ലും. അതിനുശേഷം മൂന്നാം ദിവസം ഞാന്‍ വീണ്ടും ജീവിക്കും."' BSB BSB: ‘The Son of Man must be delivered into the hands of sinful men, and be crucified, and on the third day rise again.’”
8 IEV ആ സ്ത്രീകള്‍ യേശു അവരോടു പറഞ്ഞ കാര്യം ഓര്‍ത്തു. BSB BSB: Then they remembered His words.
9 IEV പിന്നെ അവര്‍ അടക്കസ്ഥലം വിട്ടു പതിനൊന്നു അപ്പൊസ്തലന്മാരുടെയും അവന്റെ മറ്റു ശിഷ്യന്മാരുടെയും അടുത്ത് എന്തു സംഭവിച്ചു എന്നു പറയാന്‍ പോയി. BSB BSB: And when they returned from the tomb, they reported all these things to the Eleven and to all the others.
10 IEV മഗ്ദല ഗ്രാമത്തിലെ മറിയ, സൂസന്ന, യാക്കോബിന്റെ അമ്മയായ മറിയ, അവരുടെ കൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകള്‍ ഇവരായിരുന്നു ഈ കാര്യങ്ങളെ അപ്പൊസ്തലന്മാരോട് പറഞ്ഞത്. BSB BSB: It was Mary Magdalene, Joanna, Mary the mother of James, and the other women with them who told this to the apostles.
12 IEV എന്നിരുന്നാലും പത്രൊസ് എഴുന്നേറ്റ് അടക്കസ്ഥലത്തേക്ക് ഓടി. അവന് താഴേക്ക് കുനിഞ്ഞ് അകത്തേക്കു നോക്കി. യേശുവിന്റെ ശരീരം പൊതിഞ്ഞിരുന്ന ചണ വസ്ത്രങ്ങള്‍ അവന് കണ്ടു, പക്ഷേ യേശു അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് എന്തു സംഭവിച്ചുവെന്നു അത്ഭുതപ്പെട്ടു അവന് വീട്ടിലേക്ക് പോയി. BSB BSB: Peter, however, got up and ran to the tomb. And after bending down and seeing only the linen cloths, he went away, wondering to himself what had happened.
14 IEV യേശുവിന് സംഭവിച്ച കാര്യങ്ങളെപ്പറ്റി അവര്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്നു. BSB BSB: They were talking with each other about everything that had happened.
15 IEV ആ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് അവര്‍ നടക്കുമ്പോള്‍, യേശു താനും അവരെ സമീപിച്ച് അവരുടെകൂടെ നടക്കാനാരംഭിച്ചു. BSB BSB: And as they talked and deliberated, Jesus Himself came up and walked along with them.
16 IEV എന്നാല്‍ അവനെ തിരിച്ചറിയുവാന്‍ ദൈവം അവരെ അനുവദിച്ചില്ല. BSB BSB: But their eyes were kept from recognizing Him.
17 IEV യേശു അവരോടു പറഞ്ഞതു, നിങ്ങള്‍ നടക്കുമ്പോള്‍ എന്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്?" അവര്‍ നിന്നു, അവരുടെ മുഖം വളരെ ദുഖിച്ചു കണ്ടു. BSB BSB: He asked them, “What are you discussing so intently as you walk along?” They stood still, with sadness on their faces.
18 IEV അവരിലൊരുവനായ ക്ലെയോപ്പാവ് എന്നു പേരുള്ളോരുവന് പറഞ്ഞത്, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി അറിയാത്ത യെരുശലേം സന്ദര്‍ശിക്കുന്ന ഒരേ ഒരു വ്യക്തി നീയായിരിക്കും!" BSB BSB: One of them, named Cleopas, asked Him, “Are You the only visitor to Jerusalem who does not know the things that have happened there in recent days?”
19 IEV അവന് അവരോടു പറഞ്ഞത്, "എന്തു സംഭവങ്ങള്‍?" അവര്‍ മറുപടി പറഞ്ഞതു, നസറെത്തില്‍ നിന്നുള്ള പ്രവാചകനായിരുന്ന യേശുവിനു സംഭവിച്ച കാര്യങ്ങള്‍. മഹത്തായ അത്ഭുതങ്ങള്‍ ചെയ്യുവാനും അത്ഭുതകരമായ സന്ദേശങ്ങള്‍ പഠിപ്പിക്കുവാനും ദൈവം അവനെ പ്രാപ്തനാക്കി. BSB BSB: “What things?” He asked. “The events involving Jesus of Nazareth,” they answered. “This man was a prophet, powerful in speech and action before God and all the people.
20 IEV എന്നാല്‍ നമ്മുടെ മഹാപുരോഹിതന്മാരും നേതാക്കന്മാരും അവനെ റോമന്‍ അധികാരികള്‍ക്കു കൈമാറി. അധികാരികള്‍ അവനെ മരിക്കേണ്ടതിനായി വിധിക്കുകയും അവനെ ഒരു കുരിശില്‍ തറച്ചു കൊല്ലുകയും ചെയ്തു. BSB BSB: Our chief priests and rulers delivered Him up to the sentence of death, and they crucified Him.
21 IEV അവന് ഞങ്ങള്‍ യിസ്രായേല്യരെ ഞങ്ങളുടെ ശത്രുക്കളുടെ കൈയ്യില്‍നിന്നു വിടുവിക്കുന്നവനാണെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു! പക്ഷേ ഇനി അത് സാധ്യമെന്ന് തോന്നുന്നില്ല, എന്തുകൊണ്ടെന്നാല്‍ അവന് കൊല്ലപ്പെട്ടിട്ട് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു. BSB BSB: But we were hoping He was the One who would redeem Israel. And besides all this, it is the third day since these things took place.
22 IEV എന്നിരുന്നാലും, നമ്മുടെ കൂട്ടത്തിലുള്ള ചില സഹോദരിമാര്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇന്ന് അതിരാവിലെ അവര്‍ അടക്കസ്ഥലത്ത് പോയി, BSB BSB: Furthermore, some of our women astounded us. They were at the tomb early this morning,
23 IEV പക്ഷേ യേശുവിന്റെ ശരീരം അവിടെയില്ലായിരുന്നു! ഒരു ദര്‍ശനത്തില്‍ ചില ദൂതന്മാരെ കണ്ടെന്ന് അവര്‍ തിരിച്ചുവന്ന് പറഞ്ഞു. അവന് പിന്നെയും ജീവിച്ചിരിക്കുന്നുവെന്ന് ആ ദൂതന്മാര് പറഞ്ഞു. BSB BSB: but they did not find His body. They came and told us they had seen a vision of angels, who said that Jesus was alive.
24 IEV പിന്നെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവരില്‍ ചിലര്‍ അടക്കസ്ഥലത്തേക്ക് പോയി. സ്ത്രീകള്‍ പറഞ്ഞതുപോലെ തന്നെയാണ് കാര്യങ്ങള്‍ എന്ന് അവര്‍ പറഞ്ഞു. പക്ഷേ അവരും യേശുവിനെ കണ്ടില്ല." BSB BSB: Then some of our companions went to the tomb and found it just as the women had described. But Him they did not see.”
26 IEV മശിഹ ഈ കഷ്ടങ്ങളിലൂടെയെല്ലാം കടന്നുപോയി മരിക്കേണ്ടത് ആവശ്യമാണെന്ന് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണം, അങ്ങനെ അവന് മഹത്വമുള്ള സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് പ്രവേശിക്കും. BSB BSB: Was it not necessary for the Christ to suffer these things and then to enter His glory?”
27 IEV തിരുവെഴുത്തുകളില്‍ പ്രവാചകന്മാര് തന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം അവന് അവര്‍ക്കു വിശദീകരിച്ചുകൊടുത്തു. മോശ എഴുതിയതു മുതല്‍ ആരംഭിച്ച് മറ്റ് എല്ലാ പ്രവാചകന്മാരും എഴുതിയത് അവന് അവരോടു വിശദീകരിച്ചു. BSB BSB: And beginning with Moses and all the Prophets, He explained to them what was written in all the Scriptures about Himself.
28 IEV ആ രണ്ട് മനുഷ്യര്‍ പോകേണ്ടുന്ന ഗ്രാമത്തിന് അടുത്ത് അവര്‍ വന്നു. അവന് മുന്പോട്ട് പോകുന്നതായി സൂചിപ്പിച്ചു, BSB BSB: As they approached the village where they were headed, He seemed to be going farther.
29 IEV പക്ഷേ അങ്ങനെ ചെയ്യരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. അവര്‍ പറഞ്ഞതു, ഈ രാത്രിയില്‍ ഞങ്ങളോടുകൂടെ പാര്‍ക്കുക, കാരണം ഉച്ചതിരിഞ്ഞു വൈകിയിരിക്കുന്നു എത്രയും പെട്ടെന്ന് ഇരുട്ടാകും. അവന് അവരോടുകൂടെ പാര്‍ക്കേണ്ടതിനു ഭവനത്തിലേക്ക് പോയി. BSB BSB: But they pleaded with Him, “Stay with us, for it is nearly evening and the day is almost over.” So He went in to stay with them.
30 IEV അവര്‍ ഭക്ഷണത്തിന് ഇരുന്നപ്പോള്‍, അവന് അല്പം റൊട്ടി എടുത്തു ദൈവത്തിനു നന്ദി പറഞ്ഞു. അവന് അതു മുറിച്ച് ചില കഷണങ്ങള്‍ അവര്‍ക്കു കൊടുത്തു. BSB BSB: While He was reclining at the table with them, He took bread, spoke a blessing and broke it, and gave it to them.
31 IEV ഉടനെ ദൈവം അവനെ തിരിച്ചറിയേണ്ടതിന് അവരെ പ്രാപ്തരാക്കി. പക്ഷേ പെട്ടെന്ന് അവന് അപ്രത്യക്ഷമായി! BSB BSB: Then their eyes were opened and they recognized Jesus—and He disappeared from their sight.
32 IEV "നമ്മള് വഴിയിലൂടെ നടക്കുമ്പോള്‍ അവന് നമ്മളോടു സംസാരിച്ചു, തിരുവെഴുത്തുകളെ മനസ്സിലാക്കാന്‍ നമ്മളെ പ്രാപ്തരാക്കി, നമുക്ക് അത് അറിയില്ല എന്നുവരികിലും വളരെ വളരെ നല്ലതെന്തോ ഒന്നു സംഭവിക്കാന്‍ പോകുന്നുവെന്ന് നമ്മള് ചിന്തിക്കാന്‍ ആരംഭിച്ചു. നാം ഇവിടെ താമസിക്കരുത്; നമ്മള് പോയി സംഭവിച്ച മറ്റുള്ളവരോടു പറയണം!". BSB BSB: They asked each other, “Were not our hearts burning within us as He spoke with us on the road and opened the Scriptures to us?”
33 IEV അവര്‍ പെട്ടെന്ന് അവിടം വിട്ട് യെരുശലേമിലേക്ക് മടങ്ങിവന്നു. പതിനൊന്ന് അപ്പൊസ്തലന്മാരും മറ്റു ചിലരും ഒരുമിച്ചു കൂടിയിരിക്കുന്നതു കണ്ടു. BSB BSB: And they got up that very hour and returned to Jerusalem. There they found the Eleven and those with them, gathered together
34 IEV അവര്‍ ആ രണ്ട് മനുഷ്യരോട് പറഞ്ഞു, "കര്‍ത്താവ് വീണ്ടും ജീവിച്ചിരിക്കുന്നുവെന്നുള്ളത് സത്യമാണ്, അവന് ശീമോന് പ്രത്യക്ഷനായി!" BSB BSB: and saying, “The Lord has indeed risen and has appeared to Simon!”
35 IEV ഉടനെ ആ രണ്ട് മനുഷ്യര്‍ തങ്ങള്‍ പാതയിലൂടെ പോകുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവരോട് പറഞ്ഞു. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി അല്പം റൊട്ടി മുറിച്ചതിലൂടെ ഞങ്ങള്‍ അവനെ തിരിച്ചറിഞ്ഞെന്നും അവര്‍ അവരോടു പറഞ്ഞു. BSB BSB: Then the two told what had happened on the road, and how they had recognized Jesus in the breaking of the bread.
37 IEV അവര്‍ കാണുന്നതു ഒരു ഭൂതമാണെന്നു ചിന്തിച്ച് അവര്‍ ഞെട്ടിപ്പോകുകയും ഭയപ്പെടുകയും ചെയ്തു. BSB BSB: But they were startled and frightened, thinking they had seen a spirit.
38 IEV അവന് അവരോടു, നിങ്ങള്‍ പരിഭ്രമിക്കരുത് ഞാന്‍ ജീവിച്ചിരിക്കുന്നതിനെ ഓര്‍ത്ത് നിങ്ങള്‍ സംശയമുള്ളവരും ആകരുത്. BSB BSB: “Why are you troubled,” Jesus asked, “and why do doubts arise in your hearts?
39 IEV എന്റെ കൈകളിലെയും കാലുകളിലെയും മുറിവുകളിലേക്ക് നോക്കുക! നിങ്ങള്‍ക്ക് എന്നെ തൊടാനും എന്റെ ശരീരം കാണുവാനും കഴിയും. യഥാര്‍ത്ഥത്തില്‍ ഞാന്‍ തന്നെയെന്ന് നിങ്ങള്‍ക്ക്കാണാന്‍ കഴിയും. നിങ്ങള്‍ക്കു പൂര്‍ണ്ണമായി പറയാന്‍ കഴിയും ഞാന്‍ ജീവിച്ചിരിക്കുന്നുവെന്ന്. കാരണം, എനിക്കുള്ളതായി നിങ്ങള്‍ കാണുന്നതുപോലെ ഭൂതങ്ങള്‍ക്കു ശരീരം ഇല്ല. BSB BSB: Look at My hands and My feet. It is I Myself. Touch Me and see—for a spirit does not have flesh and bones, as you see I have.”
40 IEV അവന് അതു പറഞ്ഞതിന് ശേഷം, അവന്റെ കൈയിലെയും അവന്റെ കാലിലെയും മുറിവുകള്‍ അവരെ കാണിച്ചു. BSB BSB: And when He had said this, He showed them His hands and feet.
41 IEV അവര്‍ സന്തോഷിച്ച് അത്ഭുതപ്പെട്ടു, പക്ഷേ അവന് വാസ്തവമായി ജീവിച്ചിരിക്കുന്നുവെന്നു അവര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവന് അവരോട് "ഇവിടെ എന്തെങ്കിലും ഭക്ഷിപ്പാന്‍ ഉണ്ടോ?" എന്നു പറഞ്ഞു. BSB BSB: While they were still in disbelief because of their joy and amazement, He asked them, “Do you have anything here to eat?”
42 IEV അവര്‍ അവനു ഒരു കഷണം വേവിച്ച മീന്‍ കൊടുത്തു. BSB BSB: So they gave Him a piece of broiled fish,
43 IEV അവര്‍ നോക്കിക്കോണ്ടിരിക്കുമ്പോള്‍, അവന് അത് എടുത്തു ഭക്ഷിച്ചു. BSB BSB: and He took it and ate it in front of them.
45 IEV തിരുവെഴുത്തുകളില്‍ അവനെക്കുറിച്ച് എഴുതിയിരുന്നതെല്ലാം മനസ്സിലാക്കുവാന്‍ അവന് അവരെ പ്രാപ്തരാക്കി. BSB BSB: Then He opened their minds to understand the Scriptures.
46 IEV അവന് അവരോടു, മശിഹ കഷ്ടമനുഭവിച്ചു മരിക്കേണം, പക്ഷേ മൂന്ന് ദിവസങ്ങള്‍ക്കു ശേഷം അവന് വീണ്ടും ജീവിക്കും എന്നാണ് തിരുവെഴുത്തുകളില്‍ നിങ്ങള്‍ക്കു വായിക്കാന്‍ കഴിയുന്നത്. BSB BSB: And He told them, “This is what is written: The Christ will suffer and rise from the dead on the third day,
47 IEV അവര്‍ ഇതുംകൂടെ എഴുതി, അവനില്‍ വിശ്വസിക്കുന്നവര്‍ ജനത്തോട് പാപം ചെയ്യുന്നത് വിട്ട് ദൈവത്തിങ്കലേക്ക് തിരിയണമെന്ന് എല്ലായിടത്തും പ്രസംഗിക്കണം, അങ്ങനെയായാല്‍ അവന് അവരുടെ പാപങ്ങളെ ക്ഷമിക്കും. മശിഹയെ അനുഗമിക്കുന്നവര്‍ ആ സന്ദേശം പ്രസംഗിക്കണം എന്തുകൊണ്ടെന്നാല്‍ അതു ചെയ്യാനാണ് ദൈവം അവരെ അയച്ചത്. അവര്‍ യെരുശലേമില്‍ പ്രസംഗം തുടങ്ങി എല്ലാ ജനതകളോടും പോയി പ്രസംഗിക്കേണം എന്നും അവര്‍ എഴുതി. BSB BSB: and in His name repentance and forgiveness of sins will be proclaimed to all nations, beginning in Jerusalem.
48 IEV എനിക്ക് സംഭവിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് നിങ്ങള്‍ക്കറിയാമെന്നു നിങ്ങള്‍ ആളുകളോടു പറയുക. BSB BSB: You are witnesses of these things.
49 IEV നിങ്ങള്‍ ഇതു അറിയേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്റെ പിതാവ് നിവര്‍ത്തിക്കുമെന്ന് വാഗ്ദത്തം ചെയ്തതുപോലെ, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പരിശുദ്ധാത്മാവിനെ അയക്കും. എന്നാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ദൈവം നിങ്ങളെ നിറക്കുന്നതുവരെ തീര്‍ച്ചയായും ഈ പട്ടണത്തില്‍ താമസിക്കേണം." BSB BSB: And behold, I am sending the promise of My Father upon you. But remain in the city until you have been clothed with power from on high.”
50 IEV അവര്‍ ബഥനി എന്ന ഗ്രാമത്തിന്റെ അടുത്ത് എത്തുന്നതുവരെ യേശു അവരെ പട്ടണത്തിനു പുറത്തേക്ക് നയിച്ചു. അവിടെ അവന് കരങ്ങള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. BSB BSB: When Jesus had led them out as far as Bethany, He lifted up His hands and blessed them.
51 IEV അവന് അതു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവന് അവരെ വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയി. BSB BSB: While He was blessing them, He left them and was carried up into heaven.
52 IEV അവര്‍ അവനെ ആരാധിച്ചശേഷം, അവര്‍ വളരെ സന്തോഷത്തോടെ യെരുശലേമിലേക്ക് മടങ്ങി വന്നു. BSB BSB: And they worshiped Him and returned to Jerusalem with great joy,
53 IEV എല്ലാ ദിവസവും അവര്‍ ദൈവാലയ പ്രാകാരത്തില്‍ പോകുകയും, വളരെ നേരം ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. BSB BSB: praising God continually in the temple.