1 IEV യോഹന്നാൻ സ്നാപകനേക്കാൾ കൂടുതൽ അനുയായികളെ യേശു നേടുന്നുണ്ടെന്നും യോഹന്നാനെക്കാൾ കൂടുതൽ ആളുകളെ സ്നാനപ്പെടുത്തുന്നുവെന്നും പരീശന്മാരുടെ മതവിഭാഗം കേട്ടു. പരീശന്മാര് കേട്ടതിനെക്കുറിച്ചു യേശുവിനും അറിവുകിട്ടി. BSB BSB: When Jesus realized that the Pharisees were aware He was gaining and baptizing more disciples than John
2 IEV വാസ്തവത്തിൽ, യേശു തന്നെ വ്യക്തിപരമായി സ്നാന ശുശ്രൂഷ ചെയ്തിരുന്നില്ല; അവന്റെ ശിഷ്യന്മാര് ആയിരുന്നു അതു ചെയ്തിരുന്നത്. BSB BSB: (although it was not Jesus who baptized, but His disciples),
3 IEV എന്തായാലും, യേശുവും അവന്റെ ശിഷ്യന്മാരും യഹൂദ്യ പ്രദേശം വിട്ടു ഗലീല ജില്ലയിലേക്ക് ഒരിക്കല്‍കൂടി മടങ്ങിവന്നു. BSB BSB: He left Judea and returned to Galilee.
4 IEV ഇപ്പോള്‍ അവര്‍ക്കു ശമര്യ പ്രദേശത്തുകൂടി പോകേണ്ടി വന്നു. BSB BSB: Now He had to pass through Samaria.
5 IEV ശമര്യ പ്രദേശത്തുള്ള സുഖാര്‍ എന്നു പേരായ പട്ടണത്തില്‍ അവര്‍ എത്തി. വളരെക്കാലം മുന്‍പ് യാക്കൊബ് തന്റെ മകനായ യോസേഫിനു കൊടുത്ത സ്ഥലത്തിനു സമീപം ആയിരുന്നു സുഖാര്‍. BSB BSB: So He came to a town of Samaria called Sychar, near the plot of ground that Jacob had given to his son Joseph.
6 IEV സുഖാര്‍ പട്ടണത്തിനു അതിരിനപ്പുറത്ത് യാക്കൊബിന്റെ കിണര്‍ ഉണ്ടായിരുന്നു. നീണ്ട യാത്ര കാരണം യേശു വളരെ ക്ഷീണിതനായിരുന്നു. അവന് ആ കിണറിന്റെ സമീപം വിശ്രമിക്കുന്നതിനായി ഇരുന്നു. അപ്പോള്‍ ഏകദേശം ഉച്ച സമയം ആയിരുന്നു. BSB BSB: Since Jacob’s well was there, Jesus, weary from His journey, sat down by the well. It was about the sixth hour.
7 IEV ശമര്യയില്നിന്നുള്ള ഒരു സ്ത്രീ കിണറിന്റെ സമീപം വന്ന് അവളുടെ പാത്രം കയറുവഴിയായി വെള്ളം കോരുന്നതിനു താഴ്ത്തി. യേശു അവളോട്, "എനിക്കു കുടിപ്പാന്‍ തരിക" എന്നു പറഞ്ഞു. BSB BSB: When a Samaritan woman came to draw water, Jesus said to her, “Give Me a drink.”
8 IEV ഭക്ഷണം വാങ്ങുവാന്‍ ശിഷ്യന്മാര് പോയിരുന്നതിനാല്‍ യേശു തനിയെ ആയിരുന്നു. BSB BSB: (His disciples had gone into the town to buy food.)
9 IEV തങ്ങളെ യഹൂദന്മാര് നിന്ദിക്കുന്നു എന്നു ശമര്യര്‍ പൊതുവേ അറിഞ്ഞിരുന്നതിനാല്‍ സ്ത്രീ അവനോട് "യഹൂദനായ നീ ശമര്യക്കാരിയായ ഒരു സ്ത്രീയോടു കുടിക്കുവാന്‍ ചോദിക്കുന്നതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു". BSB BSB: “You are a Jew,” said the woman. “How can You ask for a drink from me, a Samaritan woman?” (For Jews do not associate with Samaritans.)
10 IEV യേശു അവളോടു മറുപടിയായി, "ദൈവം നിനക്കു നൽകാൻ ആഗ്രഹിക്കുന്ന ദാനത്തെക്കുറിച്ചും നിന്നോടു കുടിപ്പാന്‍ ചോദിക്കുന്നവന് ആരാണെന്നും നീ അറിഞ്ഞിരുന്നു എങ്കില്‍ നീ എന്നോടു കുടിപ്പാന്‍ ചോദിക്കുമായിരുന്നു. ഞാന്‍ നിനക്കു ജീവനുള്ള വെള്ളം തരുമായിരുന്നു" എന്നു പറഞ്ഞു. BSB BSB: Jesus answered, “If you knew the gift of God and who is asking you for a drink, you would have asked Him, and He would have given you living water.”
11 IEV യജമാനനെ, കിണറ്റില്‍നിന്ന് വെള്ളം കോരുവാന്‍ നിന്റെ കൈവശം തൊട്ടിയോ കയറോ ഇല്ല, ഈ കിണര്‍ വളരെ ആഴമുള്ളതും ആകുന്നു. ജീവനുള്ള വെള്ളം നിനക്ക് എവിടെനിന്നു കിട്ടും? BSB BSB: “Sir,” the woman replied, “You have nothing to draw with and the well is deep. Where then will You get this living water?
12 IEV ഞങ്ങളുടെ പിതാവായ യാക്കൊബിനെക്കാള്‍ വലിയവനാകുവാന്‍ കഴിയുകയില്ല. നാം ഉപയോഗിക്കുന്ന ഈ കിണർ അവൻ കുഴിച്ചു. അവനും അവന്റെ മക്കളും മൃഗങ്ങളും ഇതില്‍നിന്നും കുടിച്ചിരുന്നു. BSB BSB: Are You greater than our father Jacob, who gave us this well and drank from it himself, as did his sons and his livestock?”
13 IEV യേശു അവളോട്, "ഈ കിണറ്റിൽനിന്നു വെള്ളം കുടിക്കുന്ന എല്ലാവര്ക്കും വീണ്ടും ദാഹിക്കും, BSB BSB: Jesus said to her, “Everyone who drinks this water will be thirsty again.
14 IEV എന്നാല്‍ ഞാൻ തരുന്ന വെള്ളം കുടിക്കുന്നവർക്ക് ഇനി ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നൽകുന്ന വെള്ളം അവരെ നിറക്കുകയും നിത്യജീവൻ നൽകുന്ന ഒരു നീരുറവയായി മാറുകയും ചെയ്യും" എന്നു പറഞ്ഞു. BSB BSB: But whoever drinks the water I give him will never thirst. Indeed, the water I give him will become in him a fount of water springing up to eternal life.”
15 IEV സ്ത്രീ അവനോട്, "യജമാനനെ, എനിക്ക് ഒരിക്കലും ദാഹിക്കാതിരിപ്പാനും ഈ കിണറ്റില്‍ നിന്നു കോരുവാന്‍ വീണ്ടും ഇവിടെ വരാതിരിക്കേണ്ടതിന് ആ വെള്ളം എനിക്കു തരിക" എന്നു പറഞ്ഞു. BSB BSB: The woman said to Him, “Sir, give me this water so that I will not get thirsty and have to keep coming here to draw water.”
16 IEV അവന് പറഞ്ഞത് അവള് ഗ്രഹിച്ചില്ല എന്ന് യേശു അറിഞ്ഞു, അതിനാല്‍ അവന് അവളോട്, "മാന്യസ്ത്രീയെ, പോയി നിന്റെ ഭര്‍ത്താവിനെ ഇവിടെ വിളിച്ചു കൊണ്ടുവരിക" എന്നു പറഞ്ഞു. BSB BSB: Jesus told her, “Go, call your husband and come back.”
17 IEV സ്ത്രീ അവനോട്, "എനിക്കൊരു ഭർത്താവില്ല." യേശു അവളോട്, "നിനക്ക് ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിതന്നെ. BSB BSB: “I have no husband,” the woman replied. Jesus said to her, “You are correct to say that you have no husband.
18 IEV എന്തുകൊണ്ടെന്നാല്‍ നിനക്ക് ഒന്നല്ല, അഞ്ച് ഭര്ത്താക്കന്മാര് ഉണ്ടായിരുന്നു, ഇപ്പോള്‍ നിന്നോടൊപ്പം ജീവിക്കുന്നവനും നിന്റെ ഭര്‍ത്താവല്ല. നിനക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞത് സത്യമാണ്." എന്നു പറഞ്ഞു. BSB BSB: In fact, you have had five husbands, and the man you now have is not your husband. You have spoken truthfully.”
19 IEV സ്ത്രീ അവനോട്, "യജമാനനെ നീ ഒരു പ്രവാചകന് ആകുന്നു എന്നു ഞാന്‍ അറിയുന്നു". BSB BSB: “Sir,” the woman said, “I see that You are a prophet.
21 IEV യേശു അവളോടു പറഞ്ഞു, “മാന്യസ്ത്രീയെ, ഈ പര്‍വ്വതത്തിലോ യെരുശലേമിലോ ആളുകൾ പിതാവിനെ ആരാധിക്കാത്ത ഒരു കാലം വരുന്നുവെന്ന് ഞാൻ പറയുമ്പോൾ എന്നെ വിശ്വസിക്കുക. BSB BSB: “Believe Me, woman,” Jesus replied, “a time is coming when you will worship the Father neither on this mountain nor in Jerusalem.
23 IEV സത്യമായി ദൈവത്തെ ആരാധിക്കുന്നവന് പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം ഇപ്പോള്‍ വന്നിരിക്കുന്നു. അവനെ ഈ വിധത്തില്‍ ആരാധിക്കുന്ന ആളുകളെയാണ് പിതാവ് അന്വേഷിക്കുന്നത്. BSB BSB: But a time is coming and has now come when the true worshipers will worship the Father in spirit and in truth, for the Father is seeking such as these to worship Him.
24 IEV ദൈവം ആത്മാവാകുന്നു. അവനെ ആരാധിക്കുന്നവര്‍ ആത്മീകമായി ആരാധിക്കണം. സത്യം അവരെ ആരാധനയില്‍ അവരെ നയിക്കണം. BSB BSB: God is Spirit, and His worshipers must worship Him in spirit and in truth.”
25 IEV സ്ത്രീ അവനോട്, "മശിഹാ വരുന്നു എന്നു ഞാന്‍ അറിയുന്നു. (ഗ്രീക്കില്‍ അവനെ ക്രിസ്തു എന്നു വിളിക്കുന്നു) അവൻ വരുമ്പോൾ, നാം കേൾക്കേണ്ടതെല്ലാം അവൻ നമ്മോടു പറയും.” BSB BSB: The woman said, “I know that Messiah” (called Christ) “is coming. When He comes, He will explain everything to us.”
26 IEV യേശു അവളോട്: "ഇപ്പോൾ നിന്നോടു സംസാരിക്കുന്ന ഞാൻ അവന് തന്നേ" എന്നു പറഞ്ഞു BSB BSB: Jesus answered, “I who speak to you am He.”
27 IEV തുടര്‍ന്ന് അവന്റെ ശിഷ്യന്മാര് പട്ടണത്തില്‍നിന്നു മടങ്ങിവന്നു. അവന്റെ കുടുംബാംഗം അല്ലാത്ത ഒരു സ്ത്രീയുമായി യേശു സംസാരിക്കുന്നതില്‍ അവര്‍ ആശ്ചര്യപ്പെട്ടു. (അത് യഹൂദാ ആചാരങ്ങള്‍ക്ക് എതിരായിരുന്നു.) എന്നിരുന്നാലും, “നീ ഒറ്റയ്ക്ക് ഒരു സ്ത്രീയോട് എന്താണ് സംസാരിച്ചുകൊണ്ടിരുന്നത്?” അല്ലെങ്കിൽ “നീ അവളുമായി എന്തിനാണ് സംസാരിക്കുന്നത്?” എന്നു ചോദിക്കാൻ ആരും ധൈര്യപ്പെട്ടില്ല BSB BSB: Just then His disciples returned and were surprised that He was speaking with a woman. But no one asked Him, “What do You want from her?” or “Why are You talking with her?”
28 IEV സ്ത്രീ അവളുടെ വെള്ളം ശേഖരിക്കുന്ന കുടം അവിടെ ഉപേക്ഷിച്ച് പട്ടണത്തിലേക്കു മടങ്ങിപ്പോയി. അവള് പട്ടണത്തിലെ ജനങ്ങളോടു പറഞ്ഞത്, BSB BSB: Then the woman left her water jar, went back into the town, and said to the people,
29 IEV "ഞാന്‍ ഇതുവരെ ചെയ്ത പ്രവൃത്തിയെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുക! അവന് മശിഹ ആയിരിക്കുവാൻ സാധിക്കുമോ? BSB BSB: “Come, see a man who told me everything I ever did. Could this be the Christ?”
30 IEV ധാരാളം ആളുകൾ പട്ടണത്തിൽനിന്ന് യേശു ഉണ്ടായിരുന്നിടത്തേക്ക് പുറപ്പെടുവാൻ തുടങ്ങി. BSB BSB: So they left the town and made their way toward Jesus.
31 IEV പട്ടണത്തില്‍നിന്നും ഭക്ഷണവുമായി വന്ന അവന്റെ ശിഷ്യന്മാര് അവനോട്, "ഗുരോ, എന്തെങ്കിലും ഭക്ഷിച്ചാലും" എന്നു നിര്‍ബന്ധിച്ചു പറഞ്ഞു. BSB BSB: Meanwhile the disciples urged Him, “Rabbi, eat something.”
32 IEV യേശു അവരോട്, "നിങ്ങള്‍ അറിയാത്ത ഭക്ഷണം എനിക്കു ഭക്ഷിപ്പാനുണ്ട്!" BSB BSB: But He told them, “I have food to eat that you know nothing about.”
33 IEV അതിനാല്‍ അവന് അന്യോന്യം പറഞ്ഞത്, "അവനു ഭക്ഷിപ്പാന്‍ ആരുംതന്നെ കൊണ്ടുവന്നു കാണുകയില്ല, അവര്‍ അങ്ങനെ ചെയ്തുവോ?" BSB BSB: So the disciples asked one another, “Could someone have brought Him food?”
34 IEV യേശു പറഞ്ഞു, “എനിക്ക് ഏറ്റവും വിശപ്പുള്ളതു എന്തിനെന്നു ഞാൻ പറയാം: എന്നെ അയച്ച എന്റെ പിതാവ് ആഗ്രഹിക്കുന്നതു ചെയ്യുക, അവന്റെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കുക എന്നതാണ്. BSB BSB: Jesus explained, “My food is to do the will of Him who sent Me and to finish His work.
35 IEV വർഷത്തിലെ ഈ സമയത്ത് നിങ്ങൾ സാധാരണയായി പറയുന്നു, ‘നാലു മാസംകൂടി ബാക്കിയുണ്ട്, ശേഷം ഞങ്ങൾ വിളകൾ കൊയ്യും.’ എന്നിട്ടും നിങ്ങളുടെ ചുറ്റും നോക്കുക! വയലുകൾ വിളവെടുപ്പിനായി ഇപ്പോള്‍ തയ്യാറാണ്. ദൈവം അവരെ ഭരിക്കണമെന്ന് യഹൂദരല്ലാത്തവര്‍ ഇപ്പോൾ ആഗ്രഹിക്കുന്നു; അവര്‍ ഇപ്പോൾ വിളവെടുക്കുവാൻ തയ്യാറായ നിലങ്ങൾ പോലെയാകുന്നു. BSB BSB: Do you not say, ‘There are still four months until the harvest’? I tell you, lift up your eyes and look at the fields, for they are ripe for harvest.
36 IEV ഇതു വിശ്വസിക്കുകയും ഇത്തരത്തിലുള്ള വിളവെടുപ്പിനു പ്രവർത്തിക്കുവാൻ തയ്യാറാകുകയും ചെയ്യുന്ന ഒരുവന് ഇതിനകംതന്നെ പ്രതിഫലം സ്വീകരിച്ച്, നിത്യജീവനുവേണ്ടി ധാരാളം ഫലം ശേഖരിക്കുന്നു. വിത്തു വിതയ്ക്കുന്നവരും വിളവ് കൊയ്യുന്നവരും ഒരുമിച്ച് സന്തോഷിക്കും. BSB BSB: Already the reaper draws his wages and gathers a crop for eternal life, so that the sower and the reaper may rejoice together.
37 IEV ഒരാള്‍ വിത്ത് വിതക്കുന്നു, മറ്റൊരാള്‍ വിളവു കൊയ്യുന്നു, എന്ന പ്രസ്താവന സത്യമാണ്. BSB BSB: For in this case the saying ‘One sows and another reaps’ is true.
38 IEV നിങ്ങള്‍ നട്ടിട്ടില്ലാത്ത വിളവില്‍നിന്ന് കൊയ്തു കൂട്ടുവാന്‍ ഞാന്‍ നിങ്ങളെ അയക്കുന്നു. മറ്റുള്ളവര്‍ വളരെ പ്രയാസത്തോടെ അദ്ധ്വാനിച്ചു, എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ അവരുടെ പ്രവൃത്തികളില്‍ പങ്കുചേരുന്നു. BSB BSB: I sent you to reap what you have not worked for; others have done the hard work, and now you have taken up their labor.”
39 IEV സ്ത്രീ അവരോട് അവനെക്കുറിച്ചു പറഞ്ഞതൊക്കെയും കേട്ടതിനാല്‍ സുഖാര്‍ പട്ടണത്തില്‍ ജീവിച്ചിരുന്ന അനേകം ശമര്യാക്കാര്‍ യേശുവില്‍ വിശ്വസിച്ചു. സ്ത്രീ പറഞ്ഞത്, 'ഞാന്‍ ഇതുവരെ ചെയ്തതെല്ലാം അവന് എന്നോടു പറഞ്ഞിരിക്കുന്നു. BSB BSB: Many of the Samaritans from that town believed in Jesus because of the woman’s testimony, “He told me everything I ever did.”
40 IEV ശമര്യാക്കാര്‍ യേശുവിന്റെ അടുക്കല്‍ വന്നപ്പോള്‍, അവരോടുകൂടെ നീണ്ടനാളുകള്‍ പാര്‍ക്കുവാന്‍ അവനെ പ്രേരിപ്പിച്ചു. അതിനാല്‍ രണ്ടു ദിവസം കൂടി അവന് അവിടെ പാര്‍ത്തു. BSB BSB: So when the Samaritans came to Him, they asked Him to stay with them, and He stayed two days.
41 IEV അവന് അവരോടു പ്രഘോഷിച്ച കാരണത്താല്‍ അവരില്‍ വളരെ ആളുകള്‍ യേശുവില്‍ വിശ്വസിച്ചു. BSB BSB: And many more believed because of His message.
42 IEV അവര്‍ സ്ത്രീയോട്, അവനെക്കുറിച്ചു നീ ഞങ്ങളോടു പറഞ്ഞ കാരണത്താല്‍ മാത്രമല്ല, ഞങ്ങള്‍ അവന്റെ സന്ദേശം കേട്ടതുകൊണ്ടും ഞങ്ങള്‍ ഇപ്പോള്‍ യേശുവില്‍ വിശ്വസിക്കുന്നു. ഈ മനുഷ്യന് വാസ്തവമായി ലോകത്തിന്റെ രക്ഷിതാവാകുന്നു എന്നു ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു. BSB BSB: They said to the woman, “We now believe not only because of your words; we have heard for ourselves, and we know that this man truly is the Savior of the world.”
43 IEV ശമര്യയില്‍ രണ്ടു ദിവസം ചിലവഴിച്ചതിനു ശേഷം യേശുവും അവന്റെ ശിഷ്യന്മാരും അവിടം വിട്ടു ഗലീല പ്രദേശത്തേക്കു പോയി. BSB BSB: After two days, Jesus left for Galilee.
44 IEV (ഒരു പ്രവാചകന് പല സ്ഥലങ്ങളില്‍ ബഹുമാനിക്കപ്പെടും. എന്നാല്‍ അവന് വളര്‍ന്ന സ്ഥലത്ത് ഒരിക്കലും ബഹുമാനിക്കപ്പെടുകയില്ല എന്ന് യേശു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്) BSB BSB: Now He Himself had testified that a prophet has no honor in his own hometown.
45 IEV എന്നാല്‍ അവന് ഗലീലയില്‍ എത്തിയപ്പോള്‍, അവിടെയുണ്ടായിരുന്നവരില്‍ അനേകര്‍ അവനെ സ്വാഗതം ചെയ്തു, അവര്‍ തന്നെ അടുത്ത സമയത്ത് പെസഹ ആഘോഷത്തിന്റെ സമയത്ത് യെരുശലേമില്‍ ഉണ്ടായിരിക്കുകയും അവന് അവിടെ ചെയ്ത എല്ലാ ആശ്ചര്യകരമായ കാര്യങ്ങളും കണ്ടതിനാലും അവന് ആരാകുന്നു എന്ന് അവര്‍ അറിഞ്ഞിരുന്നു. BSB BSB: Yet when He arrived, the Galileans welcomed Him. They had seen all the great things He had done in Jerusalem at the feast, for they had gone there as well.
46 IEV യേശു വീണ്ടും ഗലീലയിലെ കാനാവിലേക്ക് മടങ്ങിപ്പോയി. (അവിടെയാണ് അവന് വെള്ളത്തെ വീഞ്ഞാക്കി മാറ്റിയത്.) അവിടെനിന്നും ഇരുപത്തിയേഴു കിലോമീറ്റര്‍ അകലെ കഫര്‍ന്നഹൂമില്‍ താമസിച്ചിരുന്ന ഒരു രാജാവിന്റെ ഉദ്യോഗസ്ഥന് ഉണ്ടായിരുന്നു. അവന്റെ മകന് രോഗിയായിരുന്നു. BSB BSB: So once again He came to Cana in Galilee, where He had turned the water into wine. And there was a royal official whose son lay sick at Capernaum.
47 IEV യേശു യഹൂദ്യയില്‍നിന്നും ഗലീലയിലേക്കു മടങ്ങിവന്നു എന്ന് ആ മനുഷ്യന് കേട്ടപ്പോള്‍, അവന് കാനാവില്‍ യേശുവിന്റെ അരികെ ചെന്ന് അവനോടു യാചിച്ചു, കഫര്‍ന്നഹൂമിലേക്കു വന്ന് എന്റെ മകനെ സൗഖ്യമാക്കുക. അവന് മരിപ്പാറായിരിക്കുന്നു!" BSB BSB: When he heard that Jesus had come from Judea to Galilee, he went and begged Him to come down and heal his son, who was about to die.
48 IEV യേശു അവനോട്, ഞാന്‍ ആരെന്ന് തെളിയിക്കുന്ന വസ്തുതകള്‍ നീ കാണാതെയും ഞാന്‍ പറയുന്ന അത്ഭുതങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്താല്‍ നിനക്കെന്നെ വിശ്വസിപ്പാന്‍ കഴിയുകയില്ല" എന്നു പറഞ്ഞു. BSB BSB: Jesus said to him, “Unless you people see signs and wonders, you will never believe.”
49 IEV എന്നാല്‍ ഉദ്യോഗസ്ഥന് അവനോട്, "യജമാനനെ എന്റെ മകന് മരിക്കുന്നതിനു മുന്‍പ് ദയവായി എന്റെ ഭവനത്തിലേക്കു വരിക!" BSB BSB: “Sir,” the official said, “come down before my child dies.”
50 IEV യേശു അവനോട്, ഭവനത്തിലേക്കു പോകുക, നിന്റെ മകന് ജീവിക്കും." ആ മനുഷ്യന് യേശു പറഞ്ഞതു വിശ്വസിക്കുകയും അവന്റെ ഭവനത്തിലേക്കു പോകുകയും ചെയ്തു. BSB BSB: “Go,” said Jesus. “Your son will live.” The man took Jesus at His word and departed.
51 IEV കഫര്‍ന്നഹൂമിലുള്ള അവന്റെ ഭവനത്തിലേക്ക് അവന് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവന്റെ ദാസന്മാര് വഴിയില്‍ വച്ച് അവനെ കണ്ടുമുട്ടി. അവര്‍ അവനോടു പറഞ്ഞത്, "നിങ്ങളുടെ കുട്ടി ജീവനിലേക്ക് വരുന്നു.” BSB BSB: And while he was still on the way, his servants met him with the news that his boy was alive.
52 IEV അവന് അവരോട്, "എന്റെ മകന് ഏതു സമയത്താണ് രോഗത്തില്‍ നിന്നു പുരോഗതി പ്രാപിച്ചത്?" അവര്‍ അവനോടു പറഞ്ഞത്, "ഇന്നലെ ഉച്ച കഴിഞ്ഞ് ഒരു മണിക്ക് അവന്റെ പനി വിട്ടു മാറി. BSB BSB: So he inquired as to the hour when his son had recovered, and they told him, “The fever left him yesterday at the seventh hour.”
53 IEV "നിന്റെ മകന് ജീവിക്കുന്നു" എന്ന് യേശു പറഞ്ഞ അതേ സമയത്താണ് ഇതു സംഭവിച്ചത് എന്നു കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞു. ആകയാല്‍ അവനും അവന്റെ ഭവനത്തില്‍ ജീവിച്ചിരുന്ന എല്ലാവരും യേശുവില്‍ വിശ്വസിച്ചു. BSB BSB: Then the father realized that this was the very hour in which Jesus had told him, “Your son will live.” And he and all his household believed.
54 IEV താൻ ആരാണെന്നു തെളിയിക്കുവാൻ യേശു എന്തെങ്കിലും ചെയ്തതു ഇതു രണ്ടാമത്തെ തവണയാണ്. യഹൂദ്യയില്‍നിന്ന് യാത്ര ചെയ്തു ഗലീല പ്രദേശത്തേക്ക് അവന് വന്ന സമയത്താണ് അതു ചെയ്തത്. BSB BSB: This was now the second sign that Jesus performed after coming from Judea into Galilee.