2 IEV ഈ രേഖപ്പെടുത്തല്‍ ആദ്യമായി സംഭവിച്ചത് കുറേന്യെസ് സിറിയ പ്രദേശം ഭരിക്കുന്ന സമയത്താണ്. BSB BSB: This was the first census to take place while Quirinius was governor of Syria.
3 IEV അതുകൊണ്ട് എല്ലാവരും തങ്ങളുടെ കുടുംബ പട്ടണങ്ങളിലേക്കു പേരു രേഖപ്പെടുത്തേണ്ടതിനായി പോകണമായിരുന്നു. BSB BSB: And everyone went to his own town to register.
6 IEV അവര്‍ ബെത്ലഹേമില്‍ ചെന്നപ്പോള്‍, സാധാരണയായി സന്ദര്‍ശകര്‍ താമസിക്കുന്ന സ്ഥലത്ത് അവര്‍ക്കു താമസിക്കുവാന്‍ സ്ഥലം ഉണ്ടായിരുന്നില്ല. അതുകൊണ്ട് രാത്രിയില്‍ മൃഗങ്ങള്‍ ഉറങ്ങുന്ന സ്ഥലത്ത് അവര്‍ പാര്‍ക്കേണ്ടി വന്നു. അവര്‍ അവിടെ ആയിരുന്ന സമയത്ത് തന്നെ മറിയയുടെ പ്രസവകാലം തികയുകയും അവള് തന്റെ ആദ്യജാതനായ മകന് ജന്മം നല്‍കുകയും ചെയ്തു. അവള് വീതിയുള്ള ഒരു തുണിയില്‍ അവനെ പൊതിഞ്ഞ് മൃഗങ്ങളുടെ ആഹാരം സൂക്ഷിച്ചിരുന്ന കളപ്പുരയില്‍ അവനെ കിടത്തി. BSB BSB: While they were there, the time came for her Child to be born.
9 IEV പെട്ടെന്ന് കര്‍ത്താവിന്റെ ദൂതന് അവര്‍ക്കു പ്രത്യക്ഷ്യമായി. കര്‍ത്താവിന്റെ തേജസ് വെളിപ്പെടുത്തിക്കൊണ്ട് അവരുടെ ചുറ്റും ഒരു പ്രകാശം ജ്വലിച്ചു. അതുകൊണ്ട് അവര്‍ വളരെ ഭയപ്പെട്ടു. BSB BSB: Just then an angel of the Lord stood before them, and the glory of the Lord shone around them, and they were terrified.
10 IEV പക്ഷേ ദൂതന് അവരോടു, "ഭയപ്പെടേണ്ട! നിങ്ങള്‍ ഏവരേയും വളരെ സന്തോഷിപ്പിക്കുന്നതും എല്ലാവര്ക്കും പ്രയോജനമുള്ളതുമായ ഒരു നല്ല വാര്‍ത്ത നിങ്ങളോട് അറിയിക്കേണ്ടതിനാണ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടുള്ളത്. BSB BSB: But the angel said to them, “Do not be afraid! For behold, I bring you good news of great joy that will be for all the people:
11 IEV നിങ്ങളെ നിങ്ങളുടെ പാപങ്ങളില്‍നിന്നു രക്ഷിപ്പാനായി ദാവീദിന്റെ നഗരത്തില്‍ ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു! അവന് കര്‍ത്താവായ മശിഹ ആകുന്നു! BSB BSB: Today in the city of David a Savior has been born to you. He is Christ the Lord!
12 IEV ബെത്ലഹേമില്‍ മൃഗങ്ങള്‍ക്കു ഭക്ഷണം നല്കുന്ന സ്ഥലത്ത് തുണി കൊണ്ടു പൊതിഞ്ഞ ഒരു ശിശുവിനെ നിങ്ങള്‍ കണ്ടെത്തും ഇങ്ങനെ നിങ്ങള്‍ അവനെ തിരിച്ചറിയും". BSB BSB: And this will be a sign to you: You will find a baby wrapped in swaddling cloths and lying in a manger.”
13 IEV പെട്ടെന്നു സ്വര്‍ഗത്തില്‍നിന്ന് വലിയോരുകൂട്ടം ദൂതന്മാര് പ്രത്യക്ഷപ്പെട്ടു മറ്റു ദൂതനോട് ചേര്‍ന്നു. അവരെല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തി പറഞ്ഞതെന്തെന്നാല്‍, BSB BSB: And suddenly there appeared with the angel a great multitude of the heavenly host, praising God and saying:
14 IEV "സ്വര്ഗ്ഗോന്നതങ്ങളിലെ സകല ദൂതന്മാരും ദൈവത്തെ സ്തുതിക്കട്ടെ! ദൈവത്തെ പ്രസാദിപ്പിക്കുന്ന ഭൂമിയില്‍ ഉള്ള എല്ലാ ആളുകള്‍ക്കും സമാധാനം ഉണ്ടാകട്ടെ!" BSB BSB: “Glory to God in the highest, and on earth peace to men on whom His favor rests!”
15 IEV ദൂതന്മാര് അവരെ വിട്ടു സ്വര്‍ഗത്തിലേക്കു പോയ ശേഷം ആട്ടിടയന്മാര് തമ്മില്‍ തമ്മില്‍ പറഞ്ഞത്: "ദൈവം നമ്മോട് പറഞ്ഞ അത്ഭുതപ്പെടുത്തുന്ന ഈ കാര്യം സംഭവിച്ചത് കാണാന്‍ നാം ഇപ്പോള്‍ തന്നെ ബെത്ലഹേമിലേക്കു പോകണം!" BSB BSB: When the angels had left them and gone into heaven, the shepherds said to one another, “Let us go to Bethlehem and see this thing that has happened, which the Lord has made known to us.”
16 IEV അതിനാല്‍ അവര്‍ പെട്ടെന്ന് പോയി മറിയയും യോസേഫും താമസിക്കുന്ന സ്ഥലം കണ്ടെത്തിയപ്പോള്‍, മൃഗങ്ങള്‍ക്ക് ആഹാരം കൊടുക്കുന്ന സ്ഥലത്ത് കുഞ്ഞു കിടക്കുന്നതായി അവര്‍ കണ്ടു. BSB BSB: So they hurried off and found Mary and Joseph and the Baby, who was lying in the manger.
17 IEV അവനെ കണ്ടശേഷം ഈ കുഞ്ഞിനെപറ്റി അവരോട് എന്തു പറഞ്ഞോ അത് അവര്‍ എല്ലാവരോടും പറഞ്ഞു. BSB BSB: After they had seen the Child, they spread the message they had received about Him.
18 IEV ആട്ടിടയര്‍ അവരോടു പറഞ്ഞ കാര്യങ്ങള്‍ കേട്ട ആളുകള്‍ ഒക്കെയും അത്ഭുതപ്പെട്ടു. BSB BSB: And all who heard it were amazed at what the shepherds said to them.
19 IEV എന്നാല്‍ മറിയ അവള് കേട്ട കാര്യങ്ങളെപറ്റി തുടര്‍ച്ചയായി ചിന്തിക്കുകയും അവയെല്ലാം ശ്രദ്ധയോടെ ഓര്‍മ്മയില്‍ വയ്ക്കുകയും ചെയ്തു. BSB BSB: But Mary treasured up all these things and pondered them in her heart.
20 IEV പിന്നെ ആട്ടിടയര്‍ തങ്ങളുടെ ആടുകളുള്ള വയലിലേക്കു മടങ്ങിപ്പോയി. അവര്‍ ദൈവം എത്രമാത്രം വലിയവനാണെന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയും അവര്‍ കേള്‍ക്കുകയും കാണുകയും ചെയ്ത സകല കാര്യങ്ങള്‍ക്കുവേണ്ടി അവനെ സ്തുതിക്കുകയും ചെയ്തു, എന്തുകൊണ്ടെന്നാല്‍ ദൂതന്മാര് അവരോടു പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി അതേ രീതിയില്‍ സംഭവിച്ചു. BSB BSB: The shepherds returned, glorifying and praising God for all they had heard and seen, which was just as the angel had told them.
22 IEV അവരുടെ ശുദ്ധീകരണ കാലം തികഞ്ഞപ്പോള്‍ മോശയുടെ നിയമം അനുസരിച്ചു മറിയയും യോസേഫും കുഞ്ഞിനെ കര്‍ത്താവിനു സമര്‍പ്പിക്കേണ്ടതിനു യെരുശലേമിലേക്കു യാത്ര ചെയ്തു. BSB BSB: And when the time of purification according to the Law of Moses was complete, His parents brought Him to Jerusalem to present Him to the Lord
23 IEV ആദ്യജാതനായി ജനിക്കുന്ന എല്ലാ ആണ്‍സന്തതികളും കര്‍ത്താവിനു വിശുദ്ധരായി വേര്തിരിക്കേണമെന്ന് കര്‍ത്താവിന്റെ നിയമ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. BSB BSB: (as it is written in the Law of the Lord: “Every firstborn male shall be consecrated to the Lord”),
24 IEV ഒരു നവജാത പുത്രന്റെ മാതാപിതാക്കന്മാരോടുള്ള ദൈവത്തിന്റെ നിയമം, "രണ്ടു പ്രാവിനെയോ അല്ലെങ്കില്‍ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ" യാഗമായി സമര്‍പ്പിക്കണം എന്നാകുന്നു. BSB BSB: and to offer the sacrifice specified in the Law of the Lord: “A pair of turtledoves or two young pigeons.”
25 IEV ആ സമയത്ത് യെരുശലേമില്‍ ശിമയോന് എന്നു പേരുള്ള വൃദ്ധനായ ഒരു മനുഷ്യനുണ്ടായിരുന്നു. അവന് ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്തു. യിസ്രായേല്‍ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിനു മശിഹയെ ദൈവം അയക്കേണ്ടതിനായി അവന് ആകാംക്ഷയോടെ കാത്തിരുന്നു പരിശുദ്ധാത്മാവ് അവനെ നയിച്ചു വന്നു. BSB BSB: Now there was a man in Jerusalem named Simeon, who was righteous and devout. He was waiting for the consolation of Israel, and the Holy Spirit was upon him.
26 IEV കര്‍ത്താവ് വാഗ്ദത്തം ചെയ്ത മശിഹായെ മരണത്തിനു മുന്‍പ് അവന് കാണുമെന്നു പരിശുദ്ധാത്മാവ് മുന്‍കൂട്ടി വെളിപ്പെടുത്തി. BSB BSB: The Holy Spirit had revealed to him that he would not see death before he had seen the Lord’s Christ.
27 IEV ദൈവം തന്റെ നിയമത്തില്‍ പറഞ്ഞിട്ടുള്ള ആചാരങ്ങള്‍ അനുഷ്ടിക്കേണ്ടതിനു യോസേഫും മറിയയും അവരുടെ ശിശുവായ യേശുവിനെ ആലയത്തിലേക്കു കൊണ്ടുവന്നപ്പോള്‍. ദൈവാലയ പ്രാകാരത്തിലേക്ക് പ്രവേശിക്കേണ്ടതിന് ആത്മാവ് ശിമയോനെ നയിച്ചു. BSB BSB: Led by the Spirit, he went into the temple courts. And when the parents brought in the child Jesus to do for Him what was customary under the Law,
28 IEV അപ്പോള്‍ അവന് യേശുവിനെ തന്റെ കരങ്ങളില്‍ എടുത്തുയര്‍ത്തി ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞത്: BSB BSB: Simeon took Him in his arms and blessed God, saying:
29 IEV "കര്‍ത്താവേ, നീ എന്നെ ത്യപ്തനാക്കി, നിന്റെ വാഗ്ദത്ത പ്രകാരം ഇപ്പോള്‍ എനിക്കു സമാധാനത്തോടെ മരിക്കാന്‍ കഴിയും. BSB BSB: “Sovereign Lord, as You have promised, You now dismiss Your servant in peace.
30 IEV ജനത്തെ രക്ഷിക്കേണ്ടതിനു നീ അയച്ചവനെ ഞാന്‍ കണ്ടിരിക്കുന്നു. BSB BSB: For my eyes have seen Your salvation,
31 IEV സകല മനുഷ്യരും കാണേണ്ടതിനു വേണ്ടി നീ ഒരുക്കിയവനെ തന്നെ. BSB BSB: which You have prepared in the sight of all people,
32 IEV അവന് യിസ്രായേല്‍ ജനത്തിനു ശ്രേഷ്ഠത കൊണ്ടുവരുന്നവനും ജാതികള്‍ക്ക് നിന്റെ സത്യത്തെ വെളിപ്പെടുത്തുന്ന ഒരു പ്രകാശംപോലെയായിരിക്കും". BSB BSB: a light for revelation to the Gentiles, and for glory to Your people Israel.”
33 IEV ശിമയോന് അവനെകുറിച്ചു പറഞ്ഞതു യേശുവിന്റെ അപ്പനെയും അമ്മയെയും വളരെ അത്ഭുതപ്പെടുത്തി. തുടര്‍ന്ന് ശിമയോന് അവരെ അനുഗ്രഹിക്കുകയും, യേശുവിന്റെ അമ്മയായ മറിയയോട് പറഞ്ഞത്: BSB BSB: The Child’s father and mother were amazed at what was spoken about Him.
34 IEV ശിമയോന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അവന്റെ അമ്മയായ മറിയയോട് പറഞ്ഞത്, "യിസ്രായേലില്‍ അനേകരുടെ വിനാശത്തിനും രക്ഷക്കായും ദൈവം ഈ ശിശുവിനെ തിരഞ്ഞെടുത്തിരിക്കുന്നു. എതിരായി പറയുന്ന അനേകം ആളുകള്‍ക്ക് അവന് ദൈവത്തില്‍നിന്നുള്ള ഒരു അടയാളം ആയിരിക്കും. BSB BSB: Then Simeon blessed them and said to His mother Mary: “Behold, this Child is appointed to cause the rise and fall of many in Israel, and to be a sign that will be spoken against,
35 IEV അതിന്റെ ഫലമായി, അനേകമാളുകളുടെ ചിന്തകള്‍ തെളിവുകള്‍ സൃഷ്ടിക്കും. ഒരു വാള് നിന്റെ സ്വന്ത പ്രാണനെയും തുളക്കും." BSB BSB: so that the thoughts of many hearts will be revealed—and a sword will pierce your soul as well.”
36 IEV വളരെ വൃദ്ധയായ ഹന്ന എന്നു പേരുള്ള ഒരു പ്രവാചകി ദൈവാലയ പ്രാകാരത്തിലുണ്ടായിരുന്നു. അവളുടെ പിതാവായ ഫെനുവേല്‍ ആശേര്‍ ഗോത്രത്തിലെ ഒരു അംഗമായിരുന്നു. ഏഴു വര്‍ഷത്തെ വിവാഹ ജീവിതത്തിനുശേഷം അവളുടെ ഭര്‍ത്താവു മരിച്ചു. BSB BSB: There was also a prophetess named Anna, the daughter of Phanuel, of the tribe of Asher, who was well along in years. She had been married for seven years,
37 IEV അതിനുശേഷം എണ്‍പത്തിനാല് വര്‍ഷത്തിലധികം അവള് വിധവയായി ജീവിച്ചു. അവള് എല്ലായ്പ്പോഴും ആലയത്തില്‍ ശുശ്രൂഷിക്കുകയും രാവും പകലും ദൈവത്തെ ആരാധിക്കുകയും ചെയ്തുപോന്നു. അവള് പലപ്പോഴും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. BSB BSB: and then was a widow to the age of eighty-four. She never left the temple, but worshiped night and day, fasting and praying.
38 IEV അതേ സമയത്ത്, ഹന്ന അവരുടെ അടുക്കല്‍ വരികയും ശിശുവിനുവേണ്ടി ദൈവത്തോടു നന്ദി പറയാന്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് യെരുശലേമിന്റെ വീണ്ടെടുപ്പു പ്രതീക്ഷിക്കുന്ന അനേകമാളുകളോട് അവള് യേശുവിനെക്കുറിച്ചു സംസാരിച്ചു. BSB BSB: Coming forward at that moment, she gave thanks to God and spoke about the Child to all who were waiting for the redemption of Jerusalem.
40 IEV കുട്ടി വളര്‍ന്നതനുസരിച്ച്, അവന് ശക്തനും വളരെ ബുദ്ധിയുള്ളവനും ആയിത്തീര്‍ന്നു, ദൈവം അവനില്‍ വളരെ പ്രസാദിച്ചിരുന്നു. BSB BSB: And the Child grew and became strong. He was filled with wisdom, and the grace of God was upon Him.
42 IEV ആകയാല്‍ അവര്‍ എല്ലായ്പ്പോഴും ചെയ്തു വരുന്നതുപോലെ യേശുവിനു പന്ത്രണ്ടു വയസായപ്പോള്‍ പെരുന്നാളിന് യെരുശലേമിലേക്കു പോയി. BSB BSB: And when He was twelve years old, they went up according to the custom of the Feast.
43 IEV പെരുന്നാള്‍ ദിവസങ്ങള്‍ അവസാനിച്ചപ്പോള്‍, അവന്റെ മാതാപിതാക്കള്‍ തിരിച്ചു ഭവനത്തിലേക്കു യാത്രയാരംഭിച്ചു. പക്ഷേ യേശു യെരുശലേമില്‍ തന്നെ താമസിച്ചു. അവന് അവിടെത്തന്നെ ഉണ്ടെന്നുള്ള കാര്യം അവന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. BSB BSB: When those days were over and they were returning home, the boy Jesus remained behind in Jerusalem, but His parents were unaware He had stayed.
44 IEV അവരുടെ കൂടെ യാത്ര ചെയ്തിരുന്ന മറ്റ് ആളുകളുടെ കൂടെ അവന് ഉണ്ടായിരിക്കുമെന്ന് അവര്‍ ഊഹിച്ചു. ഒരു മുഴുദിവസത്തെ വഴിയാത്രക്കുശേഷം, അവര്‍ തങ്ങളുടെ ചാര്‍ച്ചക്കാരുടെയും സ്നേഹിതരുടെയും ഇടയില്‍ അവനെ നോക്കുവാനാരംഭിച്ചു. BSB BSB: Assuming He was in their company, they traveled on for a day before they began to look for Him among their relatives and friends.
45 IEV അവനെ കണ്ടെത്തുവാന്‍ കഴിയാതെവന്നപ്പോള്‍ അവനെ അന്വേഷിച്ച് യെരുശലേമിലേക്കു മടങ്ങി. BSB BSB: When they could not find Him, they returned to Jerusalem to search for Him.
46 IEV മൂന്ന് ദിവസങ്ങള്‍ക്കുശേഷം, ദൈവാലയ പ്രാകാരത്തില്‍ യഹൂദ മതഗുരുക്കന്മാരുടെ ഇടയില്‍ അവന് ഇരിക്കുന്നത് അവര്‍ കണ്ടെത്തി. അവരുടെ പഠിപ്പിക്കലുകള്‍ അവന് ശ്രദ്ധിക്കുകയും അവന് അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയുകയായിരുന്നു. BSB BSB: Finally, after three days they found Him in the temple courts, sitting among the teachers, listening to them and asking them questions.
47 IEV അവന് ഇത്രമാത്രം മനസ്സിലാക്കുകയും ഗുരുക്കന്മാരുടെ ചോദ്യങ്ങള്‍ക്ക് ഇത്ര നന്നായി ഉത്തരം നല്കിയതും അവിടെ ഉണ്ടായിരുന്ന എല്ലാ ആളുകളും കേട്ട് അവര്‍ ആശ്ചര്യപ്പെട്ടു. BSB BSB: And all who heard Him were astounded at His understanding and His answers.
48 IEV അവന്റെ മാതാപിതാക്കള്‍ അവനെ കണ്ടപ്പോള്‍, അവര്‍ വളരെ ആശ്ചര്യപ്പെട്ടു. അവന്റെ അമ്മ അവനോടു പറഞ്ഞത്, "എന്റെ മകനെ, ഞങ്ങളോട് ഈ ചെയ്തത് എന്ത്? നിന്റെ പിതാവും ഞാനും വളരെ ദുഃഖത്തോടെ നിന്നെ അന്വേഷിക്കുകയായിരുന്നു". BSB BSB: When His parents saw Him, they were astonished. “Child, why have You done this to us?” His mother asked. “Your father and I have been anxiously searching for You.”
49 IEV അവന് അവരോടു പറഞ്ഞു, "നിങ്ങള്‍ എന്നെ അന്വേഷിക്കുന്നതെന്തുകൊണ്ട്? എന്റെ പിതാവ് ചെയ്യുന്നത് ഞാനും ചെയ്യേണ്ടത് ആവശ്യമാണെന്ന് നിങ്ങള്‍ അറിയുന്നില്ലയോ". BSB BSB: “Why were you looking for Me?” He asked. “Did you not know that I had to be in My Father’s house?”
50 IEV പക്ഷേ അവന് അവരോടു പറഞ്ഞതിന്റെ അര്‍ത്ഥം അവര്‍ക്കു മനസിലായില്ല. BSB BSB: But they did not understand the statement He was making to them.
52 IEV വര്‍ഷങ്ങള്‍ കഴിയുന്നതനുസരിച്ച് യേശു ജ്ഞാനത്തോടെ മുതിര്‍ന്നുവന്നു. ദൈവവും ജനങ്ങളും കൂടുതലായി അവനെ അംഗീകരിക്കുന്നതു തുടര്‍ന്നു. BSB BSB: And Jesus grew in wisdom and stature, and in favor with God and man.