2 IEV ഹന്നാവും കയ്യഫാവും യെരുശലേമിലെ മഹാപുരോഹിതന്മാര്, ആയിരുന്ന കാലത്ത് മരുഭൂമിയില്‍ ജീവിച്ചിരുന്ന സെഖര്യാവിന്റെ മകനായ യോഹന്നാനോട് ദൈവം സംസാരിച്ചു. BSB BSB: during the high priesthood of Annas and Caiaphas, the word of God came to John son of Zechariah in the wilderness.
3 IEV യോര്ദ്ദാന് നദിയുടെ സമീപത്തുള്ള എല്ലാ പ്രദേശങ്ങളിലും യോഹന്നാന് സഞ്ചരിക്കുകയായിരുന്നു. അവന് തുടര്‍ന്ന് ജനങ്ങളോടു പറഞ്ഞത്: ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മാനസാന്തരപ്പെടണം, അപ്പോള്‍ ഞാന്‍ നിങ്ങളെ സ്നാനം കഴിപ്പിക്കും. BSB BSB: He went into all the region around the Jordan, preaching a baptism of repentance for the forgiveness of sins,
4 IEV കാലങ്ങള്‍ക്കു മുന്‍പ് പ്രവാചകനായ യെശയ്യാവ് ഈ വാക്കുകളെ ചുരുളുകളില്‍ എഴുതിയിരുന്നതുപോലെ, മരുഭൂമിയില്‍ ആരോ ഒരുവന് വിളിച്ചു പറയുന്നു, കര്‍ത്താവിന്റെ വഴി ഒരുക്കുവീന്‍, അവനുവേണ്ടി നേരേയുള്ള പാത ഒരുക്കുവീന്‍. BSB BSB: as it is written in the book of the words of Isaiah the prophet: “A voice of one calling in the wilderness, ‘Prepare the way for the Lord, make straight paths for Him.
5 IEV ഇടുക്കുവഴികളും ഉയര്‍ന്നപ്രദേശങ്ങളും ആളുകള്‍ നിരപ്പാക്കുന്നതുപോലെയും, വളഞ്ഞവഴികള്‍ ആളുകള്‍ നേരേയാക്കുന്നതുപോലെയും, പാതയുടെ മുഴപ്പുകളെ മിനുസപ്പെടുത്തുന്നതുപോലെയും, ദൈവത്തില്‍നിന്നു വരുന്ന അനുഗ്രഹങ്ങളെ തടയുന്ന എല്ലാ തടസ്സങ്ങളെയും നിങ്ങള്‍ നീക്കേണ്ടതാണ്. BSB BSB: Every valley shall be filled in, and every mountain and hill made low. The crooked ways shall be made straight, and the rough ways smooth.
6 IEV അപ്പോള്‍ ജനത്തിന്റെ രക്ഷക്കായുള്ള ദൈവത്തിന്റെ വഴികളെ എല്ലാവരും കാണും. BSB BSB: And all humanity will see God’s salvation.’”
7 IEV അവനാല്‍ സ്നാനമേല്ക്കുവാന് വന്നിരുന്ന വലിയൊരു കൂട്ടം ജനത്തോട് യോഹന്നാന് പറഞ്ഞത്: "വിഷ പാമ്പുകളെപ്പോലെ ദുഷ്ടന്മാരാണ് നിങ്ങള്‍! പാപം ചെയ്യുന്ന എല്ലാവരേയും ഒരു ദിവസം ദൈവം ശിക്ഷിക്കുമെന്ന് ആരും നിങ്ങളെ മുന്നറിയിച്ചില്ല, അവര്‍ ചെയ്തോ? അവനില്‍നിന്നു നിങ്ങള്‍ക്കു രക്ഷപ്പെടാന്‍ കഴിയുമെന്ന് ചിന്തിക്കരുത്! BSB BSB: Then John said to the crowds coming out to be baptized by him, “You brood of vipers, who warned you to flee from the coming wrath?
8 IEV നിങ്ങളുടെ പാപ സ്വഭാവത്തില്‍നിന്നു നിങ്ങള്‍ സത്യമായും പിന്തിരിഞ്ഞിരിക്കുന്നു എന്നു കാണിക്കുന്ന കാര്യങ്ങള്‍ ചെയ്യുക! "ഞങ്ങള്‍ അബ്രഹാമിന്റെ പിന്‍ഗാമികള്‍ എന്നു നിങ്ങള്‍ നിങ്ങളോടുതന്നെ പറയരുത്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു ദൈവത്തിന് ഈ കല്ലുകളില്‍നിന്ന് അബ്രഹാമിന്റെ പിന്‍ഗാമികളെ ഉണ്ടാക്കുവാന്‍ കഴിയും! BSB BSB: Produce fruit, then, in keeping with repentance. And do not begin to say to yourselves, ‘We have Abraham as our father.’ For I tell you that out of these stones God can raise up children for Abraham.
9 IEV ഒരു മനുഷന് നല്ല ഫലം കായ്ക്കാത്ത ഫലവൃക്ഷങ്ങളെ വേരില്‍ കോടാലികൊണ്ട് വെട്ടിവീഴ്ത്തി തീയിലേക്ക് എറിയുന്നതുപോലെ നിങ്ങള്‍ നിങ്ങളുടെ പാപ സ്വഭാവത്തില്‍ നിന്നു തിരിഞ്ഞില്ലെങ്കില്‍ ദൈവം നിങ്ങളെ ശിക്ഷിക്കുവാന്‍ തയ്യാറാണ്. BSB BSB: The axe lies ready at the root of the trees, and every tree that does not produce good fruit will be cut down and thrown into the fire.”
10 IEV അപ്പോള്‍ ജനക്കൂട്ടത്തില്‍ കുറച്ചുപേര്‍ അവനോടു ചോദിച്ചു, "ഇനിയും ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?" BSB BSB: The crowds asked him, “What then should we do?”
11 IEV അവന് അവരോടു മറുപടി പറഞ്ഞു, "നിങ്ങളില്‍ ആര്‍ക്കെങ്കിലും രണ്ട് ഉടുപ്പ് ഉണ്ടെങ്കില്‍, ഒരു ഉടുപ്പ് ഇല്ലാത്തവന് നല്‍കുക. നിങ്ങളില്‍ ആര്‍ക്കെങ്കിലും ധാരാളം ആഹാരമുണ്ടെങ്കില്‍, ആഹാരമില്ലാത്തവര്‍ക്ക് കുറച്ചു നല്‍കുക." BSB BSB: John replied, “Whoever has two tunics should share with him who has none, and whoever has food should do the same.”
12 IEV ചില കരം പിരിക്കുന്നവരും യോഹന്നാന്റെ അടുക്കല്‍ സ്നാനപ്പെടെണ്ടതിനു വന്നു. അവര്‍ അവനോടു ചോദിച്ചു, "ഗുരോ ഞങ്ങള്‍ എന്തു ചെയ്യേണം?" BSB BSB: Even tax collectors came to be baptized. “Teacher,” they asked, “what should we do?”
13 IEV അവന് അവരോടു പറഞ്ഞു, "റോമാ ഭരണകൂടം നിങ്ങളോടു പറയുന്നതിലും കൂടുതല്‍ പണം നിങ്ങള്‍ ജനങ്ങളില്‍ നിന്നു പിരിക്കരുത്. BSB BSB: “Collect no more than you are authorized,” he answered.
14 IEV ചില പടയാളികള്‍ അവനോടു ചോദിച്ചു, "ഞങ്ങളോ? ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?" അവന് അവരോടു പറഞ്ഞു, ജനങ്ങളെ ഭീഷണിപ്പെടുത്തി നിങ്ങള്‍ക്കു പണം തരുവാന്‍ നിര്‍ബന്ധിക്കരുത്, ആര്‍ക്കു നേരെയും വ്യാജമായി ആരോപണങ്ങള്‍ ഉന്നയിക്കരുത്. നിങ്ങള്‍ സമ്പാദിക്കുന്ന തുക കൊണ്ടു തൃപ്തിപ്പെടുക. BSB BSB: Then some soldiers asked him, “And what should we do?” “Do not take money by force or false accusation,” he said. “Be content with your wages.”
15 IEV ജനങ്ങള്‍ എല്ലാം മശിഹ പെട്ടെന്നു വരുമെന്ന് വളരെ പ്രത്യാശയോടെയായിരുന്നു. യോഹന്നാന് മശിഹയായിരിക്കുമോ എന്ന് അവരില്‍ പലരും ആശ്ചര്യപ്പെട്ടു. BSB BSB: The people were waiting expectantly and were all wondering in their hearts if John could be the Christ.
16 IEV എന്നാല്‍ യോഹന്നാന് അവരോടെല്ലാമായി പറഞ്ഞു, "അല്ല, ഞാനല്ല. എന്നെക്കാളും എത്രയോ മഹാനാണ് മശിഹ, അവന്റെ ചെരുപ്പിന്റെ വാര് അഴിപ്പാന് പോലും ഞാന്‍ യോഗ്യനല്ലാത്ത വിധം മഹോന്നതന്‍ ആകുന്നു! ഞാന്‍ നിങ്ങളെ സ്നാനപ്പെടുത്തിയപ്പോള്‍, ഞാന്‍ വെള്ളം മാത്രമേ ഉപയോഗിച്ചിട്ടുള്ളു, എന്നാല്‍ മശിഹ വരുമ്പോള്‍ അവന് നിങ്ങളെ പരിശുദ്ധാത്മാവിനാലും തീയാലും സ്നാനം കഴിപ്പിക്കും. BSB BSB: John answered all of them: “I baptize you with water, but One more powerful than I will come, the straps of whose sandals I am not worthy to untie. He will baptize you with the Holy Spirit and with fire.
17 IEV നല്ല ധാന്യത്തില്‍ നിന്ന് ഉപയോഗശൂന്യമായ പതിരിനെയും തരംതിരിക്കുവാനുള്ള വീശുമുറം അവന്റെ കൈയ്യില്‍ ഉണ്ട്. നല്ല ധാന്യമൊക്കെയും അവന് അവന്റെ കളപ്പുരയില്‍ സൂക്ഷിക്കുകയും പതിര് ഒരിക്കലും കെടാത്ത തീയില്‍ ഇട്ട് ചുട്ടുകളയുകയും ചെയ്യും. BSB BSB: His winnowing fork is in His hand to clear His threshing floor and to gather the wheat into His barn; but He will burn up the chaff with unquenchable fire.”
18 IEV ഇതുപോലെയുള്ള വ്യത്യസ്തമായ രീതികളിലൂടെ യോഹന്നാന് ജനങ്ങളെ മാനസാന്തരത്തിലേക്കും, കര്‍ത്താവിങ്കലേക്കും തിരിയേണ്ടതിനുവേണ്ടി പ്രേരിപ്പിച്ചു, അവന് ദൈവത്തിങ്കല്‍നിന്നു നല്ല സന്ദേശങ്ങള്‍ അവരെ പിന്നെയും അറിയിച്ചു കൊണ്ടിരുന്നു. BSB BSB: With these and many other exhortations, John proclaimed the good news to the people.
19 IEV ഹെരോദ രാജാവ് അവന്റെ സഹോദരന് ജീവിച്ചിരിക്കയില് തന്നെ അവന്റെ സഹോദരന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടും, മറ്റു പല തിന്മ പ്രവൃത്തികള്‍ ചെയ്കയാലും അവന് അവനെ ശാസിച്ചു. BSB BSB: But when he rebuked Herod the tetrarch regarding his brother’s wife Herodias and all the evils he had done,
20 IEV ഹെരോദാവ് പടയാളികളെ കൊണ്ട് യോഹന്നാനെ തടവിലാക്കി, ഇതു മറ്റൊരു തിന്മ പ്രവൃത്തിയായിരുന്നു. BSB BSB: Herod added this to them all: He locked John up in prison.
21 IEV യോഹന്നാനെ തടവില്‍ ഇടുന്നതിനു മുന്‍പ് മറ്റ് അനവധി ആളുകള്‍ സ്നാനപ്പെട്ടുകൊണ്ടിരിക്കുമ്പോള് യേശുവും സ്നാനം ഏറ്റു. അതിനുശേഷം അവന് പ്രാര്‍ത്ഥിക്കുമ്പോള്‍ ആകാശം തുറന്നു. BSB BSB: When all the people were being baptized, Jesus was baptized too. And as He was praying, heaven was opened,
22 IEV അപ്പോള്‍ പരിശുദ്ധാത്മാവ് പ്രാവെന്നപോലെ താഴേക്കു വന്ന് യേശുവിന്മേല് ഇറങ്ങി. സ്വര്‍ഗ്ഗത്തില്‍നിന്നു ദൈവം യേശുവിനോട് പറഞ്ഞത്: "ഞാന്‍ വാത്സല്യത്തോടെ സ്നേഹിക്കുന്ന എന്റെ പുത്രനാണ് നീ. ഞാന്‍ നിന്നില്‍ വളരെ പ്രസാദിച്ചിരിക്കുന്നു!". BSB BSB: and the Holy Spirit descended on Him in a bodily form like a dove. And a voice came from heaven: “You are My beloved Son; in You I am well pleased.”
24 IEV ഹേലി മത്ഥാത്തിന്റെ മകന് ആയിരുന്നു. മത്ഥാത്ത് ലേവിയുടെ മകന് ആയിരുന്നു. ലേവി മെല്ക്കിയുടെ മകനായിരുന്നു. മെല്ക്കി യെന്നായിയുടെ മകനായിരുന്നു. യെന്നായി യോസേഫിന്റെ മകനായിരുന്നു. BSB BSB: the son of Matthat, the son of Levi, the son of Melchi, the son of Jannai, the son of Joseph,
25 IEV യോസേഫ് മത്തഥ്യോസിന്റെ മകനായിരുന്നു. മത്തഥ്യോസ് ആമോസിന്റെ മകനായിരുന്നു. ആമോസ് നഹൂമിന്റെ മകനായിരുന്നു. നാഹൂം എസ്ലി മകനായിരുന്നു. എസ്ലി നഗ്ഗായിയുടെ മകനായിരുന്നു. BSB BSB: the son of Mattathias, the son of Amos, the son of Nahum, the son of Esli, the son of Naggai,
26 IEV നഗ്ഗായി മയാത്തിന്റെ മകനായിരുന്നു. മയാത്ത് മത്തത്ഥിയാസിന്റെ മകനായിരുന്നു. മത്തത്ഥിയാസ് ശെമയിയുടെ മകനായിരുന്നു. ശെമയി യോസേക്കിന്റെ മകനായിരുന്നു. യോസേക്ക് യോദയുടെ മകനായിരുന്നു. BSB BSB: the son of Maath, the son of Mattathias, the son of Semein, the son of Josech, the son of Joda,
27 IEV യൊദാ യോഹന്നാന്റെ മകനായിരുന്നു. യോഹന്നാന് രേസയുടെ മകനായിരുന്നു. രേസ സെരുബാബേലിന്റെ മകനായിരുന്നു. സെരുബാബേല്‍ ശെയല്ഥിയേലിന്റെ മകനായിരുന്നു. ശെയല്ഥിയേല് നേരിയുടെ മകനായിരുന്നു BSB BSB: the son of Joanan, the son of Rhesa, the son of Zerubbabel, the son of Shealtiel, the son of Neri,
28 IEV നേരി മെല്ക്കിയുടെ മകനായിരുന്നു. മെല്ക്കി അദ്ദിയുടെ മകനായിരുന്നു. അദ്ദി കോസാമിന്റെ മകനായിരുന്നു. കോസാം എല്മാദാമിന്റെ മകനായിരുന്നു. എല്മാദം ഏരിന്റെ മകനായിരുന്നു. ഏര് യോശുവയുടെ മകനായിരുന്നു. BSB BSB: the son of Melchi, the son of Addi, the son of Cosam, the son of Elmadam, the son of Er,
29 IEV യോശുവ എലിയേസരിന്റെ മകനായിരുന്നു. എലിയേസര്‍ യേരിമിന്റെ മകനായിരുന്നു. യേരിം മത്ഥാത്തിന്റെ മകനായിരുന്നു. മത്ഥാത്ത് ലേവിയുടെ മകനായിരുന്നു BSB BSB: the son of Joshua, the son of Eliezer, the son of Jorim, the son of Matthat, the son of Levi,
30 IEV ലേവി ശിമ്യോന്റെ മകനായിരുന്നു. ശിമ്യോന്‍ യെഹൂദയുടെ മകനായിരുന്നു. യെഹൂദാ യോസേഫിന്റെ മകനായിരുന്നു. യോസേഫ് യോനാമിന്റെ മകനായിരുന്നു. യോനാം ഏല്യാക്കിമിന്റെ മകനായിരുന്നു. BSB BSB: the son of Simeon, the son of Judah, the son of Joseph, the son of Jonam, the son of Eliakim,
32 IEV ദാവീദ് യിശ്ശായുടെ മകനായിരുന്നു. യിശ്ശായി ഒബേദിന്റെ മകനായിരുന്നു. ഒബേദ് ബോവസിന്റെ മകനായിരുന്നു. ബോവസ് സല്മോന്റെ മകനായിരുന്നു. സല്മോന് നഹശോന്റെ മകനായിരുന്നു. BSB BSB: the son of Jesse, the son of Obed, the son of Boaz, the son of Sala, the son of Nahshon,
33 IEV നഹശോന്‍ അമ്മിനാദാബിന്റെ മകനായിരുന്നു. അമ്മിനാദാബ് അരാമിന്റെ മകനായിരുന്നു. അരാം എസ്രോന്റെ മകനായിരുന്നു. എസ്രോന്‍ പാരേസിന്റെ മകനായിരുന്നു. പാരെസ് യഹൂദായുടെ മകനായിരുന്നു. BSB BSB: the son of Amminadab, the son of Admin, the son of Arni, the son of Hezron, the son of Perez, the son of Judah,
34 IEV യഹൂദാ യാക്കോബിന്റെ മകനായിരുന്നു. യാക്കോബ് യിസ്ഹാക്കിന്റ മകനായിരുന്നു. യിസ്ഹാക്ക് അബ്രഹാമിന്റെ മകനായിരുന്നു. അബ്രഹാം തേരഹിന്റെ മകനായിരുന്നു. തേരഹ് നാഹോരിന്റെ മകനായിരുന്നു. നാഹോര്‍ സെരൂഗിന്റെ മകനായിരുന്നു. സെരൂഗ് രെഗുവിന്റെ മകനായിരുന്നു. BSB BSB: the son of Jacob, the son of Isaac, the son of Abraham, the son of Terah, the son of Nahor,
35 IEV രേഗു ഫാലെഗിന്റെ മകനായിരുന്നു. ഫാലെഗ് ഏബെരിന്റെ മകനായിരുന്നു. ഏബെര്‍ ശലാമിന്റെ മകനായിരുന്നു. BSB BSB: the son of Serug, the son of Reu, the son of Peleg, the son of Eber, the son of Shelah,
37 IEV ലമേക്ക് മെഥൂശലയുടെ മകനായിരുന്നു. മെഥൂശലാ ഹാനോക്കിന്റെ മകനായിരുന്നു. ഹനോക്ക് യാരെദിന്റെ മകനായിരുന്നു. യാരെദ് മലെല്യേലിന്റെ മകനായിരുന്നു. മലെല്യേല്‍ കയിനാന്റെ മകനായിരുന്നു. BSB BSB: the son of Methuselah, the son of Enoch, the son of Jared, the son of Mahalalel, the son of Cainan,