1 IEV യേശു യോര്ദ്ദാന് നദിയുടെ താഴ്വര വിട്ടശേഷം പരിശുദ്ധാത്മാവ് അവനെ പൂര്‍ണമായി നിയന്ത്രിച്ചുകൊണ്ടിരുന്നു. പരിശുദ്ധാത്മാവ് അവനെ മരുഭൂമിയിലേക്ക് നടത്തി. BSB BSB: Then Jesus, full of the Holy Spirit, returned from the Jordan and was led by the Spirit into the wilderness,
2 IEV ഏകദേശം നാല്പതു ദിവസം പരിശുദ്ധാത്മാവ് അവനെ മരുഭൂമിയില്‍ നടത്തി. അവന് അവിടെ ആയിരുന്ന അവസരം സാത്താന് അവനെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. യേശു മരുഭൂമിയില്‍ ആയിരുന്ന മുഴുവന്‍ സമയവും അവന് ഒന്നും ഭക്ഷിച്ചിരുന്നില്ല, അതുകൊണ്ട് നാല്പതു ദിവസങ്ങള്‍ കഴിഞ്ഞശേഷം അവനു വളരെ വിശന്നു. BSB BSB: where for forty days He was tempted by the devil. He ate nothing during those days, and when they had ended, He was hungry.
3 IEV തുടര്‍ന്നു സാത്താന് യേശുവിനോട് "നീ സാക്ഷാല്‍ ദൈവപുത്രനെങ്കില്‍ നിനക്കു ഭക്ഷിക്കുന്നതിന് ഈ കല്ലുകളോട് അപ്പമായി തീരാന്‍ കല്പിക്ക!" BSB BSB: The devil said to Him, “If You are the Son of God, tell this stone to become bread.”
4 IEV യേശു ഉത്തരം പറഞ്ഞത് "ഇല്ല ഞാന്‍ അതു ചെയ്യില്ല, എന്തുകൊണ്ടെന്നാല്‍ 'മനുഷ്യര്‍ ജീവിക്കുന്നത് ആഹാരം കൊണ്ടു മാത്രമല്ല എന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു.'" BSB BSB: But Jesus answered, “It is written: ‘Man shall not live on bread alone.’”
5 IEV പിന്നെ സാത്താന് യേശുവിനെ ഉയര്‍ന്ന ഒരു മലയിലേക്കു എടുത്തുകൊണ്ടുപോയി ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ക്ഷണത്തില്‍ അവനെ കാണിച്ചു. BSB BSB: Then the devil led Him up to a high place and showed Him in an instant all the kingdoms of the world.
6 IEV പിന്നീട് അവന് യേശുവിനോട് പറഞ്ഞു "ഈ രാജ്യങ്ങളുടെ ഐശ്വര്യവും പ്രതാപങ്ങളും കൈവശം ആക്കുവാനും ഭരിക്കുവാനുമുള്ള അവകാശം ഞാന്‍ നിനക്കു തരാം. ദൈവം അവയുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും എനിക്കു നല്കിയിരിക്കുന്നു. അതിനാല്‍ എന്ത് വേണമെങ്കിലും എനിക്ക് അവയെ കൊണ്ട് ചെയ്യാം. BSB BSB: “I will give You authority over all these kingdoms and all their glory,” he said. “For it has been relinquished to me, and I can give it to anyone I wish.
7 IEV അതുകൊണ്ട് നീ എന്നെ ആരാധിച്ചാല്‍ അവയുടെ മേലുള്ള ഭരണം നിന്നെ ഏല്പിക്കും!" BSB BSB: So if You worship me, it will all be Yours.”
8 IEV എന്നാല്‍ യേശു ഉത്തരം പറഞ്ഞത്, "ഇല്ല ഞാന്‍ നിന്നെ ആരാധിക്കില്ല എന്തുകൊണ്ടെന്നാല്‍ 'നിന്റെ ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവു' എന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു" അവനെ മാത്രമേ സേവിക്കാവു! BSB BSB: But Jesus answered, “It is written: ‘Worship the Lord your God and serve Him only.’”
9 IEV പിന്നെ സാത്താന് യേശുവിനെ യെരുശലേമിലേക്ക് കൊണ്ടുപോയി ദൈവാലയത്തിന്റെ ഏറ്റവും ഉയരമുള്ള ഭാഗത്ത് അവനെ നിര്‍ത്തിയശേഷം അവനോടു പറഞ്ഞത്, "നീ യഥാര്‍ത്ഥത്തില്‍ ദൈവപുത്രന് എങ്കില്‍ ഇവിടെനിന്നു താഴേക്ക് ചാടുക. BSB BSB: Then the devil led Him to Jerusalem and set Him on the pinnacle of the temple. “If You are the Son of God,” he said, “throw Yourself down from here.
10 IEV നിനക്കു മുറിവേല്ക്കില്ല കാരണം തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതുപോലെ ദൈവം നിന്നെ സംരക്ഷിക്കേണ്ടതിനു തന്റെ ദൂതന്മാരോട് കല്പിക്കും. BSB BSB: For it is written: ‘He will command His angels concerning You to guard You carefully,
11 IEV ഇതുകൂടി പറയുന്നു, നീ വീഴുമ്പോള്‍ അവര്‍ നിന്നെ അവരുടെ കൈകളില്‍ ഉയര്‍ത്തിക്കൊള്ളും, അതുകൊണ്ട് നിനക്കു മുറിവേല്ക്കില്ല. നിന്റെ കാല് ഒരു കല്ലിന്മേല്പോലും തട്ടിപ്പോകില്ല എന്നും പറഞ്ഞു. BSB BSB: and they will lift You up in their hands, so that You will not strike Your foot against a stone.’”
12 IEV എന്നാല്‍ യേശു ഉത്തരം പറഞ്ഞത്, "ഇല്ല ഞാന്‍ അതു ചെയ്യില്ല, 'നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതെന്ന്' തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു". BSB BSB: But Jesus answered, “It also says, ‘Do not put the Lord your God to the test.’”
13 IEV അങ്ങനെ, പല രീതിയിലും യേശുവിനെ പരീക്ഷിക്കുവാനുള്ള സാത്താന്റെ ശ്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, കുറേക്കാലത്തേക്ക് അവനെ വിട്ടുപോയി. BSB BSB: When the devil had finished every temptation, he left Him until an opportune time.
14 IEV ഇതിനുശേഷം, യേശു മരുഭൂമി വിട്ട് ഗലീല ജില്ലയിലേക്ക് മടങ്ങി. പരിശുദ്ധാത്മാവ് അവനെ ശക്തിപ്പെടുത്തുകയായിരുന്നു. ആ പ്രദേശത്തുള്ള ആളുകളെല്ലാം യേശുവിനെക്കുറിച്ച് കേള്‍ക്കുകയും അവനെപ്പറ്റി മറ്റുള്ളവരോടു പറയുകയും ചെയ്തു. BSB BSB: Jesus returned to Galilee in the power of the Spirit, and the news about Him spread throughout the surrounding region.
15 IEV അവന് ജനത്തെ അവരുടെ പള്ളികളില്‍ പഠിപ്പിക്കുകയും അവന്റെ ഉപദേശങ്ങള്‍ നിമിത്തം അവരെല്ലാം അവനെപ്പറ്റി പുകഴ്ത്തി സംസാരിച്ചു. BSB BSB: He taught in their synagogues and was glorified by everyone.
17 IEV പള്ളിസൂക്ഷിപ്പുകാരന് യെശയ്യാവ് പ്രവാചകന് വളരെ കാലങ്ങള്‍ക്ക് മുന്‍പ് എഴുതിയ വചനങ്ങള്‍ അടങ്ങിയിരുന്ന ഒരു ചുരുള്‍ അവനു കൈമാറി. യേശു ചുരുള്‍ നിവര്‍ത്തിയശേഷം ഈ വചനങ്ങള്‍ എഴുതിയിരുന്ന സ്ഥലം കണ്ടുപിടിച്ചു. BSB BSB: the scroll of the prophet Isaiah was handed to Him. Unrolling it, He found the place where it was written:
18 IEV "കര്‍ത്താവിന്റെ ആത്മാവ് എന്നില്‍ ഉണ്ട്. സാധുക്കളായ ജനത്തോടു ദൈവത്തിന്റെ സുവാര്‍ത്ത പ്രസ്താവിക്കുവാന്‍ അവന് എന്നെ നിയോഗിച്ചിരിക്കുന്നു. അന്ധരായവര്‍ പിന്നെയും കാണുമെന്നും തടവുകാര്‍ സ്വതന്ത്രരായിതീരും എന്നു പ്രസ്താവിക്കേണ്ടതിനാണ് അവന് എന്നെ ഇവിടേക്ക് അയച്ചത്. അടിച്ചമര്‍ത്തപ്പെട്ടവരെ ഞാന്‍ സ്വതന്ത്രരാക്കും. BSB BSB: “The Spirit of the Lord is on Me, because He has anointed Me to preach good news to the poor. He has sent Me to proclaim liberty to the captives and recovery of sight to the blind, to release the oppressed,
19 IEV ദൈവം മനുഷ്യരോട് കരുണാപൂര്‍വ്വം ഇടപെടുന്ന സമയം ഇതാകുന്നുവെന്ന് പ്രസ്താവിക്കുവാന്‍ അവന് എന്നെ അയച്ചിരിക്കുന്നു. BSB BSB: to proclaim the year of the Lord’s favor.”
20 IEV അനന്തരം അവന് ചുരുളുകള്‍ മടക്കി ശുശ്രൂഷകന്റെ കൈയ്യില്‍ തിരികെ നല്‍കിയശേഷം ഇരുന്നു. പള്ളിയിലുണ്ടായിരുന്ന സകലരും അവനെ ശ്രദ്ധയോടെ നോക്കുകയായിരുന്നു. BSB BSB: Then He rolled up the scroll, returned it to the attendant, and sat down. The eyes of everyone in the synagogue were fixed on Him,
21 IEV അവന് അവരോടു പറഞ്ഞു, "നിങ്ങള്‍ കേട്ടതുപോലെ ഇന്ന് ഈ തിരുവെഴുത്തുകള്‍ക്ക് നിവൃത്തി വന്നിരിക്കുന്നു." BSB BSB: and He began by saying, “Today this Scripture is fulfilled in your hearing.”
22 IEV അവിടെ ഉണ്ടായിരുന്ന എല്ലാവരും അവന് പറഞ്ഞതുകേട്ട് അതിശയപ്പെട്ടു, എത്ര നന്നായി അവന് സംസാരിച്ചുവെന്ന് അവര്‍ അത്ഭുതപ്പെട്ടു. പക്ഷേ അവരില്‍ ചിലര്‍, ഈ മനുഷ്യന് യോസേഫിന്റെ മകന് അല്ലയോ? എന്നു പറഞ്ഞു. BSB BSB: All spoke well of Him and marveled at the gracious words that came from His lips. “Isn’t this the son of Joseph?” they asked.
23 IEV അവന് അവരോടു പറഞ്ഞത്, "'വൈദ്യാ നിന്നെത്തന്നെ സൗഖ്യമാക്കുക' എന്ന പഴഞ്ചൊല്ല് നിങ്ങളില്‍ ചിലര്‍ തീര്‍ച്ചയായും എന്നോട് ഉദ്ധരിക്കും, നീ കഫര്‍ന്നഹൂമില്‍ ചെയ്ത അതേ അത്ഭുതം നിന്റെ സ്വന്ത പട്ടണമായ ഇവിടെയും ചെയ്ക എന്നു പറയുകയും ചെയ്യും. BSB BSB: Jesus said to them, “Surely you will quote this proverb to Me: ‘Physician, heal yourself! Do here in Your hometown what we have heard that You did in Capernaum.’”
24 IEV പിന്നീട് അവന് പറഞ്ഞത്, "ഇത് തീര്‍ച്ചയായും ശരിയാണ് ഒരു പ്രവാചകന്റെയും സന്ദേശങ്ങള്‍ അവന്റെ സ്വന്ത പട്ടണത്തിലെ ജനങ്ങള്‍ അംഗീകരിക്കുകയില്ല. BSB BSB: Then He added, “Truly I tell you, no prophet is accepted in his hometown.
25 IEV എന്നാല്‍ ഇതിനെക്കുറിച്ച് ചിന്തിക്കുക: പ്രവാചകനായ ഏലിയാവ് ജീവിച്ചിരുന്ന സമയത്ത് യിസ്രായേലില്‍ അനേകം വിധവമാര്‍ ഉണ്ടായിരുന്നു. മൂന്നര വര്‍ഷത്തോളം മഴയുണ്ടാകാതിരുന്നതുകൊണ്ട് ആ രാജ്യം മുഴുവന്‍ വലിയ ക്ഷാമം ഉണ്ടായി. BSB BSB: But I tell you truthfully that there were many widows in Israel in the time of Elijah, when the sky was shut for three and a half years and great famine swept over all the land.
26 IEV എന്നാല്‍ ദൈവം യിസ്രായേല്‍ വിധവമാരുടെ അടുക്കലേക്കും സഹായത്തിനായി ഏലിയാവിനെ അയച്ചില്ല. ദൈവം അവനെ സീദോനടുത്തുള്ള സരഫത്ത് പട്ടണത്തിലേക്ക് ഒരു വിധവയെ സഹായിക്കേണ്ടതിനായി അയച്ചു. BSB BSB: Yet Elijah was not sent to any of them, but to the widow of Zarephath in Sidon.
27 IEV എലീശ പ്രവാചകന് ജീവിച്ചിരുന്ന സമയത്ത് യിസ്രായേലില്‍ അനേക കുഷ്ഠ രോഗികള്‍ ഉണ്ടായിരുന്നു എന്നാല്‍ എലീശ അവരിലാരേയും സൗഖ്യമാക്കിയില്ല. സിറിയയില്‍ നിന്നുള്ളവനായ നയമാനെ മാത്രമേ അവന് സൗഖ്യമാക്കിയുള്ളൂ. BSB BSB: And there were many lepers in Israel in the time of Elisha the prophet. Yet not one of them was cleansed—only Naaman the Syrian.”
28 IEV അവന് പറയുന്ന ഈ കാര്യങ്ങള്‍ പള്ളിയിലുള്ള ആളുകള്‍ കേട്ടപ്പോള്‍ അവര്‍ വളരെയധികം കോപിച്ചു. BSB BSB: On hearing this, all the people in the synagogue were enraged.
29 IEV അവര്‍ എല്ലാവരും എഴുന്നേറ്റ് അവനെ പട്ടണത്തിനു പുറത്താക്കി. അവര്‍ അവനെ പട്ടണത്തിനു പുറത്തുള്ള ഒരു ഉയര്‍ന്ന മലയുടെ മുകളിലേക്കു കൊണ്ടുപോയി തള്ളിയിട്ട് കൊല്ലേണ്ടതിനു ഭാവിച്ചു. BSB BSB: They got up, drove Him out of the town, and led Him to the brow of the hill on which the town was built, in order to throw Him over the cliff.
30 IEV എന്നാല്‍ അവന് അവരുടെ നടുവില്‍കൂടി നടന്നു പോയി. BSB BSB: But Jesus passed through the crowd and went on His way.
31 IEV ഒരു ദിവസം അവന് ഗലീല ജില്ലയിലെ കഫര്‍ന്നഹൂമിലേക്ക് പോയി. അടുത്ത ശബ്ബത്തില്‍ അവന് പള്ളിയിലുള്ള ജനങ്ങളെ പഠിപ്പിച്ചു. BSB BSB: Then He went down to Capernaum, a town in Galilee, and on the Sabbath He began to teach the people.
32 IEV അവന് എന്താണ് പഠിപ്പിക്കുന്നതെന്ന് അവര്‍ ആശ്ചര്യപ്പെട്ടു, മറ്റുള്ളവര്‍ എന്തു ചെയ്യേണമെന്നു കല്പ്പിക്കുവാന് അധികാരം ഉള്ളവനെപോലെ അവന് സംസാരിച്ചു. BSB BSB: They were astonished at His teaching, because His message had authority.
33 IEV ആ ദിവസം, അവിടെ പള്ളിയില്‍ അശുദ്ധാത്മാവിനാല്‍ ബാധിക്കപ്പെട്ട ഒരു മനുഷ്യന് ഉണ്ടായിരുന്നു. ആ മനുഷ്യന് വളരെ ഉച്ചത്തില്‍ നിലവിളിച്ചു. BSB BSB: In the synagogue there was a man possessed by the spirit of an unclean demon. He cried out in a loud voice,
34 IEV "നസറെത്തില്‍ നിന്നുള്ള യേശുവേ, അശുദ്ധാത്മാക്കള്‍ക്ക് നിന്നോട് യാതൊന്നുമില്ല! ഞങ്ങളെ എല്ലാവരേയും നശിപ്പിക്കുവാന്‍ നീ വന്നുവോ? നീ ആരാണെന്ന് എനിക്കറിയാം. നീ ദൈവത്തില്‍നിന്നുള്ള പരിശുദ്ധനാകുന്നു!" BSB BSB: “Ha! What do You want with us, Jesus of Nazareth? Have You come to destroy us? I know who You are—the Holy One of God!”
35 IEV യേശു അശുദ്ധാത്മാവിനെ ശാസിച്ചു പറഞ്ഞത് "ശാന്തമായി ഇവനില്‍ നിന്നു പുറത്തു വരിക!" ഭൂതം അവനെ ആളുകളുടെ ഇടയില്‍ നിലത്ത് എറിഞ്ഞിട്ട് അവനെ ഉപദ്രവിക്കാതെ പുറത്തുവന്നു. BSB BSB: But Jesus rebuked the demon. “Be silent!” He said. “Come out of him!” At this, the demon threw the man down before them all and came out without harming him.
36 IEV പള്ളിയില്‍ ഉണ്ടായിരുന്ന സകല ആളുകളും വളരെ വിസ്മയിച്ചു. "അവന് കല്പിച്ചപ്പോള് അശുദ്ധാത്മാക്കള്‍ അവനെ അനുസരിച്ച് പുറത്തുവരികയും അവന്റെ വാക്കുകള്‍ക്ക് വളരെ ശക്തി ഉണ്ടെന്നും അവന് തികഞ്ഞ അധികാരത്തോടെയാണ് സംസാരിക്കുന്നതെന്നും അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു". BSB BSB: All the people were overcome with amazement and asked one another, “What is this message? With authority and power He commands the unclean spirits, and they come out!”
37 IEV ചുറ്റുപാടുമുള്ള എല്ലാ പ്രദേശങ്ങളിലേയും ആളുകള്‍ യേശു ചെയ്തതിനെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. BSB BSB: And the news about Jesus spread throughout the surrounding region.
38 IEV പിന്നെ യേശു പള്ളി വിട്ടു ശീമോന്റെ വീട്ടിലേക്ക് പോയി. ശീമോന്റെ അമ്മാവിയമ്മ കടുത്ത പനിമൂലം രോഗിയായിരുന്നു. അവിടെ ഉണ്ടായിരുന്ന ചിലര്‍ യേശുവിനോട് അവളെ സൗഖ്യമാക്കുവാന്‍ ആവശ്യപ്പെട്ടു. BSB BSB: After Jesus had left the synagogue, He went to the home of Simon, whose mother-in-law was suffering from a high fever. So they appealed to Jesus on her behalf,
39 IEV അവന് അവളുടെ അടുത്തേക്കു കുനിഞ്ഞ് അവളിലുള്ള പനി അവളെ വിട്ടു പോകുവാന്‍ കല്പ്പിച്ചു. പെട്ടെന്ന് അവള് സൗഖ്യമാവുകയും അവള് എഴുന്നേറ്റു അവര്‍ക്ക് അല്പം ഭക്ഷണം വിളമ്പുകയും ചെയ്തു. BSB BSB: and He stood over her and rebuked the fever, and it left her. And she got up at once and began to serve them.
40 IEV ആ ദിവസം സൂര്യന് അസ്തമിക്കാറായാപ്പോള്, അനേക ആളുകള്‍ വിവിധ തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ച അവരുടെ ബന്ധുക്കളെയോ അല്ലെങ്കില്‍ സ്നേഹിതരെയും യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. അവന് അവരുടെമേല്‍ കൈവച്ച് അവരെയെല്ലാം സൗഖ്യമാക്കി. BSB BSB: At sunset, all who were ill with various diseases were brought to Jesus, and laying His hands on each one, He healed them.
41 IEV അനവധി ആളുകളില്‍നിന്നും അശുദ്ധാത്മാക്കളെ പുറത്താക്കി. "നീ ദൈവത്തിന്റെ പുത്രന്!" എന്ന് യേശുവിനോട് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് അശുദ്ധാത്മാക്കള്‍ അവരെ വിട്ട് പോയി, അവന് മശിഹയായിരുന്നു എന്ന് അവര്‍ അറിയുന്നതിനാല്‍ അവനെക്കുറിച്ച് ജനങ്ങളോടു പറയരുതെന്ന് അവന് അശുദ്ധാത്മാക്കളോട് കല്പ്പിച്ചു. BSB BSB: Demons also came out of many people, shouting, “You are the Son of God!” But He rebuked the demons and would not allow them to speak, because they knew He was the Christ.
42 IEV പിറ്റേദിവസം രാവിലെ യേശു ആള്‍താമസം ഇല്ലാത്ത ഒരു സ്ഥലത്തേക്കു പോയി. ഒരുകൂട്ടം ആളുകള്‍ അവനെ അന്വേഷിച്ചു കൊണ്ടിരുന്നു അവന് ആയിരുന്ന സ്ഥലത്തേക്ക് അവര്‍ വരികയും, അവന് അവരെ വിട്ടുപോകാതിരിക്കുവാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു. BSB BSB: At daybreak, Jesus went out to a solitary place, and the crowds were looking for Him. They came to Him and tried to keep Him from leaving.
43 IEV പക്ഷേ അവന് അവരോടു പറഞ്ഞു "ദൈവം എങ്ങനെ സകലരെയും ഭരിക്കുവാന്‍ പോകുന്നു എന്നുള്ള സന്ദേശം മറ്റ് പട്ടണങ്ങളിലെ ജനത്തോടും അറിയിക്കേണ്ടതുണ്ട് അതിനുവേണ്ടിയാണ് എന്നെ അയച്ചിട്ടുള്ളത്." BSB BSB: But Jesus told them, “I must preach the good news of the kingdom of God to the other towns as well, because that is why I was sent.”
44 IEV അങ്ങനെ അവന് യഹൂദാ പ്രവിശ്യയിലെ വിവിധ പട്ടണങ്ങളിലെ പള്ളികളില്‍ പ്രസംഗിക്കുന്നതു തുടര്‍ന്നു. BSB BSB: And He continued to preach in the synagogues of Judea.