1 IEV ഒരു ദിവസം, അവന് ഗന്നേസരെത്ത് തടാകത്തിന്റെ അടുക്കല്‍ നില്ക്കുമ്പോള് അനേകം ആളുകള്‍ യേശുവിന്റെ ചുറ്റും ദൈവസന്ദേശം കേള്‍ക്കേണ്ടതിനു വന്നുകൂടി. BSB BSB: On one occasion, while Jesus was standing by the Lake of Gennesaret with the crowd pressing in on Him to hear the word of God,
2 IEV അവന് തടാകത്തിന്റെ അരികത്ത് രണ്ടു മീന്‍പിടുത്തത്തിനുള്ള പടകുകള്‍ കണ്ടു. അതിലുണ്ടായിരുന്ന മീന്‍പിടുത്തക്കാര്‍ അവരുടെ മീന്‍പിടുത്തത്തിനുള്ള വല കഴുകുകയായിരുന്നു. BSB BSB: He saw two boats at the edge of the lake. The fishermen had left them and were washing their nets.
3 IEV ആ രണ്ടു പടകുകളിലൊന്നില് യേശു കയറി (അതു ശിമോന്റെതായിരുന്നു). തീരത്തുനിന്ന് അല്പം നീക്കേണ്ടതിനു യേശു ശിമോനോട് ആവശ്യപ്പെട്ടു. യേശു പടകില്‍ ഇരുന്ന്, അവിടെ ഉണ്ടായിരുന്ന ആളുകളെ പഠിപ്പിക്കാന്‍ ആരംഭിച്ചു. BSB BSB: Jesus got into the boat belonging to Simon and asked him to put out a little from shore. And sitting down, He taught the people from the boat.
4 IEV അവന് അവരെ പഠിപ്പിച്ചതിനു ശേഷം, അവന് ശിമോനോട്, "പടക് ആഴമുള്ള വെള്ളത്തിലേക്ക് ഇറക്കി, മീന്‍പിടിക്കുന്നതിനായി നിന്റെ വല ഇടുക." BSB BSB: When Jesus had finished speaking, He said to Simon, “Put out into deep water and let down your nets for a catch.”
5 IEV അതിനു ശിമോന് പറഞ്ഞത്, "ഗുരോ, രാത്രി മുഴുവന്‍ ഞങ്ങള്‍ കഠിനമായി അദ്ധ്വാനിച്ചു, ഒരു മീന്‍ പോലും പിടിച്ചില്ല. എന്നാല്‍ നീ എന്നോടു പറഞ്ഞതുകൊണ്ട് ഞാന്‍ വല പിന്നെയും ഇറക്കും." BSB BSB: “Master,” Simon replied, “we have worked hard all night without catching anything. But because You say so, I will let down the nets.”
6 IEV അതിനാല്‍ ശിമോനും അവന്റെ ആളുകളും വല ഇറക്കുകയും വല കീറുവോളം അവര്‍ ധാരാളം മത്സ്യം പിടിച്ചു. BSB BSB: When they had done so, they caught such a large number of fish that their nets began to tear.
7 IEV അവര്‍ മറ്റു പടകിലുള്ള മീന്പിടുത്തക്കാരായ കൂട്ടാളികളോട് തങ്ങളെ വന്നു സഹായിക്കേണ്ടതിനു അവരോട് ആംഗ്യം കാണിച്ചു. അവര്‍ വരികയും രണ്ടു പടകുകള്‍ മീന്‍ നിറഞ്ഞതിനാല്‍ അവര്‍ മുങ്ങുവാന്‍ തുടങ്ങി. BSB BSB: So they signaled to their partners in the other boat to come and help them, and they came and filled both boats so full that they began to sink.
9 IEV അവര്‍ പിടിച്ച വലിയ മീന്‍കൂട്ടം കണ്ടിട്ട് ആശ്ചര്യത്തോടെയാണ് അവന് ഇതു പറഞ്ഞത്. അവനോടകൂടെ ഉണ്ടായിരുന്നു എല്ലാവരും ആശ്ചര്യപ്പെട്ടു. BSB BSB: For he and his companions were astonished at the catch of fish they had taken,
10 IEV ശിമോന്റെ കൂട്ടാളികള്‍ ആയിരുന്ന സെബെദി പുത്രന്മാരായ യാക്കോബും യോഹന്നാനും അത്ഭുതപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു. അപ്പോള്‍ യേശു പത്രൊസിനോട് "ഭയപ്പെടേണ്ട ഇതുവരെ നിങ്ങള്‍ മത്സ്യങ്ങളെ പിടിക്കുന്നവരായിരുന്നു ഇപ്പോള്‍ മുതല്‍ എന്റെ ശിഷ്യന്മാരായിരിക്കേണ്ടതിന് നിങ്ങള്‍ മനുഷ്യരെ വിളിച്ചു ചേര്‍ക്കും. BSB BSB: and so were his partners James and John, the sons of Zebedee. “Do not be afraid,” Jesus said to Simon. “From now on you will catch men.”
11 IEV അതിനുശേഷം, പടകുകള്‍ തീരത്തു കൊണ്ടുവന്ന് അവര്‍ മീന്‍ പിടുത്തവും വ്യാപാരവും മറ്റെല്ലാം ഉപേക്ഷിച്ചു യേശുവിനോട് കൂടെപോയി. BSB BSB: And when they had brought their boats ashore, they left everything and followed Him.
12 IEV യേശു അടുത്തുള്ളൊരു പട്ടണത്തിലായിരുന്നപ്പോള്‍ കുഷ്ഠം എന്ന ത്വക്ക് രോഗം ബാധിച്ച ഒരു മനുഷ്യന് അവിടെ ഉണ്ടായിരുന്നു. അവന് യേശുവിനെ കണ്ടപ്പോള്‍, അവന് അവന്റെ മുന്പില് നിലംവരെ കുനിഞ്ഞു അവനോട് അപേക്ഷിച്ചു, "കര്‍ത്താവേ ദയവായി എന്നെ സൗഖ്യമാക്കേണമേ, നിനക്ക് ഇഷ്ടമുണ്ടെങ്കില്‍ എന്നെ സൗഖ്യമാക്കുവാന്‍ കഴിയും!" BSB BSB: While Jesus was in one of the towns, a man came along who was covered with leprosy. When he saw Jesus, he fell facedown and begged Him, “Lord, if You are willing, You can make me clean.”
13 IEV അപ്പോള്‍ യേശു കൈ നീട്ടി അവനെ തൊട്ടു. അവന് പറഞ്ഞു "എനിക്ക് സൗഖ്യമാക്കുവാന്‍ മനസ്സുണ്ട്, ഞാന്‍ ഇപ്പോള്‍ നിന്നെ സൗഖ്യമാക്കുന്നു!" ഉടന്‍ ആ മനുഷ്യന് സൗഖ്യം പ്രാപിച്ചു. പിന്നെ അവനു കുഷ്ഠം ഉണ്ടായില്ല. BSB BSB: Jesus reached out His hand and touched the man. “I am willing,” He said. “Be clean!” And immediately the leprosy left him.
14 IEV തുടര്‍ന്ന്, യേശു അവനോടു പറഞ്ഞു, "നീ സൗഖ്യമായതു പെട്ടെന്നു ആരോടും പറയരുത്. ആദ്യം നീ യെരുശലേമിലെ പുരോഹിതന്റെ അടുക്കല്‍ നിന്നെത്തന്നെ കാണിക്കുക അതിനാല്‍ അവന് നിന്നെ പരിശോധിച്ച് കുഷ്ഠം ഇല്ല എന്നു കാണുവാന്‍ ഇടവരും, കൂടാതെ മോശയുടെ കല്പനപ്രകാരം കുഷ്ഠ രോഗത്തില്‍നിന്നു സൗഖ്യം പ്രാപിച്ച ആളുകള്‍ കഴിക്കേണ്ട യാഗവുമായി വേണം പുരോഹിതന്റെ അടുക്കല്‍ ചെല്ലുവാന്‍". BSB BSB: “Do not tell anyone,” Jesus instructed him. “But go, show yourself to the priest and present the offering Moses prescribed for your cleansing, as a testimony to them.”
15 IEV എന്നാല്‍ യേശു എങ്ങനെയാണ് ആ മനുഷ്യനെ സൗഖ്യമാക്കിയതെന്നു അനേകം ആളുകള്‍ കേട്ടു. ഇതിന്റെ ഫലമായി അനേകം ആളുകള്‍ യേശുവിന്റെ ഉപദേശങ്ങള്‍ കേള്‍ക്കേണ്ടതിനും അവനാല്‍ അവരുടെ രോഗങ്ങളില്‍നിന്നു സൗഖ്യം പ്രാപിക്കേണ്ടതിനും അവന്റെ അടുക്കലേക്കു വന്നു. BSB BSB: But the news about Jesus spread all the more, and great crowds came to hear Him and to be healed of their sicknesses.
16 IEV എന്നാല്‍ അവന് പലപ്പോഴും അവരെ വിട്ടു പ്രാര്‍ത്ഥിക്കേണ്ടതിന് വിജനമായ സ്ഥലത്തേക്കു പോകുമായിരുന്നു. BSB BSB: Yet He frequently withdrew to the wilderness to pray.
17 IEV ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, പരീശ സമൂഹത്തില്‍ നിന്നു ചില മനുഷ്യര്‍ അവന്റെ അടുക്കല്‍ ഇരുന്നിരുന്നു. അവരില്‍ ചിലര്‍ യഹൂദന്മാരുടെ നിയമങ്ങള്‍ പഠിപ്പിക്കുന്നതില്‍ സമര്‍ത്ഥരായിരുന്നു. അവരില്‍ ചിലര്‍ യഹൂദാ പ്രവിശ്യയിലെ പല പട്ടണങ്ങളില്‍ നിന്നും, യെരുശലേമില്‍നിന്നും ഗലീല ജില്ലയിലെ പല ഗ്രാമങ്ങളില്‍നിന്നും വന്നവരായിരുന്നു. അതേസമയം കര്‍ത്താവ് ജനത്തെ സൗഖ്യമാക്കാനുള്ള ശക്തി യേശുവിനു നല്കിക്കൊണ്ടിരുന്നു. BSB BSB: One day Jesus was teaching, and the Pharisees and teachers of the law were sitting there. People had come from Jerusalem and from every village of Galilee and Judea, and the power of the Lord was present for Him to heal the sick.
18 IEV യേശു അവിടെ ആയിരുന്നപ്പോള്‍, പലര് ചേര്‍ന്ന് തളര്‍വാതക്കാരനായ ഒരു മനുഷ്യനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. അവര്‍ കിടക്കയില്‍ കിടക്കുന്ന ആ മനുഷ്യനെ വഹിച്ചുകൊണ്ട് യേശുവിന്റെ മുന്പില് കിടത്തേണ്ടതിനു വീടിനുള്ളിലേക്ക് അവനെ കൊണ്ടുവരുവാന്‍ ശ്രമിച്ചു. BSB BSB: Just then some men came carrying a paralyzed man on a mat. They tried to bring him inside to set him before Jesus,
19 IEV ഒരു വലിയ കൂട്ടം ആളുകള്‍ കാരണം അവര്‍ക്ക് അവനെ വീടിനകത്തേക്കു കൊണ്ടുവരുവാന്‍ കഴിഞ്ഞില്ല, ആയതിനാല്‍ അവര്‍ പുറത്തുള്ള പടികളിലുടെ മുകളില്‍ മേല്‍ക്കൂരയിലേക്ക് പോയി. മേല്‍ക്കൂര തുറക്കുന്നതിനു വേണ്ടി അവിടെ ഉണ്ടായിരുന്ന ചില ഓടുകള്‍ അവര്‍ നീക്കി. അവര്‍ അവനെ കിടക്കയോടുകൂടെ ചുമന്നു തുറന്നതിലൂടെ ജനക്കൂട്ട മദ്ധ്യത്തില്‍ യേശുവിന്റെ മുന്പില് അവനെ കിടത്തി. BSB BSB: but they could not find a way through the crowd. So they went up on the roof and lowered him on his mat through the tiles into the middle of the crowd, right in front of Jesus.
20 IEV യേശുവിന് ആ മനുഷ്യനെ സൗഖ്യമാക്കുവാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു എന്നു യേശു തിരിച്ചറിഞ്ഞപ്പോള്‍, അവന് അവനോടു "സ്നേഹിതാ, ഞാന്‍ നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു!" BSB BSB: When Jesus saw their faith, He said, “Friend, your sins are forgiven.”
21 IEV യഹൂദാ നിയമങ്ങളില്‍ സമര്‍ത്ഥരായ ഗുരുക്കന്മാരും ശേഷം പരീശന്മാരും "ഈ മനുഷ്യന് അഹങ്കാരിയും അവന്റെ വാക്കുകളിലുടെ ദൈവത്തെ അപമാനിക്കുന്നവനും ആകുന്നു, പാപങ്ങളെ ക്ഷമിക്കുവാന്‍ ദൈവത്തിനൊഴികെ മറ്റാര്‍ക്കും കഴിയില്ലെന്ന് ഞങ്ങളെല്ലാവരും അറിയുന്നു" എന്ന് സ്വയം ചിന്തിച്ചു തുടങ്ങി. BSB BSB: But the scribes and Pharisees began thinking to themselves, “Who is this man who speaks blasphemy? Who can forgive sins but God alone?”
22 IEV എന്താണ് അവര്‍ ചിന്തിക്കുന്നതെന്നു യേശു അറിഞ്ഞു. അപ്പോള്‍ അവന് അവരോട്, "ഞാന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ സ്വയം ചോദ്യം ചെയ്യരുത്! ഇത് പരിഗണിക്കുക: BSB BSB: Knowing what they were thinking, Jesus replied, “Why are you thinking these things in your hearts?
23 IEV 'നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു' എന്നു പറയാന്‍ എളുപ്പമാണ് പക്ഷേ, യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ പാപങ്ങള്‍ ക്ഷിമിച്ചിരിക്കുമോ ഇല്ലയോ എന്ന് ആര്‍ക്കും കാണാന്‍ കഴികയില്ല. എഴുന്നേറ്റു നടക്കാം എന്നു പറയുന്നത് എളുപ്പമല്ല കാരണം അവന് സൗഖ്യമായോ ഇല്ലയോ എന്ന് അപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് കാണുവാന്‍ കഴിയും. BSB BSB: Which is easier: to say, ‘Your sins are forgiven,’ or to say, ‘Get up and walk’?
24 IEV അതിനാല്‍ ദൈവം ഭൂമിയില്‍ മനുഷ്യപുത്രനായ എനിക്ക് അവരുടെ പാപങ്ങളെ മോചിക്കുവാന്‍ അധികാരം കൊടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിനു ഞാന്‍ ഈ മനുഷ്യനെ സൗഖ്യമാക്കും." പിന്നെ അവന് തളര്‍വാത രോഗിയായ മനുഷ്യനോട് പറഞ്ഞത്, "എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന്‍ നിന്നോടു പറയുന്നു!". BSB BSB: But so that you may know that the Son of Man has authority on the earth to forgive sins…” He said to the paralytic, “I tell you, get up, pick up your mat, and go home.”
25 IEV ഉടനെ ആ മനുഷ്യന് സൗഖ്യമായി അവന് അവരുടെ എല്ലാവരുടെയും മുന്പില് എഴുന്നേറ്റു നിന്നു. അവന് കിടന്നിരുന്ന കിടക്ക എടുത്തുംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തി വീട്ടിലേക്കു പോയി. BSB BSB: And immediately the man stood up before them, took what he had been lying on, and went home glorifying God.
26 IEV അവിടെ ഉണ്ടായിരുന്ന സകലരും ആശ്ചര്യപ്പെട്ടു! യേശു ചെയ്ത അത്ഭുത കാര്യങ്ങളെ അവര്‍ കണ്ട് ദൈവത്തെ മഹത്വപ്പെടുത്തി. "ഇന്ന് ഞങ്ങള്‍ വന്‍കാര്യങ്ങളെ കണ്ടു" എന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. BSB BSB: Everyone was taken with amazement and glorified God. They were filled with awe and said, “We have seen remarkable things today.”
27 IEV പിന്നെ യേശു ആ സ്ഥലം വിട്ട്, റോമ സര്‍ക്കാരിന്റെ കരംപിരുവുകാരനായ ലേവി എന്നു പേരുള്ള ഒരുവനെ കണ്ടു. അവന് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന നികുതി അടക്കുവാന്‍ ജനങ്ങള്‍ വരുന്ന സ്ഥലത്ത് ഇരിക്കുകയായിരുന്നു. യേശു അവനോടു പറഞ്ഞു, "എന്നോടുകൂടെ വരികയും എന്റെ ശിഷ്യനായിരിക്കുകയും ചെയ്ക!" BSB BSB: After this, Jesus went out and saw a tax collector named Levi sitting at the tax booth. “Follow Me,” He told him,
28 IEV ആയതിനാല്‍ ലേവി അവന്റെ ജോലി ഉപേക്ഷിച്ച് യേശുവിനോടുകൂടെ പോയി. BSB BSB: and Levi got up, left everything, and followed Him.
29 IEV പിന്നീട്, ലേവി യേശുവിനും അവന്റെ ശിഷ്യന്മാര്ക്കും സ്വന്തഭവനത്തില്‍ ഒരു വലിയ വിരുന്നൊരുക്കി. ഒരു വലിയ കൂട്ടം നികുതി പിരിവുകാരും മറ്റുള്ളവരും അവരോടുകൂടെ ഭക്ഷണം കഴിച്ചു. BSB BSB: Then Levi hosted a great banquet for Jesus at his house. A large crowd of tax collectors was there, along with others who were eating with them.
30 IEV യഹൂദന്മാരുടെ നിയമങ്ങള്‍ പഠിപ്പിക്കുന്ന ചില പരീശന്മാര് യേശുവിന്റെ ശിഷ്യന്മാരോട് പരാതിപ്പെട്ടു പറഞ്ഞത്, "നികുതി പിരിവുകാരുടെയും മറ്റു കഠിനപാപികളുടെയും കൂടെ നിങ്ങള്‍ ഭക്ഷണം കഴിക്കരുത്. BSB BSB: But the Pharisees and their scribes complained to Jesus’ disciples, “Why do you eat and drink with tax collectors and sinners?”
31 IEV പിന്നീട് യേശു അവരോട്, "രോഗികളായവര്‍ക്ക് വൈദ്യനെകൊണ്ട് ആവശ്യമുണ്ടെന്ന് അവര്‍ക്ക് അറിയാം, സൗഖ്യമുള്ളവര്‍ ഒരിക്കലും അങ്ങനെ ചിന്തിക്കയില്ല. BSB BSB: Jesus answered, “It is not the healthy who need a doctor, but the sick.
32 IEV അതുപോലെ എന്റെ അടുക്കല്‍ വരുവാന്‍, തങ്ങള്‍ നീതിമാന്മാരെന്നു ചിന്തിക്കുന്നവരെ ക്ഷണിക്കാന്‍ വേണ്ടി അല്ല ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു വന്നത്, മറിച്ച് തങ്ങള്‍ പാപികള്‍ ആണെന്ന് അറിയാവുന്നവരെ അവരുടെ പാപ സ്വഭാവത്തില്‍നിന്നു മടങ്ങി എന്നിലേക്ക് വരുന്നതിനു ക്ഷണിക്കുവാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്". BSB BSB: I have not come to call the righteous, but sinners, to repentance.”
33 IEV ആ യഹൂദ നേതാക്കള്‍ യേശുവിനോട് പറഞ്ഞത്, "യോഹന്നാന്റെ ശിഷ്യന്മാര് പലപ്പോഴും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു, അതുപോലെ പരീശന്മാരുടെ ശിഷ്യന്മാരും ചെയ്യുന്നു. പക്ഷേ, നിന്റെ ശിഷ്യന്മാര് തുടര്‍ച്ചയായി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നു. മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ എന്തുകൊണ്ട് അവര്‍ ഉപവസിക്കുന്നില്ല?" BSB BSB: Then they said to Him, “John’s disciples and those of the Pharisees frequently fast and pray, but Yours keep on eating and drinking.”
34 IEV യേശു ഉത്തരം പറഞ്ഞത്, "മണവാളന് കൂടെയുള്ളപ്പോള്‍ അവന് സ്നേഹിതരോട് ഉപവസിക്കാന്‍ പറയില്ല. നിങ്ങള്‍ ചെയ്യുമോ? ഇല്ല ആരും അതു ചെയ്യില്ല. BSB BSB: Jesus replied, “Can you make the guests of the bridegroom fast while He is with them?
35 IEV പക്ഷേ, ഒരു ദിവസം മണവാളന് അവരുടെ സ്നേഹിതന്മാരില്നിന്ന് എടുക്കപ്പെടും അപ്പോള്‍ ആ സമയത്ത് അവര്‍ ഭക്ഷണം വെടിയും. BSB BSB: But the time will come when the bridegroom will be taken from them; then they will fast.”
36 IEV യേശു എന്താണ് അര്‍ത്ഥമാക്കിയതെന്നു വിശദീകരിക്കേണ്ടതിന് ഒരു ഉദാഹരണം കൂടി അവന് പറഞ്ഞു, പഴയ വസ്ത്രത്തില്‍ തുന്നിച്ചേര്ക്കേണ്ടതിന് ആരും പുതിയ വസ്ത്രത്തില്‍നിന്നു തുണി കീറാറില്ല. അവര്‍ അതു കീറിയാല്‍ അവര്‍ പുതിയ വസ്ത്രത്തെ നശിപ്പിക്കുകയും പുതിയ വസ്ത്രം പഴയ വസ്ത്രവുമായി ചേരുകയും ഇല്ല. BSB BSB: He also told them a parable: “No one tears a piece of cloth from a new garment and sews it on an old one. If he does, he will tear the new garment as well, and the patch from the new will not match the old.
37 IEV പുതുതായി പിഴിഞ്ഞെടുത്ത വീഞ്ഞ് ആരും പഴയ തുകല്‍ സഞ്ചിയില്‍ സൂക്ഷിക്കാറില്ല ആരെങ്കിലും അതു ചെയ്താല്‍, പഴയ തുകല്‍ സഞ്ചികള്‍ പൊട്ടി തുറന്നു പോകും എന്തുകൊണ്ടെന്നാല്‍ പുതിയ വീഞ്ഞ് പുളിക്കുമ്പോള്‍ പഴയ തുകല്‍ സഞ്ചികള്‍ വികസിക്കുകയില്ല. അങ്ങനെ തുകല്‍ സഞ്ചികള്‍ നശിക്കുകയും അതോടൊപ്പം വീഞ്ഞും പുറത്തേക്ക് തുളുമ്പും. BSB BSB: And no one pours new wine into old wineskins. If he does, the new wine will burst the skins, the wine will spill, and the wineskins will be ruined.
38 IEV നേരെ മറിച്ച് പുതിയ വീഞ്ഞ് പുതിയ തുരുത്തിയിലേ പകരുകയുള്ളൂ. BSB BSB: Instead, new wine is poured into new wineskins.
39 IEV അതിലുപരിയായി, പഴയ വീഞ്ഞ് കുടിക്കുന്നവര്‍ അതില്‍ സംതൃപ്തരാകുന്നു. അവര്‍ക്കു പുതിയ വീഞ്ഞ് കുടിക്കേണ്ട, കാരണം പഴയ വീഞ്ഞാണ് നല്ലതെന്ന് അവര്‍ പറയുന്നു!'". BSB BSB: And no one after drinking old wine wants new, for he says, ‘The old is better.’”