1 IEV ഒരു ശബത്ത് ദിനത്തില്‍, യേശുവും അവന്റെ ശിഷ്യന്മാരും വിളഭൂമിയിലൂടെ നടന്നു പോകുകയായിരുന്നു, ശിഷ്യന്മാര് ധാന്യത്തിന്റെ കതിരുകള്‍ പറിക്കുകയായിരുന്നു. അത് അവരുടെ കൈയില്‍ വച്ച് തിരുമ്മി പുറംതൊലിയില്നിന്നു ധാന്യം വേര്‍തിരിക്കുകയും, കഴിക്കുകയും ചെയ്തു. BSB BSB: One Sabbath Jesus was passing through the grainfields, and His disciples began to pick the heads of grain, rub them in their hands, and eat them.
2 IEV ഇതു നിരീക്ഷിച്ചുകൊണ്ടിരുന്ന ചില പരീശന്മാര് അവരോടു പറഞ്ഞു, "നീ യാതൊരു വേലയും ചെയ്യരുത്; ശബത്ത് ദിവസത്തില്‍ ജോലി ചെയ്യുന്നതിനു നമ്മുടെ നിയമങ്ങള്‍ നമ്മെ നിരോധിച്ചിരിക്കുന്നുവല്ലോ!". BSB BSB: But some of the Pharisees asked, “Why are you doing what is unlawful on the Sabbath?”
4 IEV നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ ദാവീദ് സമാഗമന കൂടാരത്തിനുള്ളിലേക്ക് പ്രവേശിച്ച് കുറച്ച് ആഹാരം ചോദിച്ചു. ദൈവത്തിനു മുന്പില് വച്ചിരുന്ന അപ്പമാണ് പുരോഹിതന് അവനു നല്‍കിയത്. പുരോഹിതന്മാര്ക്ക് മാത്രമേ ആ അപ്പം ഭക്ഷിക്കുവാന്‍ അനുവാദമുള്ളു എന്ന് മോശയുടെ നിയമങ്ങളിലൊന്നില് ദൈവം പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ദാവീദും അവന്റെ ആളുകളും പുരോഹിതന്മാര് അല്ലാതിരുന്നിട്ടും അവന് അപ്പം ഭക്ഷിക്കുകയും കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് നല്‍കുകയും ചെയ്തു. BSB BSB: He entered the house of God, took the consecrated bread and gave it to his companions, and ate what is lawful only for the priests to eat.”
5 IEV യേശു അവരോടു പറഞ്ഞത് "ഇതേ രീതിയില്‍ ശബത്ത് ദിനത്തില്‍ ജനങ്ങള്‍ ചെയ്യേണ്ട ശരിയായ കാര്യങ്ങള്‍ നിര്‍ണയിക്കുവാനുള്ള അധികാരം മനുഷ്യപുത്രനുണ്ട്!". BSB BSB: Then Jesus declared, “The Son of Man is Lord of the Sabbath.”
6 IEV മറ്റൊരു ശബത്തു ദിവസത്തില്‍, യേശു പള്ളിയില്‍ ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ വലതു കൈ വരണ്ട ഒരു മനുഷ്യന് ഉണ്ടായിരുന്നു. BSB BSB: On another Sabbath Jesus entered the synagogue and was teaching, and a man was there whose right hand was withered.
7 IEV യഹൂദ നിയമങ്ങള്‍ പഠിപ്പിച്ചിരുന്ന ആളുകളും അവിടെ ഉണ്ടായിരുന്ന പരീശന്മാരും യേശുവിനെ സസൂഷ്മം വീക്ഷിച്ചുക്കൊണ്ടിരുന്നു. അവന് ആ മനുഷ്യനെ സൗഖ്യമാക്കുകയാണെങ്കില്, ശബത്തില്‍ വേല ചെയ്യരുതെന്ന അവരുടെ നിയമങ്ങള്‍ അവന് അനുസരിക്കുന്നില്ല എന്ന് അവര്‍ക്ക് അവനില്‍ കുറ്റംചുമത്താം. BSB BSB: Looking for a reason to accuse Jesus, the scribes and Pharisees were watching Him closely to see if He would heal on the Sabbath.
8 IEV പക്ഷേ അവര്‍ എന്താണ് ചിന്തിച്ചിരുന്നതെന്ന് യേശു അറിഞ്ഞു. "ഇവിടെ വന്ന് എല്ലാവരുടെയും മുന്പില് നില്ക്കുവിന്!" എന്നു വരണ്ട കൈയുള്ള മനുഷ്യനോട് അവന് പറഞ്ഞു. അതിനാല്‍ ആ മനുഷ്യന് എഴുന്നേറ്റ് അവിടെ നിന്നു. BSB BSB: But Jesus knew their thoughts and said to the man with the withered hand, “Get up and stand among us.” So he got up and stood there.
9 IEV പിന്നീട് യേശു അവരോടു പറഞ്ഞു, ഞാന്‍ നിങ്ങളോട് ഇതു ചോദിക്കട്ടെ: ദൈവം മോശയ്ക്കു നല്കിയ നിയമങ്ങളില്‍ ശബത്തില്‍ നന്മ ചെയ്യുവാന്‍ ആണോ അതോ മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുവാനാണോ ജനത്തോടു കല്പിച്ചത്? ശബത്തില്‍ ഒരു ജീവനെ രക്ഷിക്കുവാനാണോ അതോ അതിനെ നശിപ്പിക്കുവാനാണോ? BSB BSB: Then Jesus said to them, “I ask you, which is lawful on the Sabbath: to do good or to do evil, to save life or to destroy it?”
10 IEV ആരും അവനോട് ഉത്തരം പറഞ്ഞില്ല, അപ്പോള്‍ അവന് ചുറ്റുമുള്ള എല്ലാവരെയും നോക്കി എന്നിട്ട് മനുഷ്യനോട് പറഞ്ഞത്, "നിന്റെ വരണ്ട കൈ നിവര്‍ത്തുക! "ആ മനുഷ്യന് അതു ചെയ്തപ്പോള്‍ അവന്റെ കൈ പൂര്‍ണമായി സൗഖ്യം പ്രാപിച്ചു. BSB BSB: And after looking around at all of them, He said to the man, “Stretch out your hand.” He did so, and it was restored.
11 IEV അപ്പോള്‍ മതനേതാക്കന്മാര് വളരെ കോപിച്ചു, യേശുവിനെ ഒഴിവാക്കുന്നതിനു വേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് അവര്‍ തമ്മില്‍ തമ്മില്‍ ആലോചിച്ചു. BSB BSB: But the scribes and Pharisees were filled with rage and began to discuss with one another what they might do to Jesus.
12 IEV അതിനുശേഷം ഒരു ദിവസം, യേശു പ്രാര്‍ത്ഥിക്കുന്നതിന് മലയിലേക്കു പോയി. അവന് അവിടെ രാത്രി മുഴുവനും ദൈവത്തോടു പ്രാര്‍ത്ഥിച്ചു. BSB BSB: In those days Jesus went out to the mountain to pray, and He spent the night in prayer to God.
13 IEV പിറ്റേദിവസം, അവന് ശിഷ്യന്മാരെ അവന്റെ അടുക്കലേക്കു വിളിച്ചു. അവരില്‍ നിന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അപ്പൊസ്തലന്മാര് എന്നു വിളിച്ചു. BSB BSB: When daylight came, He called His disciples to Him and chose twelve of them, whom He also designated as apostles:
14 IEV അവര്‍ ആരെന്നാല്‍: അവന് പത്രൊസ് എന്നു പുതിയ പേര് വിളിച്ച, ശിമൊന്‍; അന്ത്രയോസ്, പത്രൊസിന്റെ ഇളയ സഹോദരന് യാക്കോബും അവന്റെ ഇളയ സഹോദരനായ യോഹന്നാനും; ഫിലിപ്പോസ്; ബര്ത്തോലൊമായി; BSB BSB: Simon, whom He named Peter, and his brother Andrew; James and John; Philip and Bartholomew;
15 IEV ലേവി എന്നു മറുപേരുള്ള മത്തായി; തോമസ്; അല്ഫായിയുടെ മകനായ മറ്റൊരു യാക്കോബ്, എരിവുകാരനായ ശിമോന്, BSB BSB: Matthew and Thomas; James son of Alphaeus and Simon called the Zealot;
16 IEV യൂദാ, യാക്കോബിന്റെ മകന്; യേശുവിനെ കാണിച്ചുകൊടുത്ത ഇസ്കര്യോത്ത യൂദാ. BSB BSB: Judas son of James, and Judas Iscariot, who became a traitor.
17 IEV യേശു തന്റെ ശിഷ്യന്മാരുമായി മലയില്‍ നിന്നിറങ്ങി സമനിലത്തില്‍ എത്തിനിന്നു. അവിടെ തന്റെ ശിഷ്യന്മാരുടെ വലിയോരു കൂട്ടം ഉണ്ടായിരുന്നു. യെരുശലേമില്‍നിന്നും, സോര്‍, സിദോന്‍ എന്നീ സമുദ്രതീരത്തുള്ള പട്ടണങ്ങളില്‍നിന്നും യഹൂദ്യ ദേശങ്ങളിലെ മറ്റു പല സ്ഥലങ്ങളില്‍നിന്നും വലിയോരു കൂട്ടം ജനങ്ങള്‍ വന്നു. BSB BSB: Then Jesus came down with them and stood on a level place. A large crowd of His disciples was there, along with a great number of people from all over Judea, Jerusalem, and the seacoast of Tyre and Sidon.
18 IEV യേശുവിന്റെ ഉപദേശങ്ങള്‍ കേള്‍ക്കേണ്ടതിനും അവനാല്‍ അവരുടെ രോഗങ്ങള്‍ സൗഖ്യമാകേണ്ടതിനും ആണ് അവര്‍ വന്നത്. ദുരാത്മാക്കള്‍ കഷ്ടപ്പെടുത്തിയിരുന്നവരെയും അവന് സൗഖ്യമാക്കി. BSB BSB: They had come to hear Him and to be healed of their diseases, and those troubled by unclean spirits were healed.
19 IEV അവന് അവന്റെ ശക്തികൊണ്ട് എല്ലാവരേയും സൗഖ്യമാക്കുന്നതുകൊണ്ട് ജനക്കൂട്ടത്തില്‍ ഉള്ളവര്‍ എല്ലാവരും അവനെ തൊടുവാന്‍ ശ്രമിച്ചു. BSB BSB: The entire crowd was trying to touch Him, because power was coming from Him and healing them all.
20 IEV അപ്പോള്‍ അവന് തന്റെ ശിഷ്യന്മാരെ നോക്കി പറഞ്ഞത്, "ദരിദ്രരായത് നിങ്ങള്‍ക്ക് ഏറെ നല്ലത് എന്തുകൊണ്ടെന്നാല്‍ ദൈവം നിങ്ങളെ ഭരിക്കുന്നു. BSB BSB: Looking up at His disciples, Jesus said: “Blessed are you who are poor, for yours is the kingdom of God.
21 IEV ഇപ്പോള്‍ വിശക്കുന്നവരായ നിങ്ങള്‍ക്ക് ഏറെ നല്ലത് എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ക്കു ആവശ്യമുള്ളതെല്ലാം ദൈവം നല്‍കും. ഇപ്പോള്‍ കരയുന്നവരായ നിങ്ങള്‍ക്കു ഏറെ നല്ലത് എന്തുകൊണ്ടെന്നാല്‍ സന്തോഷത്തോടെ ചിരിക്കുവാന്‍ ദൈവം ഒരു ദിവസം ഒരുക്കും. BSB BSB: Blessed are you who hunger now, for you will be filled. Blessed are you who weep now, for you will laugh.
22 IEV നിങ്ങള്‍ മനുഷ്യപുത്രനെ പിന്‍പറ്റുന്നതുകൊണ്ട് മറ്റുള്ളവര്‍ നിങ്ങളെ വെറുക്കുന്നെങ്കില്‍ ഏറെ നല്ലത്, അവര്‍ നിങ്ങളെ തള്ളുകയും, നിങ്ങളെ അപമാനിക്കുകയും ദുഷിച്ചതെന്നു നിങ്ങളെപ്പറ്റി പറയുകയും ചെയ്യും. BSB BSB: Blessed are you when people hate you, and when they exclude you and insult you and reject your name as evil because of the Son of Man.
23 IEV അതു സംഭവിക്കുമ്പോള്‍, സന്തോഷിക്കുവിന്‍! നിങ്ങള്‍ അധികം സന്തോഷിക്കുന്നതുകൊണ്ട് തുള്ളി ചാടുവിന്‍! ദൈവം നിങ്ങള്‍ക്കു വലിയോരു പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ തരും! അവരുടെ പിതാക്കന്മാര് വളരെ മുന്‍പ് ഇതുപോലെയുള്ള കാര്യങ്ങള്‍ തന്നെയാണ് ദൈവത്തിന്റെ പ്രവാചകന്മാരോടു ചെയ്തതെന്ന് മറന്നുപോകരുത്! BSB BSB: Rejoice in that day and leap for joy, because great is your reward in heaven. For their fathers treated the prophets in the same way.
24 IEV എന്നാല്‍ സമ്പന്നരായ നിങ്ങളുടെ കാര്യം എത്ര സങ്കടകരമാണ്; നിങ്ങള്‍ക്കു ലഭിക്കേണ്ട എല്ലാ ആശ്വാസവും നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ക്കു നല്കിയല്ലോ. BSB BSB: But woe to you who are rich, for you have already received your comfort.
25 IEV ആവശ്യമുള്ളതെല്ലാം നിങ്ങള്‍ക്കുണ്ടെന്നു ചിന്തിക്കുന്നവരുടെ കാര്യം എത്ര സങ്കടകരമാണ്; ഈ കാര്യങ്ങള്‍ നിങ്ങള്‍ക്കു സംത്യപ്തി തരില്ല എന്നു നിങ്ങള്‍ തിരിച്ചറിയും. ഇപ്പോള്‍ സന്തോഷിക്കുന്നവരുടെ കാര്യം എത്ര സങ്കടകരമാണ്; പിന്നീട് നിങ്ങള്‍ ഞരങ്ങുകയും ദുഖിതരാവുകയും ചെയ്യും. BSB BSB: Woe to you who are well fed now, for you will hunger. Woe to you who laugh now, for you will mourn and weep.
26 IEV എല്ലാവരും നിങ്ങളെപ്പറ്റി നല്ല കാര്യങ്ങള്‍ പറയുന്നത് എത്ര സങ്കടകരമാണ്. ഇതേരീതിയില്‍ അവരുടെ പിതാക്കന്മാരും ദൈവത്തിന്റെ പ്രവാചകന്മാരെന്ന് വ്യാജമായി അവകാശപ്പെട്ട മനുഷ്യരെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞിരുന്നു. BSB BSB: Woe to you when all men speak well of you, for their fathers treated the false prophets in the same way.
27 IEV "എന്നാല്‍, ഞാന്‍ എന്തു പറയുന്നു എന്നു ശ്രദ്ധിക്കുന്ന നിങ്ങളോരോരുത്തരോടും ഞാന്‍ ഇതു പറയുന്നു: നിങ്ങളുടെ സ്നേഹിതന്മാരെ മാത്രമല്ല നിങ്ങളുടെ ശത്രുക്കളെയും സ്നേഹിപ്പിന്‍! നിങ്ങളെ വെറുക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുവിന്‍! BSB BSB: But to those of you who will listen, I say: Love your enemies, do good to those who hate you,
28 IEV നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പാന്‍ ദൈവത്തോടു പറയുവിന്‍! നിങ്ങളോടു മോശമായി പെരുമാറിയവര്ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍! BSB BSB: bless those who curse you, pray for those who mistreat you.
29 IEV നിങ്ങളുടെ ഒരു കവിളത്ത് ആരെങ്കിലും അടിച്ചുകൊണ്ട് അപമാനിക്കുന്നു എങ്കില്‍, മറുകവിളത്ത് അടിക്കേണ്ടുന്നതിനു മുഖം തിരിക്കുക. നിങ്ങളുടെ പുറം കുപ്പായം ആരെങ്കിലും എടുത്താല്‍ നിങ്ങളുടെ ഉടുപ്പും കൂടെ അവനു നല്‍കുക. BSB BSB: If someone strikes you on one cheek, turn to him the other also. And if someone takes your cloak, do not withhold your tunic as well.
30 IEV നിങ്ങളോടു ചോദിക്കുന്നവര്‍ക്ക് എന്തെങ്കിലും നല്‍കുക. നിങ്ങളുടെ സാധനങ്ങള്‍ അവനു നല്കുവാന് പറഞ്ഞ് ആരെങ്കിലും ആവശ്യപ്പെട്ടാല്‍, അവയെല്ലാം തിരിച്ചു തരുവാന്‍ ആവശ്യപ്പെടരുത്. BSB BSB: Give to everyone who asks you, and if anyone takes what is yours, do not demand it back.
31 IEV മറ്റുള്ളവര്‍ ഏതു രീതിയില്‍ നിങ്ങളോടു പ്രവൃത്തിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതേ രീതിയില്‍ നിങ്ങള്‍ അവരോടു പ്രവൃത്തിപ്പീന്. BSB BSB: Do to others as you would have them do to you.
32 IEV നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം നിങ്ങള്‍ സ്നേഹിച്ചാല്‍, അങ്ങനെ ചെയ്യുന്നതിലൂടെ ദൈവം നിങ്ങളെ പ്രശംസിക്കുമെന്ന് പ്രതീക്ഷിക്കരുത്, എന്തുകൊണ്ടെന്നാല്‍ പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നു. BSB BSB: If you love those who love you, what credit is that to you? Even sinners love those who love them.
33 IEV നിങ്ങള്‍ക്കു നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കു മാത്രം നിങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍, അങ്ങനെ ചെയ്യുന്നതുകൊണ്ട് ദൈവം പ്രതിഫലം തരുമെന്നു പ്രതീക്ഷിക്കരുത്, എന്തുകൊണ്ടെന്നാല്‍ പാപികളും അങ്ങനെ ചെയ്യുന്നു. BSB BSB: If you do good to those who do good to you, what credit is that to you? Even sinners do the same.
34 IEV നിങ്ങളുടെ വസ്തുവോ പണമോ നിങ്ങള്‍ക്കു തിരിച്ചു നല്‍കും എന്നുള്ളവര്‍ക്ക് കടം കൊടുത്താല്‍, അതു ചെയ്യുന്നതിലൂടെ ദൈവം പ്രതിഫലം തരും എന്നു പ്രതീക്ഷിക്കരുത്! പാപികളും മറ്റു പാപികള്‍ക്കു കടം കൊടുക്കുന്നു, എന്തുകൊണ്ടെന്നാല്‍ അവര്‍ക്കെല്ലാം തിരിച്ചു കിട്ടുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. BSB BSB: And if you lend to those from whom you expect repayment, what credit is that to you? Even sinners lend to sinners, expecting to be repaid in full.
35 IEV പകരം, നിങ്ങളുടെ ശത്രുവിനെ സ്നേഹിപ്പീന്! അവര്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുവീന്‍! ഒന്നും തിരിച്ചു ലഭിക്കും എന്നു പ്രതീക്ഷിക്കാതെ അവര്‍ക്കു കടം കൊടുപ്പീന്‍! അപ്പോള്‍ ദൈവം നിങ്ങള്‍ക്കു വലിയ പ്രതിഫലം നല്‍കും. അങ്ങനെ നിങ്ങള്‍ അത്യുന്നതനായ ദൈവത്തിന്റെ പുത്രന്മാര് ആകുകയും ചെയ്യും, എന്തുകൊണ്ടെന്നാല്‍ ദൈവം ദുഷ്ടരോടും നന്ദിയില്ലാത്തവരോടും ദയാലുവാകുന്നു. BSB BSB: But love your enemies, do good to them, and lend to them, expecting nothing in return. Then your reward will be great, and you will be sons of the Most High; for He is kind to the ungrateful and wicked.
36 IEV അതുകൊണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവ് ജനങ്ങളോടു ദയയോടെ പ്രവര്‍ത്തിച്ചതുപോലെ നിങ്ങള്‍ മറ്റുള്ളവരോടു ദയയോടെ പ്രവര്‍ത്തിപ്പിന്‍. BSB BSB: Be merciful, just as your Father is merciful.
37 IEV ആളുകളെ പരുഷമായി വിമര്‍ശിക്കരുത്, അങ്ങനെയാണെങ്കില്‍ ദൈവം നിങ്ങളെയും പരുഷമായി വിമര്‍ശിക്കുകയില്ല. മറ്റുള്ളവരെ വിധിക്കരുത്, അപ്പോള്‍ അവന് നിങ്ങളെയും വിധിക്കില്ല. മറ്റുള്ളവര്‍ ചെയ്ത ദുഷിച്ച കാര്യങ്ങള്‍ നിങ്ങള്‍ അവരോടു ക്ഷമിച്ചാല്‍ ദൈവം നിങ്ങളോടും ക്ഷമിക്കും. BSB BSB: Do not judge, and you will not be judged. Do not condemn, and you will not be condemned. Forgive, and you will be forgiven.
38 IEV മറ്റുള്ളവര്‍ക്ക് നല്ല കാര്യങ്ങള്‍ നല്‍കുക, അപ്പോള്‍ ദൈവം നല്ല കാര്യങ്ങള്‍ നിങ്ങള്‍ക്കു നല്‍കും. അത് ഒരു കൊട്ട നിറയെ ഔദാര്യമായി ധാന്യം നിറഞ്ഞു കവിഞ്ഞ് തുളുമ്പി പോകത്തക്കവണ്ണം അമര്‍ത്തി കുലുക്കി അവന് നിങ്ങള്‍ക്ക് തരുന്നതുപോലെ ആയിരിക്കും. നിങ്ങള്‍ മറ്റുള്ളവരെ വിധിക്കുന്നതിനോ അനുഗ്രഹിക്കുന്നതിനോ ഉപയോഗിക്കുന്ന അതേ മാനദണ്ഡം ഉപയോഗിച്ചു തന്നെ നിങ്ങളെയും ദൈവം വിധിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമെന്നുള്ള കാര്യം ഓര്‍ത്തുകൊള്‍ക. BSB BSB: Give, and it will be given to you. A good measure, pressed down, shaken together, and running over will be poured into your lap. For with the measure you use, it will be measured back to you.”
39 IEV അവന് തന്റെ ശിഷ്യന്ന്മാര്ക്ക് ഈ ഉപമയും നല്കി: "അന്ധനായ മനുഷ്യന് മറ്റൊരു അന്ധനായ മനുഷ്യനെ വഴികാട്ടാന്‍ ശ്രമിക്കാറില്ല. അവന് അതു ചെയ്താല്‍, അവര്‍ രണ്ടു പേരും കുഴിയില്‍ വീഴും! BSB BSB: Jesus also told them a parable: “Can a blind man lead a blind man? Will they not both fall into a pit?
40 IEV ഒരു ശിഷ്യനും അവന്റെ ഗുരുവിനേക്കാള്‍ വലിയവനല്ല. പക്ഷേ അവന് ശിക്ഷണത്തില്‍ പൂര്ണനാകുമ്പോള്, അവന് അവന്റെ ഗുരുവിനെപ്പോലെയാകും. അതുകൊണ്ട് നിങ്ങള്‍ എന്നെപ്പോലെയാകുവിന്‍. BSB BSB: A disciple is not above his teacher, but everyone who is fully trained will be like his teacher.
41 IEV നിങ്ങളിലാരും മറ്റുള്ളവരുടെ ചെറിയ തെറ്റുകളില്‍പ്പോലും താല്പര്യമെടുക്കരുത്. അതു നിങ്ങളുടെ കണ്ണില്‍ വലിയ തടികഷണം ഉണ്ടായിട്ടും ശ്രദ്ധിക്കാതെ മറ്റു വ്യക്തികളുടെ കണ്ണിലെ ഒരു ചെറിയ വൈക്കോല്‍ പൊടി ശ്രദ്ധിക്കുന്നതു പോലെയാണ്. BSB BSB: Why do you look at the speck in your brother’s eye but fail to notice the beam in your own eye?
42 IEV നിന്റെ കണ്ണിലെ തടികഷണം ശ്രദ്ധിക്കാതെ, സ്നേഹിതാ, ഞാന്‍ നിന്റെ കണ്ണില്‍നിന്നു പൊടി എടുത്തു കളയട്ടെ എന്നു നീ പറയരുത്! അങ്ങനെ ചെയ്താല്‍ നീ ഒരു കപടഭക്തിക്കാരനാണ്. നീ ആദ്യം സ്വയം പാപം ചെയ്യുന്നതു നിര്‍ത്തുക. അതു നിന്റെ കണ്ണില്‍ നിന്നു തടികഷണം നീക്കം ചെയ്യുന്നതു പോലെയാണ്. അതിന്റെ ഫലമായി, നിനക്ക് ആത്മീക പ്രകാശനം ലഭിക്കുകയും മറ്റുള്ളവരെ അവരുടെ തെറ്റുകളില്‍നിന്നു സ്വതന്ത്രരാക്കുവാന്‍ സഹായിക്കുകയും ചെയുക എന്നത് അവന്റെ കണ്ണില്‍ നിന്നു പൊടി നീക്കം ചെയ്യുന്നതുപോലെയാണ്. BSB BSB: How can you say, ‘Brother, let me take the speck out of your eye,’ while you yourself fail to see the beam in your own eye? You hypocrite! First take the beam out of your own eye, and then you will see clearly to remove the speck from your brother’s eye.
43 IEV എല്ലാവരും അറിയുന്നതുപോലെ ആരോഗ്യമുള്ള വൃക്ഷങ്ങള്‍ മോശമായ ഫലം കായ്ക്കാറില്ല മാത്രമല്ല ആരോഗ്യമില്ലാത്ത വൃക്ഷങ്ങള്‍ നല്ല ഫലം കായ്ക്കാറില്ല. BSB BSB: No good tree bears bad fruit, nor does a bad tree bear good fruit.
44 IEV ഏതൊരുവനും ഏതു തരത്തിലുള്ള വൃക്ഷമാണെന്ന് അതിന്റെ ഫലം നോക്കിക്കഴിഞ്ഞാല്‍ പറയാന്‍ കഴിയും. ഉദാഹരണത്തിന്, ഒരു മുള്‍ച്ചെടിയില്‍നിന്ന് അത്തിപ്പഴവും ഞാറച്ചെടിയില്നിന്ന് മുന്തരിപ്പഴവും കായ്ക്കാറില്ല. ഇതേരീതിയില്‍ ഒരു മനുഷ്യന് ചെയ്യുന്നതു നോക്കിയാല്‍ ആ വ്യക്തിയുടെ ഉള്ള് എങ്ങനെയുള്ളതാണെന്നു മനസിലാക്കാന്‍ എളുപ്പമാണ്. BSB BSB: For each tree is known by its own fruit. Indeed, figs are not gathered from thornbushes, nor grapes from brambles.
45 IEV നല്ല ആളുകള്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നു അത് കാണിക്കുന്നത് അവര്‍ നല്ല കാര്യങ്ങളെ ചിന്തിക്കുന്നുവെന്നും അതുപോലെ തിന്മ നിറഞ്ഞ ആളുകള്‍ തിന്മ പ്രവൃത്തിക്കുമ്പോള്‍ അവര്‍ തിന്മ നിറഞ്ഞ കാര്യങ്ങള്‍ ചിന്തിക്കുന്നുവെന്നും കാണിക്കുന്നു. അവര്‍ അവരുടെ മനസ്സില്‍ എന്തിനെക്കുറിച്ചു ചിന്തിക്കുന്നുവോ അതനുസരിച്ച് അവര്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. BSB BSB: The good man brings good things out of the good treasure of his heart, and the evil man brings evil things out of the evil treasure of his heart. For out of the overflow of the heart the mouth speaks.
46 IEV യേശു ജനങ്ങളോടു പറഞ്ഞു, "ഞാന്‍ ചെയ്യേണമെന്നു നിങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കാതിരിക്കുമ്പോള്‍ എന്തിനാണ് നിങ്ങള്‍ എന്നെ 'കര്‍ത്താവേ' എന്നു വിളിക്കുന്നത്? BSB BSB: Why do you call Me ‘Lord, Lord,’ but do not do what I say?
47 IEV എന്റെ അടുക്കല്‍ വരികയും, എന്റെ ഉപദേശങ്ങള്‍ കേള്‍ക്കുകയും അവയെ അനുസരിക്കുകയും ചെയ്യുന്ന ആളുകള്‍ എങ്ങനെയുള്ളവരാണെന്ന് ഞാന്‍ നിങ്ങളോടു പറയാം. BSB BSB: I will show you what he is like who comes to Me and hears My words and acts on them:
48 IEV തന്റെ വീട് പണിയേണ്ടതിന് നിലത്ത് ആഴത്തില്‍ കുഴിച്ചു ഉറപ്പുള്ള പാറമേല്‍ തന്റെ വീടിനു അടിസ്ഥാനം ഇട്ടെന്നു ഉറപ്പുവരുത്തിയ മനുഷ്യനെപ്പോലെ ആയിരിക്കും. വെള്ളപ്പൊക്കവും മലവെള്ള പ്രവാഹവും ഉണ്ടായിട്ട് വെള്ളം വീടിനു നേരെ അടിച്ചു. പക്ഷേ വീട് ഉറപ്പുള്ള അടിസ്ഥാനത്തിന്മേല് പണിതിരുന്നതുകൊണ്ട്, ജലപ്രവാഹത്തിനു വീടിനെ കുലുക്കാന്‍ കഴിഞ്ഞില്ല. BSB BSB: He is like a man building a house, who dug down deep and laid his foundation on the rock. When the flood came, the torrent crashed against that house but could not shake it, because it was well built.
49 IEV എന്റെ പഠിപ്പിക്കലുകള്‍ കേട്ടിട്ടും അനുസരിക്കാത്ത ആളുകള്‍ ഉയര്‍ന്ന പ്രദേശത്ത് അടിസ്ഥാനം ഇല്ലാതെ വീട് പണിത മനുഷ്യനെപ്പോലെയാണ്. നദിയില്‍ വെള്ളം പൊങ്ങിയപ്പോള്‍ പെട്ടെന്നു വീട് തകരുകയും പൂര്‍ണമായി നശിക്കുകയും ചെയ്തു". BSB BSB: But the one who hears My words and does not act on them is like a man who built his house on ground without a foundation. The torrent crashed against that house, and immediately it fell—and great was its destruction!”